23/08/2024
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഫാഷിസ്റ്റു അധികാര പ്രതീക്ഷകൾക്ക് എതിരെ ജനാധിപത്യ പ്രതിരോധം ഉയരണം - പി എം എ സലാം
തിരുവനന്തപുരം:- . തിരുവനന്തപുരം നഗരസഭ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫാഷിസ്റ്റ് അധികാര പ്രതീക്ഷകൾ തകർക്കുവാൻ കഴിയുന്ന രൂപത്തിൽ ജനാധിപത്യ പ്രതിരോധം ഉയരണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം എ സലാം അഭിപ്രായപ്പെട്ടു.അധികാര കേന്ദ്രീകരണം ആദർശ രാഷ്ട്രീയമായി സ്വീകരിച്ച ഫാസിസ്റ്റുകൾ അധികാര വികേന്ദ്രീകരണ സ്ഥാപനങ്ങളിൽ കടന്നുവരുന്നതും മത വിഭാഗീയ പ്രവണതകൾ നടത്തുന്നതും ഗൗരവമായി ജനാധിപത്യ സമൂഹം കാണണമെന്നും ഫാസിസ്റ്റുകൾക്കെതിരായ വ്യവസ്ഥാപിതമായ പോരാട്ടങ്ങൾക്ക് മുസ്ലിം ലീഗ് പാർട്ടി എന്നും മുൻപിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള മുസ്ലിം ലീഗ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനും പ്രവർത്തന രൂപരേഖ തയ്യാറാക്കുന്നതിനും ആയി മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ശിൽപ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ബീമാപ്പള്ളി റഷീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി നിസാർ സുൽഫി സ്വാഗതം പറഞ്ഞു. ജില്ലാ ഭാരവാഹികളായ അഡ്വക്കേറ്റ് എസ് എൻ പുരം നിസാർ, ഇടവം ഖാലിദ്. ബാലരാമപുരം എം.എ കരീം ,എസ് എ വാഹിദ്, എം.എച്ച് ഹുമയൂൺ കബീർ,ഷഹീർ ജി അഹമ്മദ്, കന്യാകുളങ്ങര ഷാജഹാൻ, മണക്കാട് ഷംസുദ്ദീൻ ഹാജി, അബ്ദുൽ ഹാദി അല്ലാമ,അഡ്വ. പാച്ചലൂർ നജ്മുദീൻ, പ്രഫസർ തോന്നക്കൽ ജമാൽ, കണിയാപുരം ഹലീം പോഷക സംഘടന ഭാരവാഹികളായ നസീം ഹരിപ്പാട് , ഹാരിസ് കരമന, ഫയസ് പൂവച്ചൽ, സബീന മാറ്റപ്പള്ളി, നസീമ ഇല്യാസ്, അഡ്വ: ബുഷ്റ ഹാരിസ്, കലാപ്രേമി മാഹിൻ,ജി. മാഹിൻ അബൂബക്കർ, മാഗലപുരം ഷാജി, സക്കീർ ഹുസൈൻ,മാഹിൻ അബൂബക്കർ, ഗദ്ദാഫി വെമ്പായം എന്നിവർ സംസാരിച്ചു. ചർച്ചയിൽ ചാന്നാങ്കര എം.പി കുഞ്ഞ്, ജസീം ചിറയിൻകീഴ്, അസനാര് ആശാൻ, അൻസാരി കെച്ചുവിള, കുന്നുപുറം അഷറഫ്, എസ്.എഫ്,എസ്എ തങ്ങൾ, അസീസ് ആര്യനാട്, അരുവി സലാഹുദീൻ, ഗുലാം മുഹമ്മദ്, എം.കെ അഷറഫുദീൻ, എസ്.എം ഇക്ബാൽ, ആലംകോട് നഹാസ് , ഹാഷിം കരവാരം, സൈഫുദ്ദീൻ, സുലൈമാൻ കാട്ടാക്കട,
അഡ്വ: സിറാജ്, അബുബക്കർ ബാലരാമപുരം, പഞ്ചായത്ത് അംഗങ്ങളായ ലേഖ പനവൂർ. ഷറഫുദ്ദീൻ പനവൂർ, സജീന ടീച്ചർ, മീലാനി പെരേര, ജുനൈദ അരുവിക്കര, ഷാഫി പെരുമാതുറ,ഒ.പി.കെ ഷാജി, ഇല്യാസ് കുഞ്ഞ്, വൈ എം താജുദ്ദീൻ, വെമ്പായം അലികുഞ്ഞ് എന്നിവർ സംസാരിച്ചു