Kerala Prisons & Correctional Services

Kerala Prisons & Correctional Services Official Page of Kerala Prisons & Correctional Services Department

24/07/2026
2026 ജൂൺ 24-ന് ജയിൽ ആസ്ഥാനകാര്യാലയത്തിൽ വായനദിന സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ജയിൽ വകുപ്പ് മേധാവി ശ്രീ. എസ്. ശ്രീജിത്...
24/06/2026

2026 ജൂൺ 24-ന് ജയിൽ ആസ്ഥാനകാര്യാലയത്തിൽ വായനദിന സമ്മേളനം സംഘടിപ്പിക്കുകയുണ്ടായി. ജയിൽ വകുപ്പ് മേധാവി ശ്രീ. എസ്. ശ്രീജിത്ത് IPS അധ്യക്ഷനായിരുന്ന ചടങ്ങിൽ പ്രശസ്ത കവി ശ്രീ. വി. മധുസൂദനൻ നായർ “വായനയുടെ പ്രാധാന്യം” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയുണ്ടായി. ചടങ്ങിന് ജയിൽ ആസ്ഥാനകാര്യാലയം ഡി.ഐ.ജി ശ്രീ. ദിനേശ് ബി. ആശംസകൾ നേർന്നു. ജയിൽ ആസ്ഥാനകാര്യാലയത്തിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കേരള ജയിൽ വകുപ്പിൻറെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻറെ 48-ാമത് അസി. പ്രിസൺ ഓഫീസർ ട്ര...
21/04/2026

കേരള ജയിൽ വകുപ്പിൻറെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണൽ അഡ്മിനിസ്ട്രേഷൻറെ 48-ാമത് അസി. പ്രിസൺ ഓഫീസർ ട്രയിനികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് സിക്ക പരേഡ് ഗ്രൗണ്ടിൽ നടന്നു. 21/04/2026 ന് രാവിലെ 8 മണിക്ക് നടന്ന ചടങ്ങിൽ ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണല്‍ സര്‍വീസസ് ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്.‌ അവർകൾ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കുകയുണ്ടായി. സിക്ക ഡയറക്ടറും ദക്ഷിണ മേഖലാ ഡി.ഐ.ജി. യുമായ ശ്രീ. രാജീവ് റ്റി. ആർ, മറ്റ് വിശിഷ്ട വ്യക്തികൾ, ജയിൽ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 48-ാമത് ബാച്ചിൽ 72 പുരുഷന്മാരും 5 വനിതകളും ഉൾപ്പെടെ 77 ട്രെയിനികളാണ് അടിസ്ഥാനപരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്.

കേരളത്തിലെ ജയിൽ ജീവനക്കാരുടെ മൂന്നാമത് സംസ്ഥാനതല കായികമേള മാർച്ച് 5 മുതൽ 8 വരെ തൃശ്ശൂരിൽ വച്ച് നടക്കുകയുണ്ടായി. മീറ്റിന്...
10/03/2026

കേരളത്തിലെ ജയിൽ ജീവനക്കാരുടെ മൂന്നാമത് സംസ്ഥാനതല കായികമേള മാർച്ച് 5 മുതൽ 8 വരെ തൃശ്ശൂരിൽ വച്ച് നടക്കുകയുണ്ടായി. മീറ്റിന്റെ ഔദ്യോഗിക ഉദ്‌ഘാടനം 06.03.2026 ന് രാവിലെ 10:30 മണിക്ക് തൃശ്ശൂർ രാമവർമപുരം ഗവ. എൻജിനീയറിങ് കോളേജ് മൈതാനത്ത് ബഹു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് & കറക്ഷണല്‍ സര്‍വീസസ് ശ്രീ. ബൽറാം കുമാർ ഉപാദ്ധ്യായ ഐ.പി.എസ്.‌ അവർകൾ നിർവ്വഹിക്കുകയുണ്ടായി. ചടങ്ങിൽ ദക്ഷിണമേഖല ജയിൽ ഡി.ഐ.ജി. രാജീവ് ടി.ആർ. അധ്യക്ഷനായിരുന്നു. മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഐ.എം. വിജയൻ മുഖ്യാതിഥിയായിരുന്നു.

സംസ്ഥാന പ്രിസൺ മീറ്റിൽ കണ്ണൂർ സോൺ ചാമ്പ്യന്മാരായി. തിരുവനന്തപുരം സോൺ രണ്ടാം സ്ഥാനവും തൃശൂർ സോൺ മൂന്നാം സ്ഥാനവും നേടി. സമാപനച്ചടങ്ങിൽ മേയർ ഡോ. നിജി ജസ്‌റ്റിൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് ആർ. എസ്. രാജേഷ് കുമാർ, കൗൺസിലർ ടി. ആർ. ഹിരൺ, എസ്. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

കാരംസ്, ചെസ്, ക്വിസ്, രചനാ മത്സരങ്ങൾ, അത്‌ലറ്റിക്സ്, കരാട്ടെ, ശരീര സൗന്ദര്യം, ഷട്ടിൽ, ബാഡ്മിന്റൺ, ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ തുടങ്ങിയ ഇനങ്ങളിലായി മത്സരങ്ങൾ നടന്നു.

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ 04.03.2026-ന് ജയിൽ വകുപ്പിന്റെ വികസന പദ്ധതികളുടെ ഭാഗമായി ഓൺലൈൻ വഴി (വീഡ...
06/03/2026

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവർകൾ 04.03.2026-ന് ജയിൽ വകുപ്പിന്റെ വികസന പദ്ധതികളുടെ ഭാഗമായി ഓൺലൈൻ വഴി (വീഡിയോ കോൺഫറൻസിംഗ്) നിരവധി പരിപാടികൾ നിർവഹിക്കുകയുണ്ടായി.

സംസ്ഥാനത്തിന്റെ ആദ്യ റൂറൽ ജില്ലാ ജയിലിന്റെ (വടകര) ശിലാസ്ഥാപനം, ആലപ്പുഴ സബ് ജയിലിന്റെ ഉദ്ഘാടനം, കണ്ണൂർ സെൻട്രൽ പ്രിസണിലെ പുതിയ കഫെറ്റീരിയയുടെ ഉദ്ഘാടനം, എറണാകുളം ബോർസ്റ്റൽ സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എന്നിവയാണ് പ്രധാനമായും നടന്നത്.

ഭാരതത്തിന്റെ 77-ാം  റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജയിൽ ആസ്ഥാനകാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബഹു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ...
27/01/2026

ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് ജയിൽ ആസ്ഥാനകാര്യാലയത്തിൽ നടന്ന ചടങ്ങിൽ ബഹു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പ്രിസൺസ് (ദക്ഷിണ മേഖല) & ഡയറക്ടര്‍ സിക്ക , ശ്രീ. ദിനേശ് ബി. അവർകൾ ദേശീയ പതാക ഉയർത്തി. കൂടാതെ ജീവനക്കാർക്ക് മധുര വിതരണം നടത്തുകയുമുണ്ടായി.

Parliamentary Committee on Empowerment led by Dr. D. Purandeswari,  Hon'ble Chairperson visited Attakulangara Women's Ja...
31/12/2025

Parliamentary Committee on Empowerment led by Dr. D. Purandeswari, Hon'ble Chairperson visited Attakulangara Women's Jail , Trivandrum to review condition of Women inmates in Prisons.

Address

Thiruvananthapuram
695012

Alerts

Be the first to know and let us send you an email when Kerala Prisons & Correctional Services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Prisons & Correctional Services:

Shortcuts

Share