State Police Media Centre Kerala

State Police Media Centre Kerala Official page of State Police Media Centre, PHQ. Dial 112 for emergency. This is not a platform to report crime or law & order issues. Not monitored 24X7
(2)

ഓപ്പറേഷന്‍ തൂഫാന്‍റെ  ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയില്‍ 48 കേസുകളിലായി 53 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ...
05/08/2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 48 കേസുകളിലായി 53 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8442 ആയി ഉയര്‍ന്നു. ആകെ 9100 അറസ്റ്റുകളാണ് ഇതുവരെ നടന്നത്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 17 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് ഏഴ് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 23 കേസുകളും കോട്പ പ്രകാരം 58 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 30.490 ഗ്രാം എം.ഡി.എം.എയും 12.750 കി.ഗ്രാം കഞ്ചാവും 1400 കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 36 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8487 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 502 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6211 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

മ്യൂൾ അക്കൗണ്ട് ഉടമകളാകരുതേ..... ശ്രദ്ധിക്കുകസൈബർ തട്ടിപ്പുകാർ അനധികൃതമായി പണം തട്ടിയെടുക്കാനും കൈമാറ്റം ചെയ്യാനും മറ്റു...
05/08/2026

മ്യൂൾ അക്കൗണ്ട് ഉടമകളാകരുതേ..... ശ്രദ്ധിക്കുക

സൈബർ തട്ടിപ്പുകാർ അനധികൃതമായി പണം തട്ടിയെടുക്കാനും കൈമാറ്റം ചെയ്യാനും മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന പ്രവണത വർധിച്ചു വരികയാണ്. ഇത്തരത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് 'മ്യൂൾ അക്കൗണ്ടുകൾ' (Mule Accounts) അഥവാ വാടക അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. പലപ്പോഴും ബാങ്ക് ഉടമയുടെ അറിവോടെയോ അറിയാതെയോ ആണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. തങ്ങളുടെ അക്കൗണ്ടിലൂടെ നടക്കുന്നത് വൻ സാമ്പത്തിക തട്ടിപ്പാണെന്ന് അറിയാതെ, ചെറിയ കമ്മീഷൻ തുകയ്ക്കോ പ്രതിഫലത്തിനോ വേണ്ടി അക്കൗണ്ട് വിവരങ്ങൾ കൈമാറി പോലീസിന്റെയും സൈബർ സെല്ലിന്റെയും വലയിലാകുന്നവരിൽ ഏറെയും വിദ്യാർത്ഥികളും ഗ്രാമീണ മേഖലയിലുള്ളവരുമാണ്.

​ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഏതാനും മുൻകരുതലുകൾ അത്യന്താപേക്ഷിതമാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റാരെയും അനുവദിക്കരുത്. കമ്മീഷൻ വാഗ്ദാനം ചെയ്ത് അക്കൗണ്ട് വിവരങ്ങൾ ചോദിക്കുന്നവരെയോ, സ്വന്തം അക്കൗണ്ട് വഴി പണം കൈമാറ്റം ചെയ്യാൻ ആവശ്യപ്പെടുന്ന ജോലി വാഗ്ദാനങ്ങളെയോ പൂർണ്ണമായും നിരസിക്കുക. അജ്ഞാതരായ വ്യക്തികളുമായി വ്യക്തിഗത വിവരങ്ങളോ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളോ പങ്കുവെക്കരുത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് അപ്രതീക്ഷിതമായി അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പണം വന്നാൽ അത് പിൻവലിക്കുകയോ മറ്റാരിലേക്കും ട്രാൻസ്ഫർ ചെയ്യുകയോ ചെയ്യാതെ ബാങ്കിനെയും പോലീസിനെയും രേഖാമൂലം അറിയിക്കണം.

​ഓർക്കുക, അക്കൗണ്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം അക്കൗണ്ട് ഉടമയ്ക്ക മാത്രമായിരിക്കും. അനധികൃത സാമ്പത്തിക ഇടപാടുകൾക്ക് സ്വന്തം അക്കൗണ്ട് നൽകുന്നത് ഗുരുതരമായ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിനാൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പൂർണ്ണമായും നിങ്ങളുടെ മാത്രം നിയന്ത്രണത്തിൽ സുരക്ഷിതമായി സൂക്ഷിക്കുക.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in പോർട്ടലിലോ അറിയിക്കുക.

ഓപ്പറേഷന്‍ തൂഫാന്‍റെ  ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയില്‍ 39 കേസുകളിലായി 52 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ...
04/08/2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 39 കേസുകളിലായി 52 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8394 ആയി ഉയര്‍ന്നു. ആകെ 9047 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6767.986 ഗ്രാം എം.ഡി.എം.എ.യും 951.554 കി.ഗ്രാം കഞ്ചാവും 4700.45 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 12 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 24 കേസുകളും കോട്പ പ്രകാരം 27 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 1.900 ഗ്രാം എം.ഡി.എം.എയും 8.789 കി.ഗ്രാം കഞ്ചാവും 1.70 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 37 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8451 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 495 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6187 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

മഴ: അടിയന്തര സഹായത്തിന് വിളിക്കാം 112
03/08/2026

മഴ: അടിയന്തര സഹായത്തിന് വിളിക്കാം 112

ഓപ്പറേഷന്‍ തൂഫാന്‍റെ  ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ  പരിശോധനയില്‍ 45 കേസുകളിലായി 44 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ...
03/08/2026

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 45 കേസുകളിലായി 44 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8355 ആയി ഉയര്‍ന്നു. ആകെ 8995 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6766.086 ഗ്രാം എം.ഡി.എം.എ.യും 821.497 കി.ഗ്രാം കഞ്ചാവും 307.557 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 17 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 28 കേസുകളും കോട്പ പ്രകാരം 25 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 0.210 ഗ്രാം എം.ഡി.എം.എയും 0.121 കി.ഗ്രാം കഞ്ചാവും 0.30 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 38 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8414 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 491 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6166 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേ...
03/08/2026

വീടുകൾ പൂട്ടിയിട്ട് യാത്രചെയ്യുന്നവര്‍ അക്കാര്യം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിച്ചാല്‍ വീട്ടിലും പരിസരത്തും പ്രത്യേക പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. ഇതുവരെ സംസ്ഥാനത്ത് ഈ സൗകര്യം വിനിയോഗിച്ചത് 31,188 പേരാണ്.

പോലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് വിവരം നല്‍കണം. യാത്രപോകുന്ന ദിവസങ്ങള്‍, വീടിന്‍റെ ഫോട്ടോ, സ്ഥിതിചെയ്യുന്ന സ്ഥലം, വിലാസം, ബന്ധുവിന്‍റേയോ അയല്‍വാസിയുടെയോ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്. ഏഴു ദിവസം മുന്‍പുവരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസ് നിരീക്ഷണത്തിലായിരിക്കും. 14 ദിവസത്തിലധികം സേവനം ആവശ്യമായി വരികയാണെങ്കില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണം.

സാധാരണക്കാര്‍ക്കും ലളിതമായി ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും പോല്‍-ആപ്പ് ഡൗണ്‍ ലോഡ് ചെയ്യാം. ഇതിനോടകം 17 ലക്ഷത്തോളം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏറ്റവും മികച്ച ജനപ്രിയ ആപ്പുകളില്‍ ഒന്നായി കേരള പോലീസിന്‍റെ ഈ പോല്‍-ആപ്പ് (POL-APP) മാറിയിട്ടുണ്ട്. എല്ലാവര്‍ക്കും ഉപകാരപ്രദമായ ഈ ആപ്പ് എല്ലാവരും അവരവരുടെ മൊബൈല്‍ ഫോണുകളില്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കേരള പോലീസ് അഭ്യര്‍ത്ഥിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍: 43 പേര്‍ കൂടി അറസ്റ്റില്‍ ആകെ അറസ്റ്റിലായവരുടെ എണ്ണം 8951ഓപ്പറേഷന്‍ തൂഫാന്‍റെ  ഭാഗമായി സംസ്ഥാന വ്യാപ...
02/08/2026

ഓപ്പറേഷന്‍ തൂഫാന്‍:
43 പേര്‍ കൂടി അറസ്റ്റില്‍
ആകെ അറസ്റ്റിലായവരുടെ എണ്ണം 8951

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 32 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8310 ആയി ഉയര്‍ന്നു. ആകെ 8951 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6765.414 ഗ്രാം എം.ഡി.എം.എ.യും 821.361 കി.ഗ്രാം കഞ്ചാവും 307.257 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 8 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 5 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 3 കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 16 കേസുകളും കോട്പ പ്രകാരം 19 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 74.288 ഗ്രാം എം.ഡി.എം.എയും 37.117 കി.ഗ്രാം കഞ്ചാവും 10.6 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 33 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 8376 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 486 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 6154 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

"ഡിജിറ്റൽ അറസ്റ്റ്" എന്നൊന്നുണ്ടോ? "ഇല്ല" എന്നതാണ് ഉത്തരം...CBI, Customs, അല്ലെങ്കിൽ പോലീസിന്റെ വ്യാജ വേഷത്തിൽ വിഡിയോ കോ...
02/08/2026

"ഡിജിറ്റൽ അറസ്റ്റ്" എന്നൊന്നുണ്ടോ?
"ഇല്ല" എന്നതാണ് ഉത്തരം...

CBI, Customs, അല്ലെങ്കിൽ പോലീസിന്റെ വ്യാജ വേഷത്തിൽ വിഡിയോ കോൾ വഴി നിങ്ങളുടെ പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന തട്ടിപ്പുകാരിൽ നിന്ന് ജാഗ്രത പാലിക്കുക.

ഓർക്കുക: നിയമപാലകർ ഒരിക്കലും ഓൺലൈൻ വിഡിയോ കോളിലൂടെ അറസ്റ്റ് രേഖപ്പെടുത്തുകയോ അക്കൗണ്ടുകളിലേക്ക് പണം അയക്കാൻ ആവശ്യപ്പെടുകയോ ഇല്ല.

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലോ cybercrime.gov.in പോർട്ടലിലോ പരാതിപ്പെടുക.

ഈ സന്ദേശം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കൂ!

മഴ: അടിയന്തര സഹായത്തിന് വിളിക്കാം 112
02/08/2026

മഴ: അടിയന്തര സഹായത്തിന് വിളിക്കാം 112

Address

Vazhuthacadu
Thiruvananthapuram
695010

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
Wednesday 9am - 9pm
Thursday 9am - 9pm
Friday 9am - 9pm
Saturday 9am - 9pm
Sunday 9am - 9pm

Telephone

+914712318188

Alerts

Be the first to know and let us send you an email when State Police Media Centre Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to State Police Media Centre Kerala:

Shortcuts

Share