28/12/2022
സോളാർ പ്രതി (നിയമപരമായി പേര് പറയാൻ പാടില്ല!) മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ ഉന്നയിച്ച ബലാത്സംഗ ആരോപണത്തിന് തെളിവില്ലെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നു. അന്ന് ആരോപണം ഉന്നയിച്ച വ്യക്തി ചില പാർട്ടിക്കാരുടെ ചട്ടുകം ആണെന്ന വിവരം നമുക്കറിയാം. സമർത്ഥമായി മാധ്യമങ്ങളെ ഈ സംഘം ഉപയോഗിക്കുകയായിരുന്നു .വ്യകതമായ തെളിവ് ഇല്ലാതെ ഇത്തരം വാർത്തകൾ നമ്മൾ കൊടുക്കുന്നത് ശരിയാണോ എന്ന് ചിന്തിക്കണം