Clicky

KPOA State Committee

KPOA State Committee Kerala Police Officers Association

Operating as usual

24/12/2022
28/11/2022

മാനിഷാദാ.....

ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ഇങ്ങനെ ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും, അവർ തന്നെ മുന്നിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരേയും പോലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അൻപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി.

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാൽ ഇവിടെ ഔദ്യോഗികകൃത്യ നിർവ്വഹണം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആബുലൻസിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി. സ്വന്തം സഹജീവികൾക്ക് പരിക്കേറ്റാൽ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്തുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായത്.

വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവർത്തിക്കുന്ന കേരള പോലീസിന്റെ ഉയർന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാൻ സാഹചര്യമൊരുക്കിയത്. പോലീസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകർക്കുക എന്ന ചിലരുടെയെങ്കിലും ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്.

പോലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകർക്കുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം വിശ്വാസികൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇത്തരം ചെയ്തികൾ അവരെക്കൊണ്ട് ചെയ്യിച്ചത്. ഇത്രയേറെ അതിക്രമങ്ങൾ പോലീസിനെതിരെ ഉണ്ടായിട്ടും പരിക്കിന്റെ വേദന കടിച്ചമർത്തി പോലീസ് സമാധാനം കാത്തുസൂക്ഷിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എടുത്ത കേസുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുക തന്നെ വേണം. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ച് ജുഡീഷ്യറിക്ക് മുന്നിൽ എത്തിക്കുക തന്നെ വേണം.

സാധാരണ ജനങ്ങളുടെ അവകാശ സമരങ്ങൾ നടക്കുമ്പോൾ എടുക്കുന്ന കേസുകൾ സമരശേഷം പിൻവലിച്ച് കാണാറുണ്ട്. ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശ സമരമെന്നാൽ അത് പോലീസ് ഉദ്യോഗസ്ഥർ കൂടി ഭാഗമായ സമൂഹത്തിന് വേണ്ടിയുള്ള അവകാശ സമരം ആയതു കൊണ്ടു തന്നെ ഇങ്ങനെ കേസുകൾ പിൻവലിക്കുന്നതിനെ പൊതുവെ എതിർക്കാറില്ല. എന്നാൽ ഇപ്പോൾ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങൾ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാൻ കഴിയില്ല. ഇത് കോടതി വിധി ഉൾപ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാർദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്. ഈ സംഭവത്തിൽ എടുത്ത ഒരു കേസും പിൻവലിക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകാനും പാടില്ല.

ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാർമിക പിന്തുണ കേരളത്തിലെ പോലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാൻ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പോലീസ് സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ, വിവേകത്തോടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ അവസാന ശ്വാസം വരേയും സംസ്ഥാന പോലീസ് ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളേണ്ട പോലീസ് ഉദ്യോഗസ്ഥർ, കൃത്യമായി കേസെടുത്ത്, സത്യസന്ധമായി അന്വേഷണം നടത്തി, വിട്ടുവിഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയും വേണം.

CR ബിജു
ജനറൽ സെക്രട്ടറി
KPOA

അഭിനന്ദനങ്ങൾ....വെറുമൊരു തിരോധാനക്കേസ് സമർത്ഥമായി അന്വേഷിച്ച് അന്ധവിശ്വാസത്തിന്റേയും, ദുരാചാരത്തിന്റേയും മറയിൽ അത്യാർത്ത...
12/10/2022

അഭിനന്ദനങ്ങൾ....

വെറുമൊരു തിരോധാനക്കേസ് സമർത്ഥമായി അന്വേഷിച്ച് അന്ധവിശ്വാസത്തിന്റേയും, ദുരാചാരത്തിന്റേയും മറയിൽ അത്യാർത്തിപൂണ്ട് നടത്തിയ ഇരട്ട കൊലപാതകം കണ്ടെത്തി, പ്രതികളെ പിടികൂടി കേരളാ പോലീസിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും, സമ്പത്തിനോടുള്ള അത്യാർത്തിയും മനുഷ്യരെ എന്തും ചെയ്യാൻ പ്രേരിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ നരബലികൾ.

അന്ധവിശ്വാസത്തിന് ജാതിയും മതവുമില്ലയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട കൊലപാതകത്തിലൂടെ.

സാമ്പത്തിക പരാധീനതകൾ കൊണ്ട്, ജീവിക്കാനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി ലോട്ടറി കച്ചവടം നടത്തിവന്ന ഒരു സ്ത്രീയുടെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണത്തിലൂടെയാണ് രണ്ട് കൊലപാതക കേസുകൾ കണ്ടെത്താനും, പ്രതികളെ അറസ്റ്റ് ചെയ്യാനും, ഈ ആധുനിക കാലഘട്ടത്തിലും അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന കൊടുംക്രൂരതകൾ പൊതുസമുഹത്തിനുമുന്നിൽ എത്തിക്കുവാനും കേരള പോലീസിന് കഴിഞ്ഞത്. സാധാരണക്കാരന് നീതി കിട്ടില്ല എന്ന മിഥ്യാധാരണ തിരുത്തിക്കാനും ഈ കേസ് അന്വേഷണം സാഹചര്യമൊരുക്കി.

വളരെ സമർത്ഥമായരീതിയിൽ
ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ സാഹചര്യമൊരുക്കിയ കൊച്ചി സിറ്റി കടവന്ത്ര പോലീസ് സ്റ്റേഷൻ SHO ബൈജു. K. ജോസ്, സബ്ഇൻസ്പെക്ടർ അനിൽകുമാർ, ASI മാരായ ആനന്ദ്, സനീഷ്, SCPO മാരായ സുമേഷ്, അനിൽകുമാർ, രതീഷ്, രാഗേഷ്, CPO ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൂടാതെ, തെളിവുകൾ സമാഹരിക്കാൻ സഹായങ്ങൾ ചെയ്ത മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും, സൂചനകൾ ലഭ്യമാകാൻ സഹായകരമായ വിവരങ്ങൾ നൽകിയ പൊതുജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

അനാചാരങ്ങളെ ആചാരങ്ങളായി പ്രചരിപ്പിച്ച് നിലനിർത്താനുള്ള പ്രവണതകൾ പലപ്പോഴും കണ്ടുവരാറുണ്ട്.
നിയമ നിർമാണ പ്രക്രിയകളിലൂടെ മാത്രം ഇത്തരം ദുരാചാരങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയില്ല എന്നതിനും നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ച് ജനങ്ങളിൽ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതു സമൂഹമാകെ ഏറ്റെടുക്കേണ്ടതുണ്ട്.

C.R. ബിജു
ജനറൽ സെക്രട്ടറി

01/10/2022
2022-23 വർഷത്തെ ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉൽസവത്തിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ഉള്ളൂ. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വര...
27/09/2022

2022-23 വർഷത്തെ ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉൽസവത്തിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ഉള്ളൂ. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വരുന്ന ഒരു സീസൺ എന്ന നിലക്ക് വലിയ രീതിയിലുള്ള ഭക്തജന തിരക്ക് പ്രതീക്ഷിക്കാവുന്നതാണ്.വരുന്ന സീസൺ സമയത്ത് ഡ്യൂട്ടിക്കായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ശബരിമല, പമ്പ, നിലക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ദേവസ്വം ബോർഡ് ഏർപ്പെടുത്തേണ്ട മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് R. പ്രശാന്ത്, ജോ.സെക്രട്ടറി V. ചന്ദ്രശേഖരൻ എന്നിവർ ഇന്ന് (27.09.2022) ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
തുടർന്ന് ദേവസ്വം കമ്മിഷണറെയും നേരിൽ കണ്ട് സംസാരിച്ചു.

ഇത് സംബന്ധിച്ച് വേണ്ടകാര്യങ്ങൾ മുൻഗണന നൽകി ചെയ്യുന്നതിന് ദേവസ്വം ചീഫ് എഞ്ചിനീയർക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് നിർദ്ദേശം നൽകുകയുമുണ്ടായി.

CR ബിജു
ജനറൽ സെക്രട്ടറി

*കേരള പോലീസ്*  *ഓഫീസേഴ്സ്* *അസോസിയേഷൻ*  *സംസ്ഥാന കമ്മറ്റി* കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി യോഗം ...
22/09/2022

*കേരള പോലീസ്*
*ഓഫീസേഴ്സ്* *അസോസിയേഷൻ*
*സംസ്ഥാന കമ്മറ്റി*

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി യോഗം ഇന്ന് (22/09/2022) എറണാകുളത്ത് ചേർന്ന് അംഗീകരിച്ച പ്രമേയം ഇന്ന് തന്നെ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് സംസ്ഥാന ഭാരവാഹികൾ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളെ നേരിട്ട് കണ്ട് കൈമാറിയ ഏവരേയും അറിയിക്കുന്നു. ഈ വിഷയത്തിൽ സംഘടനയുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പ്രമേയം

*കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ അടിയന്തിര യോഗം 22-092022 വ്യാഴാഴ്ച എറണാകുളത്ത് വച്ച് സംസ്ഥാന പ്രസിഡന്‍റ് ആര്‍.പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടി അംഗീകരിച്ച പ്രമേയം*

ക്രമസമാധാന പരിപാലനരംഗത്ത് റിസ്ക് ഏറിയ തൊഴില്‍ സാഹചര്യമാണ് പലപ്പോഴും പോലീസ് സംവിധാനം അനുഭവിച്ചു വരുന്നത്. കോവിഡ് നിയന്ത്രണ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും അന്യായമായ നിരവധി ആക്രമണങ്ങള്‍ക്ക് പോലീസ് വിധേയമായിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 5ന് കരുനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ അപകടകരമാം വിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഒരു അഭിഭാഷകനെ പൊതുജനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസിനെ ഏല്‍പ്പിക്കുന്ന സാഹചര്യം ഉണ്ടായി. മദ്യലഹരിയില്‍ അക്രമാസക്തനായ ഇയാളെ കൈവിലങ്ങിട്ട് ലോക്കപ്പ് ചെയ്യേണ്ട സാഹചര്യം പോലും സംജാതമായി. മെഡിക്കല്‍ പരിശോധനയ്ക്കായി ഇദ്ദേഹത്തെ കൊണ്ട് ചെന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരേയും കൈയ്യേറ്റം ചെയ്തുവെന്നും ടിയാന്‍ വയലന്‍റ് ബിഹേവിയറില്‍ ആണെന്നും ആശുപത്രി രേഖയിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പരിശോധിച്ച ഡോക്ടര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഇടയ്ക്കിടെയുണ്ടാക്കാറുളള ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ നിയമാനുസരണം പോലീസ് കൈക്കൊണ്ടുവരുന്ന അതേനടപടികള്‍ തന്നെ ഇവിടെയും പോലീസ് കൈക്കൊള്ളുക യുണ്ടായി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്ടറുടെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ഈ നിയമ നടപടികള്‍ കൈക്കൊണ്ടത്. ഈ സമയം മേലുദ്യോഗസ്ഥരുടെ അനുമതിയോടുകൂടി പോലീസ് സ്റ്റേഷനില്‍ നിന്നും 20 കിലോമീറ്ററോളം അകലെയുളള സ്വന്തം വസതിയിലായിരുന്നു സ്റ്റേഷനിലെ കജ ഗോപകുമാര്‍.

സെപ്റ്റംബര്‍ 5ാം തീയതി വൈകുന്നേരം സ്റേറഷന്‍ ജാമ്യത്തില്‍ വിട്ടയച്ച അഭിഭാഷകന്‍ 6-ാം തീയതി കോടതിയില്‍ ഹാജരായി സ്വന്തം തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം, ജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്ക ണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകരില്‍ ഒരു വിഭാഗം സമരവുമായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അത്തരത്തില്‍ സംഘടിത ശക്തിയുടെ ധാര്‍ഷ്ട്യത്തോടെ സമരരംഗത്തിറങ്ങി പോലീസുകാര്‍ക്കെതിരായ നടപടി ആവശ്യപ്പെട്ടതിന് വഴങ്ങി നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത നടപടി അത്യന്തം ഖേദകരമാണ്. സത്യസന്ധമായി തൊഴിലെടുത്ത മൂന്ന് പേരേയും, സംഭവ സ്ഥലത്തുപോലും ഇല്ലാതിരുന്ന IP ഗോപകുമാറിനെയുമാണ് അന്യായമായി സസ്പെന്‍റ് ചെയ്തിരിക്കുന്നത്. അഭിഭാഷകരുടെ സംഘശക്തിയ്ക്ക് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബലിയാടാകുന്നു എന്ന പൊതുവികാരമാണ് പോലീസിനുള്ളില്‍ ഉണ്ടായിട്ടുളളത്. ഇത് കേരളത്തിലെ റാങ്ക്/കേഡര്‍ വ്യത്യാസമില്ലാതെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരെയും വിഷമത്തിലാക്കിയിട്ടുണ്ട്. സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ബലിയാടായിരിക്കുന്നത്. സ്ഥലത്ത് ഇല്ലാതിരുന്ന IP ഗോപകുമാറിനെ പോലും കക്ഷി ചേര്‍ക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന സംശയം പോലും ഉയര്‍ന്നിട്ടുണ്ട്.. ഈ സാഹചര്യത്തില്‍ ADGP L/0 പുറത്തിറക്കിയ ഈ സസ്പെന്‍ഷന്‍ ഉത്തരവ് പുന:പരിശോധിച്ച് നിരപരാധികളും ആത്മാര്‍ത്ഥതയോടെ കൃത്യനിര്‍വ്വഹണം നടത്തിയവരുമായ പോലീസ് ഉദ്യോഗസ്ഥന്‍മാരെ അടിയന്തിരമായി സര്‍വ്വീസില്‍ തിരിച്ചെടുത്ത് പോലീസ് സംവിധാനത്തിന്‍റെ ആത്മവീര്യം കാത്തുസൂക്ഷിക്കാനുളള നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിയമപരിപാലനരംഗത്ത് പ്രവര്‍ത്തിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരെ പലപ്പോഴും പലരൂപത്തിലുളള കൈയ്യേറ്റശ്രമങ്ങള്‍ നടന്നു വരുന്നു. വികാരത്തിനടിമപ്പെടാതെ വിവേകപൂര്‍വ്വം, നിയമാനുസരണം ഇത്തരം സാഹചര്യങ്ങളെ പോലീസ് കൈകാര്യം ചെയ്തും വരുന്നുണ്ട്. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നത് ഒരു അഭിഭാഷകനാണെങ്കില്‍ അത് പലപ്പോഴും പോലീസിനെതിരായ ആക്രമണത്തിലേയ്ക്ക് എത്തിച്ചേരുന്നുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി കോടതികളില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ കോടതി കോമ്പൗണ്ടിനുള്ളില്‍ വച്ച് തന്നെ ദേഹോപദ്രവമേല്‍പ്പിക്കുന്ന നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ.ലൈഷാദ് മുഹമ്മദിനെ ഹൈക്കോടതി കോമ്പൗണ്ടില്‍ വച്ചാണ് തല്ലിച്ചതച്ചത്. കുറ്റാന്വേഷണവും, അതിന്‍റെ ഭാഗമായ പ്രോസിക്യൂഷന്‍ വിചാരണ വേളകളിലും, കസ്റ്റഡി പ്രതികളുമായി കോടതികളില്‍ എത്തേണ്ടവരുമാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അഭിഭാഷകരാല്‍ ആക്രമിക്കപ്പെടുന്നുണ്ട്.

രണ്ട് തൊഴില്‍ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന വ്യക്തമായ അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. ഇവിടെ ഒരു വ്യക്തി മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയപ്പോള്‍, ജനങ്ങള്‍ തന്നെ തടഞ്ഞു വച്ച് പോലീസിനെ ഏല്‍പ്പിച്ച ആ വ്യക്തിയ്ക്ക് എതിരെ നിയമനടപടി സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം, ടി വ്യക്തി തൊഴില്‍ ചെയ്യുന്ന മേഖലയിലെ ഒരു വിഭാഗം അഭിഭാഷകര്‍ പോലീസ് സംവിധാനത്തിനെതിരെ തന്നെ നീങ്ങുന്ന പ്രവണത അപകടകരമാണ്. കോടതികളില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി

സി.ആര്‍ ബിജു
ജനറല്‍ സെക്രട്ടറി

21/09/2022

*കേരള പോലീസ്*
*ഓഫീസേഴ്സ്* *അസോസിയേഷൻ*
സംസ്ഥാന കമ്മറ്റി

5/9/2022 തീയതി മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെ സംബന്ധിച്ച് പൊതുജനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ നിയമാനുസരണ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ സസ്പെന്റ് ചെയ്ത് ഉത്തരവ് ഇറക്കിയിരിക്കുകയാണ്.

മദ്യാസക്തിയിൽ പൊതുജനങ്ങൾക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികൾ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ അന്യായമായി സസ്പെന്റ് ചെയ്ത നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് സംസ്ഥാന പോലീസ് സേനയുടെ തന്നെ ആത്മവീര്യം ചോർത്തുന്ന നടപടിയാണ്.
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഈ സാഹചര്യം ചർച്ച ചെയ്യാൻ 22/9/ 2022 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് KPOA സംസ്ഥാന നിർവാഹക സമതിയുടെ അടിയന്തിര യോഗം എറണാകുളത്ത് ചേരുന്നതിനും തീരുമാനിച്ചു.

സംസ്ഥാന കമ്മറ്റിക്ക് വേണ്ടി

R. പ്രശാന്ത് CR. ബിജു
പ്രസിഡന്റ് ജ: സെക്രട്ടറി

07/09/2022
14/08/2022
19/07/2022
13/07/2022
24/06/2022
23/05/2022
02/05/2022
01/05/2022
17/04/2022

ഇത് കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം.
സഹകരണ മേഖലയിലെ വിജയഗാഥ

16/04/2022
14/04/2022
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️*കേരള പോലീസ് ഹൗസിംഗ്*       *സഹകരണ സംഘം* ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ചരിത്രപരമായ തീരുമാനങ്ങളുമായി വീണ്ടു...
19/03/2022

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
*കേരള പോലീസ് ഹൗസിംഗ്*
*സഹകരണ സംഘം*
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ചരിത്രപരമായ തീരുമാനങ്ങളുമായി വീണ്ടും സഹകാരികളിലേക്ക്.....

🔥 *ഭവന വായ്പാ പലിശ വീണ്ടും കുറവിലേക്ക്*

സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 6.9% പലിശയ്ക്കാണ് നമ്മുടെ സംഘം ഭവന വായ്പ അനുവദിക്കുന്നത്. നമ്മുടെ സംഘത്തിൽ നിന്ന് ഭവന വായ്പ എടുക്കുന്നവർക്ക് സർക്കാർ HBA ക്ക് നൽകുന്ന പലിശ സബ്സിഡി കൂടി ലഭ്യമാക്കാൻ തീരുമാനിച്ചു. 2022 ഏപ്രിൽ 1 മുതൽ വായ്പ എടുക്കുന്നവർക്കാണ് ഇത് ലഭ്യമാകുന്നത്. സർക്കാർ HBA യുടെ മാനദണ്ഡങ്ങൾ എല്ലാം ഇതിന് ബാധകമാണ്. അതാത് കാലഘട്ടങ്ങളിൽ സർക്കാർ നിശ്ചയിക്കുന്ന നിരക്കാകും സബ്സിഡിയായി ലഭ്യമാക്കുക. നിലവിൽ സർക്കാർ 3.25% പലിശയാണ് സബ്സിഡിയായി അനുവദിക്കാൻ ഉത്തരവ് ഉള്ളത്.

🔥 *സംഘാംഗങ്ങളുടെ ഗൃഹപ്രവേശ ദിനത്തിൽ സമ്മാനവുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം*

2022 ഏപ്രിൽ 1 മുതൽ നമ്മുടെ സംഘത്തിൽ നിന്ന് ഭവന വായ്പ എടുക്കുന്ന സംഘാംഗങ്ങളുടെ ഗൃഹപ്രവേശ ദിനത്തിൽ ഒരു റെഫ്രിജറേറ്റർ സമ്മാനമായി നൽകാൻ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഭരണസമിതി തീരുമാനമെടുത്തിരിക്കുന്നു.

🔥 *CPAS 5 ആരംഭിക്കാൻ തീരുമാനം.*

സർവ്വീസിലിരിക്കെ അന്തരിക്കുന്ന സംഘാംഗങ്ങളുടെ കുടുബത്തെ സഹായിക്കാൻ സംഘം നടപ്പിലാക്കി വരുന്ന CPAS ആനുകൂല്യം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷമായി ഉയർത്താൻ തീരുമാനം.

🔥 *തിരുവനന്തപുരത്ത് എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് കുറഞ്ഞ* *നിരക്കിൽ റൂം സൗകര്യം ഒരുക്കാനും കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം*

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം തിരുവനന്തപുരം നഗര ഹൃദയത്തിൽ ഒരു ബഹു നില മന്ദിരം വാങ്ങിയ വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു. തിരുവനന്തപുരത്ത് എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് കുറഞ്ഞ വാടകയിൽ AC സ്യൂട്ട് റൂമുകൾ ലഭ്യമാക്കാൻ ഭരണ സമിതി തീരുമാനം എടുത്ത വിവരം മുഴുവൻ സഹകാരികളേയും സന്തോഷപൂർവ്വം അറിയിക്കുന്നു.

🔥 *നമ്മൾ ഇനിയും മുന്നോട്ട്*

സഹകരണ മേഖലയ്ക്ക് തന്നെ മാതൃകയായ് പുതിയ പുതിയ പദ്ധതികളുമായി മുന്നേറിക്കൊണ്ടിരിക്കുന്ന നമ്മുടെ സംഘം ഇനിയും പുതുമയാർന്ന ഒട്ടേറെ പദ്ധതികൾ അംഗങ്ങൾക്കായി കൊണ്ടുവരും എന്നു കൂടി മുഴുവൻ സഹകാരികളേയും സന്തോഷപൂർവ്വം അറിയിക്കട്ടെ.

നമ്മുടെ സംഘത്തെ മുന്നോട്ട് നയിക്കുന്ന ഭരണ സമിതിക്കൊപ്പം മുഴുവൻ സഹകാരികളും ഉണ്ടാകണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്.

*മനോജ് എബ്രഹാംIPS*
പ്രസിഡന്റ്

*CR. ബിജു*
വൈസ് പ്രസിഡന്റ്

16/03/2022
10/03/2022
10/03/2022
പ്രതിയെ പിടികൂടുന്നതിനിടെ കുത്തേറ്റ പൊലീസുകാരനെ ചികിത്സിക്കാൻ പണം വേണ്ടെന്ന് ഡോക്ടർ

കല്ലമ്പലം പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥരെ നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവ് കുത്തിപരിക്കേൽപ്പിച്ച സംഭവം മനസാക്ഷി ഉള്ളവരെ സംബന്ധിച്ചിടത്തോളം വേദനാജനകമായിരുന്നു. അതിൽ ഗൗരവമായി പരിക്ക് പറ്റിയ മൂന്നുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരിക്കേറ്റവരിൽ ഒരാളുടെ മുറിവ് ആഴമേറിയതായതിനാൽ അദ്ദേഹത്തിന് അടിയന്തരമായി ശസ്ത്രക്രിയ വേണ്ടി വന്നിരുന്നു. അവരുടെ ചികിത്സാചിലവുകളിൽ നിന്നും ഡോക്ടറുടെ ഫീസ് ഒഴിവാക്കിയിട്ടുണ്ടെന്ന വിവരം അറിഞ്ഞു അന്വേഷിച്ചതിൽ, അദ്ദേഹത്തിന്റെ പേര് ഡോ. മദൻമോഹൻ എന്നാണെന്നും, നാടിൻ്റെ സുരക്ഷയുടെ ഭാഗമായി കർത്തവ്യനിർവഹണം നടത്തി പരിക്കേറ്റ ഒരു പോലീസുദ്യോഗസ്ഥനെ ചികിത്സിച്ചതിൻ്റെ ഫീസ് തനിക്ക് വേണ്ട എന്നുമാണ് അദ്ദേഹം അറിയിച്ചത്.

നന്ദി പ്രിയ ഡോ.മദൻമോഹൻ, താങ്കളുടെ നന്മയ്ക്ക്, ഞങ്ങളുടെ സേവനങ്ങളെ മാനിച്ചു നൽകിയ കരുതലിന്, ചേർത്ത് നിർത്തലിന്‌ ഹൃദയപൂർവ്വം നന്ദി.

08/03/2022
23/02/2022
ഉറപ്പോടെ.... ഉണർവോടെ.... കേരളം ...2022 ഫെബ്രുവരി 10 മുതൽ കേരള സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 2022 മെയ് 20 വരെയുള്ള  ന...
09/02/2022

ഉറപ്പോടെ.... ഉണർവോടെ.... കേരളം ...
2022 ഫെബ്രുവരി 10 മുതൽ കേരള സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ 2022 മെയ് 20 വരെയുള്ള നൂറ് ദിവസങ്ങളിൽ സംസ്ഥാനത്ത് നടപ്പാക്കുന്ന വിവിധ കർമ്മ പദ്ധതികളിൽ 23 പോലീസ് സ്റ്റേഷനുകൾക്ക് സ്വന്തമായി പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനുള്ള തുടക്കം കുറിക്കുന്നു.

📢📢📢📢📢📢📢📢📢🏠🏠🏠🏠🏠🏠🏠🏠🏠 *6.9 ശതമാനം മാത്രം പലിശയ്ക്ക് ഭവന വായ്പ* 🛖🛖🛖🛖🛖🛖🛖🛖🛖കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അഭിമാനത്തോടെ,പുതിയ ത...
08/02/2022

📢📢📢📢📢📢📢📢📢
🏠🏠🏠🏠🏠🏠🏠🏠🏠
*6.9 ശതമാനം മാത്രം പലിശയ്ക്ക് ഭവന വായ്പ*
🛖🛖🛖🛖🛖🛖🛖🛖🛖
കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം അഭിമാനത്തോടെ,
പുതിയ തീരുമാനങ്ങളുമായി
സഹകാരികളുടെ മുന്നിലേക്ക്

🏠 ഭവന വായ്പയ്ക്ക് ഇനി മുതൽ *വെറും 6.9 ശതമാനം മാത്രം.* നിലവിലുള്ള ഭവന വായ്പകളുടെ പലിശയും 6.9 ശതമാനമാക്കും.

🏜️സ്ഥലം വാങ്ങാനുള്ള വായ്പയുടെ പലിശ ഇനി മുതൽ *8 ശതമാനം മാത്രം.* നിലവിലുള്ള വായ്പകളുടെ പലിശയും 8 ശതമാനമാക്കും.

💊💉🩺സംഘം സംഘാംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ആരംഭിച്ച *അഭിമാന പദ്ധതിയായ* *CARE PLUS ൽ മക്കളുടെ പ്രായം 21 ൽ നിന്ന് 25* ആക്കാനും തീരുമാനിച്ചു.

*നിലവിലുള്ള സംഘം ഭരണസമിതി രണ്ടാം വർഷം പൂർത്തിയാക്കാൻ പോകുകയാണ്.* രണ്ട് വർഷത്തിനുള്ളിൽ ചരിത്രമെഴുതി KPHCS ഭരണ സമിതി മുന്നോട്ട് പോകുകയാണ്.

*ഈ ഭരണ സമിതി കൈക്കെണ്ട ചരിത്രപരമായ തീരുമാനങ്ങൾ*

💥ഈ ഭരണ സമിതി ചുമതല ഏൽക്കുമ്പോൾ സർവ്വീസിൽ ഇരിക്കെ മരണപ്പെട്ട 42 സഹപ്രവർത്തകർക്ക് വായ്പാ ബാക്കി ഉള്ളത് കാരണം NOC പോലും നൽകാതെ കുടുംബ പെൻഷൻ ലഭിക്കാതെ ഉണ്ടായിരുന്നത്. ഇവരുടെ മുഴുവൻ വായ്പ ബാക്കിയും സംഘം ഏറ്റെടുത്ത് അവരുടെ സ്വപ്ന ഭവനങ്ങളുടെ ആധാരം തിരികെ നൽകി. കൂടാതെ *സർവീസിൽ ഇരിക്കെ മരണപ്പെടുന്നവരുടെ വായ്പാ ബാക്കി പൂർണ്ണമായും എഴുതി തള്ളാൻ തീരുമാനം* എടുത്തു. ഇങ്ങനെ വായ്പാ ബാക്കി പൂർണ്ണമായും എഴുതി തള്ളുന്ന ആദ്യത്തെ ധനകാര്യ സ്ഥാപനമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം മാറി.

💥 *സംഘാംഗങ്ങൾക്ക് 20 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷ്വറൻസ്.*

സർവീസിൽ ഇരിക്കെ അപകട മരണം സംഭവിക്കുന്ന സംഘാംഗത്തിന്റെ കുടുംബത്തിന് 20 ലക്ഷം രൂപ നൽകുന്ന അപകട ഇൻഷ്വറൻസ് പദ്ധതി സംഘം തന്നെ പ്രീമിയം അടച്ച് ഏർപ്പെടുത്തി.

💥 *CARE PLUS ആരോഗ്യ സുരക്ഷ*

സംഘാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പ്രതിവർഷം മൂന്ന് ലക്ഷം രൂപയുടെ ചികിത്സാ ചെലവ് നൽകുന്ന അഭിമാന പദ്ധതിയാണ് CARE PLUS എന്ന പേരിൽ കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ആരംഭിച്ചത്. 2020 നവംബർ 1 മുതൽ ആരംഭിച്ച ഈ പദ്ധതിയിൽ മുപ്പതിനായിരത്തോളം സംഘാംഗങ്ങൾ അംഗമായി കഴിഞ്ഞു. മുപ്പതിനായിരത്തോളം സംഘാംഗങ്ങളിലൂടെ ഒന്നേകാൽ ലക്ഷത്തോളം പോലീസ് കുടുംബാംഗങ്ങൾക്കാണ് CARE PLUS സംരക്ഷണ കവചം തീർത്തിരിക്കുന്നത്. സംഘാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി നാളിതുവരെ 20 കോടി രൂപയോളം ചികിത്സാ ചെലവായി നൽകി കഴിഞ്ഞു.

💥തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ ബ്രാഞ്ചുകൾ ആരംഭിച്ചു.

*ഇനിയും പുതിയ പദ്ധതികൾ വൈകാതെ ഉണ്ടാകും.*

Address

Thiruvananthapuram
695014

Website

Alerts

Be the first to know and let us send you an email when KPOA State Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KPOA State Committee:

Videos

Other Government Organizations in Thiruvananthapuram

Show All

Comments

മാനിഷാദാ.....

ക്രമസമാധാന പരിപാലനം പോലീസിന്റെ ചുമതലയാണ്. അതുപോലെ നിയമ വ്യവസ്ഥയെ മാനിക്കാനും സമൂഹം തയ്യാറാകേണ്ടതാണ്. ഇങ്ങനെ ജനങ്ങളെ നേരായ വഴിയിൽ നയിക്കേണ്ടവർ തന്നെ കലാപാഹ്വാനം നടത്തുകയും, അവർ തന്നെ മുന്നിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥന്മാരേയും പോലീസ് സ്റ്റേഷനും അക്രമിക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന കാഴ്ച ലജ്ജാകരമാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരിൽ ചിലരാണ്, വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അൻപതോളം പോലീസ് ഉദ്യോഗസ്ഥന്മാർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അതിൽ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകൾ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യം പോലും ഉണ്ടായി.

രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമുഖത്ത് പോലും പരിക്കേൽക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നത് ആരും തടയാറില്ല. എന്നാൽ ഇവിടെ ഔദ്യോഗികകൃത്യ നിർവ്വഹണം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥന്മാരെ ഏകപക്ഷീയമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അവരെ ആശുപത്രിയിൽ കൊണ്ട് പോകാൻ വന്ന ആബുലൻസിനെ പോലും തടയുന്ന സാഹചര്യം ഉണ്ടായി. സ്വന്തം സഹജീവികൾക്ക് പരിക്കേറ്റാൽ ഒത്തുകൂടി സഹായിക്കുന്ന മൃഗങ്ങൾ പോലും ലജ്ജിച്ച് തല താഴ്തുന്ന നടപടിയാണ് ഇവരിൽ നിന്ന് ഉണ്ടായത്.

വൈകാരികതയിലേക്ക് പോകാതെ വിവേകത്തോടെ പ്രവർത്തിക്കുന്ന കേരള പോലീസിന്റെ ഉയർന്ന പൊതുബോധമാണ് ഇത്രയേറെ ആക്രമിക്കപ്പെട്ടിട്ടും ആത്മസംയമനം പാലിച്ച് മുന്നോട്ട് പോകാൻ സാഹചര്യമൊരുക്കിയത്. പോലീസ് വെടിവയ്പ്പിലേക്ക് വരെ എത്തിച്ച് ഈ നാടിന്റെ സമാധാനം തകർക്കുക എന്ന ചിലരുടെയെങ്കിലും ലക്ഷ്യം നടക്കാതെ പോയതും അതുകൊണ്ട് തന്നെയാണ്.

പോലീസ് സ്റ്റേഷനും വാഹനങ്ങളും അടിച്ചു തകർക്കുക മാത്രമല്ല, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുകയും ചെയ്തിരിക്കുന്നു. സ്വന്തം വിശ്വാസികൾ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തെ ചൂഷണം ചെയ്താണ് ഇത്തരം ചെയ്തികൾ അവരെക്കൊണ്ട് ചെയ്യിച്ചത്. ഇത്രയേറെ അതിക്രമങ്ങൾ പോലീസിനെതിരെ ഉണ്ടായിട്ടും പരിക്കിന്റെ വേദന കടിച്ചമർത്തി പോലീസ് സമാധാനം കാത്തുസൂക്ഷിച്ചു. എന്നാൽ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായി നിയമ നടപടി സ്വീകരിക്കേണ്ടതുണ്ട്. എടുത്ത കേസുകളിൽ വിട്ടുവീഴ്ച ഇല്ലാത്ത നിയമ നടപടികൾ സ്വീകരിക്കുക തന്നെ വേണം. നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ ആരായാലും വിട്ടുവീഴ്ചയില്ലാതെ നടപടികൾ സ്വീകരിച്ച് ജുഡീഷ്യറിക്ക് മുന്നിൽ എത്തിക്കുക തന്നെ വേണം.

സാധാരണ ജനങ്ങളുടെ അവകാശ സമരങ്ങൾ നടക്കുമ്പോൾ എടുക്കുന്ന കേസുകൾ സമരശേഷം പിൻവലിച്ച് കാണാറുണ്ട്. ജനാധിപത്യ സമൂഹത്തിൽ ജനങ്ങളുടെ അവകാശ സമരമെന്നാൽ അത് പോലീസ് ഉദ്യോഗസ്ഥർ കൂടി ഭാഗമായ സമൂഹത്തിന് വേണ്ടിയുള്ള അവകാശ സമരം ആയതു കൊണ്ടു തന്നെ ഇങ്ങനെ കേസുകൾ പിൻവലിക്കുന്നതിനെ പൊതുവെ എതിർക്കാറില്ല. എന്നാൽ ഇപ്പോൾ നടക്കുന്നതിനെ ജനകീയ സമരമായോ, ജനാധിപത്യരാജ്യത്തെ ജനങ്ങൾ സാധാരണ നടത്താറുള്ള അവകാശ സമരമായോ കാണാൻ കഴിയില്ല. ഇത് കോടതി വിധി ഉൾപ്പെടെ നിറവേറ്റുന്നതിന്റെ ഭാഗമായി, സമാധാനപരമായും സൗഹാർദ്ദപരമായും നിയമപരമായും മാത്രം ഔദ്യോഗിക കൃത്യം നിറവേറ്റി വന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരേ നടത്തിയ ഭീകരവേട്ടയാണ്. ഈ സംഭവത്തിൽ എടുത്ത ഒരു കേസും പിൻവലിക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഒരു നീക്കവും ഉണ്ടാകാനും പാടില്ല.

ഇങ്ങനെ സമരമായി ചിത്രീകരിച്ച്, സമരാഭാസം നടത്തി, പോലീസ് ഉദ്യോഗസ്ഥന്മാരെ മൃഗീയമായി ആക്രമിക്കുന്ന നടപടിക്കെതിരായ ചിന്തയിലേക്ക് പ്രബുദ്ധ കേരളമാകെ എത്തേണ്ടതുണ്ട്. അങ്ങനെ പൊതു സമൂഹത്തിന്റെ ധാർമിക പിന്തുണ കേരളത്തിലെ പോലീസ് സമൂഹത്തോടൊപ്പം ഉണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുകയാണ്. അതുപോലെ കേരളത്തെ ഒരു കലാപ ഭൂമിയാക്കാൻ നടത്തുന്ന ഇത്തരം നീച നീക്കങ്ങളെ തിരിച്ചറിയാനുള്ള പക്വത കേരളത്തിലെ പോലീസ് സമൂഹത്തിനുണ്ട്. വികാരത്തിനടിമപ്പെടാതെ, വിവേകത്തോടെ ഇത്തരം നീക്കങ്ങളെ തിരിച്ചറിഞ്ഞ് കേരളത്തിന്റെ അന്തസ് ഉയർത്തിപ്പിടിക്കാൻ അവസാന ശ്വാസം വരേയും സംസ്ഥാന പോലീസ് ഉണ്ടാകുകയും ചെയ്യും. അതുപോലെ തന്നെ ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ കൈക്കൊള്ളേണ്ട പോലീസ് ഉദ്യോഗസ്ഥർ, കൃത്യമായി കേസെടുത്ത്, സത്യസന്ധമായി അന്വേഷണം നടത്തി, വിട്ടുവിഴ്ചയില്ലാത്ത നിയമനടപടി സ്വീകരിക്കുകയും വേണം.

CR ബിജു
ജനറൽ സെക്രട്ടറി
KPOA
അഭിനന്ദനങ്ങൾ....

വെറുമൊരു തിരോധാനക്കേസ് സമർത്ഥമായി അന്വേഷിച്ച് അന്ധവിശ്വാസത്തിന്റേയും, ദുരാചാരത്തിന്റേയും മറയിൽ അത്യാർത്തിപൂണ്ട് നടത്തിയ ഇരട്ട കൊലപാതകം കണ്ടെത്തി, പ്രതികളെ പിടികൂടി കേരളാ പോലീസിന് ഒരു പൊൻതൂവൽ കൂടി സമ്മാനിച്ച പ്രിയ സഹപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

ദുരാചാരങ്ങളും, അന്ധവിശ്വാസങ്ങളും, സമ്പത്തിനോടുള്ള അത്യാർത്തിയും മനുഷ്യരെ എന്തും ചെയ്യാൻ പ്രേരിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ നരബലികൾ.

അന്ധവിശ്വാസത്തിന് ജാതിയും മതവുമില്ലയെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നാടിനെ നടുക്കിയ പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട കൊലപാതകത്തിലൂടെ.

സാമ്പത്തിക പരാധീനതകൾ കൊണ്ട്, ജീവിക്കാനായി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെത്തി ലോട്ടറി കച്ചവടം നടത്തിവന്ന ഒരു സ്ത്രീയുടെ മിസ്സിംഗ്‌ കേസിന്റെ അന്വേഷണത്തിലൂടെയാണ് രണ്ട് കൊലപാതക കേസുകൾ കണ്ടെത്താനും, പ്രതികളെ അറസ്റ്റ് ചെയ്യാനും, ഈ ആധുനിക കാലഘട്ടത്തിലും അന്ധവിശ്വാസങ്ങളുടെ പേരിൽ നടന്ന കൊടുംക്രൂരതകൾ പൊതുസമുഹത്തിനുമുന്നിൽ എത്തിക്കുവാനും കേരള പോലീസിന് കഴിഞ്ഞത്. സാധാരണക്കാരന് നീതി കിട്ടില്ല എന്ന മിഥ്യാധാരണ തിരുത്തിക്കാനും ഈ കേസ് അന്വേഷണം സാഹചര്യമൊരുക്കി.

വളരെ സമർത്ഥമായരീതിയിൽ
ഈ കേസിന്റെ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാൻ സാഹചര്യമൊരുക്കിയ കൊച്ചി സിറ്റി കടവന്ത്ര പോലീസ് സ്റ്റേഷൻ SHO ബൈജു. K. ജോസ്, സബ്ഇൻസ്പെക്ടർ അനിൽകുമാർ, ASI മാരായ ആനന്ദ്, സനീഷ്, SCPO മാരായ സുമേഷ്, അനിൽകുമാർ, രതീഷ്, രാഗേഷ്, CPO ഉണ്ണിക്കൃഷ്ണൻ എന്നിവർക്ക് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കൂടാതെ, തെളിവുകൾ സമാഹരിക്കാൻ സഹായങ്ങൾ ചെയ്ത മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കും, സൂചനകൾ ലഭ്യമാകാൻ സഹായകരമായ വിവരങ്ങൾ നൽകിയ പൊതുജനങ്ങൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു.

അനാചാരങ്ങളെ ആചാരങ്ങളായി പ്രചരിപ്പിച്ച് നിലനിർത്താനുള്ള പ്രവണതകൾ പലപ്പോഴും കണ്ടുവരാറുണ്ട്.
നിയമ നിർമാണ പ്രക്രിയകളിലൂടെ മാത്രം ഇത്തരം ദുരാചാരങ്ങളെ പൂർണമായും ഒഴിവാക്കാൻ കഴിയില്ല എന്നതിനും നിരവധി അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും മറ്റ് ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ച് ജനങ്ങളിൽ ശാസ്ത്രബോധം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പൊതു സമൂഹമാകെ ഏറ്റെടുക്കേണ്ടതുണ്ട്.

C.R. ബിജു
ജനറൽ സെക്രട്ടറി
2022-23 വർഷത്തെ ശബരിമല മണ്ഡലപൂജ, മകരവിളക്ക് ഉൽസവത്തിന് ഇനി ഏതാനും മാസങ്ങൾ മാത്രമേ ഉള്ളൂ. കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വരുന്ന ഒരു സീസൺ എന്ന നിലക്ക് വലിയ രീതിയിലുള്ള ഭക്തജന തിരക്ക് പ്രതീക്ഷിക്കാവുന്നതാണ്.വരുന്ന സീസൺ സമയത്ത് ഡ്യൂട്ടിക്കായി എത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ശബരിമല, പമ്പ, നിലക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ദേവസ്വം ബോർഡ് ഏർപ്പെടുത്തേണ്ട മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് R. പ്രശാന്ത്, ജോ.സെക്രട്ടറി V. ചന്ദ്രശേഖരൻ എന്നിവർ ഇന്ന് (27.09.2022) ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡൻറിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനെ സംബന്ധിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു.
തുടർന്ന് ദേവസ്വം കമ്മിഷണറെയും നേരിൽ കണ്ട് സംസാരിച്ചു.

ഇത് സംബന്ധിച്ച് വേണ്ടകാര്യങ്ങൾ മുൻഗണന നൽകി ചെയ്യുന്നതിന് ദേവസ്വം ചീഫ് എഞ്ചിനീയർക്ക് ദേവസ്വം ബോർഡ് പ്രസിഡൻറ് നിർദ്ദേശം നൽകുകയുമുണ്ടായി.

CR ബിജു
ജനറൽ സെക്രട്ടറി
*കേരള പോലീസ്*
*ഓഫീസേഴ്സ്* *അസോസിയേഷൻ*
*സംസ്ഥാന കമ്മറ്റി*

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവ്വാഹക സമിതി യോഗം ഇന്ന് (22/09/2022) എറണാകുളത്ത് ചേർന്ന് അംഗീകരിച്ച പ്രമേയം ഇന്ന് തന്നെ എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് സംസ്ഥാന ഭാരവാഹികൾ ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകളെ നേരിട്ട് കണ്ട് കൈമാറിയ ഏവരേയും അറിയിക്കുന്നു. ഈ വിഷയത്തിൽ സംഘടനയുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.

പ്രമേയം

*കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന നിര്‍വ്വാഹക സമിതിയുടെ അടിയന്തിര യോഗം 22-092022 വ്യാഴാഴ്ച എറണാകുളത്ത് വച്ച് സംസ്ഥാന പ്രസിഡന്‍റ് ആര്‍.പ്രശാന്തിന്‍റെ അദ്ധ്യക്ഷതയില്‍ കൂടി അംഗീകരിച്ച പ്രമേയം*

ക്രമസമാധാന പരിപാലനരംഗത്ത് റിസ്ക് ഏറിയ തൊഴില്‍ സാഹചര്യമാണ് പലപ്പോഴും പോലീസ് സംവിധാനം അനുഭവിച്ചു വരുന്നത്. കോവിഡ് നിയന്ത്രണ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ സുരക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയിലും അന്യായമായ നിരവധി ആക്രമണങ്ങള്‍ക്ക് പോലീസ് വിധേയമായിട്ടുണ്ട്.

2022 സെപ്റ്റംബര്‍ 5ന് കരുനാഗപ്പള്ളിയില്‍ മദ്യലഹരിയില്‍ അപകടകരമാം വിധം വാഹനമോടിച്ച് അപകടമുണ്ടാക്കിയ ഒരു അഭിഭാഷകനെ പൊതുജനങ്ങള്‍ തടഞ്ഞു നിര്‍ത്തി പോലീസിനെ ഏല്‍പ്പിക്കുന്ന സാഹചര്യം ഉണ്ടായി. മദ്യലഹരിയില്‍ അക്രമാസക്തനായ ഇയാളെ കൈവിലങ്ങിട്ട് ലോക്കപ്പ് ചെയ്യേണ്ട സാഹചര്യം പോലും സംജാതമായി. മെഡിക്കല്‍ പരിശോധനയ്ക്കായി ഇദ്ദേഹത്തെ കൊണ്ട് ചെന്ന സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥരെയും ആശുപത്രി ജീവനക്കാരേയും കൈയ്യേറ്റം ചെയ്തുവെന്നും ടിയാന്‍ വയലന്‍റ് ബിഹേവിയറില്‍ ആണെന്നും ആശുപത്രി രേഖയിലും മെഡിക്കല്‍ റിപ്പോര്‍ട്ടിലും പരിശോധിച്ച ഡോക്ടര്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഇടയ്ക്കിടെയുണ്ടാക്കാറുളള ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തികള്‍ ഉണ്ടാകുമ്പോള്‍ നിയമാനുസരണം പോലീസ് കൈക്കൊണ്ടുവരുന്ന അതേനടപടികള്‍ തന്നെ ഇവിടെയും പോലീസ് കൈക്കൊള്ളുക യുണ്ടായി. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ സബ്ഇന്‍സ്പെക്ടറുടെ നേത്യത്വത്തിലുളള പോലീസ് സംഘമാണ് ഈ നിയമ നടപടികള്‍ കൈക്കൊണ്ടത്. ഈ സമയം മേലുദ്യോഗസ്ഥരുടെ അനുമതിയോടുകൂടി പോലീസ് സ്റ്റേഷനില്‍ നിന്നും 20 കിലോമീറ്ററോളം അകലെയുളള സ്വന്തം വസതിയിലായിരുന്നു സ്റ്റേഷനിലെ കജ ഗോപകുമാര്‍.

സെപ്റ്റംബര്‍ 5ാം തീയതി വൈകുന്നേരം സ്റേറഷന്‍ ജാമ്യത്തില്‍ വിട്ടയച്ച അഭിഭാഷകന്‍ 6-ാം തീയതി കോടതിയില്‍ ഹാജരായി സ്വന്തം തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുശേഷം, ജനങ്ങളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി നിയമപരമായ നടപടിക്രമങ്ങള്‍ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്കെതിരെ നടപടിയെടുക്ക ണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകരില്‍ ഒരു വിഭാഗം സമരവുമായി രംഗത്തിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അത്തരത്തില്‍ സംഘടിത ശക്തിയുടെ ധാര്‍ഷ്ട്യത്തോടെ സമരരംഗത്തിറങ്ങി പോലീസുകാര്‍ക്കെതിരായ നടപടി ആവശ്യപ്പെട്ടതിന് വഴങ്ങി നാലു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍റ് ചെയ്ത നടപടി അത്യന്തം ഖേദകരമാണ്. സത്യസന്ധമായി തൊഴിലെടുത്ത മൂന്ന് പേരേയും, സംഭവ സ്ഥലത്തുപോലും ഇല്ലാതിരുന്ന IP ഗോപകുമാറിനെയുമാണ് അന്യായമായി സസ്പെന്‍റ് ചെയ്തിരിക്കുന്നത്. അഭിഭാഷകരുടെ സംഘശക്തിയ്ക്ക് മുന്നില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ബലിയാടാകുന്നു എന്ന പൊതുവികാരമാണ് പോലീസിനുള്ളില്‍ ഉണ്ടായിട്ടുളളത്. ഇത് കേരളത്തിലെ റാങ്ക്/കേഡര്‍ വ്യത്യാസമില്ലാതെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥന്‍മാരെയും വിഷമത്തിലാക്കിയിട്ടുണ്ട്. സമീപകാലത്ത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്ത കരുനാഗപ്പള്ളി സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇത്തരത്തില്‍ ബലിയാടായിരിക്കുന്നത്. സ്ഥലത്ത് ഇല്ലാതിരുന്ന IP ഗോപകുമാറിനെ പോലും കക്ഷി ചേര്‍ക്കാന്‍ ശ്രമിച്ചതിനു പിന്നില്‍ മയക്കുമരുന്ന് മാഫിയയുടെ സ്വാധീനം ഉണ്ടായിട്ടുണ്ടോ എന്ന സംശയം പോലും ഉയര്‍ന്നിട്ടുണ്ട്.. ഈ സാഹചര്യത്തില്‍ ADGP L/0 പുറത്തിറക്കിയ ഈ സസ്പെന്‍ഷന്‍ ഉത്തരവ് പുന:പരിശോധിച്ച് നിരപരാധികളും ആത്മാര്‍ത്ഥതയോടെ കൃത്യനിര്‍വ്വഹണം നടത്തിയവരുമായ പോലീസ് ഉദ്യോഗസ്ഥന്‍മാരെ അടിയന്തിരമായി സര്‍വ്വീസില്‍ തിരിച്ചെടുത്ത് പോലീസ് സംവിധാനത്തിന്‍റെ ആത്മവീര്യം കാത്തുസൂക്ഷിക്കാനുളള നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

നിയമപരിപാലനരംഗത്ത് പ്രവര്‍ത്തിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരെ പലപ്പോഴും പലരൂപത്തിലുളള കൈയ്യേറ്റശ്രമങ്ങള്‍ നടന്നു വരുന്നു. വികാരത്തിനടിമപ്പെടാതെ വിവേകപൂര്‍വ്വം, നിയമാനുസരണം ഇത്തരം സാഹചര്യങ്ങളെ പോലീസ് കൈകാര്യം ചെയ്തും വരുന്നുണ്ട്. ഏതെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിക്കപ്പെടുന്നത് ഒരു അഭിഭാഷകനാണെങ്കില്‍ അത് പലപ്പോഴും പോലീസിനെതിരായ ആക്രമണത്തിലേയ്ക്ക് എത്തിച്ചേരുന്നുമുണ്ട്. ഇത്തരം സംഭവങ്ങള്‍ക്ക് ശേഷം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്‍റെ ഭാഗമായി കോടതികളില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥന്‍മാരെ കോടതി കോമ്പൗണ്ടിനുള്ളില്‍ വച്ച് തന്നെ ദേഹോപദ്രവമേല്‍പ്പിക്കുന്ന നിരവധി അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചേര്‍ത്തല സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ശ്രീ.ലൈഷാദ് മുഹമ്മദിനെ ഹൈക്കോടതി കോമ്പൗണ്ടില്‍ വച്ചാണ് തല്ലിച്ചതച്ചത്. കുറ്റാന്വേഷണവും, അതിന്‍റെ ഭാഗമായ പ്രോസിക്യൂഷന്‍ വിചാരണ വേളകളിലും, കസ്റ്റഡി പ്രതികളുമായി കോടതികളില്‍ എത്തേണ്ടവരുമാണ് പോലീസ് ഉദ്യോഗസ്ഥര്‍. ഇത്തരം സന്ദര്‍ഭങ്ങളില്‍ പലപ്പോഴും പോലീസ് ഉദ്യോഗസ്ഥന്‍മാര്‍ അഭിഭാഷകരാല്‍ ആക്രമിക്കപ്പെടുന്നുണ്ട്.

രണ്ട് തൊഴില്‍ വിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടുന്നത് ദൗര്‍ഭാഗ്യകരമാണെന്ന വ്യക്തമായ അഭിപ്രായം ഞങ്ങള്‍ക്കുണ്ട്. ഇവിടെ ഒരു വ്യക്തി മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയപ്പോള്‍, ജനങ്ങള്‍ തന്നെ തടഞ്ഞു വച്ച് പോലീസിനെ ഏല്‍പ്പിച്ച ആ വ്യക്തിയ്ക്ക് എതിരെ നിയമനടപടി സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം, ടി വ്യക്തി തൊഴില്‍ ചെയ്യുന്ന മേഖലയിലെ ഒരു വിഭാഗം അഭിഭാഷകര്‍ പോലീസ് സംവിധാനത്തിനെതിരെ തന്നെ നീങ്ങുന്ന പ്രവണത അപകടകരമാണ്. കോടതികളില്‍ എത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെടുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കുന്നതിനുവേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നു.

സംസ്ഥാന കമ്മിറ്റിയ്ക്ക് വേണ്ടി

സി.ആര്‍ ബിജു
ജനറല്‍ സെക്രട്ടറി
x

Other Government Organizations in Thiruvananthapuram (show all)

TB Mukt Bharat  -Jabalpur Rfrac - Regional Food Research & Analysis Centre Deptt. Of  Youth Services & Sports , kullu Dravyaguna department SMIAS gandhinagar GOVT ITI Kupwara Namo Again Nagaland state lottery नगर पंचायत रामपुर / Nagar Panchayat Rampur CSC Helpdesk BIHAR Education Project, Sitamarhi Liluah Police Station State Bank of India Rural Self Employment Training Institute-RSETI, Kargil Dr. Bhimrao ambedkar IAS PCS pre exam coaching center, Mukundpur, Aligarh A P Markfed Jal Jeevan Mission, West Siang District