Govt Homoeopathy Department Kerala

Govt Homoeopathy Department Kerala “ Ensure provision of high quality comprehensive health care service through standardized Homoeopathic management to the people of Kerala. “

1 The first State (eastwhile Travancore) to recognise Homoeopathy officially as an authenticated and approved system of medicine in 1928.
2 The first State in establishing a Homoeopathic Dispensary in the public sector (1958)
3 The first State in establishing a 50 bedded Homoeopathic Hospital in the public sector (1960)
4 The first State in providing clinical facilities in Govt. Homoeo Hospitals f

or giving training to students of Homoeopathy (1960
5 The first State to adopt a policy to promote Homoeopathy on par with other systems of medicine viz., Allopathy and Ayurveda by starting one Homoeopathic dispensary each in every panchayat (1968).
6 The first State in forming separate Directorate for Homoeopathy with a Homoeopath as the Director (1973).
7 The first State to start a Homoeopathic Pharmacy (manufacturing unit) under co-operative sector shared by the State Govt. (1974)
8 The first State in establishing Degree College in Homoeopathy (1975)
9 The first State to form separate Faculty of Homoeopathy with Board of Studies in all the three general universities. (1976 – 1984)
10 The first State to start regular P.G. course (M.D.(Hom) in homoeopathy.(1990-1991)
11 The first and the only one State in India to set up a P.G. Board of studies in the University of Kerala for Homoeopathy. (1995)
12 The first State to start ESI. Dispensaries and hospital in homoeopathy under a homoeopath as its Deputy Director.
13 The first State to form an Epidemic Control Cell at State level in Homoeopathy in 2005. (RAPID ACTION EPIDEMIC CONTROL CELL – HOMOEOPATHY [RAECH])
14 The first state to start school health programme under Homoeopathy.
15 The first state to start Gender based health care under Homoeopathy.

13/08/2026
ഹോമിയോപ്പതി വകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസർ മാർക്കും, സീനിയർ സൂപ്രണ്ട് മാർക്കും ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) – ഡി...
09/08/2026

ഹോമിയോപ്പതി വകുപ്പിലെ ജില്ലാ മെഡിക്കൽ ഓഫീസർ മാർക്കും, സീനിയർ സൂപ്രണ്ട് മാർക്കും ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷൻ (ABDM) – ഡിജിറ്റൽ ഹെൽത്ത് ഇൻസെന്റീവ് സ്കീം (DHIS) നെ കുറിച്ചും, ജില്ലാ മെഡിക്കൽ ഓഫീസർ മാർക്ക് ആയുഷ് ഹോമിയോപ്പതി ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം (AHiMS) ൽ നിന്നും ലഭ്യമാകുന്ന റിപ്പോർട്ട്‌ കളെ കുറിച്ചും 05/05/2026 ന് തിരുവനന്തപുരം ഐ.എം.ജി.യിൽ വച്ച് പരിശീലനം സംഘടിപ്പിച്ചു. AHiMS കൺവീനർ ഡോ രാജേഷ്‌കുമാർ കെ പി, നാഷണൽ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ അനിൽ എസ് കെ, ABDM കേരളം ബിസ്സിനെസ്സ് അനലിസ്റ്റ് ശ്രീമതി അശ്വതി എന്നിവർ ക്ലാസുകൾ നയിച്ചു.

ഓർമ്മക്കൂട്ട് - മറവിരോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മറവിരോഗ പ്...
06/08/2026

ഓർമ്മക്കൂട്ട് - മറവിരോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന മറവിരോഗ പ്രതിരോധം , ഹോമിയോപ്പതി ചികിത്സ , രോഗീപരിചരണം ലക്ഷ്യമാക്കിയുള്ള പ്രത്യേക പദ്ധതി ആയ ഓർമക്കൂട്ടിന്റെ നേതൃത്വത്തിൽ മറവിരോഗ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. മാരാരിക്കുളം സബ് സെന്റർ ,സീനിയർ സിറ്റിസൺ ഫോറത്തിന് വേണ്ടിയാണ് ക്ലാസ് സംഘടിപ്പിച്ചത് . കൺവീനർ അന്നമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു .ഓർമ്മക്കൂട്ട് പ്രോജക്ട് ലീഡ് /ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ .റിഫ്‌ന .സി.എസ് മറവിരോഗം ബോധവൽക്കരണ ക്ലാസിന് നേതൃത്വം വഹിച്ചു .നല്ല ആരോഗ്യ ശീലങ്ങൾ എന്ന വിഷയത്തിൽ മാരാരിക്കുളം എൻ. .എച് .എം മെഡിക്കൽ ഓഫീസർ ഡോ. സൈറ ക്ലാസ് എടുത്തു.നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ഡോ . സ്നേഹ . വി. എസ് മുതിർന്നവർക്കുള്ള ബ്രെയിൻ ജിം വ്യായാമ മുറകളുടെ പരിശീലനം നൽകി .മെമ്മറി ഗെയിമിൽ വിജയി ആയ ശ്രീമതി .രാജേശ്വരി യ്ക്ക്
മാരാരിക്കുളം സബ് സെൻ്റർ ചെയർമാൻ സുന്ദരേശപണിയ്ക്കർ സമ്മാനദാനം നിർവഹിച്ചു

04/08/2026
മരിയാപുരം ഗ്രാമപഞ്ചായത്ത് നാരകക്കാനം ഗവ. ഹോമിയോ ഡിസ്പെൻസറി, ക്രിസ്തുജ്യോതി എസ് എച്ച് ജിയുടെയും നേതൃത്വത്തിൽ നാരകക്കാനം സ...
20/07/2026

മരിയാപുരം ഗ്രാമപഞ്ചായത്ത് നാരകക്കാനം ഗവ. ഹോമിയോ ഡിസ്പെൻസറി, ക്രിസ്തുജ്യോതി എസ് എച്ച് ജിയുടെയും നേതൃത്വത്തിൽ നാരകക്കാനം സാംസ്കാരിക നിലയത്തിൽ വെച്ച് 19.07.2026 ഞായർ രാവിലെ 11 മണി മുതൽ 1 മണി വരെ മഴക്കാല പൂർവ രോഗ പ്രതിരോധ സെമിനാറും ജീവിത ശൈലി രോഗ നിർണയ ക്യാമ്പും മരുന്ന് വിതരണവും നടന്നു.
മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിപ്സി ജിമ്മി ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കുകയും മഴക്കാല രോഗ പ്രതിരോധ മാർഗങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു സംസാരിക്കുകയും ചെയ്തു..ശ്രീ തങ്കച്ചൻ വേമ്പേനിക്കൽ സ്വാഗത പ്രസംഗം നിർവഹിച്ച ചടങ്ങിൽ ക്രിസ്തുജ്യോതി എസ് എച്ച് ജി പ്രസിഡൻ്റ് ശ്രീ ടോമി ആൻ്റണി വടയാട്ട് അധ്യക്ഷത വഹിച്ചു.യോഗത്തിൽ സിസ്റ്റർ ട്രീസ എസ് എച്ച് (കോർഡിനേറ്റർ ,നവജ്യോതി ചാരിറ്റബിൾ സൊസൈറ്റി) അനുഗ്രഹ പ്രഭാഷണം നടത്തി.മരിയാപുരം പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി സൂസമ്മ തോമസ് , ശ്രീമതി ഗിരിജ ലാലു , ശ്രീമതി മിനി ജോണി എന്നിവർ ആശംസകളും അറിയിച്ചു.നാരകക്കാനം ഗവ ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ
ഡോ. ഹുസ്ന ടി.പി ജീവിത ശൈലി രോഗ നിർണയത്തിൻ്റെയും ചികിത്സയുടെയും പ്രാധാന്യത്തെ കുറിച്ച് വിശദീകരിച്ചു. .60 പൊതുജനങ്ങൾക്കും 120 സ്കൂൾ വിദ്യാർത്ഥികൾക്കുമുള്ള മരുന്ന് വിതരണം നടത്തി.st ജോസഫ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് Sr. ഷൈനി ജോസഫ് മെഡിക്കൽ ഓഫീസറിൽ നിന്ന് മരുന്ന് ഏറ്റു വാങ്ങി.മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ ശ്രീമതി സൗമ്യ വർഗീസിൻ്റെ നേതൃത്വത്തിൽ ഷുഗർ, Bp പരിശോധനകൾ നടത്തി. നാരകക്കാനം ഡെയിലിവെജ് ഫാർമസിസ്റ്റ് ശ്രീ സോബിൻ തോമസ് ക്യാമ്പിൽ മരുന്ന് വിതരണം നടത്തി. ശ്രീ അഗസ്റ്റിൻ വേങ്ങേക്കൽ ചടങ്ങിന് നന്ദി അറിയിച്ചു.

വടവുകോട് പുത്തൻകുരിശ് ഗവ. മോഡൽ ഹോമിയോ ഡിസ്പെൻസറിയും വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തും  നാഷണൽ ആയുഷ് മിഷനും  സംയുക്ത...
26/06/2026

വടവുകോട് പുത്തൻകുരിശ് ഗവ. മോഡൽ ഹോമിയോ ഡിസ്പെൻസറിയും വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ജൂൺ 25 വ്യാഴാഴ്ച വടവുകോട് പോൾ പി മാണി ഓഡിറ്റോറിയത്തിൽ 12 -)o മത്തെ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ വാർഡ് മെമ്പറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ശ്രീ ജയ്സൽ ജബ്ബാർ എല്ലാവരെയും സ്വാഗതം ചെയ്തു.കുന്നത്തുനാട് MLA V P സജീന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു .വടവുകോട് പുത്തൻകുരിശു പഞ്ചായത്തു പ്രസിഡന്റ് ശ്രീ റെജി തോമസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ ജൂബിൾ ജോർജ് ,വടവുകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി ദീപ ബൈജു ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആര്യ സൂര്യ പ്രകാശ് ,വടവുകോട് പഞ്ചായത്തിലെ വാർഡ് മെംബർമാരായ ആശാമോൾ,സിജി ബൈജു,ദിവ്യ കെ എം,സുപ്രൻ എം വി, ജയശ്രീ, സൂപ്രണ്ട് ശ്രി അനിൽകുമാർ, ലത എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വടവുകോട് ഹോമിയോ ഡിസ്പെൻസറിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജെസ്സി ഉതുപ്പ് ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പ്രകാശനം ചെയ്തു.. യോഗ ഇൻസ്ട്രക്ടർ ശ്രീമതി സുമതി എസ് ഈ വർഷത്തെ കോമൺ യോഗ പ്രോട്ടോകോൾ പ്രകാരമുള്ള യോഗ പരിശീലന ക്ലാസ്സ്‌ ഡെമോൺസ്ട്രേഷനോടു കൂടി പൊതുജനങ്ങൾക്ക് നൽകി. യോഗഡിനേചാരണത്തിനോട് അനുബന്ധിച്ച് നടത്തിയ യോഗ ചാമ്പ്യാൻഷിപ്പിന്റെ വിജയികൾക്കുള്ള മോമെന്റൊയും സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് ഭരണകർത്താക്കൾ വിതരണം ചെയ്തു.യോഗ ക്ലബുകൾ അവതരിപ്പിച്ച യോഗാഡാൻസും യോഗ ചലഞ്ച് യോഗ ക്വിസ് കോമ്പറ്റിഷൻ എന്നിവയും നടത്തി.. മറ്റു മത്സരാർത്ഥികൾക്കുള്ള സമ്മാനദാനം വടവുകോട് ചീഫ് മെഡിക്കൽ ഓഫീസർ dr. ജെസ്സി ഉത്പ്പ് നിർവഹിച്ചു.. 130 പേർ പരിപാടിയിൽ പങ്കെടുത്തു.ദേശീയ ഗാനത്തോട് കൂടി ചടങ്ങ് അവസാനിപ്പിച്ചു.

*ആയുഷ്മാൻ ഭവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു*ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജീവിതശൈല...
24/06/2026

*ആയുഷ്മാൻ ഭവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു*

ചേർത്തല സർക്കാർ ഹോമിയോ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജീവിതശൈലി രോഗനിവാരണ സമഗ്ര ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗ ദിനാചരണത്തിന്റെ ഭാഗമായി മാസ്സ് യോഗ ചേർത്തല കുറ്റിക്കാട് എസ്.എൻ.ഡി.പി. ഹാളിൽ സംഘടിപ്പിച്ചു. ചേർത്തല നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ശ്രീ. സനീഷ് എസ്. അധ്യക്ഷനായ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ശ്രീമതി വത്സലകുമാരി ടീച്ചർ യോഗ ദിനാചരണം ഉദ്ഘാടനം ചെയ്തു.
ചേർത്തല ഗവൺമെൻറ് ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. റിഫ്നാ സി. എസ്. യോഗാദിന സന്ദേശം അറിയിച്ചു. വാർഡ് കൗൺസിലർ അഡ്വ. കെ. സി. ആൻറണി, മുൻസിപ്പൽ സെക്രട്ടറി അഡ്വ. സുജിത് ടി. കെ. ചേർത്തല ഗവൺമെൻറ് ഹോമിയോ ആശുപത്രി ആർ.എം.ഒ ഡോ. അശ്വതി ധാർ എന്നിവർ ആശംസകൾ അറിയിച്ചു. ആയുഷ്മാൻ ഭവ കൺവീനർ ഡോ. വിദ്യ എം പൈ സ്വാഗതവും ആയുഷ്മാൻ ഭവ നാം ഡോക്ടർ ബ്രൈറ്റി കൃതജ്ഞതയും പറഞ്ഞു.

മാർച്ച് 4 അമിതവണ്ണ ദിനത്തോടനുബന്ധിച്ച് നടത്തിയ ഒരു മാസത്തെ വെയിറ്റ് ലോസ് ചലഞ്ചിൽ പങ്കെടുത്തവരിൽ ഏറ്റവും വെയിറ്റ് കുറച്ച ആദ്യത്തെ മൂന്നു പേർക്ക് ചടങ്ങിൽ സമ്മാനദാനം നടത്തി. ഒന്നാം സമ്മാനത്തിനർഹയായ ശ്രീമതി റിൻസി 7 കിലോ കുറച്ചു. രണ്ടാം സമ്മാനം ശ്രീമതി ബീമ ബീഗം 6 കിലോ കുറച്ചു. മൂന്നാം സമ്മാനം ബിജി മോൾ 4 കിലോ കുറച്ചു.

തുടർന്ന് പൊതുജനങ്ങളും ആയുഷ്മാൻ ഭവ യോഗ പരിശീലകരും യോഗ പരിശീലകൻ അഭിജിത് എസിന്റെ നേതൃത്വത്തിൽ യോഗ അഭ്യസ പ്രദർശനം നടത്തി

സൂപ്രണ്ട്
ചേർത്തല സർക്കാർ ഹോമിയോ ആശുപത്രി

23/06/2026

ജൂൺ 21 -12ആം അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിൻ്റെ ഭാഗമായി നാരകക്കാനം ഗവ മാതൃക ഹോമിയോ ഡിസ്പെൻസറിയുടെ നേതൃത്വത്തിൽ സ്കൂൾ തല yoga mandala, group yoga ട്രെയിനിംഗ് , ചെയർ യോഗ എന്നിവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി സെൻ്റ് ജോസഫ് സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി.
സ്കൂൾ ഹെഡ് മിസ്ട്രസ് sr.ഷൈനി ജോസഫ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
# *Yoga for Healthy Ageing* പ്രമേയത്തെ കുറിച്ച് മെഡിക്കൽ ഓഫീസർ ഡോ ഹുസ്ന ടി പി സംസാരിച്ചു.
വിദ്യാർത്ഥികൾ അവതരിപ്പിച്ച Group Yoga Mandala പ്രോഗ്രാമിനെ ആകർഷണീയമാക്കി
നാരകക്കാനം ഗവ ഹോമിയോ ഡിസ്പെൻസറി യോഗ ഇൻസ്ട്രക്ടർക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ പകരം 7ആം വാർഡ് യോഗ ക്ലബ് മെമ്പർ ശ്രീമതി ആനീസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും യോഗ ട്രെയിനിംഗ് നൽകി.
ശ്രീമതി ജോസിയ ടീച്ചർ പ്രോഗ്രാമിന് നന്ദി അറിയിച്ചു സംസാരിച്ചു. ദിവസ വേതന ഫാർമസിസ്റ്റ് സോബിൻ തോമസ് , മൾട്ടി പർപ്പസ് ഹെൽത്ത് വർക്കർ സൗമ്യ വർഗീസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൊല്ലം ജില്ലാ  പഞ്ചായത്തിൻ്റെയും ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റേയും  നാഷണൽ ആയുഷ് മിഷൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ജ...
22/06/2026

കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെയും ആയുഷ് ഹോമിയോപ്പതി വകുപ്പിൻ്റേയും നാഷണൽ ആയുഷ് മിഷൻ്റേയും സംയുക്ത ആഭിമുഖ്യത്തിൽ കൊല്ലം ജില്ലാ ഹോമിയോപ്പതി ആശുപത്രി ആയുഷ്മാൻ ഭവഃ യൂണിറ്റ് അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു.21/6/26 ന് കൊല്ലം ജില്ലാ ഹോമിയോപ്പതി ആശുപത്രി യോഗാ ഹാളിൽ രാവിലെ 9.30 ന്
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ ആർ ലതാദേവി ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ S.R അരുൺ ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബി ജയന്തി സ്വാഗതം ആശംസിച്ചു
വാർഡ് കൗൺസിലർ ശ്രീമതി ബി. ഷൈലജ ആശംസ അറിയിച്ചു. യോഗത്തിന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ ആശാറാണി TS കൃതജ്ഞത രേഖപ്പെടുത്തി. ആയുഷ്മാൻ ഭവ യൂണിറ്റ് കൺവീനർ ഡോ സബിതാ വിജയൻ,
ജില്ലാ ഹോമിയോ ആശുപത്രി ആശുപത്രിയിലെ RMO ഡോ അഞ്ജു PB ആയുഷ്മാൻ ഭവ യൂണിറ്റിലെ മെഡിക്കൽ ഓഫീസർ Dr സ്മിതാ Rs, ആയുഷ്മാൻ ഭവ യൂണിറ്റ് NAM മെഡിക്കൽ ഓഫീസർ ഡോ മഞ്ജുഷ ജി, മുളങ്കാടകം ഗവഃ HSS Spc കോഡിനേറ്റർ ശ്രീമതി മധുബാല എന്നിവരും സന്നിഹിതരായിരുന്നു

ആയുഷ്മാൻ ഭവഃ യൂണിറ്റ് നാച്ചുറോപ്പതി മെഡിക്കൽ ഓഫീസർ ,ഡോ അമൃതാ ജി കൃഷ്ണൻ ആയുഷ്മാൻ ഭവഃ യൂണിറ്റ്
യോഗാ ഇൻസ്ട്രക്ടർ ശ്രീമതി രമ്യ എസ് .രാജു , എന്നിവർ മാസ് യോഗയ്ക്കും യോഗാ ഡാൻസിനും നേതൃത്വം നല്കി
ആയുഷ്മാൻ ഭവഃ യൂണിറ്റിലെയും മറ്റ് വിവിധ പ്രോജക്റ്റു കളിലേയും ഡോക്ടർമാർ ജീവനക്കാർ ,ആശുപത്രിയിലെ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
മുളങ്കാടകം ഗവഃ ഹയർസെക്കൻഡറി സ്കൂൾ Spc യൂണിറ്റ് വിദ്യാർത്ഥികളും കൊല്ലം ആയുഷ്മാൻ ഭവഃ യൂgണിറ്റ് യോഗാ ഗുണദോക്താക്കളും ആശുപത്രി ജീവനക്കാരും അവതരിപ്പിച്ച മാസ് യോഗയും യോഗാ ഡാൻസും ശ്രദ്ധേയമായി.
കൂടാതെ ആയുഷ് മാൻ ഭവഃ യൂണിറ്റ് യോഗാ ഇൻസ്ട്രക്ടർ ശ്രീമതി രമ്യയുടെ മക്കളായ ബേബി ആരാധ്യനന്ദയും ബേബികൃഷ്ണ നന്ദയും നടത്തിയ യോഗ പ്രകടനം സദസ്സ് കരഘോഷത്തോടെ അസ്വദിച്ചു

Address

Directorate Of Homoeopathy, East Fort
Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Govt Homoeopathy Department Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Govt Homoeopathy Department Kerala:

Shortcuts

Share