PRApanjM

PRApanjM പ്രപഞ്ച സത്യം

ഈ മാസം 15ന് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍...
06/01/2023

ഈ മാസം 15ന് തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ - ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് വില്‍പന ശനിയാഴ്ച ആരംഭിക്കും. വൈകിട്ട് അഞ്ചിന് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ നടക്കുന്ന ചടങ്ങില്‍ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി ജി.ആര്‍.അനില്‍ ടിക്കറ്റ് വില്‍പനയുടെ ഉദ്ഘാടനം നിര്‍വഹിക്കും.

ടീമുകൾ Hyatt Regency, Vivanta (IHCL by Tata) എന്നിവിടങ്ങളിൽ ആണ് stay ചെയ്യുക. എസ്ബിഐ ബോർഡ് മീറ്റിംഗ് കോവളത്ത് നടക്കുന്നത് കൊണ്ടാണ് മാറ്റം.

എബിവിപി 38-ാം സംസ്ഥാന സമ്മേളനം ജനുവരി 14,15,16 തിയതികളിലായി തിരുവനന്തപുരത്ത്..
06/01/2023

എബിവിപി 38-ാം സംസ്ഥാന സമ്മേളനം ജനുവരി 14,15,16 തിയതികളിലായി തിരുവനന്തപുരത്ത്..

*തിരുവനന്തപുരം ഡിവിഷൻ**എക്സൈസ് സർക്കിൾ ഓഫീസ്*       *നെടുമങ്ങാട്* *03.01.2023**ആര്യനാട് വൻവാറ്റു കേന്ദ്രം കണ്ടെത്തി നശിപ...
06/01/2023

*തിരുവനന്തപുരം ഡിവിഷൻ*
*എക്സൈസ് സർക്കിൾ ഓഫീസ്* *നെടുമങ്ങാട്*
*03.01.2023*
*ആര്യനാട് വൻവാറ്റു കേന്ദ്രം കണ്ടെത്തി നശിപ്പിച്ചു*
*പുതുവത്സരത്തോടനു ബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ആര്യനാട്- ചെറുമഞ്ചൽ - വിരിപ്പന്നി കൊമ്പൊടിഞ്ഞ കട്ടയ്ക്കാൽ എന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ കരമനയാറിൻ്റെ കിഴക്കരുകിലുള്ള ഈറക്കാട്ടിൽ വാറ്റുകേന്ദ്രം സ്ഥാപിച്ച് വൻതോതിൽ ചാരായം വാറ്റുവാനായി വിവിധ പ്ലാസ്റ്റിക് കുടങ്ങളിലും വാറ്റുകാർക്കിടയിൽ പെരുമ്പാമ്പ് എന്നറിയപ്പെടുന്ന വലിയ പ്ലാസ്റ്റിക് കവറുകളിലുമായി സൂക്ഷിച്ചിരുന്ന*
*520 ലിറ്റർ കോടയും വില്പന നടത്തുവാനായി സൂക്ഷിച്ച 2ലിറ്റർ ചാരായവും കണ്ടെടുത്ത് അബ്കാരി നിയമപ്രകാരം കേസെടുത്തു. പരിശോധനയിൽ*
*10000 രൂപയുടെ വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തിട്ടുള്ളതാണ്. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം തുടരുന്നതായും എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ*
*അറിയിച്ചു. പ്രിവന്റീവ് ഓഫീസർ V. അനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നജിമുദീൻ, ഷജിം, ഷജീർ ഡ്രൈവർ മുനീർ എന്നിവരും പങ്കെടുത്തു*

നെടുമങ്ങാട്- ഗേൾ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി ആരോപ...
06/01/2023

നെടുമങ്ങാട്- ഗേൾ ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പ് സിപിഎം പ്രവർത്തകർ അലങ്കോലപ്പെടുത്തിയതായി ആരോപണം . ബഹുഭൂരിപക്ഷം രക്ഷകർത്താക്കളും നിലവിലുള്ള പിടിഎ മാറണമെന്നും പുതിയ പി ടി എ കമ്മറ്റിയെ തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ പഴയ പി ടി എ പ്രസിഡന്റ് മിനിട്ട്സ് ബുക്ക് എടുത്തു കൊണ്ട് ഓടുകയുമാണുണ്ടായതെന്ന് കോൺഗ്രസ്‌ പ്രവർത്തകർ ആരോപിച്ചു . പുറത്തു നിന്നെത്തിയ സി പി എം പ്രവർത്തകരുടെ സഹായത്തോടെ മുൻ ഭാരവാഹികളും അധ്യാപകരും ഹാളിൽ നിന്ന് ഇറങ്ങി പോവുകയും രക്ഷകർത്താക്കളോട് മോശമായി പെരുമാറുകയുമാണുണ്ടായതെന്ന് പരാതിയുണ്ട് . ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ എസ് അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള പാനൽ അംഗീകരിക്കണമെന്ന ഭൂരിപക്ഷം രക്ഷാകർത്താക്കളുടെ ആവശ്യം നഗരസഭാ ഭരണാധികാരികളുടെ പിന്തുണയോടെ തള്ളിക്കളയുകയും ദയനീയമായി പരാജയപ്പെട്ടവരെ വിജയികളായി പ്രഖ്യാപിക്കുകയും രക്ഷകർത്താക്കളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് കോൺഗ്രസ്‌ ആരോപിച്ചു . എന്നാൽ നടപടി ക്രമങ്ങൾ പാലിച്ചാണ് തെരഞ്ഞെടുപ്പു നടന്നതെന്നു സി പി എം അനു ഭാവികളായ രക്ഷ കർത്താക്കൾ പറഞ്ഞു.രൂക്ഷമായ വാദപ്രതിവാദമാണ് യോഗത്തിൽ നടന്നത്. തുടർന്ന് ഇരു വിഭാഗവും ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചു പിരിഞ്ഞു

നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റി എം എഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കാവേരി ആർ ജയനെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ ...
06/01/2023

നെടുമങ്ങാട് :കേരള യൂണിവേഴ്സിറ്റി എം എഡ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ കാവേരി ആർ ജയനെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ വീട്ടിലെത്തി അനുമോദിക്കുന്നു

നെടുമങ്ങാട്:വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിങ് റോഡി െൻറയും തേക്കട-മംഗലപുരം റിംഗ്  റോഡിൻറയും ഇതിനിടയിലെ  ഹബുകളുടേയുംസ്ഥല...
06/01/2023

നെടുമങ്ങാട്:

വിഴിഞ്ഞം-നാവായിക്കുളം ഒൗട്ടർ റിങ് റോഡി െൻറയും തേക്കട-മംഗലപുരം റിംഗ് റോഡിൻറയും ഇതിനിടയിലെ ഹബുകളുടേയും
സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ.ജനങ്ങളുടെ
പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ സർക്കാർ നടപടി ക്രമങ്ങൾ വേഗത്തിലാക്കുകയാണ്.
വിഴിഞ്ഞം-തേക്കട 65 കി.മീറ്റർ റോഡിേൻറയും തേക്കട-മംഗലപുരം 12 കി.മീറ്റർ റോഡിേൻറയും സ് ഥലമേറ്റെടുക്കുന്നതിനുള്ള കല്ലിടൽ ജോലികളാണ് വേഗത്തിൽ പുരോഗമിക്കുന്നത്.ഭോപ്പാൽ ആസ്ഥാനമായ ഹൈവേ എൻജിനിയറിംഗ് കൺസൽട്ടൻസിയാണ് കല്ലിടൽ ജോലികൾ നടത്തുന്നത്.രണ്ട് മാസം കൊണ്ട് 36 വില്ലേജുകളിലെയും കല്ലിടൽ പൂർത്തിയാക്കാനാണ് കരാർ നൽകിയിട്ടുള്ളത്.

വിഴിഞ്ഞം മുതൽ 18 കി.മീറ്റർ കല്ലിടൽ ജോലികൾ പൂർത്തിയായി കഴിഞ്ഞു.വിഴിഞ്ഞം,കോട്ടുകാൽ,വെങ്ങാനൂർ,പള്ളിച്ചൽ,ബാലരാമപുരം വില്ലേജുകളിലാണ് കല്ലിടൽ പൂറത്തിയാക്കിയത് .നെടുമങ്ങാട്,തേക്കട വില്ലേജുകളിലെ കല്ലിടൽ രണ്ടു ദിവസം മുമ്പ് ആരംഭിച്ചു.പൂവത്തൂർ ഹയർ സെക്കണ്ടറി സ്ക്കൂളിനു പുറകിൽ നിന്നും ആരംഭിച്ച കല്ലിടൽ ചിറമുക്കിലെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നതിനാൽ കളക്ടർ സ്ഥലം സന്ദർശിച്ചശേഷം പുനരാരംഭിക്കാൻ തീരുമാനിച്ച് നിർത്തിവച്ചു.എന്നാൽ,തേക്കടയിൽ റോഡിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഹബ്ബിന് വേണ്ടിയുള്ള സ്ഥലമേറ്റെടുക്കാൻ അളവുകൾ തുടരുകയാണ്.ചിറമുക്ക് കൊപ്പത്തിൻമൂലയിൽ നിന്നാരംഭിച്ച് തേക്കട,കന്യാകുളങ്ങര തുടങ്ങിയ പ്രദേശങ്ങൾ ചുറ്റി വലിയൊരു ഏരിയ ഹബ്ബിനായി ഏറ്റെടുക്കും.

ചിറമുക്ക്,തേക്കട,വെമ്പായം ,പോത്തൻകോട് ,അണ്ടൂർക്കോണം പ്രദേശങ്ങളിലാണ് ആക്ഷൻ കൗൺസിലുകൾ രൂപവത്കരിച്ച് സ്ഥലമെടുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുള്ളത്. േറാഡ് കടന്നു പോകുന്നതിൽ ഏറ്റവും കൂടുതൽ ജനബാഹുല്യമുള്ള പ്രദേശങ്ങളും ഇവയാണ്.ഇൗ പ്രദേശങ്ങളിൽ ഇതിനകം നിരവധി സമരപരിപാടികളും പ്രതിഷേധ കൂട്ടായ്മകളും ചേർന്നു കഴിഞ്ഞു. തേക്കട-മംഗലപുരം റോഡിൻറ അലൈൻമെൻറ് സ്കെച്ച് വിവരാവകാശപ്രകാരം ആവശ്യപ്പെട്ടിട്ടും നൽകാത്തതിൽ പ്രതിഷേധം ശക്തമാണ്

Address

TRIVANDRUM
Thiruvananthapuram

Telephone

+918848711818

Website

Alerts

Be the first to know and let us send you an email when PRApanjM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category