Vigilance & Anti Corruption Bureau, Kerala

Vigilance & Anti Corruption Bureau, Kerala The Vigilance & Anti-corruption Bureau is the agency of the State Government to deal with cases involving corruption. The Kerala Government vide G.O.

Vigilance & Anti-Corruption Bureau is the main Government Organisation to fight corruption among public servants. MS No.525/64/Home dated 21..12..1964 ordered the formation of a separate Department replacing X-Branch of Police unit as Vigilance Division under the administrative control of a Director. It was renamed as Vigilance Department vide Government letter No.5520/A1/75/Vig. dated 27..08..

1975. Again vide G.O.(P) No.15/97/Vig. dated 26..03..1997 its nomenclature was changed to Vigilance & Anti-Corruption Bureau.

04/08/2026

സത്യസന്ധതയാണ് യഥാര്‍ത്ഥ ശക്തി. അഴിമതിയെ ചെറുക്കാന്‍ കൈകോര്‍ക്കൂ. വിജിലന്‍സ് കമാന്‍ഡോ ആയി മാറ്റത്തിന്റെ ഭാഗമാകൂ.

പ്രോജക്ട് സീറോ - അഴിമതി മുക്ത കേരളത്തിലേക്കുള്ള ജനകീയ മുന്നേറ്റം...
അഴിമതി കണ്ടാല്‍ മിണ്ടാതിരിക്കാതെ യഥാസമയം അറിയിക്കൂ...
☎️ ടോൾ ഫ്രീ - 1064, 8592900900
💬 വാട്‌സാപ്പ് - 9447789100
📧 ഇമെയിൽ - [email protected]

ഓർക്കുക..കാലാവസ്ഥ ഏതായാലും അഴിമതിക്ക് എപ്പോഴും"റെഡ് അലർട്ട്" മാത്രം..അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഞങ്ങളെ അറിയിക്കൂ..ടോൾ...
04/08/2026

ഓർക്കുക..
കാലാവസ്ഥ ഏതായാലും അഴിമതിക്ക് എപ്പോഴും"റെഡ് അലർട്ട്" മാത്രം..
അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഞങ്ങളെ അറിയിക്കൂ..
ടോൾ ഫ്രീ - 1064, 8592900900
വാട്സാപ്പ് - 9447789100
ഇമെയിൽ - [email protected]

03/08/2026

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി യുവജനങ്ങളാണ്. സത്യസന്ധതയും പൗരബോധവും ഉത്തരവാദിത്തബോധവും ഉയര്‍ത്തിപ്പിടിച്ച് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന യുവത്വമാണ് അഴിമതിരഹിത കേരളത്തിന്റെ പ്രതീക്ഷ.
അഴിമതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുന്ന ഓരോ യുവാക്കളും സുതാര്യവും മൂല്യാധിഷ്ഠിതവുമായ കേരളത്തിന്റെ ശില്പികളാണ്.
അഴമിതിക്കെതിരായ മൗനം വെടിയാം. വിജിലന്‍സ് കമാന്‍ഡോകളായി ഉണര്‍ന്ന് പ്രവര്‍ത്തിക്കാം.

"നാളെ" - നമ്മുടേതാകും...

അഴിമതിക്കെതിരെ മാറ്റത്തിന്റെ ചുവടുവയ്പ്.മൗനം അഴിമതിക്ക് ശക്തിയാകുമ്പോള്‍, നിങ്ങളുടെ ശബ്ദം മാറ്റത്തിന്റെ തുടക്കമാകുന്നു. ...
03/08/2026

അഴിമതിക്കെതിരെ മാറ്റത്തിന്റെ ചുവടുവയ്പ്.
മൗനം അഴിമതിക്ക് ശക്തിയാകുമ്പോള്‍, നിങ്ങളുടെ ശബ്ദം മാറ്റത്തിന്റെ തുടക്കമാകുന്നു. കൈക്കൂലി, അധികാര ദുരുപയോഗം, ഫയലിലെ അനാവശ്യ കാലതാമസം, പൊതുമുതല്‍ ദുരുപയോഗം ചെയ്യല്‍ എന്നിവ പോലുള്ള അഴിമതി പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ ഭയപ്പെടാതെ റിപ്പോര്‍ട്ട് ചെയ്യൂ. സത്യസന്ധതയും ഉത്തരവാദിത്തബോധവും ഉയര്‍ത്തിപ്പിടിക്കാം. അഴിമതിരഹിത കേരളത്തിനായി നമുക്കൊരുമിച്ച് പ്രവര്‍ത്തിക്കാം.

> അഴിമതി റിപ്പോര്‍ട്ട് ചെയ്യൂ: 1064 | 8592900900
> WhatsApp: 9447789100

അഴിമതിക്കെതിരെ ശബ്ദമുയര്‍ത്താം... മാറ്റത്തിന്റെ തുടക്കം നിങ്ങളില്‍ നിന്നുമാകട്ടെ...

01/08/2026

“പ്രോജക്ട് സീറോ” യെക്കുറിച്ചുള്ള ബഹു വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല അവർകളുടെ വാക്കുകൾ..

അഴിമതി ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഞങ്ങളെ അറിയിക്കൂ..
ടോൾ ഫ്രീ - 1064, 8592900900
വാട്സാപ്പ് - 9447789100
ഇമെയിൽ - [email protected]

video courtesy : Reporter TV

“പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലൻസ് :- ഭൂമി തരംമാറ്റുന്നതിന്  കൈക്കൂലി വാങ്ങിയ  വി...
31/07/2026

“പ്രോജക്ട് സീറോ” യുടെ ഭാഗമായി അഴിമതിക്കെതിരെ ശക്തമായ നടപടിയുമായി വിജിലൻസ് :- ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെ വസ്തു തരംമാറ്റി കിട്ടുന്നതിനുള്ള അപേക്ഷയിൽ നടപടി വേഗത്തിലാക്കുന്നതിന് 5,000/- രൂപ കൈക്കൂലി വാങ്ങിയ തിരുവനന്തപുരം മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റും നെടുമങ്ങാട് നെട്ടറച്ചിറ സ്വദേശിയുമായ അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് ഇന്ന് (31.07.2026) കൈയ്യോടെ പിടികൂടി.
തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ പരാതിക്കാരന്റെയും ഭാര്യയുടെയും ഉടമസ്ഥതയിൽ മുട്ടത്തറ വില്ലേജിലുള്ള 3 സെന്റ് സ്ഥലത്ത് പുതുതായി വീട് നിർമ്മിക്കുന്ന ആവശ്യത്തിലേയ്ക്ക് വില്ലേജ് രേഖകളിൽ നിലമായി രേഖപ്പെടുത്തിയിരുന്ന വസ്തു തരംമാറ്റി ലഭിക്കേണ്ടതായി വന്നതിനെ തുടർന്ന് പരാതിക്കാരൻ ഓൺ ലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷയുടെ ഓൺ ലൈൻ സ്റ്റാറ്റസ് പരിശോധിച്ചതിൽ മുട്ടത്തറ വില്ലേജ് ഓഫീസിൽ പെൻഡിംഗിലാണെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പരാതിക്കാരൻ 25.07.2026 തീയതി വില്ലേജ് ഓഫീസിൽ എത്തി വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീനെ കാണുകയും മറ്റൊരു ദിവസം വരാൻ പറഞ്ഞ് പരാതിക്കാരനെ അസറുദ്ദീൻ തിരികെ അയക്കുകയും ചെയ്തു. തുടർന്ന് നിർദ്ദേശ പ്രകാരം ഇന്നലെ (30.07.2026) വില്ലേജ് ഓഫീസിൽ എത്തിയ പരാതിക്കാരനൊപ്പം അസറുദ്ദീൻ സ്ഥലം സന്ദർശിക്കുകയും തരംമാറ്റത്തിന് കാലതാമസം ഉണ്ടാകുമെന്നും കാര്യങ്ങൾ വേഗത്തിൽ നടക്കണമെങ്കിൽ 5,000/- രൂപ കൈക്കൂലി നൽകണമെന്നും പറഞ്ഞ് തിരികെ പോയി. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാതിരുന്ന പരാതിക്കാരൻ ഈ വിവരം തിരുവനന്തപുരം, ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസരണം വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് (31.07.2026) വൈകുന്നേരം 05.10 മണിയ്ക്ക് മുട്ടത്തറ വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 5,000/- രൂപ കൈക്കൂലി വാങ്ങവേ മുട്ടത്തറ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് അസറുദ്ദീൻ S.Z (വയസ്-37) നെ വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പരിലോ, വാട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

31/07/2026

🚨 അഴിമതിക്കെതിരെ ഇനി നിങ്ങളുടെ വിസിൽ മുഴങ്ങട്ടെ!

മാറ്റം മറ്റാരെങ്കിലും കൊണ്ടുവരുമെന്ന് കാത്തിരിക്കേണ്ട.
മാറ്റം നിങ്ങളിൽ നിന്ന് ആരംഭിക്കൂ.

💛 വിജിലൻസ് കമാൻഡോ ആകൂ.
📢 അഴിമതിക്കെതിരെ ശബ്ദമുയർത്തൂ.
🤝 സത്യസന്ധതയുടെ പക്ഷത്ത് നിൽക്കൂ.
🌱 അഴിമതിരഹിത കേരളത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയാകൂ.

"Gen Z for Integrity, Kerala for Tomorrow."

Be the Generation that says NO to Corruption.
Be a Vigilance Commando. Blow the Whistle.

അഴിമതിയെ വലയിലാക്കാം…അഴിമതിയുടെ കരങ്ങൾ എത്ര ശക്തമായാലും, ജാഗ്രതയുടെയും സത്യസന്ധതയുടെയും വലയിൽ നിന്ന് രക്ഷപ്പെടാനാവില്ല. ...
31/07/2026

അഴിമതിയെ വലയിലാക്കാം…

അഴിമതിയുടെ കരങ്ങൾ എത്ര ശക്തമായാലും, ജാഗ്രതയുടെയും സത്യസന്ധതയുടെയും വലയിൽ നിന്ന് രക്ഷപ്പെടാനാവില്ല. വിജിലൻസ് കമാൻഡോസ് അഴിമതിക്കെതിരെ ശക്തമായ നിരീക്ഷണവും ബോധവൽക്കരണവും ഉയർത്തുന്ന യുവജന മുന്നേറ്റമാണ്.

അഴിമതിക്കെതിരെ വിസിൽ മുഴക്കൂ…
സത്യസന്ധതയുടെ കാവൽക്കാരനാകൂ…
ഒരു വിജിലൻസ് കമാൻഡോ ആകൂ.

30/07/2026

അഴിമതിക്കെതിരെ യുവജനങ്ങളുടെ ശബ്ദമായി നിവിൻ പോളി

"പ്രോജക്ട് സീറോ"യുടെ ഭാഗമായി ആരംഭിച്ച "വിജിലൻസ് കമാൻഡോസ് – Blow the Whistle" ക്യാമ്പയിനിൽ പ്രശസ്ത ചലച്ചിത്രതാരം ശ്രീ. നിവിൻ പോളി യുവജനങ്ങളോടൊപ്പം അഴിമതിവിരുദ്ധ സന്ദേശവുമായി പങ്കുചേർന്നു. ചടങ്ങിൽ അദ്ദേഹത്തിന് ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി "വിജിലൻസ് കമാൻഡോ" ബാഡ്ജ് നൽകി ആദരിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും "യൂത്ത് ഇന്റഗ്രിറ്റി പ്രതിജ്ഞ" ചൊല്ലിക്കൊടുത്ത നിവിൻ പോളി, സത്യസന്ധത, പൗരബോധം, സാമൂഹിക ഉത്തരവാദിത്തം എന്നീ മൂല്യങ്ങൾ ജീവിതത്തിൽ ഉയർത്തിപ്പിടിക്കണമെന്ന് ആഹ്വാനം ചെയ്തു.

അഴിമതിക്കെതിരെ യുവജനങ്ങൾ മൗനം പാലിക്കരുതെന്നും, അടുത്ത സുഹൃത്തുക്കൾ പോലും തെറ്റായ വഴിയിലേക്ക് പ്രേരിപ്പിച്ചാലും അത്തരം കൂട്ടുകെട്ടുകളിൽ നിന്ന് അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. *"വടക്കൻ സെൽഫി"*യിലെ ഒരു രംഗം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു നിവിൻ പോളിയുടെ ഈ സന്ദേശം.

"Gen Z for Integrity, Kerala for Tomorrow" എന്ന ആശയത്തിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട്, അഴിമതിവിരുദ്ധ സാമൂഹിക മുന്നേറ്റത്തിൽ യുവജനങ്ങൾ മുന്നിൽ നിൽക്കേണ്ട സമയമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

30/07/2026

അഴിമതിരഹിത കേരളം സാക്ഷാത്കരിക്കുന്നതിനായി യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ "പ്രോജക്ട് സീറോ"യുടെ ഭാഗമായി ആവിഷ്‌കരിച്ച "വിജിലൻസ് കമാൻഡോസ് – ബ്ലോ ദി വിസിൽ" ക്യാമ്പയിന് ഇന്ന് (29.07.2026) തിരുവനന്തപുരം ലയോള സ്കൂൾ ഓഡിറ്റോറിയത്തിൽ തുടക്കമായി. ബഹു. ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല വിസിൽ മുഴക്കി പദ്ധതി ഉദ്ഘാടനം ചെയ്തു.

പരിപാടിയിൽ മുഖ്യാതിഥിയായ ചലച്ചിത്രതാരം ശ്രീ. നിവിൻ പോളിക്ക് മന്ത്രി "വിജിലൻസ് കമാൻഡോ" ബാഡ്ജ് നൽകി. തുടർന്ന്, തെരഞ്ഞെടുത്ത വിദ്യാർത്ഥി പ്രതിനിധികൾക്ക് ബാഡ്ജുകൾ വിതരണം ചെയ്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. "പ്രോജക്ട് സീറോ"യുടെ ഔദ്യോഗിക പ്രചാരണ വീഡിയോയും മന്ത്രി പ്രകാശനം ചെയ്തു. തുടർന്ന് ശ്രീ. നിവിൻ പോളി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും "യൂത്ത് ഇന്റഗ്രിറ്റി പ്രതിജ്ഞ" ചൊല്ലിക്കൊടുത്തു.

"Gen Z for Integrity, Kerala for Tomorrow" എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പയിന്റെ ലക്ഷ്യം അഴിമതിക്കെതിരെ ഉത്തരവാദിത്തത്തോടെ പ്രതികരിക്കുകയും, നിയമാനുസൃതമായി വിവരങ്ങൾ കൈമാറുകയും, സത്യസന്ധതയും പൗരബോധവും സാമൂഹിക ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുന്ന യുവജന ശൃംഖല സംസ്ഥാനത്തുടനീളം രൂപപ്പെടുത്തുകയുമാണ്.

അഴിമതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പർ 1064, ഫോൺ നമ്പർ 8592900900, അല്ലെങ്കിൽ വാട്ട്സ്ആപ്പ് നമ്പർ 9447789100 എന്നിവയിൽ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

Address

Vikas Bhavan
Thiruvananthapuram
695033

Alerts

Be the first to know and let us send you an email when Vigilance & Anti Corruption Bureau, Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share