Kerala Financial Corporation

Kerala Financial Corporation The Kerala Financial Corporation (KFC), a PSU, is a state-owned financial corporation. Its primary goal is to accelerate the industrial growth of Kerala.

KFC was established by the GoK as per the State Financial Corporations Act of 1951, passed by the Parliament , to accelerate the industrial growth of Kerala. The Kerala Financial Corporation (KFC), a Public Sector Undertaking, is a State-owned Financial Corporation established by the Kerala Legislative Assembly under the State Financial Corporations Act of 1951. The corporation was formally found

ed later, in 1953, as the Travancore Cochin Financial Corporation. Following the state's reorganization in 1956, it was renamed the Kerala Financial Corporation. Now, KFC has 16 Branch Offices with its Headquarters at Thiruvananthapuram and Zonal Offices at Kozhikode, Ernakulam, and Thiruvananthapuram. The provisions of the SFCs Act 1951, as amended in 2000, control and guide the Corporation's functions. The main objective of KFC is to rapidly industrialize the state by extending financial assistance to Micro, Small, and Medium Enterprises in the manufacturing and service sectors. The SFCs Act empowers KFC to formulate suitable loan schemes to achieve these objectives. Since its inception, KFC has disbursed over Rs. 3000 Crores to more than 40,000 projects across the state. The Corporation is the first Public Sector Undertaking in Kerala and the first SFC in India to initiate Corporate Social Responsibility activity. As part of its Corporate Social Responsibility, KFC has set up KFC-CARE (Centre for Assistance and Rehabilitation) to rehabilitate and serve the marginalized sections of the community.

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക്  'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' വഴി 6 ശ...
17/07/2026

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി' വഴി 6 ശതമാനം പലിശനിരക്കിൽ 5 കോടി രൂപ വരെ വായ്പ നേടാം. ബഹു. മുഖ്യമന്ത്രിയുടെ ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് പദ്ധതിയുടെ വായ്പാ പരിധി 2 കോടി രൂപയിൽ നിന്നും 5 കോടി രൂപയായും സംരംഭത്തിൻ്റെ മുഖ്യ പ്രൊമോട്ടറുടെ പ്രായപരിധി 50 വയസിൽ നിന്നും 60 വയസായും ഉയർത്തിയിരിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഏറ്റവും അടുത്തുള്ള കെ എഫ് സി ബ്രാഞ്ചുമായി ബന്ധപ്പെടുകയോ www.kfc.org എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക..

01/07/2026

മൂലധനത്തിൻ്റെ അഭാവത്തിൽ നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾ ഇനി പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതില്ല. കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ നിങ്ങൾക്കൊപ്പമുണ്ട്.....



Empowering visions and fueling growth—Kerala Financial Corporation wishes all MSME entrepreneurs a journey filled with i...
27/06/2026

Empowering visions and fueling growth—Kerala Financial Corporation wishes all MSME entrepreneurs a journey filled with innovation, resilience, and soaring success.

സംസ്ഥാനത്തെ ചെറുകിട ഇടത്തരം (MSME) സംരംഭങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പ...
19/06/2026

സംസ്ഥാനത്തെ ചെറുകിട ഇടത്തരം (MSME) സംരംഭങ്ങളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (KFC) നടപ്പിലാക്കുന്ന മുൻനിര പദ്ധതിയായ 'മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി(CMEDP)യിൽ കൂടുതൽ ഗുണകരമായ മാറ്റങ്ങൾ പ്രഖ്യാപിച്ച് 2026-27ലെ സംസ്ഥാന ബജറ്റ് :

ഉയർന്ന വായ്‌പാ തുക: പദ്ധതി പ്രകാരം ലഭിക്കുന്ന പരമാവധി വായ്‌പാ തുക നിലവിലുള്ള 2 കോടി രൂപയിൽ നിന്നും 5 കോടി രൂപയായി വർദ്ധിപ്പിച്ചു.

പ്രായപരിധി ഉയർത്തി: കൂടുതൽ പേർക്ക് സംരംഭകത്വ മേഖലയിലേക്ക് കടന്നുവരുന്നതിനായി, അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 50-ൽ നിന്നും 60 വയസ്സായി ഉയർത്തിയിട്ടുണ്ട്.

കുറഞ്ഞ പലിശ നിരക്ക്: സംരംഭകർക്ക് 6% എന്ന കുറഞ്ഞ പലിശ നിരക്കിലാണ് വായ്പ ലഭ്യമാക്കുന്നത്. (ആദ്യത്തെ അഞ്ചു വർഷത്തേക്ക് 3% പലിശ ഇളവ് സർക്കാർ നൽകുന്നതാണ്. )

പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും അതുവഴി സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനും ഈ മാറ്റങ്ങൾ സഹായകമാകും.

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സാമ്പത്തിക സേവനത്തിനുള്ള 2026-ലെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അ...
06/06/2026

ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ മികച്ച സാമ്പത്തിക സേവനത്തിനുള്ള 2026-ലെ ഗ്ലോബൽ ട്രാവൽ മാർക്കറ്റ് മെട്രോ എക്സ്പെഡിഷൻ അവാർഡ് (GTM Metro Expedition Award 2026) കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ സ്വന്തമാക്കി. കോവളം ലീല റാവിസിൽ നടന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിലാണ് പുരസ്കാരം സമ്മാനിച്ചത്.

സംസ്ഥാനത്തെ ടൂറിസം മേഖല, ഹോസ്പിറ്റാലിറ്റി വ്യവസായം, ചെറുകിട ഇടത്തരം സംരംഭങ്ങൾ (MSME), അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ വളർച്ചയ്ക്ക് കോർപ്പറേഷൻ നൽകുന്ന മികച്ച സംഭാവനകൾക്കുള്ള വലിയൊരു അംഗീകാരമാണിത്.

ബഹു. കേരള സാംസ്കാരിക, സിനിമാ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ പി. സി. വിഷ്ണുനാഥാണ് പുരസ്കാരം സമ്മാനിച്ചത്. കേരള ഫിനാൻഷ്യൽ കോർപ്പറേഷന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ പ്രേംനാഥ് രവീന്ദ്രനാഥ് അവാർഡ് ഏറ്റുവാങ്ങി.

ബഹു. ആന്ധ്രാപ്രദേശ് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ കണ്ഡുല ദുർഗേഷ്, എംഎൽഎയും മുൻ കേന്ദ്രമന്ത്രിയുമായ ശ്രീ വി. മുരളീധരൻ, ആന്ധ്രാപ്രദേശ് സർക്കാരിന്റെ സ്പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ അജയ് ജെയിൻ ഐഎഎസ്, തിരുവനന്തപുരം കോർപ്പറേഷൻ മേയർ ശ്രീ വി. വി. രാജേഷ് തുടങ്ങിയ നിരവധി പ്രമുഖർ ഈ ഗംഭീരമായ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു.

ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (TCCI) പ്രസിഡന്റ് ശ്രീ എസ്. എൻ. രഘുചന്ദ്രൻ നായർ, ഗ്ലോബൽ ട്രാവൽ മാർക്കറ്റ് സിഇഒ ശ്രീ സിജി നായർ, സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം (SKHF) പ്രസിഡന്റ് ശ്രീ എം. ആർ. നാരായണൻ, എസ്‌കെഎച്ച്എഫ് സെക്രട്ടറി ജനറൽ ശ്രീ പ്രസാദ് മഞ്ഞളി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏവർക്കും ബക്രീദ് ആശംസകൾ.....
28/05/2026

ഏവർക്കും ബക്രീദ് ആശംസകൾ.....

ചരിത്രനേട്ടവുമായി കെ എഫ് സി: അറ്റാദായം 110.73 കോടി രൂപ; വായ്പാ ആസ്തി 9,000 കോടി കടന്നുതിരുവനന്തപുരം — 73 വർഷത്തെ ചരിത്രത...
27/05/2026

ചരിത്രനേട്ടവുമായി കെ എഫ് സി: അറ്റാദായം 110.73 കോടി രൂപ; വായ്പാ ആസ്തി 9,000 കോടി കടന്നു

തിരുവനന്തപുരം — 73 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. 2026 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 110.73 കോടി രൂപയുടെ അറ്റാദായം നേടിയാണ് കെ.എഫ്.സി റെക്കോർഡ് സൃഷ്ടിച്ചത്. മുൻ സാമ്പത്തിക വർഷത്തെക്കാൾ (FY25) 12.81 ശതമാനം വർധനവാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. വർധിച്ച വായ്പാ വിതരണവും മെച്ചപ്പെട്ട രീതിയിൽ ആസ്തി കൈകാര്യം ചെയ്തതുമാണ് ഈ പ്രകടനത്തിന് കരുത്തേകിയത്. കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായമേഖലയെയും വ്യാവസായിക വികസനത്തെയും ശക്തിപ്പെടുത്തുന്നതിൽ കോർപ്പറേഷനുള്ള പങ്ക് ഇത് ഊട്ടിയുറപ്പിക്കുന്നു.

ഈ വളർച്ചയ്ക്ക് അനുസൃതമായി, കെ.എഫ്.സിയുടെ ആകെ വായ്പാ ആസ്തി 9,000 കോടി പിന്നിട്ട്, മുൻ വർഷത്തെ 8,011.99 കോടി രൂപയിൽ നിന്നും 9,080.65 കോടി രൂപയായി ഉയർന്നിട്ടുണ്ട്. ഈ കാലയളവിൽ കോർപ്പറേഷൻ 4,532.11 കോടി രൂപയുടെ വായ്പകൾക്ക് അനുമതി നൽകുകയും, 5,628.69 കോടി രൂപ വിതരണം ചെയ്യുകയും, 5,389.37 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഈ സാമ്പത്തിക വർഷത്തെ പ്രവർത്തനഫലം പ്രഖ്യാപിക്കുന്ന ആദ്യത്തെ പൊതുമേഖലാ സ്ഥാപനമാണ് കെ.എഫ്.സി.

കോർപ്പറേഷൻ്റെ അറ്റമൂല്യം (Net worth) മുൻവർഷത്തെ 1,328.35 കോടി രൂപയിൽ നിന്ന് 1,513.13 കോടി രൂപയായി വർധിക്കുകയും മൂലധന പര്യാപ്തതാ അനുപാതം (CRAR) റിസർവ് ബാങ്ക് നിഷ്കർഷിച്ചിട്ടുള്ളതിനേക്കാൾ വളരെ കൂടുതലായി 30.70 ശതമാനത്തിലെത്തുകയും ചെയ്തിട്ടുണ്ട്. ഇത് കെ.എഫ്.സിയുടെ മൂലധനകരുത്തിൻ്റെയും ഭാവിയിൽ കൂടുതൽ വായ്പകൾ നൽകാനുള്ള ശേഷിയുടെയും സൂചകങ്ങളാണ്.

കെഎഫ്സിയുടെ ആസ്തി ഗുണനിലവാരസൂചികകളിലും ശ്രദ്ധേയമായ പുരോഗതിയാണുണ്ടായിരിക്കുന്നത്. മൊത്തം നിഷ്‌ക്രിയ ആസ്തി (Gross NPA) 2.67 ശതമാനത്തിൽ നിന്നും 2.32 ശതമാനമായും, അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) 0.61 ശതമാനത്തിൽ നിന്നും 0.43 ശതമാനമായും കുറഞ്ഞു. കർശനമായ വായ്പാ മൂല്യനിർണ്ണയ സംവിധാനങ്ങളിലൂടെയും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിനുള്ള കാര്യക്ഷമമായ നടപടികളിലൂടെയുമാണ് ഇത് സാധ്യമായത്.

2025–26 സാമ്പത്തിക വർഷത്തിലെ കെ.എഫ്.സിയുടെ ഈ റെക്കോർഡ് പ്രകടനം, സ്ഥാപനത്തിന്റെ മികച്ച സാമ്പത്തിക അച്ചടക്കം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, കേരളത്തിന്റെ വ്യാവസായിക സംരംഭക വികസനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധത എന്നിവയാണ് വ്യക്തമാക്കുന്നതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ എൻ.എസ്.കെ ഉമേഷ് ഐ.എ.എസ് പറഞ്ഞു. സുതാര്യമായ വായ്പാ വിതരണം, സാങ്കേതികവിദ്യാധിഷ്ഠിതമായ പ്രവർത്തനങ്ങൾ, മികച്ച ആസ്തി കൈകാര്യം എന്നിവയിലുള്ള കോർപ്പറേഷൻ്റെ നിരന്തരമായ ശ്രദ്ധയാണ്, സാമ്പത്തിക അടിത്തറ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ സുസ്ഥിരമായ വളർച്ച കൈവരിക്കാൻ കെ എഫ് സിയെ പ്രാപ്തരാക്കിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

താഴെത്തട്ടിലുള്ള സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന കോർപ്പറേഷൻ നിലവിൽ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിക്ക് (CMEDP) കീഴിൽ അർഹരായ എം.എസ്.എം.ഇകൾക്ക് 5 ശതമാനം എന്ന സബ്സിഡി പലിശനിരക്കിൽ 2 കോടി രൂപ വരെ വായ്പ നൽകുന്നുണ്ട്. അതോടൊപ്പം, 'സ്റ്റാർട്ടപ്പ് കേരള' പദ്ധതിയിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അവയുടെ വിവിധ വളർച്ചാ ഘട്ടങ്ങളിൽ ഈടില്ലാതെ 10 കോടി രൂപ വരെയുള്ള വായ്പാ സഹായവും നൽകുന്നു. ഇതിലൂടെ സംസ്ഥാനത്തുടനീളമുള്ള നൂതന സംരംഭകർക്ക് ആവശ്യമായ മൂലധനം ലഭ്യമാക്കുകയാണ് കെ.എഫ്.സിയുടെ ലക്ഷ്യം.

Hearty congratulations to the newly sworn-in Honourable Chief Minister and Finance Minister of Kerala, Shri V. D. Sathee...
18/05/2026

Hearty congratulations to the newly sworn-in Honourable Chief Minister and Finance Minister of Kerala, Shri V. D. Satheesan...

ഏവർക്കും വിഷു ആശംസകൾ.....
14/04/2026

ഏവർക്കും വിഷു ആശംസകൾ.....

Address

25/4021, Vellayambalam
Thiruvananthapuram
695033

Opening Hours

Monday 10:15am - 5:15pm
Tuesday 10:15am - 5:15pm
Wednesday 10:15am - 5:15pm
Thursday 10:15am - 5:15pm
Friday 10:15am - 5:15pm
Saturday 10:15am - 5:15pm

Telephone

+914712737501

Alerts

Be the first to know and let us send you an email when Kerala Financial Corporation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Financial Corporation:

Shortcuts

Share