Revenue Minister Media

Revenue Minister Media സംസ്ഥാന റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയുടെ ഓഫീസ്

ഈ കരുതലാണ് നമുക്ക് ആവേശം
16/01/2026

ഈ കരുതലാണ് നമുക്ക് ആവേശം

ദുരന്ത നാളുകളില്‍ ദുരന്തബാധിതരെ ചേര്‍ത്തു പിടിച്ച മനുഷ്യ സ്നേഹി,  ഭൂരഹിതരായ മനുഷ്യര്‍ക്ക് ആറടി മണ്ണിന്‍റെ അവകാശം നല്‍കി ...
31/12/2025

ദുരന്ത നാളുകളില്‍ ദുരന്തബാധിതരെ ചേര്‍ത്തു പിടിച്ച മനുഷ്യ സ്നേഹി, ഭൂരഹിതരായ മനുഷ്യര്‍ക്ക് ആറടി മണ്ണിന്‍റെ അവകാശം നല്‍കി അവരെ മണ്ണിന്‍റെ ഉടമകളാക്കിയ, റവന്യൂ വകുപ്പിനെ ജനകീയമാക്കിയ ജനകീയ മന്ത്രി ശ്രീ കെ രാജന്‍ 2025 ലെ മലയാളി ഓഫ് ദ ഇയര്‍ പുരസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക് ഏറ്റുവാങ്ങും. പ്രമുഖ വാര്‍ത്താ ചാനലായ ന്യൂസ് 18 ആണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
ജനകീയ മന്ത്രി സഖാവ് കെ രാജന് അഭിവാദ്യങ്ങള്‍


#ഒല്ലൂരിന്റെരാജൻ
#ഒല്ലൂരിന്റെരാജേട്ടന്‍
#ജനകീയമന്ത്രി

ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടിവയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്...
04/07/2025

ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി

വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കളേ്രക്ടറ്റില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പ് നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. പുന്നപ്പുഴയിലെ ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ ഉപയോഗിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ദുരന്ത ബാധിതരോട് അനുഭാവ പൂര്‍ണ്ണമായ സമീപനമാണ് സ്വീകരിക്കുന്നത്. കുടുംബശ്രീയുടെ മൈക്രോ പ്ലാന്‍ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കടുംബാംഗങ്ങള്‍ക്കായി (220) 13.3 കോടിയും നല്‍കി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേര്‍ക്ക് 15.6 കോടി രൂപ ധനസഹായം നല്‍കി.
ജീവിതോപാധിയായി 1133 പേര്‍ക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസ് പ്രവര്‍ത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തിര ധനസഹായമായി 1.3 കോടിയും വാടകയിനത്തില്‍ 4.3 കോടിയും നല്‍കി. പരിക്ക് പറ്റിയവര്‍ക്ക് 18.86 ലക്ഷവും ശവസംസ്‌കാര ചടങ്ങുകള്‍ക്കായി 17.4 ലക്ഷവും നല്‍കി. യോഗത്തില്‍ ജില്ലാ കളക്റ്റര്‍ ഡി.ആര്‍ മേഘശ്രീ, എ.ഡി. എം കെ. ദേവകി, സബ് കളക്റ്റര്‍ മിസാല്‍ സാഗര്‍ ഭരത്, അസിസ്റ്റന്റ് കളക്റ്റര്‍ അര്‍ച്ചന പി.പി, ചൂരല്‍മല പുനരധിവാസ സ്‌പെഷ്യല്‍ ഓഫീസര്‍ മന്‍മോഹന്‍ സി.വി, ഡി.ഡി.എം എ സ്‌പെഷ്യല്‍ ഓഫീസര്‍ അശ്വിന്‍ പി കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

സംസ്ഥാനത്ത് റവന്യൂ വകുപ്പിന് രണ്ട് സ്പെഷ്യല്‍ ഓഫീസുകളും 34 പുതിയ തസ്തികകളും അധികമായി സൃഷ്ടിച്ച് ഉത്തരവിറങ്ങി.  എറണാകുളം ...
16/03/2024

സംസ്ഥാനത്ത് റവന്യൂ വകുപ്പിന് രണ്ട് സ്പെഷ്യല്‍ ഓഫീസുകളും 34 പുതിയ തസ്തികകളും അധികമായി സൃഷ്ടിച്ച് ഉത്തരവിറങ്ങി. എറണാകുളം ജില്ലയിലെ കോതമംഗലത്തും, കോട്ടയം ജില്ലയിലെ പൂഞ്ഞാറിലുമാണ് സ്പെഷല്‍ ഓഫീസുകള്‍ അനുവദിച്ചത്. അതോടൊപ്പം ഈ ഓഫീസുകളിലേക്കായി 34 തസ്തികകളും സൃഷ്ടിച്ചു.
തഹസില്‍ദാര്‍ -2, ഡെപ്യൂട്ടി തഹസില്‍ദാര്‍ - 2, റവന്യൂ ഇന്‍സ്പെക്ടര്‍ - 4, സര്‍വ്വെയര്‍ - 8, ചെയിന്‍മാന്‍ - 4. ക്ലാര്‍ക്ക് - 12, ഓഫീസ് അറ്റന്‍ഡന്‍റ് - 2 എന്നിങ്ങനെയാണ് പുതിയ തസ്തികകള്‍.

K Rajanഇതുപോലെയുള്ള ഓരോ അമ്മമാരുടേുയം കുടുംബങ്ങളുടേയും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചാണ് നമ്മള്‍ മുന്നോട്ടു പോവുന്നത്.  അ...
23/02/2024

K Rajan
ഇതുപോലെയുള്ള ഓരോ അമ്മമാരുടേുയം കുടുംബങ്ങളുടേയും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിച്ചാണ് നമ്മള്‍ മുന്നോട്ടു പോവുന്നത്. അവരുടെയെല്ലാം സ്നേഹമാണ് ഈ സര്‍ക്കാരിന്‍റെ കരുത്ത്. അതുകൊണ്ട് തന്നെ എത്ര കള്ളപ്രചരണങ്ങള്‍ ഉയര്‍ത്തിയാലും ഈ കരുത്തിന് മുന്നില്‍ ആ പ്രചരണങ്ങള്‍ തകരുക തന്നെ ചെയ്യും.

മംഗളം ഫോട്ടോഗ്രാഫര്‍ ശ്രീ. രഞ്ജിത്ത് പകര്‍ത്തിയ ചിത്രം

കേരളത്തിലെ പ്രതിപക്ഷ - ബിജെപി കൂട്ടുക്കെട്ട് നടത്തിയ നുണ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് എല്‍ഡിഎഫിന്‍റെ വിജയമെന്ന് റവന്യ...
23/02/2024

കേരളത്തിലെ പ്രതിപക്ഷ - ബിജെപി കൂട്ടുക്കെട്ട് നടത്തിയ നുണ പ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് എല്‍ഡിഎഫിന്‍റെ വിജയമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍
ഇന്ന് നടന്ന തദ്ദേശ സ്ഥാപന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയം സമ്മാനിച്ച വോട്ടര്‍മാരെ അഭിവാദ്യം ചെയ്യുന്നു. 23 സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 10 സീറ്റുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്. യുഡിഎഫിനും ബിജെപിക്കും സീറ്റുകള്‍ നഷ്ടപ്പെടുകയുണ്ടായി.
K Rajan

സഖാവ് കെ.രാജന്‍റെ നേതൃത്വത്തില്‍ ചിട്ടയായ  പട്ടയമിഷനും, പട്ടയ അസംബ്ലിയും, പട്ടയ ഡാഷ് ബോര്‍ഡുമെല്ലാം തയ്യാറാക്കി പ്രവര്‍ത...
22/02/2024

സഖാവ് കെ.രാജന്‍റെ നേതൃത്വത്തില്‍ ചിട്ടയായ പട്ടയമിഷനും, പട്ടയ അസംബ്ലിയും, പട്ടയ ഡാഷ് ബോര്‍ഡുമെല്ലാം തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തി രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി എന്ന അഭിമാനകരമായ നേട്ടവുമായി റവന്യൂ വകുപ്പ് മുന്നോട്ട്.

K Rajan

Address

Office Of The Revenue Minister, Secretariat, North Block
Thiruvananthapuram
695001

Alerts

Be the first to know and let us send you an email when Revenue Minister Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Revenue Minister Media:

Share