21/08/2026
🌼 അവണി 𝟐𝟎𝟐𝟔 | ഓണാഘോഷം 🌼
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) 2026-ലെ ഓണാഘോഷം ‘അവണി 2026’ എന്ന പേരിൽ ജീവനക്കാരുടെ കൂട്ടായ്മയായ ‘ഫോക്കസി’ന്റെ നേതൃത്വത്തിൽ ആഘോഷപൂർവ്വം നടന്നു. 🌸
തുടർന്ന് നടന്ന ചടങ്ങിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ. കെ. രാമചന്ദ്രൻ, മെമ്പർ സെക്രട്ടറി ഡോ. പി. ഹരിനാരായണൻ, കൺട്രോളർ ഓഫ് അഡ്മിനിസ്ട്രേഷൻ ശ്രീ. സന്തോഷ് കുമാർ എന്നിവർ ജീവനക്കാർക്ക് ഓണാശംസകൾ നേർന്നു. 🌿
അത്തപ്പൂക്കളവും ഓണസദ്യയും, ശാസ്ത്രഭവനിലെ ജീവനക്കാർ അവതരിപ്പിച്ച വിവിധ കലാ-കായിക പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. 🎉🌼
ഒരുമയുടെയും സൗഹൃദത്തിന്റെയും സന്ദേശം പകർന്ന ‘അവണി 2026’ KSCSTE കുടുംബത്തിന്റെ കൂട്ടായ്മയുടെയും ആഘോഷത്തിന്റെയും മനോഹരമായ ദിനമായി മാറി. 💛🌺
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ! 🌸