My Trivandrum

My Trivandrum the page is all about Trivandrum dis..people share ur photos in and around the city..

Thalaivar
05/10/2023

Thalaivar

15/09/2023

കേരളത്തിലെ ആദ്യ അടിപ്പാതയാണ് തിരുവനന്തപുരം ജില്ലയിലെ പാളയത്ത് നിർമ്മിച്ചിട്ടുള്ളത്. 2005 ആഗസ്റ്റ് 1നാണ് പാത നാടിനു സമർപ്പിച്ചത്.അന്ന് സ്പീക്കറായിരുന്ന വക്കം പുരുഷോത്തമൻ ഒരു പ്രഖ്യാപനം നടത്തി. അണ്ടർപാസ്സ് നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ അന്ന് പൊതുമരാമത്ത് മന്ത്രിയായിരുന്ന മുനീറിന് 1 പവൻ സ്വർണ്ണമോതിരം ഉത്ഘാടനചടങ്ങിൽ വെച്ച് നൽകാമെന്ന്. പണി 7 1/2 മാസം കൊണ്ട് പറഞ്ഞ സമയത്തിന് മുൻപേ പൂർത്തിയായി.ഉത്ഘാടന ദിവസം മന്ത്രിക്കു മോതിരമിട്ടു വക്കം തൻറെ വാക്കുപാലിച്ചു. 313 മീറ്റർ നീളവും 12.70 മീറ്റർ വീതിയുമാണ് അടിപാതക്കുള്ളത്.
നഗരത്തിനു അനുഗ്രഹമായിമാറി അടിപ്പാത അടിപ്പാതയുടെ തുടർച്ചയാരി ബേക്കറി ജംഗ്ഷനിൽ ഫ്ളൈഓവർ കൂടിപൂർത്തിയായപ്പോൾ നഗരത്തിലെ ഗതാഗതം സുഗമമായി. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് റെയിൽവേ/ ബസ്സ്റ്റേഷനുകളിലേക്കു വലിയ തടസ്സം കൂടാതെ യാത്ര സൗകര്യമുണ്ടായി. പൊതുനിരത്തുകളിലെ പ്രകടനങ്ങൾ മൂലം ഗതാഗതം പൂർണമായും സ്തംഭിക്കുന്ന അവസ്ഥക്ക് ഈ പാത വന്നതോടെ പരിഹാരമായി 🙌.

Source. tvm_diaries

Pic

05/09/2023

Manaveeyam Veedhi ❤️

📸.shyam photography

05/09/2023
05/09/2023

തലസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ പുതുതായി സ്ഥാപിക്കുന്ന ഗ്ലാസ് ബ്രിഡ്ജ് ഒക്ടോബറിൽ പൂർത്തിയാകും.
1.21 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്. 70 മീറ്റർ ഉയരത്തിലും 40 മീറ്റർ നീളത്തിലും നിർമ്മിക്കാനാണ് തീരുമാനം ഡി.പി.ആർ സമർപ്പിച്ചാലേ കൃത്യമായ കണക്കുകൾ വ്യക്തമാകുള്ളൂ. ഇതുസംബന്ധിച്ച പ്രവൃത്തികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ (ഡി.ടി.പി. സി) നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഗ്ലാസ് ബ്രിഡ് സ്ഥാപിക്കുന്നതിനായി മണ്ണ് പരിശോധന പൂർത്തിയായി. വൈകാതെ എൻജിനിയർമാർ വിശദ പദ്ധതി രൂപരേഖ(ഡി. പി.ആർ. സമർപ്പിക്കും. ഇതി നുശേഷമാകും നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുക.
ഒക്ടോബറിൽ ഗ്ലാസ് ബ്രിഡ് നിർമ്മാണം പൂർത്തിയാ ക്കാനാണലക്ഷ്യം. സംസ്ഥാനത്തെ പബ്ലിക് പാർക്കു കളിലെ ആദ്യത്തെ ഗ്ലാസ് ബ്രിഡാണ് ആക്കുളത്തേത്. ഷാരോൺ. 70 മീറ്റർ ഉയരത്തിലും 40 മീ റ്റർ നീളത്തിലും നിർമ്മിക്കാനാ lണ് തീരുമാനം ഡി.പി.ആർ സമർപ്പിച്ചാലേ കൃത്യമായ കണക്കുകൾ വ്യക്തമാകുകയുള്ളു.
ഗ്ലാസ്ബ്രിഡ്ജിന്പുറമെ പെറ്സ് പാർക്ക്,ഹൊറർ ഹൗസ് എന്നിവയും ആക്കുളത്ത് ഒരുങ്ങുകയാണ്.ഇതി ന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. വളർത്തുമൃഗങ്ങളുമായി എത്തുന്ന സഞ്ചാരികൾക്ക് അ വയെപെറ്റ്സ്പാർക്കിൽ ഏൽപ്പിച്ച ശേഷം വിനോദങ്ങളിൽ ഏർപ്പെടാം. പാർക്കിലെ ജീവനക്കാർ മൃഗങ്ങളെ പരിപാലിക്കും. മൃഗങ്ങൾക്കായുള്ള സ്പായുംഇവിടെയുണ്ടാകും. ഗ്രാഫിക്സുകളിലൂടെ ഒരുക്കുന്ന ഡിജിറ്റൽ മുറിയാണ് ഹൊറർ ഹൗസ്. പേടിപ്പെടുത്തുന്നരൂപങ്ങളിലുടെ സന്ദർശകരെവിസ്മയിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

05/09/2023

"ന്റെ തിരുവനന്തപുരം... ഇതെന്തൊരു കഥയാണ്... 🤷‍♀️

ഡോക്ടർ ആകാൻ വേണ്ടി അങ്ങ് കോഴിക്കോട്ന്ന് ഇങ്ങോടേക്ക് ട്രെയിൻ കേറിയപ്പോൾ വിചാരിചതെ ഇല്ല ഇവിടം ഇത്രക്ക് പ്രിയപ്പെട്ടതാകുമെന്ന്. ഞങ്ങളെ കോയ്ക്കോടൻ styl പറഞ്ഞാൽ ദെവസം കൂടുന്തോറും തിരുവനന്തപുരത്തിന്റെ മൊഞ്ചു കൂടി കൂടി വരാം... നായിനും ഈ കഴിഞ്ഞ ഓണത്തിനൊക്കെ രാസാത്തി പോലെ മിനുങ്ങി നിക്കാം ).ഓണം ന് വെച്ചാൽ അത് ഈ കൊല്ലത്തെ ഓണം... അത് തലസ്ഥാനത്തെ ഓണം കൊണ്ടുപോയി അത്രതന്നെ . അല്ല സർക്കാരെ..!ഇങ്ങള് മെനകെട്ടു ഇറങ്ങി യേക്കുവാണോ ഞങ്ങളെ സന്തോഷിപ്പിക്കാൻ വേണ്ടിട്ട്.ടൂറിസം വകുപ്പിനും മന്ത്രിക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ എത്രത്തോളം colr ful ആയ നിമിഷങ്ങളാണ് ഇവിടം സമ്മാനിച്ചത്. Course കഴിഞ്ഞ് തിരിച്ചുപോകാൻ മാസങ്ങൾ എണ്ണപ്പെട്ട് കൊണ്ടിരിക്കുന്നു. ഇവിടം ജീവിച്ച ജീവിതമൊക്കെയും ഏറെ പ്രിയപ്പെട്ടതിന്റെ ഒപ്പം ആയിരിക്കും. ജനിച്ചത് കോഴിക്കോട് ആണെങ്കിലും എന്തോ വല്ലാത്ത ഒരു ആത്മബന്ധം Ms. തിരോന്തോരം താങ്കളോട് ഉണ്ട് . അതെ തീർച്ചയായും മിസ്സ് ചെയ്യും, കനകകുന്നും,കടിഞ്ഞാണില്ലാതെ കൂട്ടുകാർക്കൊപ്പം ആടി തിമിർത്ത നിശാഗന്ധിയും തീർച്ചയായും മിസ്സ് ചെയ്യും.ഒരിക്കൽ കൂടി പറയുന്നു Dear Trivadrum I Will Miss You 🥹"

, your Onam experience in Trivandrum and your positive outlook on the city are truly heartwarming. Thanks for sharing your wonderful story! ❤️

Yeah!! Trivandrum is not just a city, it's an emotion...

✍️:
📸:.__

30/08/2023

🌾🌾🪷ഓണം നൽകുന്ന വർണ്ണങ്ങളും അതിൻ്റെ സന്തോഷവും ഹൃദയത്തിലും ജീവിതത്തിലും നിറയട്ടെ ❤️.
ഈ ഓണക്കാലം ഭാഗ്യത്തിൻ്റെയും അനുഗ്രഹങ്ങളുടെയും കൂടി ആയിരിക്കട്ടെ. നന്മ നിറഞ്ഞ ഒരായിരം പൊന്നോണാശംസകൾ🌾🌾🪷

MY Thiruvananthapuram

30/08/2023

വെള്ളായണിക്കായലിൽ മഹാത്മാ അയ്യങ്കാളി ജലോത്സ വത്തിന്റെ ഭാഗമായി നടക്കുന്ന വള്ളംകളി മത്സരത്തിൽ തുഴയെറിയാൻ ആവേശത്തിൽ നാടൻ വള്ളങ്ങൾ. മൂന്നു ഇന ങ്ങളിലായി ഇതിനോടകം പതിനഞ്ചോളം വള്ളങ്ങൾ രജിസ്റ്റർ ചെയ്തു. വനിതാവിഭാഗത്തിലും രണ്ട് വള്ളങ്ങൾ മത്സരിക്കുന്നുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന നാടൻവള്ളങ്ങളുടെ ടീമുകൾ വെള്ളായണിക്കായലിൽ പരിശീലനം നടത്തുന്നുണ്ട്. ഇന്ന് ഉച്ച കഴിഞ്ഞ് നടക്കുന്ന മത്സരം കായലിലെ കാക്കമൂല ബണ്ട്റോഡിൽനിന്നു തുടങ്ങും.തൃക്കുളങ്ങര ഭാഗത്താണ് ഫിനിഷിങ് പോയിന്റ്. ഇവിടെയാണ് പ്രധാന വേദി. വള്ളംകളിയോടൊപ്പം ദീർഘദൂര നീന്തൽ മത്സരങ്ങളും കയാക്കിങ്, കനോയിങ് മത്സ രങ്ങളും നടക്കും.
വിദേശികളടക്കം നിരവധിപ്പേരാണ് എല്ലാവർഷവും വള്ളംകളി കാണാനെ ത്തുന്നത്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് ജലോത്സവം. മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻ കുട്ടി ഫ്ലാഗ്ഓഫ് ചെയ്യും. നിരവധിപ്പേർ വള്ളംകളി കാണാനെത്തുന്നതിനാൽ ശക്തമായ സുരക്ഷാസംവിധാനമാകും പോലീസ് ഒരുക്കുക. കായൽബണ്ട് സ്റ്റേജ്, വെള്ളായണി ക്ഷേത്രമൈതാനം ഉൾപ്പെടെ മൂന്ന് വേദികളിലാണ് കലാപരിപാടികൾ നടന്നുവരുന്നത്. ഉത്രാടദിനത്തിൽ വെള്ളായ ണി ക്ഷേത്രമൈതാനിയിൽ സാംസ്‌കാരിക സമ്മേളനവും നടന്നു.

Address

Thiruvananthapuram
695501

Website

Alerts

Be the first to know and let us send you an email when My Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share