Panavoor

Panavoor Panavoor Panchayat Panavoor P.O.Nedumangad Thiruvananthapuram - 695 568 Office Phone:0472-2865761 Panavoor Panchayat
Panavoor P.O. VISWAPURAM (വിശ്വപുരം)
02.

Nedumangad
Thiruvananthapuram - 695 568

Office Phone:0472-2865761

പൊതുവിവരങ്ങള്‍

ജില്ല : തിരുവനന്തപുരം
ബ്ളോക്ക് : നെടുമങ്ങാട്
വിസ്തീര്‍ണ്ണം : 21.9
വാര്‍ഡുകളുടെ എണ്ണം : 15
ജനസംഖ്യ : 18128
പുരുഷന്‍മാര്‍ : 8803
സ്ത്രീകള്‍ : 9325
ജനസാന്ദ്രത : 828
സ്ത്രീ : പുരുഷ അനുപാതം : 1059
മൊത്തം സാക്ഷരത : 89.9
സാക്ഷരത (പുരുഷന്‍മാര്‍) : 94.33
സാക്ഷരത (സ്ത്രീകള്‍) : 85.76
Source : Census data 2001


വാര്‍ഡുകള്‍ (Wards in Panavoor Panchayath)

01. PERAYAM (പേരയം)
03. PANAYAMUTTAM (പനയമുട്ടം)
04. KOTHAKULANGARA (കോതകുളങ്ങര)
05. MOTTAKKAVE (മോട്ടക്കാവ്)
06. MEENNILAM (മിന്നിലം)
07. ATTUKAL (ആട്ടുകാല്‍)
08. KARIKKUZHI (കരിക്കുഴി)
09. KONGANAMKODE (കൊങ്ങണംകോട്)
10. PANAVOOR (പനവൂര്‍)
11. VAZHODE (വാഴോട്)
12. MALAMUKAL (മലമുകള്‍)
13. VELLANCHIRA (വെള്ളാംചിറ)
14. S N PURAM (എസ് എന്‍ പുരം)
15. AJAYAPURAM (അജയപുരം)

മികച്ചൊരു കാര്‍ഷിക സംസ്കാരം സ്വന്തമായുള്ള പഞ്ചായത്താണ് പനവൂര്‍. 1976 നവംബര്‍ 25-ാം തീയതിയാണ് ആനാട് പഞ്ചായത്തിനെ വിഭജിച്ച് പനവൂര്‍ പഞ്ചായത്തിന് രൂപം നല്‍കുന്നത്. വടക്കു കിഴക്കായി പുല്ലമ്പാറ പഞ്ചായത്ത്, പടിഞ്ഞാറ് നന്ദിയോട്, തെക്ക് ആനാട് പഞ്ചായത്ത് എന്നിവയാണ് പനവൂര്‍ പഞ്ചായത്തിന്റെ അതിരുകള്‍.ഉയര്‍ന്ന കുന്നിന്‍പ്രദേശങ്ങളും അവയുടെ നെറുകയിലെ നിരന്ന പ്രദേശങ്ങളും കുത്തനെ ചരിഞ്ഞ പ്രദേശങ്ങളും താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. പഞ്ചായത്തില്‍ ധാരാളം ഉയര്‍ന്ന കുന്നുകളുണ്ട്. മൂന്നാനക്കുഴി, എരുമല, എസ്.എന്‍.പുരം, ആറ്റിന്‍പുറം, അജയപുരം, ചേപ്പിലോട്, പുത്തന്‍കുന്ന്, കടുവാപോക്ക്, നെല്ലിക്കുന്ന്, അംബേദ്ക്കര്‍ ഗ്രാമം, കൊന്നമൂട് തുടങ്ങി നിരവധി ചെറുതും വലുതുമായ കുന്നുകളുടെ നാടാണ് ഈ ഗ്രാമപഞ്ചായത്ത്. കുന്നുകള്‍ ഇടതിങ്ങിയ പഞ്ചായത്തില്‍ താഴ്വരകളുടെ വിസ്തൃതി കുറവാണ്. അടുത്തകാലം വരെ നെല്ലായിരുന്നു താഴ്വരകളിലെ പ്രധാനകൃഷി.കേരളത്തിലെ മലഞ്ചരക്കുവ്യാപാര കേന്ദ്രങ്ങളില്‍ പ്രമുഖമായ നെടുമങ്ങാട് ചന്തയില്‍ എത്തുന്ന ഉല്‍പന്നങ്ങളില്‍ നല്ലൊരു പങ്കും പനവൂര്‍ ഗ്രാമത്തില്‍ നിന്നാണ്. മുന്‍കാലത്ത് തെങ്ങ്, മരച്ചീനി, ചേന, ചെറുകിഴങ്ങ്, ചേമ്പ്, ഇഞ്ചി, കൂവ മുതലായ വൈവിധ്യ പൂര്‍ണ്ണവും സമ്മിശ്രവുമായ കാര്‍ഷിക വിളകളായിരുന്നു പ്രധാനമായും കരകൃഷിയായി ഉണ്ടായിരുന്നത്. കൃഷിഭവന്‍ രേഖകള്‍ പ്രകാരം ഈ പഞ്ചായത്തില്‍ 500 ഹെക്ടറിലധികം ഭൂമിയിലാണ് തെങ്ങുകൃഷി ഉള്ളത്. വ്യാവസായികമായി വളരെ പിന്നാക്കം നില്‍ക്കുന്ന പഞ്ചായത്താണ് പനവൂര്‍. കാര്‍ഷിക മേഖലയായ ഈ പഞ്ചായത്തില്‍ പരമ്പരാഗത വ്യവസായമോ, ആധുനിക വ്യവസായമോ ഇല്ല. നാമമാത്രമായ ചെറുകിട വ്യവസായ യൂണിറ്റുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ മേഖലയില്‍ ആറ്റിന്‍പുറത്തെ റബ്ബര്‍ബാന്‍ഡു നിര്‍മ്മാണ വ്യവസായവും, കോതകുളങ്ങര കുഴിനട ഡീലക്സ് സിമന്റുബ്ളോക്ക് നിര്‍മ്മാണ വ്യവസായവുമാണ് സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന വ്യവസായ സ്ഥാപനങ്ങള്‍. അജയപുരത്ത് ഡി.ഡബ്ള്യു.സി.ആര്‍.എ. പദ്ധതിയിന്‍കീഴില്‍ വനിതകള്‍ നടത്തുന്ന 10 തറികളുള്ള ഒരു നെയ്ത്തുകേന്ദ്രം പ്രവര്‍ത്തിക്കുന്നു. നെല്ലിക്കുന്ന്, എസ്.എന്‍.പുരം എന്നീ സ്ഥലങ്ങളില്‍ സര്‍വ്വോദയ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നൂല്‍നൂല്‍പ്പു കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. .ഈ പഞ്ചായത്തില്‍ പരമ്പരാഗത വ്യവസായമായ നൂല്‍നൂല്‍പ്പ്, കൈത്തറി മേഖലകള്‍ക്ക് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തില്‍ തന്ന മൊട്ടക്കാവില്‍ സ്വകാര്യ കൈത്തറി നെയ്ത്തുകേന്ദ്രം ഉണ്ടായിരുന്നു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിനെ തുടര്‍ന്ന് പുതിയ നെയ്ത്തുകേന്ദ്രങ്ങള്‍ ഉണ്ടായി. കൊന്നമൂട്ടില്‍ അത്തരത്തില്‍ ഒരു സ്വകാര്യ നൂല്‍നൂല്‍പ്പ് കൈത്തറികേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ പവര്‍ലൂമിന്റെ വരവോടെ ഇത്തരത്തിലുള്ള പരമ്പരാഗത വ്യവസായങ്ങള്‍ ക്ഷയിച്ചു പോകുകയും ക്രമേണ പ്രദേശത്തെ നെയ്ത്തുകേന്ദ്രങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു.പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പഴക്കം ചെന്നതുമായ രണ്ട് റോഡുകളാണ് നൂറ്റാണ്ടു പഴക്കമുള്ള പുത്തന്‍പാലം-വെഞ്ഞാറമൂട് റോഡും, പനവൂര്‍-ചുള്ളിമാനൂര്‍ റോഡും. . പഞ്ചായത്തിന്റെ ഭൂപ്രകൃതിയില്‍ കൂടുതലും കുന്നിന്‍പ്രദേശങ്ങളാണ്. അതുകൊണ്ടുതന്ന ഇവിടങ്ങളിലെ റോഡുകള്‍ പലതും ശക്തിയായ മഴയില്‍ കുത്തിയൊലിച്ച് പോകാറുണ്ട്.

Address

Panavoor
Thiruvananthapuram
695568

Telephone

+914722865761

Website

Alerts

Be the first to know and let us send you an email when Panavoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share