My Kerala

My Kerala Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from My Kerala, Landmark & historical place, KERALA, Thiruvananthapuram.

മരണം എത്ര പെട്ടെന്നാണ്  വന്നു ചിലരെ സ്വർഗ്ഗലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്!!  ജീവിതത്തിന്റെ പാതിവഴിയിൽ എത്തുന്നതിനു...
19/09/2022

മരണം എത്ര പെട്ടെന്നാണ് വന്നു ചിലരെ സ്വർഗ്ഗലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്!! ജീവിതത്തിന്റെ പാതിവഴിയിൽ എത്തുന്നതിനുമുമ്പേ , കേവലം മുപ്പത്തിമൂന്നാം വയസിൽ ഭർത്താവിനെയും ഒന്നരവയസുള്ള കുഞ്ഞിനെയും തനിച്ചാക്കി ഇന്നലെ രാത്രിയിൽ മരണം വന്നു കൂട്ടിക്കൊണ്ടു പോയത് പാല ഇളംന്തോട്ടം കീത്താപ്പള്ളിൽ വീട്ടിൽ ടോണിയുടെ ഭാര്യ മിനു(33 )വിനെയാണ് .

തലച്ചോറിൽ കാൻസർ ബാധിച്ച് ഒരു വർഷമായി ചികിത്സയിലായിരുന്ന മിനു മൂന്നുവർഷം മുൻപ് വിവാഹശേഷം ആണ് ഓസ്‌ട്രേലിയയിൽ ജോലിക്കുപോയത് . നഴ്‌സിംഗിൽ മാസ്റ്റർ ബിരുദമെടുത്ത മിനുവും ഭർത്താവ് ടോണിയും ഓസ്‌ട്രേലിയയിൽ നഴ്‌സായിരിക്കെയാണ് കാൻസർ പിടികൂടിയത് .

ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പം അവിടെ സന്തോഷത്തോടെ ജീവിക്കുമ്പോൾ ഒരുദിനം തലചുറ്റി വീണു. പരിശോധനയിൽ കാൻസറാണെന്നു സ്ഥിരീകരിച്ചതോടെ കുടുംബം ഒന്നടങ്കം പകച്ചുപോയി. പിന്നീട് നാട്ടിൽ വന്നു ചികിത്സ തുടർന്നു . അമൃത ആശുപത്രിയിൽ അഞ്ചുമാസത്തിനിടയിൽ അഞ്ചു സർജറികൾക്ക് വിധേയയായി. ഡോക്ടർമാർ രോഗം ഭേദമാകുമെന്ന് പ്രതീക്ഷ നൽകിയപ്പോൾ മനസിൽ ആശ്വാസത്തിന്റെ കാറ്റ് വീശി. എന്നാൽ സന്തോഷം ഏറെനാൾ നീണ്ടുനിന്നില്ല. തലച്ചോറിൽ പഴുപ്പ് കയറി വീണ്ടും ആശുപത്രിയിലായി. പിന്നെയും സർജറി . ഡോക്ടർമാർ എത്രശ്രമിച്ചിട്ടും തലച്ചോറിലെ പഴുപ്പ് നിയന്ത്രിക്കാനായില്ല.

ആരോഗ്യസ്ഥിതി മോശമായതോടെ മിനുവിനെ ഈ മാസം ആദ്യം പാലാ ചേർപ്പുങ്കൽ മാർസ്ലീവാ മെഡിസിറ്റിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. ട്യൂബിലൂടെയായിരുന്നു പിന്നെ ഭക്ഷണം . ആദ്യഘട്ടത്തിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു . മൂന്നു ദിവസം മുൻപ് ഡോക്ടർ പറഞ്ഞു : ''ഇനി ഒരുപാട് പ്രതീക്ഷ വയ്‌ക്കേണ്ട . കാണേണ്ടവർക്കൊക്കെ വന്നു കാണാം '' ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി സന്ദർശകർക്ക് കാണാനുള്ള അവസരം ഒരുക്കിക്കൊടുത്തു ആശുപത്രിക്കാർ .

മിനുവിനെകാണാൻ ബന്ധുക്കളും സുഹൃത്തുക്കളും ഓടിയെത്തിയെങ്കിലും ആരോടും സംസാരിക്കാനുള്ള മനസികാവസ്ഥയിലായിരുന്നില്ല അവൾ. ചോദ്യങ്ങൾക്ക് ഒരു മൂളലിലോ വാക്കിലോ മറുപടി ഒതുക്കി. ഈ ഭൂമിയിലെ തന്റെ ജീവിതം അവസാനിക്കാറായി എന്ന ബോധ്യം ഉണ്ടായതും മിഴിക്കോണുകളിലൂടെ ചുടുനീർ ഒഴുകിയിറങ്ങി. അവസാനനാളിൽ കുഞ്ഞിനെ ഒരിക്കൽക്കൂടി കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. മാതാപിതാക്കൾ കുഞ്ഞിനെ കൊണ്ടുവന്നു കാണിച്ചു. പൊന്നോമയെ നെഞ്ചോട് ചേർത്ത് പിടിച്ചു അമ്മ അവസാന മുത്തം നൽകി. ഇന്നലെ രാത്രി ഒരുമണിയോടെ മിനു സ്വർഗലോകത്തേക്ക് യാത്രയായി. ഒന്നരവയസുമാത്രം പ്രായമുള്ള ആ കുഞ്ഞിന് അറിയില്ലല്ലോ തന്റെ അമ്മ ഇനി ഒരിക്കലും ഒരു മുത്തം നൽകാൻ തന്റെ അടുക്കലേക്ക് വരില്ലെന്ന് .

പാലാ , രാമപുരം എടക്കര പഴയപുരയിൽ സണ്ണിയുടെ മകളാണ് മിനു . വിവാഹം കഴിഞ്ഞു സന്തോഷത്തോടെ ഓസ്‌ട്രേലിയയിലേക്ക് യാത്രയായ മിനുവിനെ പിന്നീട് മാതാപിതാക്കൾ കാണുന്നത് രോഗിയായിട്ടാണ് .

പാല ഇളംന്തോട്ടം പള്ളി ഇടവക സെന്‍റ് മേരീസ് വാര്‍ഡിലെ ( 14) കീത്താപ്പള്ളില്‍ ടോണിയാണ് ഭർത്താവ് . മൃതസംസ്ക്കാര ശുശ്രൂഷകള്‍ നാളെ ( 20/09/2022 ) ചൊവ്വാഴ്ച 11 മണിയ്ക്ക് വീട്ടില്‍ ആരംഭിച്ച് ഇളംന്തോട്ടം പള്ളി സെമിത്തേരിയില്‍ നടത്തപ്പെടുന്നു . ഭൗതികദേഹം ഇന്ന് (19/09/2022 ) വൈകുന്നേരം 5 മണിയ്ക്ക് വീട്ടീല്‍ എത്തിക്കും

24/07/2021
20/07/2021
വാഹനാപകടങ്ങൾ കേസ് എങ്ങനെ?1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത...
20/07/2021

വാഹനാപകടങ്ങൾ കേസ് എങ്ങനെ?

1. വണ്ടിയുടെ ഇൻഷുറൻസ്‌ OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പോലീസ്‌ സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.

2. നാട്ടുകാരും, പരിക്കേറ്റ ആൾക്ക്‌ പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദ്ധത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.

3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ്‌ ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ്‌ ഹർട്ട്‌ ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.

4. ഡ്രെസ്സിംഗ്‌ മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച്‌ ഇടാനും ഒക്കെ ഉള്ള പരിക്കേ ഉള്ളെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം. (1000, 2000, 3000 ഒക്കെ ആണെങ്കിൽ).

5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ്‌ കൊടുക്കേണ്ടതില്ല ഇപ്പോളത്തെ ഒരു നടപ്പ്‌ രീതിയിൽ ക്ലെയിം സെറ്റിൽമന്റ്‌ കിട്ടുന്ന തുകയുടെ ഒരു % ആണു വക്കീലിന്റെ ഫീസ്‌. അതിനാൽ മാക്സിമം ഇൻഷുറൻസ്‌ ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രെമിക്കും അത്‌ കൊണ്ട്‌ തന്നെ. ആ ശതമാനം എത്ര എന്നത്‌ ആദ്യമേ വ്യെക്തമായി വക്കീലുമായി കരാറാകുക.

6. നിങ്ങൾക്കെതിരെ വരുന്ന കേസ്‌ റാഷ്‌ & നെഗ്ലിജന്റ്‌ ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച്‌ , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ കേസ് തീർന്നു. ബക്കി ഇൻഷുറൻസ്‌ കമ്പനി കേസ്‌ നടത്തിക്കോളും. അതിനു വേണ്ടി വക്കീലിനെ കമ്പനി ഏർപ്പാടാക്കിക്കൊള്ളും.

7. ഒരു വ്യെക്തിയേ ഇടിച്ചതിനു പകരം ഒരു ഇലക്ട്രിക്‌ പോസ്റ്റ്‌/ ട്രാൻസ്ഫോർമ്മറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്‌.ഇ.ബി യും പോലീസും കൂടി നിങ്ങളെ സമ്മർദ്ധത്തിലാക്കും നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ്‌. അടച്ചില്ലെങ്കിൽ കേസ്‌ വരും, റവന്യൂ റിക്കവറി വരും എന്നെല്ലാം പറഞ്ഞ്‌ ഭയപ്പെടുത്തും. അടയ്ക്കേണ്ടതില്ല, കേസ്‌ കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.

STATE TRAVELLER OPERATORS ASSOCIATION(STOA)

State Traveller Operators Association- Stoa



കോട്ടയം: പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവ് യാത്രയായി. മക്കള്‍ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്...
06/06/2021

കോട്ടയം: പത്തൊന്‍പത് മക്കള്‍ക്കു ജന്മം നല്‍കിയ വന്ദ്യപിതാവ് യാത്രയായി. മക്കള്‍ ദൈവത്തിന്റെ ദാനമെന്നു വിശ്വസിച്ച വെച്ചൂച്ചിറ നിരപ്പേല്‍ (പിണമറുകില്‍) എന്‍.എം. ഏബ്രഹാം (കുട്ടിപാപ്പന്‍) വിടപറയുന്‌പോള്‍ തൊണ്ണൂറു വയസായിരുന്നു. വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകനും മണ്ണിനോടു പൊരുതി ജീവിച്ച മാതൃകാ കര്‍ഷകനുമായിരുന്ന എന്‍.എം. ഏബ്രഹാം നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും കുട്ടിപാപ്പനായിരുന്നു.

ഇടമറ്റത്തുനിന്ന് 75 വര്‍ഷം മുന്പ് കാളവണ്ടികളും കാട്ടുവഴികളും മാത്രമുണ്ടായിരുന്ന കാലത്താണ് സഹോദരന്‍ എന്‍.എം. വര്‍ക്കിക്കും അയല്‍വാസികള്‍ക്കുമൊപ്പം വെച്ചൂച്ചിറയിലെത്തിയത്. പിന്നീട് കഠിനാധ്വാനത്തില്‍ നാളുകള്‍. നെല്ലു വിതച്ചും കപ്പ നട്ടും അദ്ദേഹം ജീവിതം പടുത്തുയര്‍ത്തി. ഒപ്പം, ഇടുക്കി ജില്ലയിലെ പാണ്ടിപ്പാറ, ആനവിലാസം എന്നിവിടങ്ങളിലും കൃഷിയിറക്കി. കാട്ടുമൃഗങ്ങള്‍ ഏറെയുണ്ടായിരുന്ന അക്കാലത്ത് മരങ്ങളില്‍ ഏറുമാടം കെട്ടിയായിരുന്നു താമസം.

അന്നം തേടി മധ്യകേരളത്തിലെ വിവിധ ഗ്രാമങ്ങളില്നിഏന്നു കുടിയേറി വന്നവര്‍ക്കെല്ലാം കുട്ടിപാപ്പന്‍ കരുതലും സ്‌നേഹവും നല്‍കി. പെരുവന്താനം ഒട്ടലാങ്കല്‍ കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവര്‍ക്കു ജനിച്ച 19 മക്കളില്‍ 15 പേര്‍ നാട്ടിലും വിദേശത്തുമായി കഴിയുന്നു. ത്രേസ്യാമ്മ, അന്നമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിന്‍സെന്റ്, ബിജു, സീന, സിസ്റ്റര്‍ ക്രിസ്റ്റീന എസ്എബിഎസ്, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിള്‍ എന്നിവരാണ് മക്കള്‍. വീട്ടുമാമ്മോദീസ സ്വീകരിച്ച് മരിച്ച രണ്ടു കുഞ്ഞുങ്ങളുമുണ്ട്. 31 കൊച്ചുമക്കളുമുണ്ട്. ഏബ്രഹാമിന്റെ മൃതദേഹം ഇന്നു രാവിലെ ഒന്പതിനു ഭവനത്തിലെത്തിക്കും. സംസ്‌കാരം 11.30നു വെച്ചൂച്ചിറ സെന്റ് ജോസഫ് വലിയ പള്ളിയില്‍.

Address

KERALA
Thiruvananthapuram

Telephone

+919061103956

Website

Alerts

Be the first to know and let us send you an email when My Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share