05/08/2026
ചുവപ്പ് സിഗ്നൽ ലംഘിക്കരുത്!
ഒരു നിമിഷത്തെ എടുത്തുചാട്ടം ജീവിതകാലം മുഴുവൻ തീരാത്ത നഷ്ടങ്ങൾക്ക് കാരണമാകാം. ചുവപ്പ് സിഗ്നൽ അവഗണിച്ച് മുന്നോട്ട് പോകുന്നത് അപകടം വിളിച്ചു വരുത്തുന്നതിന് തുല്യമാണ്.
ട്രാഫിക് സിഗ്നലുകൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനാണ്. ചുവപ്പ് സിഗ്നൽ ലംഘിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ഇത്തരത്തിലുള്ള നിയമലംഘനം കാരണം നിരപരാധികളായ കാൽനടയാത്രക്കാർക്കും മറ്റ് വാഹനയാത്രികർക്കും അപകടങ്ങൾക്കു വഴിയൊരുക്കുന്നു.
റോഡിൽ എല്ലാവർക്കും സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശമുണ്ട്. അതിനാൽ ട്രാഫിക് സിഗ്നലുകൾ, സ്റ്റോപ്പ് ലൈൻ, സീബ്രാ ക്രോസിംഗ് എന്നിവ കൃത്യമായി പാലിക്കുന്നത് ഓരോ വാഹനമോടിക്കുന്നവരുടെയും സാമൂഹിക ഉത്തരവാദിത്വമാണ്. അൽപസമയത്തെ ലാഭിക്കാൻ നടത്തുന്ന നിയമലംഘനം ഒരു കുടുംബത്തിന്റെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം.
✅ ചുവപ്പ് സിഗ്നലിൽ വാഹനം പൂർണമായും നിർത്തുക.
✅ സ്റ്റോപ്പ് ലൈനും സീബ്രാ ക്രോസിംഗും മാനിക്കുക.
✅ ട്രാഫിക് സിഗ്നൽ പച്ചയായ ശേഷം മാത്രം മുന്നോട്ട് നീങ്ങുക.
✅ അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും ഒഴിവാക്കുക.
✅ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാൻ അവസരം നൽകുക.
✅ ട്രാഫിക് നിയമങ്ങൾ പാലിച്ച് മറ്റുള്ളവർക്കും മാതൃകയാകുക.
സിഗ്നൽ പാലിക്കുക... സുരക്ഷിതമായി യാത്ര തുടരുക. 🚔