DYFI Mangalathunada unit

DYFI Mangalathunada unit DEMOCRATIC YOUTH FEDERATION OF INDIA�

🚩🚩
13/08/2021

🚩🚩

17/03/2021

#ഉറപ്പാണ്_എൽഡിഎഫ്🚩🚩

14/03/2021

ഉറപ്പാണ് LDF

28/02/2021

✔️ട്രഷറി പൂട്ടിയില്ല,
✔️വൈദ്യുതി മുടങ്ങിയില്ല,
✔️പവർകട്ട് ഇല്ല, വോൾട്ടേജ് ക്ഷാമമില്ല,
✔️ക്ഷേമപെൻഷൻ കുടിശ്ശികയാക്കിയില്ല,
✔️1600 ആയി കൂട്ടിക്കൊടുത്തു,
(യുഡിഎഫ് 36 ലക്ഷത്തിനു കൊടുത്ത സ്ഥാനത്ത് ഇപ്പോൾ 61 ലക്ഷം പേർ)
✔️റേഷൻകടകളെ ആളുകൾ മറന്നില്ല, ആൾതിരക്കുള്ള ജനങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥാപനമാക്കി, പൊതുവിതരണം ശക്തിപ്പെടുത്തി,
✔️14 ഇനങ്ങൾക്ക് മാവേലി സ്റ്റോറുകളിൽ ഇതുവരെ വിലകൂട്ടിയിട്ടില്ല, സാധനങ്ങൾക്ക് ക്ഷാമമില്ല,
✔️കുടിവെള്ളം കിട്ടാക്കനിയായിടത്തെല്ലാം വെള്ളമെത്തിച്ചു,
✔️വിദ്യാഭ്യാസരംഗത്തും ആരോഗ്യരംഗത്തും നടന്നത് 5 വർഷം മുമ്പ് ചിന്തിക്കാൻപോലും കഴിയാത്ത കാര്യങ്ങൾ,
✔️വിശപ്പ് രഹിത സംസ്ഥാനമായി പ്രഖ്യാപിച്ചു കേരളത്തെ,
✔️ഭവനരഹിതർക്ക് ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ടര ലക്ഷം വീടുകൾ നിർമ്മിച്ചു നൽകി.
✔️20 രൂപയ്ക്ക് ഊണ് കിട്ടുന്ന 1400 ഹോട്ടലുകൾ. പണമില്ലെങ്കിലും ഉണ്ണാം, പട്ടിണി കിടക്കേണ്ട.
✔️എല്ലാ മാസവും കിറ്റ് എത്തിച്ചു നൽകി. വിദ്യാർഥികൾക്കും കിറ്റ് നൽകി.
✔️യൂണിഫോം തുന്നാനുള്ള പണം അടക്കമാണ് നൽകുന്നത്.
✔️സ്കൂൾ തുറന്നാൽ കുട്ടികൾക്ക് പ്രാതൽ അടക്കം നൽകും.
✔️ഓൺലൈൻ വിദ്യാഭ്യാസം നൽകി. കൃത്യമായി പരീക്ഷ നടത്തി. എല്ലാം ഭദ്രം.
✔️വ്യവസായവും സ്പോർട്സും വളർച്ചയിലെത്തി.
✔️വ്യവസായങ്ങൾ ലാഭത്തിലായി.
✔️മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമാകുന്ന നടപടികളെല്ലാം ചെയ്തു.
✔️യുഡിഎഫിനേക്കാൾ ആയിരക്കണക്കാളുകൾക്ക് പി.എസ്.സി വഴി തൊഴിൽ നൽകി.
✔️പോലീസിലും ആരോഗ്യമേഖലയിലും യു.ഡി.എഫിനേക്കാൾ മൂന്നിരട്ടിയിൽ കൂടുതലാണ് നിയമനം നൽകിയത്.
✔️മുമ്പ് പി.എസ്.സി നിയമനം ഇല്ലാതിരുന്ന മേഖലകൾ പി.എസ്.സിക്ക് വിട്ടു.
✔️40,000 പുതിയ തസ്തികകൾ സൃഷ്ടിച്ചു.
✔️സർക്കാർ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം
✔️റോഡുകൾ, പാലങ്ങൾ, ഫ്ലൈഓവറുകൾ എല്ലാം ജനങ്ങൾ അനുഭവിക്കുന്നുണ്ട്.
✔️ഐടി മേഖല നടത്തിയത് കുതിച്ചുചാട്ടം.
✔️കാർഷികോൽപ്പാദനം വർധിച്ചു.
✔️വിളകൾക്ക് താങ്ങുവില വർധിപ്പിച്ചു നൽകുന്നു.
✔️സൗജന്യ ഇന്റർനെറ്റ്‌ - കെ ഫോൺ. ഒന്നാംഘട്ടം കൊടുത്തു. മൂന്നാംഘട്ടം ജനങ്ങളിലെത്തും.
✔️ചുറ്റുന്ന ഇന്റർനെറ്റ്‌ അല്ല, അതിവേഗ ഇന്റർനെറ്റ്‌,
✔️പാതയോര വിശ്രമകേന്ദ്രം. തികച്ചും സ്ത്രീ സൗഹൃദം. 1084 എണ്ണമാണ് തയ്യാറാവുന്നത്.
✔️ഒരിക്കലും നടക്കില്ല എന്നുപറഞ്ഞ ഗയിൽ നടന്നില്ലേ? കുറഞ്ഞ പൈസയ്ക്ക് പാചകവാതകം.
✔️ദേശീയപാത വികസനം - പകുതിയിലേറെ റീച്ചുകളും ടെണ്ടറിലേയ്ക്ക് കടന്നില്ലേ?

അങ്ങനെ പറഞ്ഞാൽ തീരുന്നതല്ല
Left Democratic federation🔥

25/02/2021
2027+33+17+6+151+24+8+161+22+54+17+9+30+7+100+65+249+20+50+32+100ആകെ 3182❤ഇത് ഇന്നത്തേത് മാത്രം.!!.ഓരോ മന്ത്രിസഭാ യോഗങ്ങ...
18/02/2021

2027+33+17+6+151+24+8+161+22+54+
17+9+30+7+100+65+249+20+50+32+100

ആകെ 3182❤

ഇത് ഇന്നത്തേത് മാത്രം.!!.

ഓരോ മന്ത്രിസഭാ യോഗങ്ങളിലും നൂറുകണക്കിന് തസ്തിക സൃഷ്ടിക്കുകയാണ് പിണറായി സർക്കാർ.
രാജ്യത്തു സ്ഥിരം ജോലികൾ അവസാനിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ നയം. കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നയം.

കേരളം ആന്റണിയും ഉമ്മൻചാണ്ടിയും ഭരിച്ചപ്പോഴും ആയിരക്കണക്കിന് തസ്തികകളാണ് അബോളിഷ് ചെയ്തത്.
പിണറായി സർക്കാരാകട്ടെ ഓരോ ദിവസവും പുതിയ തസ്തിക സൃഷ്ടിക്കുന്നു.

യുവജനങ്ങളുടെ സർക്കാർ.❤

മന്ത്രിസഭാ യോഗത്തിൽ പുതിയതായി സൃഷ്ടിച്ച തസ്തികകള്‍

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയൂഷ് വകുപ്പിനു കീഴിലുമാണ്.

മലബാര്‍ കാന്‍സര്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ സൃഷ്ടിക്കും.

പുനലൂര്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് 17 തസ്തികകള്‍ സൃഷ്ടിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്.എ.ടി ആശുപത്രിയില്‍ പീഡിയാട്രിക് ഗാസ്ട്രോ എന്‍ററോളജി യൂണിറ്റ് ആരംഭിക്കുന്നതിന് ഒരു അസിസ്റ്റന്‍റ് പ്രൊഫസറുടെ തസ്തിക സൃഷ്ടിക്കും. ഇതിനാവശ്യമായ അനധ്യാപക തസ്തികകള്‍ (രണ്ടാം ഗ്രേഡ് സ്റ്റാഫ് നഴ്സ്, രണ്ടാം ഗ്രേഡ് ഹോസ്പിറ്റല്‍ അറ്റന്‍റന്‍ഡ്, ഒന്നാം ഗ്രേഡ് അറ്റന്‍റന്‍ഡ്, നഴ്സിംഗ് അസിസ്റ്റന്‍റ്) സ്ഥാപനത്തിനകത്തുനിന്നു തന്നെ കണ്ടെത്തുന്നതിനോ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനോ തിരുവനന്തപുരം ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പലിന് അനുമതി നല്‍കാനും തീരുമാനിച്ചു.

35 എയ്ഡഡ് ഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ക്ക് വേണ്ടി 151 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. ഇതിനു പുറമെ 24 എച്ച്.എസ്.എസ്.ടി ജൂനിയര്‍ തസ്തികകള്‍ അപ്ഗ്രേഡ് ചെയ്യും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ എന്നീ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്‍റെ ഓരോ തസ്തിക സൃഷ്ടിക്കും. 250 തടവുകാര്‍ വരെയുള്ള ജയിലുകളില്‍ കൗണ്‍സലറുടെ ഒരു തസ്തികയും (പരമാവധി 5 തസ്തിക) സൃഷ്ടിക്കും.

പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന തവനൂര്‍ സെന്‍ട്രല്‍ ജയിലിന്‍റെ പ്രവര്‍ത്തനത്തിന് 161 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എജുക്കേഷനില്‍ 22 തസ്തികകള്‍ സൃഷ്ടിക്കുന്നതിന് അനുമതി നല്‍കും.

സംസ്ഥാനത്തെ വിവിധ അറബിക് എയ്ഡഡ് കോളേജുകളില്‍ 54 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

സര്‍ക്കാര്‍ സംഗീത കോളേജുകളില്‍ 14 ജൂനിയര്‍ ലക്ചറര്‍ തസ്തികകളും 3 ലക്ചറര്‍ തസ്തികകളും സൃഷ്ടിക്കും.

തൃശ്ശൂര്‍ ജില്ലയിലെ മണ്ണൂത്തി സ്റ്റേറ്റ് ബയോ കണ്‍ട്രോള്‍ ലാബ് പ്രവ്ര്‍ത്തനത്തിന് 9 സ്ഥിരം തൊഴിലാളികളുടെ തസ്തികകള്‍ സൃഷ്ടിക്കും.

കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസില്‍ 30 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 24 എണ്ണം പുതിയ തസ്തികകളാണ്. 6 തസ്തികകള്‍ റീ-ഡെസിഗ്നേറ്റ് ചെയ്യും.

കോഴിക്കോട് ഗവണ്‍മെന്‍റ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജില്‍ 7 അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികകള്‍ സൃഷ്ടിക്കും.

പുതുതായി ആരംഭിച്ച 28 സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ 100 അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കും.

അഗ്നിരക്ഷാ വകുപ്പിനു കീഴില്‍ താനൂര്‍, പട്ടാമ്പി, കോങ്ങാട്, കൊല്ലങ്കോട്, കല്ലമ്പലം എന്നിവിടങ്ങളില്‍ പുതിയ ഫയര്‍ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിന് 65 തസ്തികകള്‍ സൃഷ്ടിക്കും. ഉള്ളൂര്‍, മാവൂര്‍, ചീമേനി, പനമരം, വൈത്തിരി, രാജാക്കാട്, ആറډുള, പാലോട്, നേര്യമംഗലം എന്നിവിടങ്ങളില്‍ ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനും തീരുമാനിച്ചു.

മികച്ച കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിനുള്ള പദ്ധതി പ്രകാരം 249 ഒഴിവുകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ രണ്ടാം ഗ്രേഡ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 20 തസ്തികകള്‍ സൃഷ്ടിക്കും.

കോടതി ഭാഷ മലയാളമാക്കുന്നതിന് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതികളില്‍ മലയാളം പരിഭാഷകരുടെ 50 തസ്തികകള്‍ സൃഷ്ടിക്കും.

അഹാഡ്സ് നിര്‍ത്തലാക്കുന്നതുവരെ ജോലിയില്‍ തുടര്‍ന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട 32 സാക്ഷരതാ ഇന്‍സ്പെക്ടര്‍മാര്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് വനം വകുപ്പിലും തദ്ദേശസ്വയംഭരണ വകുപ്പിലും നിയമനം നല്‍കും.

ഇതുകൂടാതെ കോളേജ് വിദ്യാഭ്യാസ വകുപ്പിൽ 100 പുതിയ തസ്തികകളും

ഓഫീസ് അസ്സിസ്റ്റന്റ് 9
നൈറ്റ് വാച്ച്മാൻ 17
അറ്റൻഡർ 10
എൽ ഡി ക്ലാർക്ക് 17
സ്വീപ്പർ 19
സാനിറ്റേഷൻ വർക്കർ 16
ലൈബ്രറേറിയൻ 4
സീനിയർ സുപ്രണ്ടന്റന്റ് 4
ഹെഡ് അക്കൗണ്ട് 4

പൊതുവിദ്യാലയങ്ങളിലേയ്ക്ക് മക്കളെ അയക്കാൻ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം ലഭിച്ച കാലമാണിത്. അടിസ്ഥാന സൗകര്യങ്ങളുടേയും അക്കാദ...
18/02/2021

പൊതുവിദ്യാലയങ്ങളിലേയ്ക്ക് മക്കളെ അയക്കാൻ രക്ഷിതാക്കൾക്ക് ആത്മവിശ്വാസം ലഭിച്ച കാലമാണിത്. അടിസ്ഥാന സൗകര്യങ്ങളുടേയും അക്കാദമിക മികവിൻ്റേയും കാര്യത്തിൽ മുൻപുണ്ടായിട്ടില്ലാത്ത മുന്നേറ്റമാണ് പൊതുവിദ്യാലയങ്ങളിലുണ്ടായത്. കഴിഞ്ഞ ഗവൺമെൻ്റിൻ്റെ കാലത്ത് 4 ലക്ഷത്തിലധികം കുട്ടികൾ കൊഴിഞ്ഞു പോയപ്പോൾ, ഈ സർക്കാരിൻ്റെ കാലത്ത് 6.8 ലക്ഷം കുട്ടികൾ അധികമായി ചേരുകയാണുണ്ടായത്.

ഈ മാറ്റം തനിയെ സംഭവിച്ചതല്ല. ഈ സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ മികവു കൊണ്ടാണ് സ്കൂളുകളുടെ നിലവാരത്തിൽ കുതിച്ചു ചാട്ടമുണ്ടായത്. കോവിഡ് കാലത്തിന് ശേഷം സ്കൂളിലെത്തുന്ന കുട്ടികളെ സ്വീകരിക്കുവാന്‍ കാത്തിരിക്കുകയാണ് മനോഹരങ്ങളായ പുതിയ കെട്ടിടങ്ങള്‍. പഴയകാല തലമുറയ്ക്ക് സ്വപ്നം കാണാന്‍ കഴിയാത്തവിധത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണ് നാം ഒരുക്കുന്നത്.

ഇതില്‍ കുറേയേറെ വിദ്യാലയങ്ങൾ ഇതിനകം ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ഈ ഘട്ടത്തില്‍ 89 സ്കൂള്‍ കെട്ടിടങ്ങളും 41നവീകരിച്ച ഹയര്‍ സെക്കണ്ടറി ലാബുകളും ഉദ്ഘാടനം ചെയ്യുന്നു. അതോടൊപ്പം 68 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വ്വഹിക്കുന്നു. ഇതില്‍ 23 സ്കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 5 കോടി സ്കീമില്‍ പെട്ടതാണ്. 14 ‍കെട്ടിടങ്ങള് 3 കോടി സ്കീമിലും. പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും വിനിയോഗിച്ച് 52 സ്കൂള്‍ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യുന്നവയില്‍ ഉണ്ട്. ശിലാസ്ഥാപനം നടത്തുന്നവയില്‍ 26 സ്കൂള്‍ കെട്ടിടങ്ങള്‍ കിഫ്ബിയുടെ 1 കോടി രൂപാ സ്കീമില്‍ പെട്ട കില എസ്.പി.വിയായി ചെയ്യുന്നതാണ്.

ഇതോടൊപ്പം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പഠിക്കുന്ന 25 ലക്ഷത്തിലധികം വരുന്ന കുട്ടികള്‍ക്കായി നടത്തുന സൗജന്യ യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനവും നിർവഹിക്കുന്നു. ഓരോ കുട്ടിക്കും രണ്ട് സെറ്റ് യൂണിഫോമാണ് നൽകുന്നത്. ഇതിനായി 215 കോടിയോളം രൂപ സര്‍ക്കാര്‍ ചെലവഴിക്കുന്നു.

ഏറ്റവുമധികം തവണ ഇന്റെർനെറ്റ് നിരോധിച്ച നാടെന്ന അപമാനക്കൊടുമുടിയിൽ ഇന്ത്യ നിൽക്കുമ്പോഴും, ഇന്റെർനെറ്റ് ഒരു അവകാശമായി പ്രഖ...
16/02/2021

ഏറ്റവുമധികം തവണ ഇന്റെർനെറ്റ് നിരോധിച്ച നാടെന്ന അപമാനക്കൊടുമുടിയിൽ ഇന്ത്യ നിൽക്കുമ്പോഴും, ഇന്റെർനെറ്റ് ഒരു അവകാശമായി പ്രഖ്യാപിച്ചവരാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ. ഈ അവകാശം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായുള്ള കേരളജനതയുടെ അഭിമാനപദ്ധതി കെ-ഫോൺ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങൾക്കു സമർപ്പിച്ചു. അസാധ്യമെന്നു പ്രതിപക്ഷം അപഹസിച്ച മറ്റൊരു പദ്ധതി കൂടിയാണ് ഇന്നു പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തത്.

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ഏഴ് ജില്ലകളിലെ, ആയിരം സർക്കാർ ഓഫീസുകളാണ് ആദ്യഘട്ടത്തിൽ ഒപ്റ്റിൿ ഫൈബർ കേബിൾ മുഖേന ബന്ധിപ്പിക്കപ്പെടുന്നത്.

വരുന്ന ജൂലൈയിൽ 5700 സർക്കാർ ഓഫീസുകൾ കൂടി കെഫോൺ പദ്ധതിയുടെ കീഴിൽ വരും. ആകെ 30000 സർക്കാർ ഓഫീസുകൾക്കാണ് കണക്ഷൻ നൽകാനാണ് ഉദ്ദേശം. അടുത്ത ഘട്ടത്തിൽ ഇരുപതു ലക്ഷത്തോളം ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായും ബാക്കിയുള്ളവർക്ക് സൗജന്യനിരക്കിലും ഇന്റർനെറ്റ് കണക്ഷൻ നൽകും.

ആകെ 1531 കോടി രൂപയാണ്‌ പദ്ധതിക്കായി വേണ്ടി വരുന്ന ചെലവ്‌. ഇതിന്റെ എഴുപതു ശതമാനം തുകയും കിഫ്‌ബി വഴിയാണ് നൽകുക.

Address

Mangalathunada
Thiruvananthapuram

Telephone

+917558973531

Website

Alerts

Be the first to know and let us send you an email when DYFI Mangalathunada unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Mangalathunada unit:

Share