Suchitwa Mission

Suchitwa Mission it’s time, every human being, own up the waste they create. https://whatsapp.com/channel/0029Va91YSn90x35H6RxMr3H

A waste free Kerala with unpolluted environment public hygiene and cleanliness. It is expected to be reflected in better quality of life due to improved health and general well being, economic gains, better aesthetic surroundings and overall environmental up-gradation. A new healthy citizenship believing in zero waste concept. Reduce, Reuse,
Recycle and Recover at least 80% of the waste generated

A society inclined to create wealth from waste.

02/09/2026

02/09/2026

ഹരിത ഓണം ക്യാമ്പയിനോട് അനുബന്ധിച്ച് മലപ്പുറം ജില്ലാ ശുചിത്വമിഷനും എക്കോ വേൾഡ് വേസ്റ്റ് മാനേജ്മെന്റ് എൽഎൽപിയും സഹകരിച്ച് കോട്ടക്കുന്നിൽ നിർമ്മിച്ച വേസ്റ്റ് ടു ആർട്ട് അത്തപ്പൂക്കളം.

പൂക്കളം നിർമ്മിക്കുന്നതിനായി ആകെ 20736 പ്ലാസ്റ്റിക് കുപ്പികൾ, 13 കിലോ ചാക്കുകൾ, 485 സി.ഡി.കൾ, 12 കിലോ അലുമിനിയം ഫോയിലുകൾ, 138 ഫുഡ് കണ്ടെയ്നറുകൾ, 18 കിലോ പ്ലാസ്റ്റിക് കവറുകൾ എന്നിവയായാണ് ഉപയോഗിച്ചത്. ഒമ്പത് കലാകാരന്മാരുടെ അഞ്ച് ദിവസത്തെ അധ്വാനത്തിനൊടുവിലാണ് 1,560 ചതുരശ്ര അടി വിസ്തീർണമുള്ള വേസ്റ്റ് ടു ആർട്ട് പൂക്കളം പൂർത്തിയായത്.

കോട്ടക്കുന്നിൽ ഒരുക്കിയിരിക്കുന്ന വേസ്റ്റ് ടു ആർട്ട് പൂക്കളം ഓഗസ്റ്റ് 31 വരെ പൊതുജനങ്ങൾക്ക് കാണാനാകും.

മാലിന്യമുക്ത പമ്പയ്ക്കായി കൈമെയ് മറന്ന് തോട്ടപ്പുഴശ്ശേരിയുടെ സ്വന്തം ഹരിതകർമ്മ സേന!ആറന്മുള ഉത്തൃട്ടാതി ജലമേളയുടെ ആവേശവും...
01/09/2026

മാലിന്യമുക്ത പമ്പയ്ക്കായി കൈമെയ് മറന്ന് തോട്ടപ്പുഴശ്ശേരിയുടെ സ്വന്തം ഹരിതകർമ്മ സേന!

ആറന്മുള ഉത്തൃട്ടാതി ജലമേളയുടെ ആവേശവും ആരവങ്ങളും ഒഴിഞ്ഞപ്പോൾ പമ്പാതീരത്ത് ബാക്കിയായത് വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു. എന്നാൽ സത്രക്കടവ് ഉൾപ്പെടെ തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ ഗാലറിയിലും ഏഴ് കടവുകളിലുമായി അടിഞ്ഞുകൂടിയ ഈ മാലിന്യങ്ങൾ പൂർണ്ണമായും നീക്കം ചെയ്ത് ഹരിതചട്ട പാലനത്തിന്റെ മികച്ച മാതൃക കാട്ടിയിരിക്കുകയാണ് കേരളത്തിന്റെ ഹരിതകർമ്മസേന.

ജനത്തിരക്കേറിയ വലിയ വെല്ലുവിളികൾക്കിടയിലും, സേനാ സെക്രട്ടറി അംബിക രാജന്റെ നേതൃത്വത്തിലുള്ള 19 അംഗ സംഘം അഹോരാത്രം ജോലി ചെയ്താണ് ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. 20 ചാക്ക് പ്ലാസ്റ്റിക് കുപ്പികളും, ഒരു ചാക്ക് ചില്ലു കുപ്പികളും, ആറ് ചാക്ക് മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങളുമാണ് ഇവർ പമ്പയുടെ തീരങ്ങളിൽ നിന്നും ശേഖരിച്ചത്. ശേഖരിച്ച അജൈവ മാലിന്യങ്ങൾ അന്നുതന്നെ മിനി എം.സി.എഫിലേക്കും (Mini MCF) തുടർന്ന് എം.സി.എഫിലേക്കും (MCF) മാറ്റി മികച്ച രീതിയിലുള്ള പ്രവർത്തനമാണ് കാഴ്ചവെച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും മാലിന്യമുക്ത കേരളത്തിനുമായി പ്രയത്നിക്കുന്ന ഈ കർമ്മധീരർക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ!

27/08/2026

25/08/2026

24/08/2026

23/08/2026

#

22/08/2026

ആഘോഷിക്കാം സമൃദ്ധിയും വൃത്തിയും നിറഞ്ഞ ഓണം.

20/08/2026

ആഘോഷിക്കാം സമൃദ്ധിയും വൃത്തിയും നിറഞ്ഞ ഓണം.

Address

Revenue Complex, 3rd Floor, Public Office Compound
Thiruvananthapuram
695033

Opening Hours

Monday 10am - 5:30pm
Tuesday 10am - 5:30pm
Wednesday 10am - 5:30pm
Thursday 10am - 5:30pm
Friday 10am - 5:30pm
Saturday 10am - 5:30pm

Telephone

+919072119831

Alerts

Be the first to know and let us send you an email when Suchitwa Mission posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Suchitwa Mission:

Shortcuts

Share