SUCI Communist Kerala

SUCI Communist Kerala Official page of Socialist Unity Centre of India (Communist), SUCI (C) Kerala State Committe

05/08/2026
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)കൊൽക്കത്ത 25-07-2026വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഐതിഹാസി...
25/07/2026

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)

കൊൽക്കത്ത
25-07-2026

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും ഐതിഹാസികമായ വിജയത്തെ എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) അഭിവാദ്യം ചെയ്യുന്നു

എസ്‌.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി പ്രൊവാഷ് ഘോഷ് ഇന്ന് പുറപ്പെടുവിച്ച പ്രസ്താവന:

"കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയെന്ന ആവശ്യത്തിന് മുന്നിൽ ഒടുവിൽ മുട്ടുമടക്കാനും വഴങ്ങാനും ഫാസിസ്റ്റ് ബി.ജെ.പി സർക്കാരിനെ നിർബന്ധിതമാക്കിയ ഇന്ത്യയിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രക്ഷോഭണത്തിന്റെ ഈ ഐതിഹാസിക വിജയത്തെ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു."

ചൂഷണാത്മകമായ മുതലാളിത്തത്തിനും അതിന്റെ സേവകരായ ഭരണാധികാരികൾക്കുമെതിരെ സംഘടിക്കാനും പ്രക്ഷോഭണങ്ങൾ കെട്ടിപ്പടുക്കാനും എല്ലാവിഭാഗം അടിച്ചമർത്തപ്പെട്ട ജനങ്ങൾക്കും ഈ പ്രക്ഷോഭണം തീർച്ചയായും പ്രചോദനമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു."

21/07/2026

സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്) കേന്ദ്രക്കമ്മിറ്റി

കൊൽക്കത്ത
: 21-07-2026

ദില്ലി ജന്തർമന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെയും യുവജനങ്ങളെയും മാതാപിതാക്കളെയും എസ് യു സിഐ (കമ്മ്യൂണിസ്റ്റ്) ജനറൽ സെക്രട്ടറി സഖാവ് പ്രവാഷ് ഘോഷ് ഇന്ന് പ്രസ്താവനയിലൂടെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു.

"കഴിഞ്ഞ ദിവസം ദില്ലി ജന്തർമന്തറിൽ നമ്മുടെ രാജ്യത്തെ വിദ്യാർത്ഥികളും യുവജനങ്ങളും നടത്തിയ സമാധാനപരവും ജനാധിപത്യപരവുമായ പ്രക്ഷോഭത്തിന്മേൽ ക്രൂരമായ പോലീസ് അതിക്രമം അഴിച്ചുവിടാൻ മനസ്സാക്ഷിയുണ്ടെങ്കിൽ ഒരു സർക്കാരിനും കഴിയില്ല. കേന്ദ്ര ബിജെപി സർക്കാരിന്റെ ഈ മനുഷ്യത്വരഹിതമായ കിരാത ആക്രമണത്തെ ഞങ്ങൾ അപലപിക്കുന്നു.
നീറ്റ് മെഡിക്കൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ ജീവതത്തെ സർക്കാർ എങ്ങനെയാണ് തട്ടിക്കളിച്ചതെന്ന് ഇപ്പോൾ ലോകത്തിന് അറിയാം. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് ചോദ്യപേപ്പർ ചോർന്നത് വിദ്യാർത്ഥികളെ അനിശ്ചിതത്വത്തിന്റെ നടുക്കടലിലേക്കാണ് എറിഞ്ഞത്. കഴിഞ്ഞ മൂന്ന് വർഷമായി ചോർച്ച തുടരുന്നുണ്ട്, ഇത് പല വിദ്യാർത്ഥികളേയും നിരാശമൂലം ആത്മഹത്യയിലേക്ക് തള്ളിവിട്ടു.
ഈ നെറികെട്ട പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങളെ പിന്തുണച്ചുകൊണ്ട് ശ്രീ. സോനം വാങ്ചുക് മുന്നോട്ട് വന്നു. സർക്കാരിന്റെ ധാർഷ്ട്യത്തിന് മുന്നിൽ അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. അദ്ദേഹം മരണാസന്നനായപ്പോൾ സർക്കാർ അദ്ദേഹത്തെ ബലമായി ആശുപത്രിയിലേക്ക് മാറ്റി.
ഇതെല്ലാം പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികളെ കൂടുതൽ രോഷാകുരാക്കി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അവർ പാർലമെന്റ് മാർച്ചിന് ആഹ്വാനം ചെയ്തു. സ്വേച്ഛാധിപതിയായ ഭരണകൂടം മാർച്ച് തടയാൻ തീരുമാനിക്കുകയും, നിരായുധരായ സമാധാനപരമായ വിദ്യാർത്ഥി റാലിക്ക് നേരെ ലാത്തിയും കണ്ണീർവാതകവും പ്രയോഗിച്ച് നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
സർക്കാരിന്റെ ഈ നിലപാടിനെ ഞങ്ങൾ അപലപിക്കുകയും, വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യം സർക്കാർ ഉടൻ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു."

വാർത്ത നൽകിയത്

സ്വപൻ ഘോഷ്
(ഓഫീസ് സെക്രട്ടറി)
കേന്ദ്രക്കമ്മിറ്റി
എസ് യു സിഐ (കമ്മ്യൂണിസ്റ്റ്)

അമേരിക്കൻ കോർപ്പറേറ്റ് കമ്പനിയായ കോറോ ഹെൽത്തിൽ നിന്നും അന്യായമായി പിരിച്ചുവിട്ട  മുഴുവൻ ജീവനക്കാരെയും  ഉടൻ തിരിച്ചെടുക്ക...
08/07/2026

അമേരിക്കൻ കോർപ്പറേറ്റ് കമ്പനിയായ കോറോ ഹെൽത്തിൽ നിന്നും അന്യായമായി പിരിച്ചുവിട്ട മുഴുവൻ ജീവനക്കാരെയും ഉടൻ തിരിച്ചെടുക്കുക എന്നാവശ്യപ്പെട്ടുക്കൊണ്ട് എറണാകുളം കോറോ ഹെൽത്ത് ഓഫീസിലേക്ക് എസ് യു സി ഐ (കമ്യുണിസ്റ്റ്) സംഘടിപ്പിച്ച തൊഴിലാളി-ബഹുജന മാർച്ച്

*വയനാട് മേപ്പാടിയിലെ  മണ്ണിടിച്ചിൽ ദുരന്തം : മനുഷ്യനിർമ്മിതം.**തുരങ്കനിർമ്മാണം നിർത്തി വക്കണം.* -- എസ് യു സി ഐ (കമ്മ്യൂണ...
07/07/2026

*വയനാട് മേപ്പാടിയിലെ മണ്ണിടിച്ചിൽ ദുരന്തം : മനുഷ്യനിർമ്മിതം.*
*തുരങ്കനിർമ്മാണം നിർത്തി വക്കണം.*

-- എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്)

വയനാട് ആവർത്തിച്ചുള്ള ദുരന്തങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങളോടൊപ്പം മനുഷ്യനിർമ്മിത ദുരന്തങ്ങൾക്കും നിസ്സഹായരായ ജനങ്ങൾ ഇരയാകുന്നു. പരിസ്ഥിതിലോല മേഖലയായ മേപ്പാടിയിലെ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള തുരങ്കപ്പാത നിർമ്മാണമാണ് ഇപ്പോൾ ദുരന്തത്തിനിടയാക്കിയത്. 5 പേർ മരിച്ചതായി സ്ഥിരീ കരിക്കുമ്പോൾ എത്ര പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്നതിന് കൃത്യമായ കണക്കില്ല. ഈ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്തണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും മതിയായ നഷ്ടപരിഹാരം നൽകണമെന്നും എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്) സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു.

വയനാട് തുരങ്കം ഭീകരമായ പാരിസ്ഥിതിക ദുരന്തങ്ങൾ സൃഷ്ടിക്കാൻ പോന്നതാണെന്ന് പരിസ്ഥിതിശാസ്ത്രജ്ഞന്മാരും മനുഷ്യസ്നേഹികളും മുന്നറിയിപ്പ് നൽകിയിരുന്നതാണ്.അതെല്ലാം അവഗണിച്ചു കൊണ്ട് കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത് ധൃതിപിടിച്ചു പണി ആരംഭിക്കുകയായിരുന്നു. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തുരങ്കപാത നിർമ്മാണം നിർത്തിവക്കുകയും പദ്ധതി പുന:പ്പരിശോധിക്കുകയും വേണം .
മലപോലെ കൂട്ടിയിട്ട മണ്ണ് നീക്കംചെയ്യാനുള്ള അധികൃതരുടെ ഉത്തരവുപോലും ലംഘിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കരാർ കമ്പനിക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും എസ് യു സി ഐ ക്രമ്മ്യൂണിസ്റ്റ്) ആവശ്യപ്പെട്ടു.

Address

SUCI C, State Committee Office, TC 12/1242, Law College Jn. , Vanchiyoor P. O
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when SUCI Communist Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SUCI Communist Kerala:

Shortcuts

Share