Jawahar Bal Manch - Kerala

Jawahar Bal Manch - Kerala ഉണരാം, ഉയരാം, ഒന്നാകാം

Warm birthday wishes to Congress President and Leader of the Opposition in the Rajya Sabha, Shri Mallikarjun Kharge Ji.K...
21/07/2026

Warm birthday wishes to Congress President and Leader of the Opposition in the Rajya Sabha, Shri Mallikarjun Kharge Ji.

Kharge Ji’s public life has been defined by integrity, humility, and an unwavering commitment to the Constitution and democratic values. His decades of service, rooted in the ideals of social justice and inclusive development, continue to inspire all of us in public life.

It is a privilege to work under his leadership and benefit from his guidance and experience. His calm resolve, parliamentary wisdom, and steadfast commitment to the people strengthen our collective efforts to uphold the values of the Congress Party and the Constitution.

Wishing Kharge Ji good health, happiness, and many more years of dedicated service to the nation.

Happy Birthday, Kharge Ji.

🙏🌹
05/07/2026

🙏🌹

ഇന്ന് ജൂൺ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.​ഒരു നിമിഷത്തെ കൗതുകത്തിൽ നിന്നോ, താൽക്കാലികമായ ആശ്വാസത്തിൽ നിന്നോ തുടങ്ങുന...
26/06/2026

ഇന്ന് ജൂൺ 26, അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.
​ഒരു നിമിഷത്തെ കൗതുകത്തിൽ നിന്നോ, താൽക്കാലികമായ ആശ്വാസത്തിൽ നിന്നോ തുടങ്ങുന്ന ലഹരി ശീലങ്ങൾ ഒടുവിൽ തകർത്തെറിയുന്നത് ഒരു വ്യക്തിയെ മാത്രമല്ല; ഒരു കുടുംബത്തെയും ഒരു തലമുറയെയുമാണ്.
​മയക്കുമരുന്നിന്റെയും ലഹരിവസ്തുക്കളുടെയും കറുത്ത ലോകത്തേക്ക് നമ്മുടെ പ്രിയപ്പെട്ടവർ വീണുപോകാതിരിക്കാൻ നമുക്ക് ജാഗ്രതൈ പാലിക്കാം. ഒളിച്ചുവെക്കേണ്ട ഒന്നല്ല ലഹരിയോടുള്ള ആസക്തി, മറിച്ച് കൃത്യമായ ചികിത്സയിലൂടെയും സ്നേഹത്തോടെയുള്ള കരുത ലിലൂടെയും മാറ്റിയെടുക്കേണ്ട ഒരു രോഗമാണത്.
​ലഹരി നൽകുന്ന താൽക്കാലിക ലഹരിയേക്കാൾ എത്രയോ മനോഹരമാണ് സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള നമ്മുടെ യഥാർത്ഥ ജീവിതം!
​ഈ ലഹരി വിരുദ്ധ ദിനത്തിൽ നമുക്ക് ഒന്നിച്ച് പ്രതിജ്ഞ ചെയ്യാം:
​ലഹരി വസ്തുക്കളോട് 'നോ' (NO) എന്ന് ധൈര്യപൂർവ്വം പറയാൻ നമ്മുടെ കുട്ടികളെ പഠിപ്പിക്കാം.
​ചുറ്റുമുള്ളവരിലേക്ക് കരുതലിന്റെ കണ്ണുകൾ തുറന്നുവെക്കാം.
​ലഹരിമുക്തമായ, ആരോഗ്യകരമായ ഒരു നല്ല നാളേക്ക് വേണ്ടി കൈകോർക്കാം.
​ലഹരിയോട് വിട പറയാം..... ❤️🤝

21/06/2026
ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ, കോടിക്കണക്കിന് ജനങ്ങളുടെ പ്രത്യാശയായ നമ്മുടെ പ്രിയ നേതാവ...
19/06/2026

ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകമായ, കോടിക്കണക്കിന് ജനങ്ങളുടെ പ്രത്യാശയായ നമ്മുടെ പ്രിയ നേതാവ് ശ്രീ. രാഹുൽ ഗാന്ധിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

​ഭയമില്ലാതെ സത്യത്തിനു വേണ്ടി നിലകൊള്ളാനും, ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും താങ്കൾ കാട്ടുന്ന ആർജ്ജവം ഓരോ ഭാരതീയനും ആവേശമാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്നേഹത്തിന്റെ കട തുറന്ന്, സാധാരണക്കാരുടെ ശബ്ദമായി മാറിയ ജനനായകൻ.
​ഇന്ത്യയുടെ ഭാവി പ്രകാശപൂർണ്ണമാക്കാൻ താങ്കൾ നയിക്കുന്ന പോരാട്ടങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പൂർണ്ണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.
ജന്മദിനാശംസകൾ രാഹുൽ ജി.

സ്ത്രീ ശാക്തീകരണത്തിൽ ചരിത്ര ചുവടുവെപ്പ്  യുഡിഫ് സർക്കാർ 'പ്രിയദർശിനി' പദ്ധതി​ശ്രീ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയ...
15/06/2026

സ്ത്രീ ശാക്തീകരണത്തിൽ ചരിത്ര ചുവടുവെപ്പ് യുഡിഫ് സർക്കാർ 'പ്രിയദർശിനി' പദ്ധതി

​ശ്രീ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് പാർട്ടിയുടെയും ഉറച്ച ജനക്ഷേമ പ്രതിജ്ഞാബദ്ധതയുടെ തെളിവാണ് അധികാരമേറ്റ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ കേരളത്തിൽ നടപ്പിലാക്കിയ ഈ സൗജന്യ യാത്രാ പദ്ധതി. പ്രായ ഭേദമന്യേ, വരുമാന പരിധികളില്ലാതെ കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
​ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ-ടു-ടൗൺ, ഗ്രാമവണ്ടി ഉൾപ്പെടെ 7 കാറ്റഗറിയിലുള്ള കെ.എസ്.ആർ.ടി.സി സർവീസുകളിലാണ് ആദ്യഘട്ടത്തിൽ ഈ ആനുകൂല്യം ലഭ്യമാകുന്നത്. യാതൊരുവിധ തിരിച്ചറിയൽ രേഖകളും കാണിക്കാതെ തന്നെ സ്ത്രീകൾക്ക് ഈ പദ്ധതിക്ക് കീഴിൽ 'സീറോ ഫെയർ' (Zero-fare) ടിക്കറ്റുകൾ കൈപ്പറ്റാവുന്നതാണ്.

​കുടുംബ ബഡ്ജറ്റിലെ സാമ്പത്തിക ലാഭം സ്ത്രീകൾക്ക് അവരുടെ ജീവിത നിലവാരം ഉയർത്തുമെന്നതിൽ സംശയം ഇല്ല.
​യാത്രാച്ചെലവുകൾക്കായി വലിയ തുക മാറ്റിവെക്കേണ്ടി വന്നിരുന്ന സാധാരണക്കാരായ കുടുംബങ്ങൾക്ക് ഈ പദ്ധതി വലിയൊരു സാമ്പത്തിക ആശ്വാസമാണ് നൽകുന്നത്.
​ദിനംപ്രതിയുള്ള യാത്രാച്ചെലവ് ജോലിക്കും പഠനത്തിനുമായി യാത്ര ചെയ്യുന്ന ഒരു സ്ത്രീക്ക് ദിവസം ശരാശരി 30 മുതൽ 90 രൂപ വരെ ബസ് ചാർജ് ഇനത്തിൽ ചിലവഴിക്കണ്ടി വരുന്നുണ്ട്.
​പ്രതിമാസ ലാഭം ഇതുവഴി ഒരു സ്ത്രീക്ക് ഒരു മാസം 900 രൂപ മുതൽ 4000 രൂപ വരെ നേരിട്ട് ലാഭിക്കാൻ സാധിക്കും. ഒരു വീട്ടിൽ ഒന്നിലധികം സ്ത്രീകളുണ്ടെങ്കിൽ ഈ ലാഭം ഇരട്ടിയാകും.
​വാർഷിക സമ്പാദ്യം പ്രതിവർഷം 10,000 രൂപ മുതൽ 50,000 രൂപ വരെ ഓരോ സ്ത്രീക്കും യാത്രാ ഇനത്തിൽ മാത്രം മിച്ചം പിടിക്കാൻ സാധിക്കും.
​ഈ തുക കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായി കുടുംബങ്ങൾക്ക് വിനിയോഗിക്കാം. ഇത് വഴി സാധാരണക്കാരുടെ കൈകളിൽ നേരിട്ട് പണമെത്തുകയും വിപണി സജീവമാകുകയും ചെയ്യും.

​ജനങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന പ്രധാന ഗുണങ്ങൾ
​തൊഴിൽ പങ്കാളിത്തം വർദ്ധിക്കും, കുറഞ്ഞ ശമ്പളത്തിന് വീട്ടുജോലിക്കും കടകളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് തങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് യാത്രയ്ക്കായി മാറ്റിവെക്കേണ്ടി വന്നിരുന്നു. യാത്ര സൗജന്യമാകുന്നതോടെ കൂടുതൽ സ്ത്രീകൾ ജോലിക്ക് ഇറങ്ങാൻ സന്നദ്ധരാകും.

​വിദ്യാർത്ഥിനികൾക്ക് വലിയ താങ്ങ്, ഉയർന്ന വിദ്യാഭ്യാസം നേടുന്ന കോളേജ് വിദ്യാർത്ഥിനികൾക്കും കരിയർ സ്വപ്നം കാണുന്ന ഉദ്യോഗാർത്ഥികൾക്കും ഈ പദ്ധതി വലിയൊരു തണലാണ്.

​സുരക്ഷിതവും സ്വതന്ത്രവുമായ യാത്ര, പൊതുഗതാഗത സംവിധാനങ്ങളെ സ്ത്രീകൾ കൂടുതൽ ആശ്രയിക്കുന്നതോടെ അവരുടെ യാത്രാ സ്വാതന്ത്ര്യവും സുരക്ഷിതത്വവും വർദ്ധിക്കും.
​കെ.എസ്.ആർ.ടി.സിക്ക് സർക്കാർ പിന്തുണ, പദ്ധതി മൂലമുണ്ടാകുന്ന പ്രതിമാസ സാമ്പത്തിക ബാധ്യത (ഏകദേശം ₹65 - ₹70 കോടി) സർക്കാർ പൂർണ്ണമായും കെ.എസ്.ആർ.ടി.സിക്ക് സബ്‌സിഡിയായി നൽകും. ഇത് പൊതുഗതാഗത ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും.

​"പറഞ്ഞത് പ്രവർത്തിക്കുന്ന സർക്കാർ" എന്ന ഖ്യാതിയോടെ, ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ച് മുന്നേറുന്ന കോൺഗ്രസ് - യുഡിഎഫ് സർക്കാരിനും ജവഹർ ബാൽ മഞ്ചിന്റെ ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.


മതേതരത്വവും സാമൂഹ്യപ്രതിബദ്ധതയുമുള്ള തലമുറയെ വളർത്തിയെടുക്കണം: മന്ത്രി ബിന്ദു കൃഷ്ണ​ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാ കമ്മിറ്...
14/06/2026

മതേതരത്വവും സാമൂഹ്യപ്രതിബദ്ധതയുമുള്ള തലമുറയെ വളർത്തിയെടുക്കണം: മന്ത്രി ബിന്ദു കൃഷ്ണ
​ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടത്തുശ്ശേരി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച കുട്ടികളുടെ ജില്ലാ ക്യാമ്പ് ബഹുമാനപ്പെട്ട തൊഴിൽ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.
​മതേതരത്വ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനായി രക്ഷിതാക്കൾ അവരെ കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
​ചടങ്ങിലെ പ്രധാന വിവരങ്ങൾ:
​അധ്യക്ഷത: ജില്ലാ ചെയർമാൻ ബി. ഉണ്ണി.
​ആശംസകൾ: കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഫ്രാൻസിസ് സുരേഷ്, മണ്ഡലം പ്രസിഡന്റ് വില്യം ജോർജ്, മുൻ ജില്ലാ ചെയർമാൻ സുകുമാരൻപിള്ള, ഐഎൻടിയുസി ജില്ലാ സെക്രട്ടറി കോട്ടാത്തല ഭാസ്കരൻ, ജില്ലാ കോർഡിനേറ്റർമാരായ സാബിർ. എ, മുഹമ്മദ് ഇബ്രാഹിം, അൻവർ മേഘനാഥൻ, ഷിബു, ബിന്ദുവാടിക, ഷൈജു അരുവാട്, അൻസാർ എന്നിവർ സംസാരിച്ചു.
​ആദരിക്കൽ ചടങ്ങ്: ഓവർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി. നൈനാൻസ്, ജില്ലാ കോർഡിനേറ്റർ കെ. ഗോപകുമാർ, സുധീർ കുമാർ നെയ്തശ്ശേരി, ഫാത്തിമ എന്നിവരെ ചടങ്ങിൽ വെച്ച് മന്ത്രി ആദരിച്ചു.
​പുതിയ ജില്ലാ ഭാരവാഹികൾ:
ക്യാമ്പിൽ വെച്ച് ജവഹർ ബാൽ മഞ്ചിന്റെ പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു:
​പ്രസിഡന്റ്: വിദ്യാകൃഷ്ണ
​വൈസ് പ്രസിഡന്റുമാർ: വിമൽ, ആശ
​ജനറൽ സെക്രട്ടറി: മനന്ദ്
​സെക്രട്ടറിമാർ: അർജുൻ, അഭിഷേക്
​ട്രഷറർ: വിഘ്നേഷ്
​എക്സിക്യൂട്ടീവ് അംഗങ്ങൾ: സുദേവ്, ഐശ്വര്യ, വൈശാഖ്, ശ്രീജിത്ത്

14/06/2026

ജവഹർ ബാൽ മഞ്ച് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുട്ടത്തുശ്ശേരി ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച കുട്ടികളുടെ ജില്ലാ ക്യാമ്പ് ബഹുമാനപ്പെട്ട തൊഴിൽ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി ശ്രീമതി. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു.

ജില്ല ഇൻചാർജ്ജ് ശ്രീ.B. ഉണ്ണി ക്യാമ്പിൽ അധ്യക്ഷനായിരിന്നു.
​മതേതരത്വ ബോധവും സാമൂഹ്യ പ്രതിബദ്ധതയുമുള്ള ഒരു പുതിയ തലമുറയെ വളർത്തിയെടുക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. കുട്ടികളിൽ സാമൂഹ്യബോധം വളർത്തുന്നതിനായി രക്ഷിതാക്കൾ അവരെ കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

🌧️
05/06/2026

🌧️

പ്രതിഭകൾക്ക് ആദരം; ചാച്ചാജി പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വ. എം. വിൻസെന്റ് MLA വിതരണം ചെയ്തു.ജവഹർ ബാൽ മ...
03/06/2026

പ്രതിഭകൾക്ക് ആദരം; ചാച്ചാജി പെയിന്റിംഗ് മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ അഡ്വ. എം. വിൻസെന്റ് MLA വിതരണം ചെയ്തു.

ജവഹർ ബാൽ മഞ്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ചെയർമാൻ ശ്രീ.മനു അധ്യക്ഷതയിൽ നടന്ന ‘കുട്ടിക്കൂട്ടം 2026’ ഏകദിന സർഗ്ഗാത്മക സഹവാസ ക്യാമ്പ് പ്രതിഭകളുടെ സംഗമവേദിയായി. ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ചാച്ചാജി പെയിന്റിംഗ് കോമ്പറ്റീഷനിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരായ കൂട്ടുകാർക്കുള്ള സമ്മാനദാനം ബഹുമാനപ്പെട്ട കോവളം നിയോജക മണ്ഡലം MLA അഡ്വ. എം. വിൻസെന്റ് നിർവഹിച്ചു.
കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെയും ചിത്രരചനയിലുള്ള അവരുടെ താല്പര്യത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച മത്സരത്തിൽ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി കുട്ടികളാണ് പങ്കെടുത്തത്. നിറക്കൂട്ടുകളിലൂടെ തങ്ങളുടെ വിരൽത്തുമ്പിലെ വിസ്മയം തീർത്ത കുട്ടികളെ MLA പ്രത്യേകം അഭിനന്ദിച്ചു.
കുട്ടികളിലെ കലാവാസനകളെ ചെറുപ്രായത്തിൽ തന്നെ തിരിച്ചറിഞ്ഞ് അവർക്ക് മികച്ച വേദികൾ ഒരുക്കി നൽകാൻ ജവഹർ ബാൽ മഞ്ച് കാണിക്കുന്ന പ്രതിബദ്ധത ഏറെ പ്രശംസനീയമാണെന്ന് സമ്മാനദാന ചടങ്ങിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
കാഞ്ഞിരംകുളം ജവഹർ സെൻട്രൽ സ്കൂളിൽ വെച്ച് നടന്ന ഈ ചടങ്ങിൽ ക്യാമ്പ് ഭാരവാഹികളും, അധ്യാപകരും, രക്ഷാകർത്താക്കളും സാക്ഷികളായിരുന്നു. മത്സരത്തിൽ വിജയികളായ എല്ലാ പ്രിയ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Jawahar Bal Manch - Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Jawahar Bal Manch - Kerala:

Shortcuts

Share