18/11/2025
വോട്ടർ പട്ടികകളെ കുറിച്ചു ഇപ്പോഴും ധാരണ ഇല്ല എന്നു ആണ് ചില ആളുകളുടെ സംസാരങ്ങളിൽ നിന്നു മനസിലാകുന്നത്.
നമുക്ക് 2 തരത്തിൽ ഉള്ള വോട്ടർ പട്ടിക ആണുള്ളത്
തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന ഒരു വോട്ടർ പട്ടികയും നിയമസഭ ക്കും ലോക്സഭക്കും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാക്കുന്ന മറ്റൊരു പട്ടികയും
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ട് ചേർത്തത് വെരിഫൈ ചെയ്യാനും വോട്ട് വെട്ടാനും ബൂത്ത് ലെവൽ ഓഫീസർമർ (ബി എൽ ഒ) മാരും അവരെ സഹായിക്കാൻ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ആയ ബൂത്ത് ലെവൽ ഏജന്റുമാരും ഉണ്ട്.പട്ടിക തയ്യാറാക്കുന്നത് പാർട് അഥവാ ബൂത്ത് അടിസ്ഥാനത്തിൽ ആണ്.മാത്രവുമല്ല എല്ലാ വോട്ടർമാക്കും ഐഡന്റിറ്റി കാർഡും (Electors Voter Identity Card -EPIC) കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്നുണ്ട്
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പുകളുടെ വോട്ടർ പട്ടിക വാർഡ് അടിസ്ഥാനത്തിൽ തെയ്യാറാക്കുന്നതാണ്. ഇതിന് ബൂത്ത് ലെവൽ ഓഫീസർമാർ ഇല്ല.പലപ്പോഴും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് അടിസ്ഥാനത്തിൽ ഉള്ള പട്ടികയിൽ നിന്നു ഉണ്ടാക്കുന്നതാണ് ഈ പട്ടിക. അത് കൊണ്ട് ഈ പട്ടിക പ്രത്യേകം പരിശോധിച്ചു അവനവന്റെ പേര് ഉണ്ടോ എന്നു ചെക്ക് ചെയ്യേണ്ടതായ അവസ്‌ഥ ആണുള്ളത്
സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും പട്ടിക ഒന്നായാൽ ഈ പ്രശ്‌നങ്ങൾക്ക് ഒക്കെ പരിഹാരം ആകും.(പണ്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇടം നേടാൻ 18 വയസും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ഇടം നേടാൻ 21 വയസും ആയിരുന്നു കുറഞ്ഞ പ്രായ പരിധി. ഇപ്പോൾ 2 ഇടങ്ങളിലും ഒരേ പ്രായം ആണ് )
അങ്ങനെ എങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കോടികണക്കിന് രൂപയുടെ ചിലവും ഇല്ലാതാവും
രാജ്യത്തു ഒറ്റ തിരഞ്ഞെടുപ്പും ഒറ്റ പട്ടികയും നടപ്പാകുന്നതോടെ ലക്ഷകണക്കിന് കോടി രൂപയുടെ ചിലവ് ലാഭിക്കാനും എല്ലാ പൗരന്മാർക്കും ആശയക്കുഴപ്പം ഇല്ലാതെ വോട്ട് ഉറപ്പാക്കാനും സാധിക്കും