DYFI Aniyoor

DYFI Aniyoor പാർട്ടിയാണ് എല്ലാം ✊🏻🟥

08/12/2025
സ: Sheela Mohanan  ചെമ്പഴന്തിയിൽ ജനിച്ച് - ചെമ്പഴന്തി എസ് എൻ സ്കൂളിൽ പ്രാഥമിക-ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം,  ചെമ്പഴന്ത...
27/11/2025

സ: Sheela Mohanan

ചെമ്പഴന്തിയിൽ ജനിച്ച് - ചെമ്പഴന്തി എസ് എൻ സ്കൂളിൽ പ്രാഥമിക-ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം, ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും പ്രീ-ഡിഗ്രി, ബിഎസ്‌സി ബിരുദങ്ങൾ നേടി, തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നും BSc. MLT പാസ്സായ
ശേഷം ആർസിസി, SAT
ആശുപത്രി, സ്റ്റേറ്റ് പബ്ലിക്
ലബോറട്ടറി, വിവിധ കമ്മ്യൂണിറ്റി-താലൂക്ക്-
ജില്ലാ ആസ്പത്രികളിൽ ലബോറട്ടറി ടെക്‌നിഷ്യൻ ആയി ആതുരസേവന രംഗത്ത് പ്രവർത്തിച്ച സഖാവ് ഷീല മോഹനൻ, ഏറ്റവും ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക് അസിസ്റ്റന്റ് പദവിയിൽ നിന്നും വിരമിച്ചു.

സർവീസ് കാലയളവിൽ NGO
UNION, KGOA തുടങ്ങിയ
സംഘടനകളിൽ അംഗമായി പ്രവർത്തിച്ചിരുന്ന സഖാവ് ഷീല മോഹനൻ, നിലവിൽ
സിപിഐഎം ഗാന്ധിപുരം ബ്രാഞ്ച് അംഗമാണ്.

വർഗ്ഗ - ബഹുജന സംഘടനകളായ ജനാധിപത്യ മഹിളാ അസോസിയേഷൻ
ഗാന്ധിപുരം യൂണിറ്റ് സെക്രട്ടറി, ശ്രീകാര്യം മേഖല കമ്മിറ്റി അംഗം, ബാലസംഘം കഴക്കൂട്ടം ഏരിയ കോർഡിനേറ്റർ, പുരോഗമനകലാ സാഹിത്യ സംഘം കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗം, കേരള സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (KSSPU) കഴക്കൂട്ടം മേഖല വനിതാ കൺവീനർ, KSKTU കഴക്കൂട്ടം ഏരിയ വനിതാകമ്മിറ്റി അംഗം, KSKTU ശ്രീകാര്യം മേഖല വനിതാ കൺവീനർ എന്നീ
നിലകളിൽ പ്രവർത്തിക്കുന്നു.

സർവോപരി പ്രദേശത്തെ ജനങ്ങളുടെ ദൈനംദിന സാമൂഹിക പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നു.

ഏതു പ്രതിസന്ധികളിലും
ഏറ്റെടുക്കുന്ന ഉത്തരവാദിത്വങ്ങൾ സമ്പൂർണമായും വിജയിപ്പിക്കുന്നതിൽ കാട്ടുന്ന അർപ്പണ ബോധം.

ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിക്കാനുള്ള കഴിവ്.

സൗമ്യതയുടെയും, പക്വതയുടെയും പ്രതീകം,

പൊതുപ്രവര്‍ത്തനത്തിന് ഉത്തമ മാതൃക.

ചെമ്പഴന്തി വാർഡിലെ LDF സ്ഥാനാർഥിആയി മൽസരിക്കുന്ന സ: ഷീല മോഹനനെ വിജയിപ്പിയ്ക്കുക. 🙏

🙏❤️

Address

Aniyoor
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI Aniyoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share