Kerala Industries

Kerala Industries Kerala Industries is the official page of the Department of Industries & Commerce, Government of Kerala.

ആഹാർ 2026 ൽ കയ്യൊപ്പ് ചാർത്തി കേരളംഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നായ ആഹാർ ന്റെ 40 ആമത് എഡി...
13/03/2026

ആഹാർ 2026 ൽ കയ്യൊപ്പ് ചാർത്തി കേരളം

ഏഷ്യയിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി മേളകളിൽ ഒന്നായ ആഹാർ ന്റെ 40 ആമത് എഡിഷനിൽ കേരളത്തിൻറെ കയ്യൊപ്പ് ചാർത്തി മലയാളി സംരംഭകർ. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം കോംപ്ലകസിലാണ് 2026 മാർച്ച് 10 മുതൽ 14 വരെ മേള സംഘടിപ്പിക്കുന്നത്. ദിവസവും ഏകദേശം 50,000 ത്തിലധികം ബിസിനസ്സ് സന്ദർശകർ പങ്കെടുക്കുന്ന മേളയിൽ സംഘടനാ മികവ് കൊണ്ടും ഉൽപ്പന്ന വൈവിധ്യം കൊണ്ടും കേരള പവലിയൻ പ്രശംസ പിടിച്ചുപറ്റുകയാണ്.

മേളയുടെ ഉദ്ഘാടനം ബഹു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ. പിയുഷ് ഗോയെൽ നിർവഹിച്ചു. കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലെ ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓർഗനൈസേഷൻ (ITPO) സംഘടിപ്പിച്ച മേളയിൽ ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നായി 1700 ലധികം വ്യാപാരികളാണ് പങ്കെടുക്കുന്നത്. അമേരിക്ക, ഓസ്ട്രേലിയ, ബ്രസീൽ, സ്വീഡൻ, സൗത്ത് കൊറിയ, റഷ്യ തുടങ്ങിയ 23 രാജ്യങ്ങളിൽ നിന്നുള്ള 140-ലധികം വിദേശ സംരംഭകരും മേളയിൽ ഭാഗഭാക്കുകളാണ്.

കേരള സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രൊമോഷനാണ് (കെബിപ്പ്) പവലിയൻ ഏകോപിപ്പിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള 18 ഭക്ഷ്യ സംസ്കരണ യൂണിറ്റുകളാണ് കേരള പവലിയനിൽ പങ്കെടുക്കുന്നത്. 1 ലക്ഷം സ്ക്വയർ മീറ്റർ ചുറ്റളവിൽ സംഘടിപ്പിക്കുന്ന മേളയുടെ പ്രധാന ആകര്ഷകങ്ങളിൽ ഒന്ന് കേരള പവലിയനാണ്. കേരളത്തിലെ ഭക്ഷ്യ സംസ്കരണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും നവ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്നതിനും പുതിയ സംരംഭക കൈകോർക്കലുകൾ സാധ്യമാക്കുന്നതിനുമുള്ള മികച്ച അവസരമാണ് ആഹാർ 2026. ഇതിലൂടെ ഭക്ഷ്യ സംസ്കരണത്തിലും അനുബന്ധ മേഖലകളിലും കേരളത്തിൽ നിന്നുള്ള എംഎസ്എംഇ-കൾക്ക് ഉൽപ്പന്നങ്ങൾ, സാങ്കേതികവിദ്യകൾ, ദേശീയ, അന്തർദേശീയ ഉപഭോക്താക്കൾക്ക് സേവനങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഓർഡർ ബുക്കിംഗുകൾ സൃഷ്ടിക്കുന്നതിനും വ്യവസായനെറ്റ് വർക്ക്/ബിസിനസ്സ് കോൺടാക്റ്റുകൾ സ്ഥാപിക്കുന്നതിനും അവസരമൊരുങ്ങും.

13/03/2026

DEVELOPERS CONCLAVE

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ...
12/03/2026

ഭക്ഷ്യ സംസ്‌കരണ മേഖലയിലെ സൂക്ഷ്മ സംരംഭങ്ങള്‍ക്ക് മുതല്‍ മുടക്കിന്റെ 35 ശതമാനം വരെ സബ്‌സിഡിയോടു കൂടിയ സംരംഭക മൂലധന വായ്പാ പിന്തുണ ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി ഫോര്‍മലൈസേഷന്‍ ഓഫ് മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസ് (പിഎംഎഫ്എംഇ) പദ്ധതി നാടെങ്ങും ഹിറ്റാണ്.

സംസ്ഥാന വ്യവസായ ഡയറക്ടറേറ്റിന്റെ കൃത്യമായ ആസൂത്രണത്തിലൂടെയും ജില്ലാ വ്യവസായ കേന്ദ്രങ്ങളുടെ മികവാർന്ന നേതൃപാടവത്തിലൂടെയും സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ അനവധി പിഎംഎഫ്എംഇ ഗുണഭോക്താക്കൾ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

റിയൽ സ്റ്റോറി പറഞ്ഞു 100 ന്റെ നിറവിൽ വ്യവസായ കേരളം ന്യൂസ് ലെറ്റർ വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക '...
07/03/2026

റിയൽ സ്റ്റോറി പറഞ്ഞു
100 ന്റെ നിറവിൽ വ്യവസായ കേരളം ന്യൂസ് ലെറ്റർ

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക 'വ്യവസായ കേരളത്തിന്റെ' 100 - ആം പതിപ്പ് ബഹു. വ്യവായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പ്രകാശനം ചെയ്തു. 2021 സെപ്റ്റംബർ 15 നാണ് മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറക്കുന്ന വാർത്താ പത്രികയുടെ ആദ്യ പതിപ്പ് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് പുറത്തിറക്കുന്നത്. അന്നുമുതൽ ഇന്ന് വരെയും കേരള വ്യവസായ സൗഹാർദ്ദ ഭൂമികയിലെ വാർത്തകൾ/വിശദംശങ്ങൾ ഓൺലൈൻ ന്യൂസ് ലെറ്ററിലൂടെ പൊതുജനങ്ങളിലെക്കെത്തുന്നുണ്ട്.

2026 മാർച്ച് 6 ന് എറണാകുളം താജ് വിവാന്തയിൽ സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോൺക്ലേവ് പരിപാടിയോടനുബന്ധമായാണ് 'വ്യവസായ കേരളത്തിന്റെ' 100 - ആം പതിപ്പ് പുറത്തിറക്കിയത് വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്. ചടങ്ങിന് അധ്യക്ഷത വഹിച്ചു. വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്.; കിൻഫ്ര എം.ഡി. ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ ശ്രീ. സൂരജ് എസ്‌.;വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. രാജീവ് ജി. തുടങ്ങിയവർ പങ്കെടുത്തു.

കേരള സംസ്ഥാന സർക്കാരിന്റെ വാണിജ്യ - വ്യവസായ നയങ്ങളും പദ്ധതികളും വ്യവസായികൾക്കിടയിൽ എത്തിക്കുക എന്നതാണ് വാർത്താ പത്രികയുടെ ഉദ്ദേശ ലക്ഷ്യം. സംസ്ഥാന വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ, പരിപാടികൾ, സംരംഭക സഹായ പദ്ധതികൾ, പൊതുമേഖലാ സ്ഥാപനങ്ങളുടെ നേട്ടങ്ങൾ, സംരംഭക സൗഹാർദ്ദ നടപടികൾ, എന്നിങ്ങനെ വിശദ വിവരങ്ങൾ ഉൾപ്പെടുത്തിയ ഉദ്യമം പതിയെ വ്യാവസായിക കേരളത്തിന്റെ അടയാളമായി മാറുകയായിരുന്നു.

ഡിജിറ്റലായി പുറത്തിറക്കുന്ന ദ്വിമാസ വാർത്ത പത്രിക വ്യവസായ വാണിജ്യ വകുപ്പിൻെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Kerala industries ലും, വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Directorate Of Industries & Commerce, Kerala ലും ലഭ്യമാണ്.

സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റു...
07/03/2026

സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ്

സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റുകള്‍ വിതരണം ചെയ്തു.

സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റും കെബിപ്പും സംയുക്തമായി സംഘടിപ്പിച്ച സ്വകാര്യ വ്യവസായ പാര്‍ക്ക് ഡെവലപ്പേഴ്സ് കോണ്‍ക്ലേവ് ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു. സംരംഭകർക്ക് പ്രൈവറ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് പെർമിറ്റുകളും ബഹു. മന്ത്രി വിതരണം ചെയ്തു.

സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാർക്കുകളുടെ എണ്ണം 51 ആയി ഉയർന്നു. ഇതിൽ 10 എണ്ണം ഇതിനകം പ്രവർത്തനം തുടങ്ങി. ഇതുവഴി 557.63 ഏക്കർ വ്യവസായഭൂമിയായി മാറി. സ്വകാര്യ വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവർക്ക് കെഎസ്ഐഡിസി പ്രത്യേക വയ്പ ആവിഷ്കരിക്കുമെന്നും വിഴിഞ്ഞത്ത്‌ പാർക്കുകൾ ആരംഭിക്കാൻ മുന്നോട്ടുവരുന്നവർക്ക് പ്രത്യേക പാക്കേജ്‌ നൽകുമെന്നും ബഹു. മന്ത്രി ഉദ്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.

കേരളത്തിന്റെ ഭൂമിശാസ്ത്രത്തിന്റെ പ്രത്യേകത, ഉയര്‍ന്ന ജനസാന്ദ്രത, ഉയര്‍ന്ന ഭൂമിവില, അനുയോജ്യമായ ഭൂമിയുടെ ദൗര്‍ലഭ്യം എന്നീ പരിമിതികള്‍ പരിഹരിക്കുന്നതിനായാണ് വ്യവസായ വാണിജ്യ വകുപ്പ് സ്വകാര്യ വ്യവസായ പാര്‍ക്ക് എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം 50 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. നിലവില്‍ 51 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്, ഇതില്‍ 10 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ വ്യവസായ പാര്‍ക്കുകളും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ സംസ്ഥാനത്തെ വ്യാവസായിക മേഖലയില്‍ വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.

2026 മാർച്ച് 6 ന് എറണാകുളം താജ് വിവാന്തയിൽ സംസ്ഥാന വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സംഘടിപ്പിച്ച ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കോൺക്ലേവിൽ വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്.; വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്.; കിൻഫ്ര എം.ഡി. ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സിഇഒ ശ്രീ. സൂരജ് എസ്‌.; വ്യവസായ വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. രാജീവ് ജി.; ശ്രീമതി സിമി സി.എസ് എന്നിവർ പങ്കെടുത്തു.

കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) 741 കോടി രൂപയുടെ വമ്പൻ വിപുലീകരണ പദ്ധതിക്ക് തുടക്കം. കെപി...
04/03/2026

കോട്ടയം വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിൽ (കെപിപിഎൽ) 741 കോടി രൂപയുടെ വമ്പൻ വിപുലീകരണ പദ്ധതിക്ക് തുടക്കം. കെപിപിഎല്ലിന്റെ ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്‌ഘാടനം 2026 ഫെബ്രുവരി 25ന്‌
ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിർവഹിച്ചു. ബഹു. സഹകരണം, തുറമുഖം, ദേവസവം വകുപ്പ് മന്ത്രി ശ്രീ. വി.എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കേന്ദ്ര സർക്കാർ കയ്യൊഴിഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിൻ്റ് ലിമിറ്റഡിനെ കേരള സർക്കാർ ഏറ്റെടുത്ത് നവീകരിച്ച് സംസ്ഥാന പൊതുമേഖലാ സ്ഥാപനമാക്കി വളർത്തിയ ചരിത്രം സമാനതകളില്ലാത്ത ഒന്നാണ്. കടലാസ്‌ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക്‌ കടന്നാണ്‌ കെപിപിഎൽ ഉൽപാദനനിര വിപുലീകരിക്കുന്നത്‌. സ്‌പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിങ്‌ പേപ്പറുകളും നിർമിക്കും. ഇതിന്‌ വിപണിസാധ്യത ഏറെയാണ്‌. ഇതിന്റെ ഭാഗമായി ആധുനിക യന്ത്രസംവിധാനങ്ങളിലൂടെ ഉൽപാദനശേഷി ഉയർത്തും. ഇതുവഴി കെപിപിഎലിന്‌ ദീർഘകാല സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കും. പേപ്പർ ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത മുന്നിൽ കണ്ടാണ് കെപിപിഎൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവെയ്ക്കുന്നത്.

741 കോടി രൂപയിൽ 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ്‌ ലഭ്യമാക്കുന്നത്‌. സർക്കാരിന്റെ ഓഹരിയായ 175 കോടി രൂപയും കെഎസ്‌ഐഡിസിയുടെ ഓഹരിയായ 25 കോടി രൂപയും നേരത്തേ അനുവദിച്ചിരുന്നു. നോട്ട് ബുക്കുകൾ, പാഠപുസ്‌തകങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കടലാസ്‌, പ്രിന്റിങ്‌ കടലാസ്‌, കോപ്പിയർ കടലാസ്‌ എന്നിവയും ഉൽപാദിപ്പിക്കും. ഉയർന്ന ചരക്കുകൂലി കാരണം ഇവയെല്ലാം നിലവിൽ ഇതരസംസ്ഥാനങ്ങളിൽനിന്നാണ്‌ വാങ്ങാറുള്ളത്.

പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കുന്നതോടെ 1,500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറും. പദ്ധതിയുടെ നിർമാണ കാലാവധി 24 മാസമാണ്. ​ ഏകദേശം 800 പ്രത്യക്ഷ തൊഴിലവസരങ്ങളും 1800 പരോക്ഷ തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും.

കിന്‍ഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ...
27/02/2026

കിന്‍ഫ്ര ആസ്ഥാനമന്ദിരത്തിന്റെ ശിലാസ്ഥാപനവും കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ധാരണാപത്ര കൈമാറ്റവും 2026 ഫെബ്രുവരി 23 ന് തൈക്കാട് ഹോട്ടല്‍ ലെമണ്‍ ട്രീ പ്രീമിയറില്‍ ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് നിര്‍വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. ജയതിലക് ഐ. എ. എസ് അധ്യക്ഷത വഹിച്ചു.

രൂപീകൃതമായി 33 വർഷത്തിനുശേഷം ഇടപ്പഴഞ്ഞിയിൽ കിൻഫ്ര വിലയ്ക്കു വാങ്ങിയ 22 സെന്റ് സ്ഥലത്താണ് ആസ്ഥാനമന്ദിരം ഉയർന്നത്. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില ഓഫീസ് സമുച്ചയമാണ് രൂപകൽപന ചെയ്തിരിക്കുന്നത്. അതിനോടൊപ്പം തിരുവനന്തപുരം, കഴക്കൂട്ടം ഫിലിം ആന്‍ഡ് ഐടി പാര്‍ക്കില്‍ 1,77,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പ്ലഗ് ആന്‍ഡ് പ്ലേ ക്യാംപസ് മാതൃകയില്‍ നിര്‍മിച്ചിട്ടുള്ള ഐ.ടി കെട്ടിം ടാറ്റ എല്‍ക്സിക്ക് കൈമാറുന്നതിനുള്ള ധാരണാപത്രവും ചടങ്ങില്‍ ഒപ്പുവച്ചു.

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'സംരംഭക വർഷം' പദ്ധതിയുടെ വിജയാഘോഷം  ബഹു. വ്യവസായ നിയമ കയർ വകു...
24/02/2026

സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'സംരംഭക വർഷം' പദ്ധതിയുടെ വിജയാഘോഷം ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 22 ന് എറണാകുളം കളമശേരി ചാക്കോളാസ് പവിലിയനിൽ സംരംഭകവർഷം (ഇയർ ഓഫ് എന്റർപ്രൈസസ്) പദ്ധതിയുടെ വിജയാഘോഷത്തിനുശേഷം ബഹു. മന്ത്രി, പദ്ധതിയുടെ വിശദംശങ്ങൾ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു.

2022 ഏപ്രിൽ 1 മുതൽ 2026 ഫെബ്രുവരി 20 വരെയുള്ള കണക്കുകൾപ്രകാരം 4,06,976 പുതിയ സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 27,222 കോടി രൂപയുടെ നിക്ഷേപവും 8,67,017 പേർക്ക് തൊഴിലും നൽകി. സംരംഭങ്ങളിൽ 1,28,852 എണ്ണം വനിതകളുടേതാണ്. വ്യാപാരമേഖലയിൽ 1.78 ലക്ഷവും സേവനമേഖലയിൽ 1.74 ലക്ഷവും ഉൽപ്പാദനമേഖലയിൽ 54,895-ഉം യൂണിറ്റുകൾ വീതമാണ് തുടങ്ങിയത്‌. സംരംഭങ്ങളുടെ എണ്ണത്തിൽ എറണാകുളം, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണ് മുന്നിൽ.

സംരംഭകർക്ക് കൈത്താങ്ങായി നാലുശതമാനം പലിശസംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'സംരംഭക വർഷം' പദ്ധതിയുടെ വിജയാഘോഷം ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവിന്റെ സാന്നിധ്യത്തിൽ സംഘടിപ്പിച്ചു. 2026 ഫെബ്രുവരി 22 ന് എറണാകുളം കളമശേരി ചാക്കോളാസ് പവിലിയനിൽ സംരംഭകവർഷം (ഇയർ ഓഫ് എന്റർപ്രൈസസ്) പദ്ധതിയുടെ വിജയാഘോഷത്തിനുശേഷം ബഹു. മന്ത്രി, പദ്ധതിയുടെ വിശദംശങ്ങൾ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുമായി പങ്കുവച്ചു.

വ്യവസായവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ പി എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്., വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐ.എ.എസ്. തുടങ്ങിയവർ പങ്കെടുത്തു.

അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന എഴുതിച്ചേർത്ത് അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ട്രേഡക്സ് കേരള 2026 മീറ്റ്. ...
18/02/2026

അന്താരാഷ്ട്ര വ്യാപാരത്തിൽ കേരളത്തിന്റെ സംഭാവന എഴുതിച്ചേർത്ത് അന്താരാഷ്ട്ര ബയർ–സെല്ലർ മീറ്റ് ട്രേഡക്സ് കേരള 2026 മീറ്റ്. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങൾക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് അന്താരാഷ്ട്ര റിവേഴ്സ് ബയർ–സെല്ലർ മീറ്റ് വ്യവസായ വകുപ്പ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ എം.എസ്.എം.ഇ. ഉത്പന്നങ്ങൾക്ക് ആഗോളവിപണി പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ 2026 ഫെബ്രുവരി 17, 18 തീയതികളിലായി വ്യവസായ വകുപ്പ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് 'ട്രേഡക്സ് കേരള 2026' മീറ്റ്, ഫെബ്രുവരി 17 ന് കൊച്ചി മെറിഡിയൻ ഹോട്ടലിൽ ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം നിർവഹിച്ചു.

"എംഎസ്എംഇ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ട്രേഡക്സ് കേരള, കേരളത്തിലെ തനത് ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോള വിപണിയിലെത്തിക്കുന്നതിന് സംരംഭകരെ സഹായിക്കും. ഇതിലൂടെ സംരംഭങ്ങൾക്ക് സുസ്ഥിരമായ അന്താരാഷ്ട്ര ബിസിനസ് ബന്ധങ്ങൾ സ്ഥാപിക്കാനും സാധിക്കും. ബഹു. മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ച സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 418 സംരംഭകരും 32 ബയേഴ്സും തമ്മിൽ 146 ധാരണാപത്രങ്ങൾ (MoU) ഒപ്പുവെച്ചു. ഇതിലൂടെ സംരംഭകർക്ക് ₹81 കോടിയുടെ വ്യാപാരക്കരാർ ലഭിച്ചു.

മരട് മുനിസിപ്പാലിറ്റി ചെയർപേഴ്‌സൺ ശ്രീമതി. അജിത നന്ദകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ. എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. വ്യവസായ വാണിജ്യ ഡയറക്ടർ ശ്രീ. പി. വിഷ്ണുരാജ് ഐഎഎസ്, കിൻഫ്ര എം.ഡി. ശ്രീ. സന്തോഷ് കോശി തോമസ്, കെബിപ്പ് സി.ഇ.ഒ ശ്രീ. സൂരജ് എസ്., എഫ്ഐഇഒ റീജിയണൽ ചെയർമാൻ ശ്രീ. പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാനത്തെ എം.എസ്.എം.ഇ. ഉത്പന്നങ്ങൾക്ക് ആഗോളവിപണി പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് സംഘടിപ്പിക്കുന...
17/02/2026

സംസ്ഥാനത്തെ എം.എസ്.എം.ഇ. ഉത്പന്നങ്ങൾക്ക് ആഗോളവിപണി പ്രവേശനം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര ബയർ-സെല്ലർ മീറ്റ് 'ട്രേഡക്സ് കേരള 2026' മീറ്റ്, കൊച്ചി മെറിഡിയൻ ഹോട്ടലിൽ ബഹു. വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്തു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷന്റെയും (എഫ്.ഐ.ഇ.ഒ.) സംയുക്താഭിമുഖ്യ ത്തിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. കേരള ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ ആഗോളവിപണിയിലേക്ക് എത്തിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് സംഗമത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറക്കുന്ന വാർത്താ പത്രികയിൽ വ്യവസായ...
16/02/2026

വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ ഓൺലൈൻ വാർത്താ പത്രിക മാസത്തിൽ രണ്ടു പ്രാവശ്യം പുറത്തിറക്കുന്ന വാർത്താ പത്രികയിൽ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ, അറിയിപ്പുകൾ, പരിപാടികൾ, സംരംഭക സഹായ പദ്ധതികൾ, പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളം സംസ്ഥാന സർക്കാരിന്റെ വാണിജ്യ - വ്യവസായ നയങ്ങളും പദ്ധതികളും വ്യവസായികൾക്കിടയിൽ എത്തിക്കുന്നതിനാണ് വാർത്താ പത്രിക പുറത്തിറക്കുന്നത്.
ഡിജിറ്റലായി പുറത്തിറക്കുന്ന വാർത്ത പത്രിക വ്യവസായ വാണിജ്യ വകുപ്പിൻെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Kerala industries ലും, വ്യവസായ വാണിജ്യ ഡിറക്ടറേറ്റ് ന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് ആയ Directorate Of Industries & Commerce, Kerala ലും ലഭ്യമാണ്.

Address

Directorate Of Industries Commerce, Vikas Bhavan P. O
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Kerala Industries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Industries:

Share