A N Shamseer

A N Shamseer CPIM State Committee Member. Keralam
(1)

കേരള കർഷക സംഘം കണ്ണൂർ ജില്ലാ നേതൃത്വം.. അഭിവാദ്യങ്ങൾ സഖാക്കളെ...
14/08/2026

കേരള കർഷക സംഘം കണ്ണൂർ ജില്ലാ നേതൃത്വം..

അഭിവാദ്യങ്ങൾ സഖാക്കളെ...

തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയ്ക്ക് വഴിവിളക്കായ  വിപ്ലവനക്ഷത്രം സഖാവ് ഫിഡൽ കാസ്ട്രോയുടെ നൂറാം ജന്മദിനം ചെറുത്തുനിൽപ്പുക...
13/08/2026

തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയ്ക്ക് വഴിവിളക്കായ വിപ്ലവനക്ഷത്രം സഖാവ് ഫിഡൽ കാസ്ട്രോയുടെ നൂറാം ജന്മദിനം

ചെറുത്തുനിൽപ്പുകൾ തുടരും ✊❤️

പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മുങ്ങിമരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലി...
04/08/2026

പുളിങ്ങോം മീന്തുള്ളി തുരുത്തിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട്‌ മുങ്ങിമരിച്ച നീന്തൽ പരിശീലകൻ തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

ഏറനാടിൻ്റെ ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ 57ാംരക്തസാക്ഷി ദിനം
29/07/2026

ഏറനാടിൻ്റെ ധീര രക്തസാക്ഷി സഖാവ് കുഞ്ഞാലിയുടെ 57ാംരക്തസാക്ഷി ദിനം

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) അമരക്കാരൻ സഖാവ് പാലേരി രമേശേട്ടന് ആദരാഞ്ജലികൾ. വളരെയേറെ ...
28/07/2026

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ (ULCCS) അമരക്കാരൻ സഖാവ് പാലേരി രമേശേട്ടന് ആദരാഞ്ജലികൾ. വളരെയേറെ കാലമായി അദ്ദേഹവുമായി അടുത്ത ആത്മബന്ധവും സ്നേഹവും കാത്തുസൂക്ഷിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്..

​ഒരു സാധാരണ നിർമാണ തൊഴിലാളി സഹകരണ പ്രസ്ഥാനമായി തുടങ്ങിയ ഊരാളുങ്കൽ സൊസൈറ്റിയെ, മൂന്ന് പതിറ്റാണ്ടിലേറെ നീളുന്ന തന്റെ അക്ഷീണ പരിശ്രമത്തിലൂടെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനങ്ങളിലൊന്നാക്കി മാറ്റിയെടുത്ത ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹം.
​ജീവിതത്തിന്റെ നല്ലൊരു പങ്കും ഊരാളുങ്കൽ എന്ന മഹാപ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി അദ്ദേഹം സമർപ്പിച്ചു. നിർമാണ മേഖലയിൽ മാത്രമല്ല, ഐ.ടി ഉൾപ്പെടെയുള്ള നൂതന രംഗങ്ങളിലേക്കും സഹകരണ പ്രസ്ഥാനത്തിന്റെ സാധ്യതകളെ വിപുലീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ലാളിത്യവും കഠിനാധ്വാനവും കൈമുതലാക്കിയ അദ്ദേഹം, തൊഴിലാളികളോടും സഹപ്രവർത്തകരോടും കാണിച്ച സ്നേഹവും കരുതലും എന്നും ഓർമിക്കപ്പെടും. ​തന്റെ സമാനതകളില്ലാത്ത നേതൃപാടവം കൊണ്ട് നാടിന്റെ അടിസ്ഥാന സൗകര്യ വികസനത്തിലും ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തിലും പ്രകാശമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.

​കേരളത്തിന്റെ വികസന ചരിത്രത്തിൽ മായ്ച്ചുകളയാനാകാത്ത കയ്യൊപ്പ് ചാർത്തി വിടവാങ്ങുന്ന പ്രിയപ്പെട്ട രമേശേട്ടന്റെ വിയോഗത്തിൽ കുടുംബത്തിനും സഹപ്രവർത്തകർക്കും ഉണ്ടായ ദുഃഖത്തിൽ തുല്യദുഃഖിതനായി പങ്കുചേരുന്നു.

മുതിർന്ന സി പി എം നേതാവ് ബി.കെ.കാദർ അന്തരിച്ചു.സി പി.എം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായ...
26/07/2026

മുതിർന്ന സി പി എം നേതാവ് ബി.കെ.കാദർ അന്തരിച്ചു.
സി പി.എം മുൻ ഇരിട്ടി ഏരിയാ കമ്മിറ്റിയംഗമായിരുന്നു.ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്, കർഷക തൊഴിലാളി യൂണിയൻ നേതാവ് എന്നീ നിലകളിലും ദീർഘകാലം ഇരിട്ടി മേഖലയിൽ പ്രവർത്തിച്ചിരുന്ന ബി.കെ.കാദർ മലയോര മേഖലയിൽ സി.പി.എമ്മിൻ്റെ ആദ്യകാല നേതാക്കളിൽ പ്രമുഖനാണ്.
പ്രിയ സഖാവിന് ആദരാഞ്ജലികൾ🌹🌹

In Democracy , people are masters Just remember That
25/07/2026

In Democracy ,
people are masters

Just remember That

രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ മനസ്സുകൊണ്ടെങ്കിലും പങ്കാളിയാവുക എന്നത് ഈ രാജ്യം നിലനിൽക്കണം, രാജ്യത്തിന...
22/07/2026

രാജ്യതലസ്ഥാനത്ത് നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ മനസ്സുകൊണ്ടെങ്കിലും പങ്കാളിയാവുക എന്നത് ഈ രാജ്യം നിലനിൽക്കണം, രാജ്യത്തിന്റെ ഭാവി നല്ലതിലേക്കാവണം എന്ന കരുതലുള്ള ഏതൊരു പൗരന്റെയും കടമയാണ്.

​വിദ്യാർത്ഥികളുടെ സമാധാനപരമായ സമരത്തെ പൊലീസ് മർദ്ദനത്തിലൂടെ അടിച്ചമർത്തുകയെന്ന കേന്ദ്രസർക്കാർ സ്വീകരിച്ച രീതിയെ വിമർശിച്ചതിന്റെ പേരിൽ നടൻ ടൊവിനോ തോമസിന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച് സംഘടിപ്പിച്ച നടപടി അങ്ങേയറ്റം അപലപനീയമാണ്. അഭിപ്രായപ്രകടനങ്ങളെ അടിച്ചമർത്തുന്നത് രാജ്യത്തിന്റെ ഭാവിയെത്തന്നെയാണെന്ന ബോധ്യമാണ് അദ്ദേഹം പങ്കുവെച്ചത്.

​സമൂഹത്തിലെ അനീതികൾക്കെതിരെ കലാകാരന്മാരും പൊതുവ്യക്തികളും സംസാരിക്കുമ്പോൾ, ഭയപ്പെടുത്തി അവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്നത് കടുത്ത അസഹിഷ്ണുതയുടെ അടയാളമാണ്. ന്യായമായ ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത് രാജ്യദ്രോഹമല്ല, മറിച്ച് ഈ നാടിന്റെ നാളെയെക്കുറിച്ചുള്ള കരുതലാണ്.

​വിമർശനങ്ങളെയും വ്യത്യസ്ത അഭിപ്രായങ്ങളെയും ഉൾക്കൊള്ളാൻ കഴിയാതെ, ജനപ്രിയരായ കലാകാരന്മാർക്ക് നേരെ നടത്തുന്ന ഇത്തരം ഭീഷണികൾ ശക്തമായി എതിർക്കപ്പെടണം. സ്വന്തം നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് വിദ്യാർത്ഥിപക്ഷത്ത് നിലയുറപ്പിച്ച ടൊവിനോ തോമസിന് പൂർണ്ണ ഐക്യദാർഢ്യം.

​ഭയപ്പെടുത്തി നിശബ്ദരാക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്...

22/07/2026

ലാത്തിയുടെ അടിയിൽ ഉലയാത്ത, ഗ്രനേഡിന്റെ പുകയിൽ പതറാത്ത വിപ്ലവ യൗവനങ്ങൾ. പോരാട്ടം തുടരും....
വിപ്ലവ അഭിവാദ്യങ്ങൾ സഖാക്കളെ....

Proud

Adarsh M saji 🔥. Sfi 🔥🔥🔥🔥
Aishe Ghosh 🔥

21/07/2026

നീതി പുലരും വരെ ഈ പോരാട്ടം തുടരും....

അടിച്ചമർത്തലുകൾക്ക് മുന്നിൽ തളരാത്ത ഇന്ത്യൻ വിദ്യാർത്ഥി പ്രതിരോധത്തിന്റെ പേരാണ് എസ്.എഫ്.ഐ........

Once Sfi , always sfi 🔥

Address

Aminas, Madapeedika
Thiruvananthapuram
670101

Website

Alerts

Be the first to know and let us send you an email when A N Shamseer posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share