CPIM Kerala

CPIM Kerala Official Page of the CPIM Keralam State Committee. This is the official page of the Kerala State Committee of the Communist Party of India (Marxist).

The CPIM works for the establishment of a socialist society in India, free from class exploitation and social oppression. The Party has adopted the principles of Marxism-Leninism as the guide to action to attain the objective of socialism and to advance towards the ultimate goal of communism. The CPIM places its revolutionary programme before the people of India to establish people’s democracy. A

people’s democratic revolution will open the way for the advance to socialism and an exploitation free society. Such a revolution to emancipate the Indian people has to be led by the working class in alliance with the peasantry. In order to achieve this goal, the Communist Party as the vanguard of the working class has to lead militant struggles against imperialism, monopoly capitalism and landlordism. By concretely applying the principles of Marxism-Leninism to the conditions prevailing in our country, the Party has to conduct prolonged struggles on all fronts – political, ideological, economic, social and cultural – till victory is attained. The Party is at the forefront of the fight against communalism in the country, in defence of the minorities who are being hounded by the Sangh Parivar. The Party stands for women's liberation, democratic decentralisation and the protection of the environment. The Party tries to implement alternative policies wherever it leads state government and local governments, within the constraints of the capitalist system prevailing in the country. Kerala created history by electing the Communist Party to power in 1957. The new direction given by that government laid the foundation for the renowned 'Kerala Model'. The government led by EMS Namboodiripad showed the way in developing the understanding on how the Communist Party should work in the parliamentary system in a capitalist country, clarifying and defining the role of the Party which participates in government where it has popular mandate while continuing to keep the Party's major focus on developing mass movements and struggles of the working people.

05/09/2026

ഇനി 8 നാൾ

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്
05/09/2026

സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി, സെപ്റ്റംബർ 13-15, കോഴിക്കോട്

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടു...
05/09/2026

ഒരു ഭരണകക്ഷി വനിതാ എംഎൽഎക്ക് നേരെ കയ്യേറ്റം നടന്നതായി പരാതി ഉയർന്നിരിക്കുന്നു. ചിറയിൻകീഴ് എംഎൽഎ ആശുപത്രിയിൽ ചികിത്സ തേടുകയും പൊലീസ് മൊഴിയെടുക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട ആഭ്യന്തരവകുപ്പിന് കീഴിൽ, ഭരണപക്ഷത്തുള്ള ഒരു വനിതാ ജനപ്രതിനിധി തന്നെ സംഘർഷത്തിനിരയായതായി പരാതി ഉയരുന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ചിറയിൻകീഴ് MLA യും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും നടന്നതായാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. MLAയും ജില്ലാ പഞ്ചായത്ത് അംഗവും പരസ്പരം ആരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാണ്.
ഇവിടെ ഒരു കാര്യം പ്രത്യേകം ഓർമ്മിപ്പിക്കേണ്ടതുണ്ട്.
വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ നടന്ന പ്രതിഷേധത്തിൽ SFI നേതാക്കളെയും പ്രവർത്തകരെയും പോലീസ് ശക്തമായി നേരിട്ടിരുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയും അതിന്റെ രീതിയും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്.

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ നേരിടാൻ കാണിച്ച അതേ വേഗത, ഇപ്പോൾ ഒരു കോൺഗ്രസ് വനിതാ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി നടന്നതായി പരാതി ഉയർന്നപ്പോഴും കാണിക്കുമോ?പ്രതിഷേധക്കാരുടെ മേൽ നിയമം പ്രയോഗിക്കാൻ കാണിച്ച വേഗത, ഭരണപക്ഷത്തെ ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിലും നിയമം നിഷ്പക്ഷമായി പ്രയോഗിക്കുന്നതിൽ കാണിക്കുമോ?
ചിറയിൻകീഴ് എംഎൽഎ യെ മർദ്ദിച്ചെന്ന പരാതി വസ്തുതാപരമാണെങ്കിൽ, ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം. അതേസമയം, എം എൽ എയാണ് ജില്ലാ പഞ്ചായത്ത് അംഗത്തെയോ മറ്റാരെയെങ്കിലുമോ ആക്രമിച്ചതെന്ന ആരോപണത്തിൽ വസ്തുതയുണ്ടെങ്കിൽ, എം എൽ എക്കെതിരെയും നിയമാനുസൃതമായ നടപടി സ്വീകരിക്കണം. കാരണം ആരോപണവിധേയരാകുന്നവരിൽ ഇരുപക്ഷത്തും ജനപ്രതിനിധികളുണ്ട് — ഒരു എം എൽ എയും ഒരു ജില്ലാ പഞ്ചായത്ത് അംഗവും. ജനപ്രതിനിധികൾ തമ്മിലുള്ള സംഘർഷത്തിൽ ആരെ സംരക്ഷിക്കണം എന്നതല്ല ചോദ്യം.
ആരാണ് തെറ്റ് ചെയ്തത് എന്നതാണ് ചോദ്യം. അതിന്റെ യഥാർത്ഥ വസ്തുത പുറത്തുകൊണ്ടുവരികയും, കുറ്റം ചെയ്തവർക്കെതിരെ രാഷ്ട്രീയ പക്ഷഭേദമില്ലാതെ നിയമനടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

സ. കെ. എസ്. സലീഖ

ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും  ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമ...
05/09/2026

ഇന്ന് അദ്ധ്യാപക ദിനം. അറിവ് പകർന്നു നൽകുന്നതിനൊപ്പം മാനവികതയും ശാസ്ത്രബോധവും സ്വതന്ത്രചിന്തയും ഉയർത്തിപ്പിടിക്കുന്ന തലമുറയെ വാർത്തെടുക്കുക എന്ന മഹത്തായ ഉത്തരവാദിത്തമാണ് അധ്യാപകർ നിർവഹിക്കുന്നത്. ആധുനിക കേരളത്തെ സൃഷ്‌ടിച്ചതിൽ അധ്യാപക സമൂഹത്തിന്റെ സമർപ്പണവും കഠിനാധ്വാനവുമുണ്ട്. നമ്മുടെ സാമൂഹിക പുരോഗതിയിലും നവോത്ഥാന മൂല്യങ്ങളുടെ വളർച്ചയിലും അധ്യാപകർ വഹിച്ച പങ്ക് നിർണായകമാണ്.
എന്റെ ജീവിതവഴിയിൽ വഴികാട്ടികളായ ഗുരുനാഥന്മാരെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു. കേരളത്തിന്റെ ഭാവി തലമുറകൾക്ക് അറിവിന്റെയും മനുഷ്യസ്നേഹത്തിന്റെയും വെളിച്ചം പകരുന്ന അദ്ധ്യാപകർക്ക് അഭിവാദ്യങ്ങൾ. ഏവർക്കും ഹൃദയപൂർവ്വം അദ്ധ്യാപക ദിനാശംസകൾ നേരുന്നു.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

03/09/2026

"കോൺഗ്രസിൻ്റെ നിലപാട് പോലും
വി ഡി സതീശന് മനസിലാവുന്നില്ല"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

"സർവ്വകലാശാലകളെ ആർഎസ്എസിന് കാഴ്ചവയ്ക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങി"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

"പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ അടിയന്തരാവസ്ഥക്കാലത്തെ ഓർമിപ്പിക്കുന്ന മർദ്ദനമുറകളാണ് പോലീസ് നടപ്പാക്കുന്നത്. ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണ് വി ഡി സതീശൻ ശ്രമിക്കുന്നത്"

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരു...
03/09/2026

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമേ പാടേണ്ടതുള്ളൂ എന്ന് നെഹ്റുവിൻ്റെയും മഹാത്മാ ഗാന്ധിയുടെയും കാലത്തുതന്നെ തീരുമാനിച്ചിട്ടുള്ളതാണ്. എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചുവെങ്കിലും നെഹ്റുവിൻ്റെയും ഗാന്ധിയുടെയും കാലത്തെ തീരുമാനം തന്നെയാണ് ഇപ്പോഴും കോൺഗ്രസിന്റെ നിലപാട് എന്നാണ് അവർ പറഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ ആർഎസ്എസിനോട് വിട്ടുവീഴ്ച ചെയ്ത്, വിട്ടുവീഴ്ച ചെയ്ത് ആ തീരുമാനത്തിന്റെ ഗൗരവം
വി ഡി സതീശന് മനസ്സിലാവുന്നില്ല. ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായി യൂണിവേഴ്സിറ്റിയിലെ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. അവരെയാണ് പോലീസിനെ ഉപയോഗിച്ച് ഭീകരമായ മർദ്ദനത്തിന് ഇരയാക്കിയത്. അത് വി ഡി സതീശൻ മനസ്സിലാക്കണം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

03/09/2026

സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ എ കെ ജി സെന്ററിൽ മാധ്യമങ്ങളെ കാണുന്നു.

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ...
03/09/2026

കേരള സർവകലാശാലയിൽ സംഘപരിവാർ അജണ്ടയുടെ ഭാഗമായി വന്ദേമാതരം പൂർണമായും ആലപിച്ചതിനെതിരെ ഉയർന്ന ജനാധിപത്യ പ്രതിഷേധങ്ങളെ ചോരയിൽ മുക്കുന്ന യുഡിഎഫ് സർക്കാർ നടപടി തുടരുകയാണ്. പോലീസ് വിദ്യാർത്ഥികൾക്കു നേരെ ക്രൂരമായ ലാത്തിച്ചാർജ്ജാണ് നടത്തിയത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവിന്റെ നെഞ്ചിലാണ് ലാത്തികൊണ്ട് ആഞ്ഞടിച്ചത്. ഗുരതരമായ പരിക്കാണ് ഏറ്റിട്ടുള്ളത്. ബോധപൂർവം സഞ്ജീവിനെ ആക്രമിച്ചാതാണെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കഴിഞ്ഞ ദിവസം ഒരു വിദ്യാർത്ഥിനിയുടെ കണ്ണിന് തൊട്ടുതാഴെ ആഴത്തിൽ മുറിവേൽപ്പിക്കുകയും മറ്റൊരു പെൺകുട്ടിയുടെ തലയ്ക്കടിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ ജീവനുതന്നെ അപകടമുണ്ടാകും വിധത്തിലും അംഗഭംഗം വരുത്തുന്ന നിലയിലുമാണ് പോലീസിന്റെ ആക്രമണം. ന്യായമായ സമരങ്ങളെ ചോരയിൽ മുക്കാനുള്ള സർക്കാരിന്റെ തീരുമാനമാണ് മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ന്യായീകരണങ്ങളിലൂടെ പുറത്തുവരുന്നത്. സമരകാരണം പരിഹാസത്തോടെ ചോദിക്കുന്നവർ, വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളോട് ജനാധിപത്യപരമായി പ്രതികരിക്കാനാണ് തയ്യാറാകേണ്ടത്. ബഹുസ്വര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വരികൾ ഉൾക്കൊള്ളുന്ന വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗവും പാടുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായ യാതൊരു നിർബന്ധവുമില്ലാത്ത ഈ കാര്യം, കേവലം ആർഎസ്എസിനെ പ്രീണിപ്പിക്കാൻ വേണ്ടി മാത്രമാണ് കേരളത്തിലെ യുഡിഎഫ് സർക്കാർ അടിച്ചേൽപ്പിക്കുന്നത്. സർക്കാരിന്റെ ഈ സംഘപരിവാർ വിധേയത്വത്തെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെ ശത്രുക്കളെപ്പോലെ കണ്ടാണ് പോലീസ് ക്രൂരമായി മർദ്ദിക്കുന്നത്. നിയമവാഴ്ച നടപ്പാക്കേണ്ട പോലീസിനെ തികച്ചും നിയമവിരുദ്ധമായാണ് സർക്കാർ ഉപയോഗിക്കുന്നത്. വിദ്യാർത്ഥികൾക്ക് നേരെയുള്ള ഈ നരവേട്ട അവസാനിപ്പിച്ചില്ലെങ്കിൽ സർക്കാർ വലിയ വില നൽകേണ്ടിവരും.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

Address

AKG Centre, Airport Road, Palayam
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when CPIM Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Kerala:

Shortcuts

Share