പത്താംകല്ല് സഖാക്കൾ

പത്താംകല്ല് സഖാക്കൾ പത്താംകല്ല് സഖാക്കൾ

എല്ലാവര്‍ക്കും സ്വാഗതം.
കഥ, കവിത, ലേഖനം, രാഷ്ടീയവിശകലനം തുടങ്ങി വസ്തുനിഷ്ഠവും, കാര്യമാത്രപ്രസക്തവുമായ നിങ്ങളുടെ അക്ഷരങ്ങളും, വൈവിധ്യമാര്‍ന്ന ചിത്രങ്ങളും, ക്രിയാത്മകമായ ചര്‍ച്ചകളും, പുതിയ സൗഹൃദങ്ങളും
ഈ കൂട്ടത്തിനെ ധന്യമാക്കട്ടെ.

CPI(M) നെടുമങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ഷമീർ എസ് പത്താംകല്ലിന് അഭിവാദ്യങ്ങൾ✊✊✊
22/06/2026

CPI(M) നെടുമങ്ങാട് ലോക്കൽ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ട സഖാവ് ഷമീർ എസ് പത്താംകല്ലിന് അഭിവാദ്യങ്ങൾ✊✊✊

അക്ഷരം ഗ്രന്ഥശാലയ്ക്ക് ISO 9001:2015 സർട്ടിഫിക്കേഷൻപ്രിയ സുഹൃത്തുക്കളേ,പത്താംകല്ലിന്റെ അഭിമാന നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവ...
21/06/2026

അക്ഷരം ഗ്രന്ഥശാലയ്ക്ക് ISO 9001:2015 സർട്ടിഫിക്കേഷൻ

പ്രിയ സുഹൃത്തുക്കളേ,

പത്താംകല്ലിന്റെ അഭിമാന നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. പ്രവർത്തന മികവിനും മികച്ച സേവന നിലവാരത്തിനും അംഗീകാരമായി അക്ഷരം ഗ്രന്ഥശാലയ്ക്ക് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുകയാണ്.
ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും മാതൃകാപരമായ പരിപാടികളിലൂടെയും അക്ഷരം ഗ്രന്ഥശാല സമൂഹത്തിൽ ശ്രദ്ധേയമായ സ്ഥാനം നേടിയിട്ടുണ്ട്. വായനയും വിജ്ഞാനവും പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്കായുള്ള അക്കാദമിക് ക്ലാസുകൾ, മത്സര പരീക്ഷകൾക്കുള്ള സഹായ പഠന കേന്ദ്രം, കലാ-സാംസ്കാരിക വേദികൾ, കൂടാതെ സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധേയമായ പ ഫെസ്റ്റ് പോലുള്ള പരിപാടികൾ എന്നിവ നിരന്തരം സംഘടിപ്പിച്ചുവരുന്നു.സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഈ പ്രവർത്തന മികവിനും സേവന നിലവാരത്തിനുമുള്ള അംഗീകാരമായാണ് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുന്നത്.
ഈ അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനവും സർട്ടിഫിക്കറ്റിന്റെ കൈമാറ്റവും 2026 ജൂൺ 20-ന് രാവിലെ 10 മണിക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. കെ. മധു ഗ്രന്ഥശാല ഭാരവാഹികൾക്ക് നൽകി നിർവഹിച്ചു.

ഈ സന്തോഷകരമായ അവസരത്തിൽ ഞങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിരന്തരം പിന്തുണയും പ്രോത്സാഹനവും നൽകുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.അതോടൊപ്പം, അക്ഷരം ഗ്രന്ഥശാലയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ മികവോടെയും ജനപങ്കാളിത്തത്തോടെയും നടപ്പിലാക്കുന്നതിന് നിങ്ങളുടെ തുടർ സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നു. സമൂഹത്തിന്റെ വിജ്ഞാന, സാംസ്കാരിക, വിദ്യാഭ്യാസ പുരോഗതിക്കായി ഒരുമിച്ച് മുന്നേറാം.

സ്നേഹപൂർവ്വം,
അക്ഷരം ഗ്രന്ഥശാലയ്ക്ക് വേണ്ടി
എസ്. ഷമീർ – സെക്രട്ടറി
കെ. പി. പ്രമോഷ് – പ്രസിഡന്റ്

അക്ഷരം ഗ്രന്ഥശാല, പത്താംകല്ല്രജി. നമ്പർ: 01/NDD/7719ISO 9001:2015 സർട്ടിഫിക്കേഷൻ പ്രഖ്യാപനം📅 2026 ജൂൺ 20, ശനിയാഴ്ച🕙 രാവി...
19/06/2026

അക്ഷരം ഗ്രന്ഥശാല, പത്താംകല്ല്
രജി. നമ്പർ: 01/NDD/7719

ISO 9001:2015 സർട്ടിഫിക്കേഷൻ പ്രഖ്യാപനം

📅 2026 ജൂൺ 20, ശനിയാഴ്ച
🕙 രാവിലെ 10 മണിക്ക്

പ്രിയ സുഹൃത്തേ,

പത്താംകല്ലിന്റെ അഭിമാന നിമിഷങ്ങളിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. ഗുണനിലവാരമുള്ള പ്രവർത്തനങ്ങൾക്കും മികച്ച സേവന നിലവാരത്തിനും അംഗീകാരമായി അക്ഷരം ഗ്രന്ഥശാലയ്ക്ക് ISO 9001:2015 സർട്ടിഫിക്കേഷൻ ലഭിച്ചിരിക്കുകയാണ്.

പത്താംകല്ലിന് ഒരു പൊൻ തൂവൽ കൂടിചിട്ടയായ പ്രവർത്തനങ്ങളും, പരിപാടികളും സംഘടിപ്പിച്ച അക്ഷരം ഗ്രന്ഥശാലയ്ക്ക് ഒരു അന്താരാഷ്ട്...
19/06/2026

പത്താംകല്ലിന് ഒരു പൊൻ തൂവൽ കൂടി
ചിട്ടയായ പ്രവർത്തനങ്ങളും, പരിപാടികളും സംഘടിപ്പിച്ച അക്ഷരം ഗ്രന്ഥശാലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരം കൂടി...ISO 9001-2015 സർട്ടിഫിക്കേഷൻ നേടിയിരിക്കുന്നു...പ്രഖ്യാപനം നാളെ രാവിലെ 10 മണിക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ വി കെ മധു നിർവഹിക്കുന്നു...ഏവരെയും ക്ഷണിക്കുന്നു

18/06/2026

റിപ്പോർട്ട് ചാനലിൻ്റെ ഒരു സമ്മാനം പത്താംകല്ലിന്.... സമ്മാനമായി ലഭിച്ച ഫുട്ബോൾ പത്താംകല്ലിലെ കൊച്ചു കൂട്ടുകാർക്ക് സമ്മാനിക്കും....

https://www.facebook.com/share/v/1KxSRTJT9j/

ഇത് പത്താംകല്ല് ഈ നാട് ചുവന്നു തന്നെനെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സ.ജി ആർ അനിലിന്  ഏറ്റവും കൂടുതൽ വോട്ട് 151 തമ്പർ ബൂത്ത...
05/05/2026

ഇത് പത്താംകല്ല്
ഈ നാട് ചുവന്നു തന്നെ

നെടുമങ്ങാട് നിയോജക മണ്ഡലത്തിൽ സ.ജി ആർ അനിലിന് ഏറ്റവും കൂടുതൽ വോട്ട് 151 തമ്പർ ബൂത്തിൽ സമ്മാനിക്കാനായത് അഭിമാനമായി കാണുന്നു. ജി ആർ നെടുമങ്ങാട് വികസന വിസ്മയം തീർത്തപ്പോൾ പത്താംകല്ലും അതിൻ്റെ ഭാഗമായി. പത്താംകല്ലിലൂടെ കടന്നു പോകുന്ന വഴയില - പഴകുറ്റി നാലുവരി പാതയും,സ്പോർട്സ് ഹബ്ബും, പത്താംകല്ല് പേരുമല റോഡും,പേരുമല നാലുതുണ്ടം റോഡും, മോട്ടൽ ആരാമും അങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ ഈ നാടിന് സമർപ്പിച്ച ജി ആർ അനിലിനും ഇടതുപക്ഷത്തിനും നാട്ടുകാർ നൽകിയ സമ്മാനമാണ് 238 വോട്ടിൻ്റെ ചരിത്ര ഭൂരിപക്ഷവും ആകെ 553 വോട്ടും.

തിരഞ്ഞെടുപ്പ് കൺവൻഷൻ നടക്കുമ്പോൾ തന്നെ ജി ആറിന് ഈ നാട്ടുകാരുടെ സമ്മാനം അത് ഏറ്റവും വലിയ ഭൂരിപക്ഷമായി നൽകണമെന്ന് പ്രഖ്യാപിച്ചാണ് ഞങ്ങൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇടതുപക്ഷ വോട്ടുകൾ ചോരാതെയും നിഷ്പക്ഷ വോട്ടുകൾ പൂർണമായി ഇടതുപക്ഷത്തേക്ക് ക്യാൻവാസ് ചെയ്തും പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതിൻ്റെ ഫലമാണ് പത്താം കല്ലിന്റെ ചരിത്രത്തിൽ ഇത്ര വലിയ ഭൂരിപക്ഷം ജി ആർ അനിലിന് ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഞങ്ങടെ അഞ്ചു സഖാക്കളെ കള്ളക്കേസിൽ കുടുക്കി ജയിൽ അടക്കാൻ ശ്രമിച്ചിട്ടും ആ പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് അവരുടെ കൂടി പ്രവർത്തനങ്ങൾ മറ്റ് സഖാക്കൾ ഏറ്റെടുത്ത് വിജയത്തിലേക്കെത്തിച്ചു...

വികസന പ്രവർത്തനങ്ങൾ തുടരും
ഒപ്പം നിന്ന പ്രിയപ്പെട്ട നാട്ടുകാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും
പ്രതിസന്ധികൾക്ക് മുന്നിൽ മുട്ട് മടക്കില്ല
ഇനിയും മുന്നോട്ട്...

ഒപ്പം നിന്ന പ്രിയപ്പെട്ടവർക്ക് നന്ദി
ഇടതുപക്ഷം ഹൃദയപക്ഷം

04/05/2026
അവധിക്കാല ക്യാമ്പിൽ നാളെ 27-04-2026ശ്രീ.വട്ടപ്പറമ്പിൽ പീതാംബരൻ സർ കുട്ടികളുമായി സംവദിക്കും
26/04/2026

അവധിക്കാല ക്യാമ്പിൽ
നാളെ 27-04-2026
ശ്രീ.വട്ടപ്പറമ്പിൽ പീതാംബരൻ സർ കുട്ടികളുമായി സംവദിക്കും

പത്താംകല്ല് അക്ഷരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികൾക്കായി *മഞ്ചാടി* എന്ന പേരിൽ അവധിക്കാല ക്യാ...
21/04/2026

പത്താംകല്ല് അക്ഷരം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നമ്മുടെ നാട്ടിലെ കൊച്ചു കുട്ടികൾക്കായി *മഞ്ചാടി* എന്ന പേരിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഏപ്രിൽ 25 മുതൽ ആരംഭിച്ച് 2026 മെയ് 20 ന് അവസാനിക്കുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കുട്ടികളുടെ മാനസിക ശാരീരിക ഉല്ലാസത്തെ വളർത്തുന്നതിന് ഈ ക്യാമ്പ് ഉപകരിക്കും. 1 മുതൽ 10 വരെ ക്‌ളാസിൽ ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യമായിരിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മാത്രമേ അവസരം ഉണ്ടാകൂ.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഗൂഗിൾ ഫോറം പൂരിപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക്
7356386647,9544429313

https://forms.gle/jJKzZNuijeoTXc5S7

Address

Thiruvananthapuram
695541

Website

Alerts

Be the first to know and let us send you an email when പത്താംകല്ല് സഖാക്കൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share