Alamcode Live

Directions

Alamcode Live Alamcode is a census town in Thiruvananthapuram district in the state of Kerala, India. Alamcode is a part of Attingal Municipality and also a census town

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..... പുതിയ തടം ജാൻഷായുടേ മകൻ സൽമാൻ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു..... ഖ...
24/08/2026

ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ..... പുതിയ തടം ജാൻഷായുടേ മകൻ സൽമാൻ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു..... ഖബറടക്കം മണ്ണൂർ ഭാഗം മുസ്ലിം ജമാ അത്‌....

ഇശൽ ബാൻഡ് അബുദാബിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ 4-) മത് വീടിന്റെ താക്കോൽദാനം ബഹു : എം.എൽ.എ അഡ്വ: വി. ജോയ് നിർവ്വഹിച്ചു. അബ...
12/08/2026

ഇശൽ ബാൻഡ് അബുദാബിയുടെ ഭവന നിർമ്മാണ പദ്ധതിയുടെ 4-) മത് വീടിന്റെ താക്കോൽദാനം ബഹു : എം.എൽ.എ അഡ്വ: വി. ജോയ് നിർവ്വഹിച്ചു.

അബുദാബി : കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി പണിത് നൽകുന്ന 4-) മത് വീടിന്റെ താക്കോൽദാനം ബഹു : എം.എൽ.എ അഡ്വ : വി.ജോയ് അവർകൾ നിർവ്വഹിച്ചു.

തിരുവനന്തപുരം പള്ളിക്കൽ സ്വദേശിനി പുതിയവിളയിൽ സാജിതയാണ് ഇത്തവണത്തെ വീടിന് അർഹയായത്. ഭർത്താവ് ഉപേക്ഷിച്ച് ആശ്രീതരില്ലാതെ കിടപ്പ് രോഗിയായ ഉമ്മയുടെയും, മകന്റെയും കൂടെ വാടക വീട്ടിൽ താമസിച്ചിരുന്ന സാജിതയുടെ ദയനീയവസ്ഥ ഇശൽ ബാൻഡ് അബുദാബിയുടെ ഗായികയും, സജീവ പ്രവർത്തകയുമായ നിജ നിഷാനാണ് ഇശൽ ബാൻഡ് അബുദാബിയെ അറിയിച്ചത്.

ദൈനദിന ജീവത ചെലവുകൾക്കും, ഉമ്മയുടെ ചികിത്സക്കും, മകന്റെ പഠന ചെലവുകൾക്കും ഒക്കെയായി വീടുകളിൽ നിത്യ ജോലിക്ക് പോയ്കൊണ്ടിരുന്ന സാജിതക്ക് വീട്ട് വാടകകൂടി താങ്ങാനുള്ള വരുമാനം ഉണ്ടായിരുന്നില്ല. ഈ ഒരു സാഹചര്യത്തിലാണ് ഇശൽ ബാൻഡ് അബുദാബിയുടെ കാരുണ്യ ഹസ്ഥങ്ങൾ സാജിതയെ തേടി എത്തുന്നത്.

2025 ഒക്ടോബർ മാസത്തിൽ നടന്ന ഇശൽ ബാൻഡ് അബുദാബിയുടെ 10-)o വാർഷീക ആഘോഷ പരിപാടിയിൽ വെച്ചാണ് പദ്ധതിയുടെ പ്രഖ്യാപനം നടന്നത്. 650 സ്ക്യോയർഫീറ്റ് വിസ്തീർണ്ണത്തിൽ രണ്ട് കിടപ്പ് മുറികളും, വരാന്തയും, ഇടനാഴിയും, അടുക്കളയും, കിണറും അടങ്ങുന്ന ഈ ഒരു പദ്ധതിക്ക് 10.5 ലക്ഷം രൂപയാണ് നിർമ്മാണ ചെലവ് വന്നത്. വിദേശികളുടെയും, പള്ളിക്കൽ നിവാസികളുടെയും, വിശിഷ്യ സത്വവ ആയുർവേദിക് സെന്റർ അബുദാബി, സ്കൂൾ കുട്ടികളുടെ കൂട്ടായ്മയായ ക്ലബ്‌ റാഡിയൻസ് എന്നിവരുടെ നിസ്സിമമായ സഹകരണത്തോടെയാണ് സമയബന്ധിതമായി ഈ പദ്ധതി പൂർത്തീകരിച്ച് സാജിതക്കും മകനും വീട് കൈമാറാൻ സാധിച്ചത്. കിടപ്പ് രോഗിയായിരുന്ന സാജിതയുടെ ഉമ്മ ഒരുമാസം മുന്നെ മരണപ്പെട്ടിരുന്നു.

സ്ഥലം വാർഡ് മെമ്പർ നിസ മുജീബ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കോൺട്രാക്ടർ സിങ്ങിനെ താക്കോൽദാന ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. ഇശൽ ബാൻഡ് അബുദാബി ചെയർമാൻ റഫീക്ക് ഹൈദ്രോസ് അധ്യക്ഷത നിർവ്വഹിച്ച ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ് സജീവൻ ഉദ്ഘടാനം ചെയ്തു. മത. സാമൂഹ്യ, സാംസ്കാരീക രംഗത്തെ പ്രമുഖർ പങ്കെടുത്ത് ആശംസകൾ അറിയിച്ച ചടങ്ങിന് ഇശൽ ബാൻഡ് അബുദാബി വൈസ് ചെയർമാൻ അൻസർ വെഞ്ഞാറമൂട് സ്വാഗതം ആശംസിച്ചു, ഇശൽ ബാൻഡ് അബുദാബി ട്രെഷറർ മുഹമ്മദ്‌ ഇർഷാദ് നന്ദി രേഖപ്പെടുത്തി.

28/05/2026

Eid Mubarak To All 🌙

14/05/2026

Celebrating my 10th year on Facebook. Thank you for your continuing support. I could never have made it without you. 🙏🤗🎉

CM 🔥❤️ V D Satheesan
14/05/2026

CM 🔥❤️ V D Satheesan

انا لله وانا اليه راجعون ആലംകോട്മുസ്ലിം ജമാഅത്ത് പള്ളിയിൽ ദീർഘകാലമായി സെക്യൂരിറ്റിയായി ചുമതല വഹിച്ചിരുന്ന റഫീഖ് സാഹിബ്‌ ...
24/03/2026

انا لله وانا اليه راجعون
ആലംകോട്മുസ്ലിം ജമാഅത്ത് പള്ളിയിൽ ദീർഘകാലമായി സെക്യൂരിറ്റിയായി ചുമതല വഹിച്ചിരുന്ന റഫീഖ് സാഹിബ്‌ മരണപ്പെട്ടു,

അള്ളാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ..🤲🏻

എല്ലാവരും കഴിയുന്നത് ഓതി ഹദ് യ ചെയ്തു ദുആയിൽ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

02/03/2026

പ്രിയ സുഹൃത്തുക്കളെ ,

എല്ലാവരും സുഖമാണ് എന്ന് കരുതുന്നു. ഒരു തവണ പോലും കണ്ടിട്ടില്ലെങ്കിലും ഞങ്ങളുടെ സുഖ അന്വേഷണം അന്വേഷിച്ച എല്ലാവർക്കും വേണ്ടിയുള്ള പോസ്റ്റ് ആണ് ഇത്. ആദ്യം തന്നെ നന്ദിയും സ്നേഹവും അറിയിക്കട്ടെ, എല്ലാവരും തിരക്കാണ് അതിനിടയിൽ സമയം കണ്ടെത്തി ഒരു മെസ്സേജ് അയക്കാൻ ടൈപ്പ് ചെയ്യുന്ന സമയത്തിന് പോലും വില ഉണ്ട് ഓരോ വ്യെക്തിയെ സംബന്ധിച്ചടത്തോളം.പലരെയും ഏത് നാട്ടിൽ നിന്നോ ഇവിടെ നിനെന്നോ അറിയില്ല ഒരു പ്രൊഫൈൽ നെയിമിന്റെ കൂടെ ഒരു ഫോട്ടോ അല്ലാതെ.അതെ സമയം അടുത്തറിയുന്ന പലരും വേണ്ടപ്പെട്ടവർ എന്ന് പറയപ്പെടുന്ന എത്രയോ പേരുണ്ട് ഇനിയും ഒരു വാക്ക് അന്വേഷിക്കാത്തവർ.അത്രയും സ്വാർത്ഥ ലോകത്തു ഒരു പരിചയവും ഇല്ലാത്ത നിങ്ങളൊക്കെയാണ് എന്റെ പ്രിയപ്പെട്ടവർ എന്ന് പറയാൻ മടിയില്ല , പക്ഷെ അന്വേഷിക്കുന്നവരും ഉണ്ട്.

ഇത് ഒരു പരാതി പറച്ചിൽ അല്ല പച്ചയായ സത്യമാണ്. എങ്കിലും പറയാതെ വയ്യാ കാരണം ചെറുതും വലുതുമായ കാര്യങ്ങൾക്കു എല്ലാം ഒരു വിരൽത്തുമ്പിൽ ടൈപ്പ് ചെയ്തു അയക്കുന്ന ഏതാനും പേർക്ക് നമ്മൾ പ്രവാസികൾ അന്യരായി പോയി. എന്നാൽ മറ്റു പല ആവശ്യങ്ങൾക്കും ഞങ്ങൾ ഗൾഫുകാർ വേണം. അങ്ങനെ മൗനം പാലിക്കുന്നവരോട് അകലം പാലിക്കണം ആരായാലും , അവരെല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട് . അങ്ങനെ ചില കൂട്ടർ….

അള്ളാഹുവിന്റ അനുഗ്രഹം കൊണ്ട് ഇവിടെ എല്ലാവരും സേഫ് ആണ്. ഈ നാടും ഭരണാധികാരികളും കൂടെ ഉണ്ട് അവരുടെ കൂടെ ഞങ്ങളും. (ദയവു ചെയ്തു ഇത് കണ്ടു അയക്കാത്തവർ മെസ്സേജ് അയക്കരുത് കഴിയുമെങ്കിൽ എന്റെ വാട്സ്ആപ് നമ്പർ ഡിലീറ്റ് ചെയ്യണം ആ ഫോണിൽ നിന്നും )

ഇതേ അനുഭവം ഉള്ളവർ ഒന്ന് അഭിപ്രായം കമ്മന്റ് ബോക്സിൽ എഴുതണേ, ഷെയർ ചെയ്യണം അനുഭവം എനിക്ക് മാത്രമായിരിക്കില്ല )

Once again thank you all who cared & messaged.❤️🙏

സ്നേഹത്തോടെ
സുഹൈൽ ഇസ്മായിൽ

13/02/2026

Juma Mubarak 🤲🏻

ആറ്റിങ്ങൽക്കാർക്ക് ഇനി 'മാനവീയത്തിൽ' പോകാൻ സിറ്റിയിലേക്ക് വണ്ടി കേറണ്ട! 😍 ആറ്റിങ്ങലിലും വരുന്നു സ്വന്തം സാംസ്കാരിക വീഥി!...
23/01/2026

ആറ്റിങ്ങൽക്കാർക്ക് ഇനി 'മാനവീയത്തിൽ' പോകാൻ സിറ്റിയിലേക്ക് വണ്ടി കേറണ്ട! 😍 ആറ്റിങ്ങലിലും വരുന്നു സ്വന്തം സാംസ്കാരിക വീഥി! 🎭✨

തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ ആ വൈബും, പാട്ടും, ആർട്ടും ഒക്കെ ഇനി നമ്മുടെ ആറ്റിങ്ങലിനും സ്വന്തം! ആറ്റിങ്ങൽ പാലസിന് മുന്നിലുള്ള കൊല്ലമ്പുഴ റോഡാണ് ഒരു കോടി രൂപ ചെലവിൽ അതിമനോഹരമായ ഒരു സാംസ്കാരിക വീഥിയായി മാറാൻ പോകുന്നത്. 🔥

​എന്തൊക്കെയാണ് വരുന്നത്?

✅ കുട്ടികൾക്കായുള്ള അത്യാധുനിക പ്ലേ ഏരിയ 🎡

✅ കഫറ്റീരിയകളും ഫുഡ് കിയോസ്കുകളും ☕🍔

✅ മനോഹരമായ തെരുവ് വിളക്കുകളും ഇരിപ്പിടങ്ങളും 💡

✅ കലാപരിപാടികൾക്കായി പ്രത്യേക ഇടങ്ങൾ 🎤

​ചരിത്രവും ആധുനികതയും കൈകോർക്കുന്ന ഈ പുതിയ ഇടം ആറ്റിങ്ങലിന്റെ മുഖച്ഛായ തന്നെ മാറ്റും. വൈകുന്നേരങ്ങൾ ഇനി ഇവിടെ അടിച്ചുപൊളിക്കാം! ❤️

ആറ്റിങ്ങലിൽ ഇങ്ങനെ ഒരു സ്ഥലം വരുന്നത് ആരെയാണ് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത്? നിങ്ങളുടെ 'ആറ്റിങ്ങൽ ഗ്യാങ്ങിനെ' താഴെ ഒന്ന് മെൻഷൻ ചെയ്തേ.. അവർ ഇതറിഞ്ഞോ? 👇👇

​

20/01/2026

ഈ മഹതിയുടെ മുഖം മറക്കേണ്ട കാര്യം എന്താണ്? അവളെയാണ് ലോകം കാണേണ്ടത് എവിടെ പോയി ഒളിച്ചാലും ജനങ്ങൾ കല്ലെറിയുകയോ , പൊലീസിന് കാണിച്ചു കൊടുക്കേണ്ടത്. ദീപകിന്റെ മുഖം മറക്കില്ല നിങ്ങൾ പക്ഷെ അദ്ദേഹമാണ് അഭിമാനി , അദ്ദേഹമാണ് നാണവും മാനവും ഉള്ളയാൾ ഇവളെ വെച്ച് നോക്കുമ്പോൾ. മരിച്ചു കിടക്കുന്ന ഓരോ ഡെഡ് ബോഡിക്കുമുണ്ട് പ്രൈവസി, പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ സ്വയം മരിക്കേണ്ടി വന്ന അയാൾക്കുണ്ട് പ്രൈവസി അത് കൊണ്ട് ദീപക്കിനോട് നിങ്ങൾ മാധ്യമങ്ങൾ ഒരു അല്പം എങ്കിലും ബഹുമാനിക്കുന്നുണ്ടെങ്കിൽ ഇങ്ങനെ അവളെ മുഖം മറച്ചു പകരം അയാളുടെ മുഖം പോസ്റ്റ് ചെയ്യരുത് ഇങ്ങനെ തുറന്നു കാട്ടുമ്പോൾ. ഒരു അംശം പോലും അവൾ അർഹിക്കുന്നില്ല ഈ ബ്ലർ ആക്കിയുള്ള പ്രൈവസി പോളിസി നിങ്ങളുടെ.
ഇവൾക്കാണ് ശിക്ഷ വാങ്ങി കൊടുക്കേണ്ടത് എത്രയും പെട്ടെന്നു.ഫ്ലവർസ് ടിവിയോട് ഒരു റെസ്‌പെക്ട് ഒക്കെ ഉണ്ടായി24 News

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Alamcode Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share