IYC Out Reach Cell - Trivandrum

IYC Out Reach Cell - Trivandrum service by the youth

പുതിയതായി ജില്ലാ കമ്മിറ്റിയിൽ നിയമിതരായ മുഴുവൻ സഹപ്രവർത്തകർക്കും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ.
14/11/2023

പുതിയതായി ജില്ലാ കമ്മിറ്റിയിൽ നിയമിതരായ മുഴുവൻ സഹപ്രവർത്തകർക്കും തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ഹൃദയാഭിവാദ്യങ്ങൾ.

03/10/2023

💙💙

യൂത്ത് കോൺഗ്രസ് 63 ആം സ്ഥാപകദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം രാജീവ്...
09/08/2023

യൂത്ത് കോൺഗ്രസ് 63 ആം സ്ഥാപകദിനത്തോടനുബന്ധിച്ച് വട്ടിയൂർക്കാവ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറവൻകോണം രാജീവ് ഭവനിൽ വച്ച് സഹപ്രവർത്തകർ കേക്ക് മുറിച്ച് ആഘോഷിച്ചു.
ഹരിശങ്കറിന്റെ അധ്യക്ഷതയിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ എസ് എം ബാലു, മുതിർന്ന കോൺഗ്രസ് നേതാവ് ഗോപി സാറിന് cake നൽകി,മണ്ഡലം പ്രസിഡൻ്റ്മാരായ ക്ലീറ്റസ് ,ശാസ്തമംഗലം അരുൺ,രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ്മാരായ ഗോകുൽ ശങ്കർ, കരുൺ രാമചന്ദ്രൻ,സജു അമർദസ്,മണ്ഡലം പ്രസിഡൻ്റ് അനന്തു കൃഷ്ണൻ,അഭിലാഷ് ഉണ്ണി, അഖിൽ എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾക്ക് മധുരം നൽകി ആഘോഷിച്ചു.
Chandy Oommen

പ്രിയപ്പെട്ട നേതാവിന് വിജയാശംസകൾ💙💙
09/08/2023

പ്രിയപ്പെട്ട നേതാവിന് വിജയാശംസകൾ
💙💙

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വം എന്നെ സ്ഥാനാർത്ഥിയായി തീരുമാനിച്ചിരിക്കയാണ്.

വലിയൊരു ഉത്തരവാദിത്വമാണ് പ്രസ്ഥാനം എന്നെ ഏൽപ്പിച്ചിരിക്കുന്നത്.
ആ ഉത്തരവാദിത്തം പൂർണ്ണമായ ആത്മാർത്ഥതയോടെ ഞാൻ നിറവേറ്റും.

എന്റെ അപ്പ ജീവിച്ചതത്രയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും ഈ നാടിനും വേണ്ടിയാണ്. ജീവശ്വാസം പോലെയായിരുന്നു അപ്പയ്ക്ക് പ്രസ്ഥാനം.
ആ പ്രസ്ഥാനം ഒരു ദൗത്യമേല്‍പ്പിച്ചാല്‍ അത് നിർവഹിക്കുക എന്നത് എന്റെയും കടമയാണ്.

അപ്പ 53 വര്‍ഷത്തോളം പുതുപ്പള്ളിയുടെ ജന പ്രതിനിധിയായിരുന്നു. പുതുപ്പള്ളിയിലെ ഓരോ ആളുകളുടെയും സുഖത്തിലും ദുഃഖത്തിലും അദ്ദേഹം ഉണ്ടായിരുന്നു. അപ്പയെ പോലൊരു വലിയ മനുഷ്യനാവാൻ സാധിക്കില്ലെങ്കിലും അദ്ദേഹം കാട്ടിയ വഴിയിലൂടെ സഞ്ചരിക്കാനും പുതുപ്പള്ളിയുടെ ജീവൽ പ്രശ്നങ്ങൾ തൊട്ടറിയാനും സാധിക്കുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്.

തികച്ചും രാഷ്ട്രീയമായ ഉപതെരഞ്ഞെടുപ്പായിരിക്കും പുതുപ്പള്ളിയിൽ നടക്കുക. കഴിഞ്ഞ ഏഴ് വർഷമായി സമസ്ത മേഖലകളിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും അത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സ്വീകരിക്കുന്ന ജനവിരുദ്ധ സമീപനങ്ങൾ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ് പുതുപ്പള്ളികാർക്ക് ഈ തെരഞ്ഞെടുപ്പ്.

വ്യക്തിപരമായി എന്റെ ജീവിതത്തിൽ, വലിയൊരു ആഘാതമേറ്റ സമയത്താണ് പ്രസ്ഥാനം ഏല്പിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.
അപ്പ ഓർമ്മയായിട്ട് 23 ദിവസം മാത്രമേ ആയിട്ടുള്ളൂ. ആ വേദന മനസ്സിലുണ്ട്. ആ ഓർമ്മകൾക്കൊപ്പം, രാഷ്ട്രീയമോ, ദേശമോ പരിചയമോ ഇല്ലാത്തവരുൾപ്പെടെ ലക്ഷ കണക്കിന് മനുഷ്യർ അനുദിനം നൽകുന്ന മാനസിക പിന്തുണയുമാണ് മുന്നോട്ടുള്ള ഊർജ്ജം.

ആത്യന്തിക വിധി കർത്താക്കൾ ജനങ്ങളാണെന്ന് അപ്പ എപ്പോഴും പറയുമായിരുന്നു..

നിങ്ങളുടെ എവരുടെയും, പിന്തുണയും, പ്രാർത്ഥനകളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.



09/08/2023
ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ അഡ്വ ചാണ്ടി ഉമ്മന് പുതുപ്പള്ളിയുടെ മണ്ണിൽ വിജയാശംസകൾ.IYC OutReach-Kerala Iyc Kerala UDF V...
08/08/2023

ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാൻ അഡ്വ ചാണ്ടി ഉമ്മന് പുതുപ്പള്ളിയുടെ മണ്ണിൽ വിജയാശംസകൾ.
IYC OutReach-Kerala
Iyc Kerala
UDF VATTIYOORKAVU
Chandy Oommen
Oommen Chandy

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when IYC Out Reach Cell - Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share