Kerala Excise

Kerala Excise The Kerala State Excise Department is the statutory law enforcement agency responsible for enforcing excise laws in Kerala.
(1)

Welcome to the official page of Kerala Excise. Kerala Excise is the law enforcement agency for the state of Kerala, India. The department administers laws related to Liquor, Narcotic Drugs and Psychotropic Substances, Medicinal preparations containing alcohol and narcotics.

03/09/2026

കേരള എക്സൈസ് 'ഓപ്പറേഷൻ തണ്ടർ' തുടരും..🔥

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരുപുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ 10.81 ഗ്...
03/09/2026

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി തിരുപുറം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വിനോദും പാർട്ടിയും ചേർന്ന് നടത്തിയ റെയ്‌ഡിൽ 10.81 ഗ്രാം MDMAയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. കൊച്ചുവേളി സ്വദേശി അരവിന്ദ് (26 വയസ്) ആണ് പിടിയിലായത്. മയക്കുമരുന്ന് സൂക്ഷിച്ച ബൈക്കും എക്സൈസ് കസ്റ്റഡിയിൽ എടുത്തു.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കാറിൽ മതിയായ രേഖകളില്ലാതെ കട...
02/09/2026

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി കൊല്ലം ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കാറിൽ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ട് വന്ന 7 ലക്ഷം രൂപ പിടിച്ചെടുത്തു. പണം കടത്തിക്കൊണ്ട് വന്ന തമിഴ്‌നാട് സ്വദേശികളായ നാരായണൻ, അരുൺ കുമാർ എന്നിവരെയും പണവും കേസ് രേഖകളുമായി തെന്മല പോലീസിനു കൈമാറി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈശാഖ്.വി.പിള്ളയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി, എക്സൈസ് പ്രിവന്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽ...
01/09/2026

ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി, എക്സൈസ് പ്രിവന്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസ് സംഘം കരണി കല്ലൻചിറ ഭാഗത്ത് നടത്തിയ റെയിഡിൽ ഡ്രൈ ഡേയിലെ വിൽപ്പനക്കായി 22 കുപ്പികളിലായി സൂക്ഷിച്ചുവച്ച 11 ലിറ്റർ മദ്യശേഖരവുമായി ഒരാളെ അറസ്റ്റ് ചെയ്തു. കരണി കല്ലൻചിറ സ്വദേശി ജിജി.എ.ടി (52 വയസ്) എന്നയാളെയാണ് ഡ്രൈ ഡേയിലെ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച മദ്യശേഖരവുമായി എക്‌സൈസ് സംഘം പിടികൂടിയത്.

31/08/2026

ഒരു നിമിഷത്തെ ലഹരി ജീവിതകാലം മുഴുവൻ നീളുന്ന പശ്ചാത്താപമായി മാറാം ! തിരിച്ചറിയാം.. തിരുത്താം..
മയക്കുമരുന്നുകളെ ജീവിതത്തിൽ നിന്നും അകറ്റാം.

ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇടുക്കിയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 100 ലിറ്റർ പുതുച്ചേരി മ...
31/08/2026

ഓപ്പറേഷൻ തണ്ടർ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇടുക്കിയിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച 100 ലിറ്റർ പുതുച്ചേരി മദ്യം പിടികൂടി. തങ്കമണി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണും പാർട്ടിയും ചേർന്നാണ് ഷാജി വർഗീസ് എന്നയാളെ മദ്യശേഖരവുമായി പിടികൂടിയത്.

29/08/2026

ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു നടത്തിയ റെയ്ഡിൽ 2 ലിറ്റർ വാറ്റ് ചാരായവും ചാരായം വാറ്റുന്നതിന് പാകപ്പെടുത്തിയ 75 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. ഇടുക്കി ജില്ലയിലെ വിദൂര വനമേഖലയായ കുറത്തിക്കുടി-പെരുമ്പൻകുത്ത് ഭാഗത്ത് അടിമാലി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അവിൻ സാജിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വനമേഖലയിലെ പാറയിടുക്കിൽ നിന്ന് ഇവ കണ്ടെത്തിയത്. ചുറ്റും വന്യമൃഗശല്യമുള്ള ഈ പാറയിടുക്കിൽ നിന്ന് അതിസാഹസികമായാണ് കേസ് കണ്ടെത്തിയത്.

Address

Excise Head Quarters, Bakery Junction Rd, Nandavanam, Palayam
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Kerala Excise posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Excise:

Shortcuts

Share