Kumaran Asan

Kumaran Asan Kumar Asan is one of Malayalam's greatest poets. A disciple of Sreenarayana Guru, he created a revolution in the literary realm of Kerala.

07/08/2026

Kumaran Asan and the Controversy Surrounding Guru’s Shashtipoorthi Memorial

As a memorial to Sree Narayana Guru’s Shashtipoorthi (60th birthday), a property was purchased and a building was constructed at Kaithamukku in Thiruvananthapuram. The expenses were met through public contributions, and the accounts were maintained by Chaitanya Swamikal. Around the same time, Kumaran Asan built a house of his own near the railway station at present-day Pettah. Allegations arose that the materials used for Asan’s building had actually been purchased for the Shashtipoorthi Memorial project. This created considerable controversy and tension. To discuss the matter, a meeting was convened at Pulimoodu House, attended by several people, including Swamikal. While many expressed their views, Swamikal remained silent. After some time, he withdrew to an inner room and sat quietly. Kumaran Asan, who had been listening to the discussions, stood anxiously awaiting the outcome. Eventually, Swamikal called M. Govindan Judge into the room and conveyed Guru’s message: disputes should not divide people; they should remain united and live in harmony. Govindan Judge then came out and presented the detailed accounts of the building project, clarifying all expenditures. With the facts made clear, the misunderstanding was resolved and the controversy came to an end.

ശ്രീനാരായണ ഗുരുദേവൻ്റെ ഷഷ്ടിപൂർത്തി സ്മാരകമായി തിരുവനന്തപുരത്ത് കൈതമുക്കിൽ ഒരു വസ്തു വാങ്ങി കെട്ടിടം
കെട്ടിക്കുകയുണ്ടായി. പൊതു പിരിവു നടത്തിയാണ് അതിൻ്റെ ചെലവുകൾ ഏറ്റെടുത്തിരുന്നത്.ചൈതന്യ സ്വാമികൾ അതിൻ്റെ കണക്കു സൂക്ഷിച്ചിരുന്നു. ആ അവസരത്തിൽ കുമാരനാശാൻ ഇപ്പോഴത്തെ പേട്ടയിൽ റെയിൽവേ സ്‌റ്റേഷനു സമീപം സ്വന്തമായി ഒരു കെട്ടിടം പണികഴിപ്പിക്കുകയുണ്ടായി. അതിനുപയോഗിച്ച സാധനങ്ങളെല്ലാം ഷഷ്ടിപൂർത്തി സ്മാരകത്തിനു വാങ്ങിയ സാധനങ്ങളായിരുന്നുവെന്നായിരുന്നു ആരോപണം. അത് പ്രക്ഷുബ്ധമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചു. അതിനെക്കുറിച്ച് ആലോചിക്കാൻ പുളിമൂടു വീട്ടിൽ ഒരു യോഗം ചേർന്നു. സ്വാമികളും സന്നിഹിതനായിരുന്നു. പലരും സംസാരിച്ചു. സ്വാമികൾ അഭിപ്രായം ഒന്നും പറഞ്ഞില്ല. ഒടുവിൽ സ്വാമികൾ അകത്തെ മുറിയിൽ പോയി കുറച്ചു സമയം നിശ്ശബ്ദനായിരുന്നു. സംസാരമെല്ലാം കേട്ടുകൊണ്ടു കുമാനാശാൻ അക്ഷമനായി നില്ക്കുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ സ്വാമികൾ എം.ഗോവിന്ദൻ ജഡ്ജിയെ അകത്തേക്കു വിളിച്ചു. വഴക്കുണ്ടായി തമ്മിൽ പിരിയരുത് .യോജിപ്പായി കഴിയണം. അതായിരുന്നു ശ്രീനാരാണ ഗുരുദേവൻ്റെ ഉപദേശം. ഗോവിന്ദൻ ജഡ്ജി വെളിയിൽ വന്നു കെട്ടിടം പണിയുടെ കണക്കുകളെല്ലാം വായിച്ചു ബോദ്ധ്യപ്പെടുത്തി. അങ്ങനെ ആ തെറ്റിദ്ധാരണ അവസാനിച്ചു

A Lesson in Humility: Asan on Sree Narayana Guru’s Unostentatious Life"On his birthday, Sree Narayana Guru was staying a...
06/08/2026

A Lesson in Humility: Asan on Sree Narayana Guru’s Unostentatious Life

"On his birthday, Sree Narayana Guru was staying at the house of a devotee in Prakkulam, Kollam. Across the land, people were celebrating with great devotion and respect—carrying his portraits atop elephants in grand processions, performing acts of charity, holding festivities, delivering speeches, offering prayers, and seeking blessings in his name among millions of people. Yet, as if knowing nothing of all this, that great soul spent that sacred day—blessed by his incarnation—like any ordinary person in that home, living as a simple human being. What a profound lesson this is! O merciful and Almighty God! May Your showers of grace forever bestow long life and good health upon our Revered Swamiji—the ideal mahatma who lives his life striving for the progress and well-being not just of millions, but of the entire public."

_Swami Guruprakasham

ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന ഗുരുവിനെ പറ്റി ആശാൻ എഴുതിയത്. 1913 - ലെ ഗുരുദേവജയന്തിക്ക് കുമാരനാശാൻ വിവേകോദയത്തിൽ എഴുതിയ കുറിപ്പിൽനിന്ന്: ."തിരുനാൾ ദിവസം തൃപ്പാദങ്ങൾ കൊല്ലത്ത് പ്രാക്കുളത്ത് ഒരു ഭക്തന്റെ ഗൃഹത്തിലായിരുന്നു. നാടൊട്ടുക്കും തൻ്റെ ഛായാപടങ്ങളെ ആനപ്പുറത്തു വച്ച് ഭക്തി ബഹുമാനപുരസരം ആഘോഷങ്ങളോടുകൂടി ജനങ്ങൾ എഴുന്നള്ളിക്കുന്നതോ തന്റെ നാമത്തിൽ അനേകലക്ഷം ജനങ്ങളുടെ ഇടയിൽ ദാനധർമ്മങ്ങളോ വിനോദങ്ങളോ പ്രസംഗങ്ങളോ ആരാധനകളോ ആശിർവാദങ്ങളോ നടത്തുന്നതോ യാതൊന്നും അറിയാത്ത മട്ടിൽ ആ മഹാത്മാവ് ഒരു സാധാരണ മനുഷ്യന്റെ നിലയിൽ തൻെറ അവതാരത്താൽ പവിത്രമായ ആ സുദിനം ഒരു വെറും സാധാരണ ദിവസം പോലെ ആ ഭവനത്തിൽ കഴിച്ചുകൂട്ടി. എന്തൊരു വലിയ പാഠമാണിത് ! പരമകാരുണികനും സർവ്വശക്തനുമായ ഈശ്വരാ! അനേകലക്ഷം ജനങ്ങളുടെ മാത്രമല്ല പൊതുജനങ്ങളുടെയും അഭ്യുദയത്തിനും ക്ഷേമത്തിനുമായി യത്നിച്ച് ജീവിതം നയിക്കുന്ന മാതൃകാ മഹാപുരുഷനായ ഞങ്ങളുടെ സ്വാമി തൃപ്പാദങ്ങൾക്ക് ദീർഘമായ ആയുരാരോഗ്യങ്ങൾ ഉണ്ടാകാൻ അവിടുത്തെ കൃപാകടാക്ഷവർഷങ്ങൾ എന്നും ചൊരിയുമാറാകേണമേ."

_സ്വാമി ഗുരുപ്രകാശം

05/08/2026

Through Imagination Across India: Kumaranashan's National Vision

Outside Kerala, Kumaranashan travelled only to parts of present-day Tamil Nadu, Karnataka, and Bengal. He stayed in Bengaluru and Kolkata for periods of Sanskrit study. Yet the descriptions of India found in Kumaranashan’s poetry transcend these geographical limitations in a remarkable way. Kumaranashan’s verses wander freely across the vast expanse of the Indian subcontinent, vividly portraying its diverse landscapes, changing climates, everyday life, forests, flowers, mountains, rivers, valleys, and wildlife. Through his imagination and poetic genius, his mind and pen travel effortlessly across regions he may never have physically visited. Reading his works, one often gets the impression that he had journeyed throughout India, so distinctive and authentic are his depictions of different places and environments. Kumaranashan’s attachment was not confined merely to Indian culture; he felt a profound emotional bond with the land itself—the very soil in which that culture had taken root and flourished. This deep sense of national and cultural belonging is evident in Nalini, where Kumaranashan introduces the protagonist, Divakara Yogi, against the majestic backdrop of the Himalayas—a mountain range that occupies a special place in the imagination of every Indian. Through such imagery, Kumaranashan connects individual experience with the grandeur, spirituality, and geographic vastness of India itself.

കേരളത്തിനു പുറത്ത് ആശാന്‍ സഞ്ചരിച്ചിട്ടുള്ളത് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ബംഗാളിലും മാത്രമാണ്. സംസ്‌കൃത പഠനത്തിനായി ബെംഗളൂരുവിലും കൊല്‍ക്കത്തയിലും താമസിച്ചിട്ടുണ്ട്. എന്നാല്‍ യാത്രയുടേതായ ഈ പരിമിതികളെ അതിവര്‍ത്തിക്കുന്നതാണ് ഭാരതത്തിന്റെ വിശാലതയെക്കുറിച്ചുള്ള ആശാന്‍ കവിതകളിലെ വര്‍ണനകള്‍. ഉപഭൂഖണ്ഡത്തിലെ ഒന്നിനൊന്ന് വ്യത്യസ്തമായ ഭൂപ്രകൃതികള്‍, കാലാവസ്ഥയിലെ മാറ്റങ്ങള്‍, ജനജീവിതം, വനഭംഗികള്‍, പൂക്കള്‍, പര്‍വതങ്ങള്‍, നദികള്‍, താഴ്‌വാരങ്ങള്‍, ജന്തുജാലങ്ങള്‍ എന്നിവയിലൂടെയെല്ലാം ആശാന്റെ മനസ്സും തൂലികയും സ്വച്ഛന്ദവിഹാരം നടത്തുന്നു. ഭാരതത്തിലെമ്പാടും സഞ്ചരിച്ചിട്ടുള്ളതുപോലെയാണ് ഓരോയിടത്തെക്കുറിച്ചും ആശാന്‍ സവിശേഷമായി വര്‍ണിക്കുന്നത്. ഭാരതസംസ്‌കാരത്തോടു മാത്രമല്ല, അത് ഉയിര്‍കൊണ്ട് വികാസം പ്രാപിച്ച നാടിനോടും ആശാന് തീവ്രമായ ആഭിമുഖ്യമായിരുന്നു. നളിനി എന്ന കാവ്യത്തില്‍ നായകനായ ദിവാകര യോഗിയെ ആശാന്‍ അവതരിപ്പിക്കുന്നതു തന്നെ ഓരോ ഭാരതീയ മനസ്സിലും നിറഞ്ഞുനില്‍ക്കുന്ന ഹിമവാന്റെ പശ്ചാത്തലത്തിലാണ്.

29/07/2026

Kumaranashan: The Poet of Love, Disciple of Sree Narayana Guru, and Architect of Kerala's Social Renaissance
Kumaranashan was born as Kumaru on 12 April 1873 at the Thommalvilakam ancestral home in Kayikkara. He was the second of nine children born to the renowned musician Narayana Perungudi and Kaliyamma, affectionately known as Kochu Pennu. Three of his younger siblings died in childhood. Kumaru's life was one of relentless struggle, marked by hardship, personal tragedies, and remarkable perseverance.A decisive turning point came when, while he was confined to a sickbed, Sree Narayana Guru extended his hands to him and lifted him up—both literally and spiritually. That moment transformed the course of Kumaru's life and set him on a new path, a journey that continued until the tragic boat accident that claimed his life in 1924. Recognizing the extraordinary talent within the young Kumaru, Sree Narayana Guru sent him to Bangalore and Calcutta for higher studies. These experiences broadened his intellectual horizons and gave new direction to his poetic genius and exceptional organizational abilities. Kumaranashan went on to become one of the most influential figures in both the social reform movement and the community reform movement, helping usher in a new era in Kerala's history. By birth, Kumaranashan belonged to the land of Malayalam, but through his poetry he enveloped it in the spirit of love. The literary gems he created out of that profound compassion transcended the boundaries of the Sree Narayana movement and evolved into universal reflections that continue to inspire humanity. His voice remains one of the most majestic, noble, and spiritually elevated in Malayalam literature. For Kumaranashan, poetry was never a pastime like chewing betel leaves or playing a game of chess. It was a sacred vocation demanding deep commitment and contemplation. Perhaps that is why his poems illuminated not merely individual lives but an entire age. Having experienced, through Sree Narayana Guru, the eternal nature of truth and the transience of worldly existence, Kumaranashan composed Veenapoovu (The Fallen Flower) to awaken humanity to the fleeting nature of life. The poem emerged as the dawn star of the romantic revolution in Malayalam poetry and remains one of the defining landmarks in the history of Malayalam literature. After completing his studies and returning in 1900, it was Sree Narayana Guru who awakened Kumaranashan's extraordinary organizational abilities through the Aruvippuram movement. Beginning with the Aruvippuram Kshetra Yogam and continuing through the formation of the Sree Narayana Dharma Paripalana (SNDP) Yogam in 1903, Kumaranashan dedicated the next sixteen years of his life to the organization with unwavering commitment. Those years were marked by courage, sacrifice, hardship, and above all, complete devotion at the feet of his Guru. As the first General Secretary of the SNDP Yogam, a member of the Sree Moolam Popular Assembly, an eminent poet, and a visionary social reformer, Kumaranashan left an enduring legacy. His life and works continue to stand as a beacon of literary excellence, social transformation, and spiritual enlightenment in Kerala's history.
കായിക്കരയിലെ തൊമ്മൽവിളാകം തറവാട്ടിൽ സംഗീതജ്ഞനായ നാരായണ പെരുങ്കുടിയുടെയും കൊച്ചു പെണ്ണ് എന്ന് വിളിപ്പേരുള്ള കളിയമ്മയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി 1873 ഏപ്രിൽ 12 ന് കുമാരു ജനിച്ചു. ഇളയ സഹോദരങ്ങളിൽ മൂന്നു പേർ ബാല്യത്തിലേ മരിച്ചു. വിധിയോട് മല്ലിട്ട് കഷ്ടപ്പാടുകളേയും നിരവധി ദൂരന്ത നിമിഷങ്ങളേയും അതിജീവിച്ചുള്ള മുന്നേറ്റമായിരുന്നു കുമാരുവിന്റെ ജീവിതം. രോഗശയ്യയിൽ കഴിയവേ തനിക്ക് അരികിലെത്തിയ ശ്രീ നാരായണ ഗുരു നീട്ടിയ തൃക്കരങ്ങളിൽ പിടിച്ചുയർന്ന കുമാരുവിന്റെ ജീവിതം മറ്റൊരു പന്ഥാവിലേക്ക് വഴിമാറ്റപ്പെട്ടു. ചക്രവാള സീമകൾ കീഴടക്കിയുള്ള ആ മുന്നേറ്റം 1924 ലെ ആ ദുരന്ത നിമിഷം വരെ നീണ്ടുനിന്നു. കുമാരുവിലെ പ്രതിഭയെ കണ്ടറിഞ്ഞ ഗുരു ബാംഗ്ളൂർ, കൽക്കട്ട എന്നിവിടങ്ങളിൽ അയച്ചു പഠിപ്പിക്കുകയും കുമാരുവിലെ കവിത്വത്തിനും സംഘടനാ പാടവത്തിനും പുത്തൻ ദിശാബോധം നൽകുകയും ചെയ്തു. സാമൂഹിക പരിഷ്കരണ രംഗത്തും സമുദായ പരിഷ്കരണ രംഗത്തും നവയുഗ പിറവി കുറിച്ച വ്യക്തിപ്രഭാവമായി എൻ കുമാരനാശാൻ. ജന്മംകൊണ്ട് മലയാളക്കരയെ ആകെ കാവ്യാത്മകത കൊണ്ട് മൂടിയ സ്നേഹഗായകൻ, ആ സ്നേഹത്തിൽ തീർത്ത മണിമുത്തുകൾ ശ്രീനാരായണീയർക്ക് മാത്രമല്ല ലോകത്തിനാകെ ദിശാബോധം നൽകുന്ന ചിന്താസരണികളായി വളർന്നു. മലയാള സാഹിത്യത്തിൽ ഘനഗംഭീരവും വിശുദ്ധോദാരവുമായ ഒരു ശബ്ദമായിരുന്നു കുമാര മഹാ കവിയുടേത്. കാവ്യരചന താംമ്പൂല ചർവ്വണം പോലെയോ ചതുരംഗക്കളി പോലെേയോ ഒരു വിനോദമല്ലായിരുന്നു കുമാരനാശാന് . ഗൗരവമേറിയ സപര്യയായിരുന്നു. അതു കൊണ്ടാകാം ആശാന്റെ കവിതകൾ ജീവിതത്തെ മാത്രമല്ല ഒരു യുഗത്തെ തന്നെ ജ്വലിപ്പിച്ചത്. സത്യത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ നശ്വരതയും ഗുരുവിൽ നിന്ന് അനുഭവിച്ചു മനസിലാക്കിയ ആശാൻ, ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ലോകത്തെ ബോദ്യപ്പെടുത്താൻ എഴുതിയ വീണപ്പൂവ് മലയാള കവിതാ ചരിത്രത്തിൽ കല്പനിക വിപ്ലവത്തിവത്തിന്റെ പ്രഭാത നക്ഷത്രമായി ഉദിച്ചു നില്ക്കുന്നു. 1900ത്തിൽ പഠിപ്പു നിർത്തി തിരിച്ചെത്തിയ കുമാരുവിലെ സംഘടനാ വൈഭവത്തെ അരുവിപ്പുറത്തെ തീർത്ഥം തളിച്ച് ഉണർത്തിയത് ഗുരുവായിരുന്നു. അരുവിപ്പുറം ക്ഷേത്രയോഗത്തിൽ തുടങ്ങി 1903 ൽ രൂപീകരിച്ച എസ്.എൻ.ഡി.പി. യോഗത്തിലൂടെ പടർന്നു കയറിയ തേരോട്ടം നീണ്ട 16 വർഷക്കാലം സാഹസികവും യാതനാ നിർഭരവും സർവ്വോപരി ഗുരുപാദങ്ങളിൽ സമർപ്പിതവുമായിരുന്നു. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി, ശ്രീമൂലം പ്രജാസഭയിലെ അംഗം ഇങ്ങനെ വിശേഷണങ്ങൾ പലതായിരുന്നു കുമാരനാശാൻ എന്ന മഹാപ്രതിഭയ്ക്ക്

Kumaranashan: The Poet of Love, Disciple of Sree Narayana Guru, and Architect of Kerala's Social RenaissanceKumaranashan...
24/07/2026

Kumaranashan: The Poet of Love, Disciple of Sree Narayana Guru, and Architect of Kerala's Social Renaissance

Kumaranashan was born as Kumaru on 12 April 1873 at the Thommalvilakam ancestral home in Kayikkara. He was the second of nine children born to the renowned musician Narayana Perungudi and Kaliyamma, affectionately known as Kochu Pennu. Three of his younger siblings died in childhood. Kumaru's life was one of relentless struggle, marked by hardship, personal tragedies, and remarkable perseverance.A decisive turning point came when, while he was confined to a sickbed, Sree Narayana Guru extended his hands to him and lifted him up—both literally and spiritually. That moment transformed the course of Kumaru's life and set him on a new path, a journey that continued until the tragic boat accident that claimed his life in 1924. Recognizing the extraordinary talent within the young Kumaru, Sree Narayana Guru sent him to Bangalore and Calcutta for higher studies. These experiences broadened his intellectual horizons and gave new direction to his poetic genius and exceptional organizational abilities. Kumaranashan went on to become one of the most influential figures in both the social reform movement and the community reform movement, helping usher in a new era in Kerala's history. By birth, Kumaranashan belonged to the land of Malayalam, but through his poetry he enveloped it in the spirit of love. The literary gems he created out of that profound compassion transcended the boundaries of the Sree Narayana movement and evolved into universal reflections that continue to inspire humanity. His voice remains one of the most majestic, noble, and spiritually elevated in Malayalam literature. For Kumaranashan, poetry was never a pastime like chewing betel leaves or playing a game of chess. It was a sacred vocation demanding deep commitment and contemplation. Perhaps that is why his poems illuminated not merely individual lives but an entire age. Having experienced, through Sree Narayana Guru, the eternal nature of truth and the transience of worldly existence, Kumaranashan composed Veenapoovu (The Fallen Flower) to awaken humanity to the fleeting nature of life. The poem emerged as the dawn star of the romantic revolution in Malayalam poetry and remains one of the defining landmarks in the history of Malayalam literature. After completing his studies and returning in 1900, it was Sree Narayana Guru who awakened Kumaranashan's extraordinary organizational abilities through the Aruvippuram movement. Beginning with the Aruvippuram Kshetra Yogam and continuing through the formation of the Sree Narayana Dharma Paripalana (SNDP) Yogam in 1903, Kumaranashan dedicated the next sixteen years of his life to the organization with unwavering commitment. Those years were marked by courage, sacrifice, hardship, and above all, complete devotion at the feet of his Guru. As the first General Secretary of the SNDP Yogam, a member of the Sree Moolam Popular Assembly, an eminent poet, and a visionary social reformer, Kumaranashan left an enduring legacy. His life and works continue to stand as a beacon of literary excellence, social transformation, and spiritual enlightenment in Kerala's history.

കായിക്കരയിലെ തൊമ്മൽവിളാകം തറവാട്ടിൽ സംഗീതജ്ഞനായ നാരായണ പെരുങ്കുടിയുടെയും കൊച്ചു പെണ്ണ് എന്ന് വിളിപ്പേരുള്ള കളിയമ്മയുടെയും ഒൻപത് മക്കളിൽ രണ്ടാമനായി 1873 ഏപ്രിൽ 12 ന് കുമാരു ജനിച്ചു. ഇളയ സഹോദരങ്ങളിൽ മൂന്നു പേർ ബാല്യത്തിലേ മരിച്ചു. വിധിയോട് മല്ലിട്ട് കഷ്ടപ്പാടുകളേയും നിരവധി ദൂരന്ത നിമിഷങ്ങളേയും അതിജീവിച്ചുള്ള മുന്നേറ്റമായിരുന്നു കുമാരുവിന്റെ ജീവിതം. രോഗശയ്യയിൽ കഴിയവേ തനിക്ക് അരികിലെത്തിയ ശ്രീ നാരായണ ഗുരു നീട്ടിയ തൃക്കരങ്ങളിൽ പിടിച്ചുയർന്ന കുമാരുവിന്റെ ജീവിതം മറ്റൊരു പന്ഥാവിലേക്ക് വഴിമാറ്റപ്പെട്ടു. ചക്രവാള സീമകൾ കീഴടക്കിയുള്ള ആ മുന്നേറ്റം 1924 ലെ ആ ദുരന്ത നിമിഷം വരെ നീണ്ടുനിന്നു. കുമാരുവിലെ പ്രതിഭയെ കണ്ടറിഞ്ഞ ഗുരു ബാംഗ്ളൂർ, കൽക്കട്ട എന്നിവിടങ്ങളിൽ അയച്ചു പഠിപ്പിക്കുകയും കുമാരുവിലെ കവിത്വത്തിനും സംഘടനാ പാടവത്തിനും പുത്തൻ ദിശാബോധം നൽകുകയും ചെയ്തു. സാമൂഹിക പരിഷ്കരണ രംഗത്തും സമുദായ പരിഷ്കരണ രംഗത്തും നവയുഗ പിറവി കുറിച്ച വ്യക്തിപ്രഭാവമായി എൻ കുമാരനാശാൻ. ജന്മംകൊണ്ട് മലയാളക്കരയെ ആകെ കാവ്യാത്മകത കൊണ്ട് മൂടിയ സ്നേഹഗായകൻ, ആ സ്നേഹത്തിൽ തീർത്ത മണിമുത്തുകൾ ശ്രീനാരായണീയർക്ക് മാത്രമല്ല ലോകത്തിനാകെ ദിശാബോധം നൽകുന്ന ചിന്താസരണികളായി വളർന്നു. മലയാള സാഹിത്യത്തിൽ ഘനഗംഭീരവും വിശുദ്ധോദാരവുമായ ഒരു ശബ്ദമായിരുന്നു കുമാര മഹാ കവിയുടേത്. കാവ്യരചന താംമ്പൂല ചർവ്വണം പോലെയോ ചതുരംഗക്കളി പോലെേയോ ഒരു വിനോദമല്ലായിരുന്നു കുമാരനാശാന് . ഗൗരവമേറിയ സപര്യയായിരുന്നു. അതു കൊണ്ടാകാം ആശാന്റെ കവിതകൾ ജീവിതത്തെ മാത്രമല്ല ഒരു യുഗത്തെ തന്നെ ജ്വലിപ്പിച്ചത്. സത്യത്തിന്റെ അനശ്വരതയും പ്രപഞ്ചത്തിന്റെ നശ്വരതയും ഗുരുവിൽ നിന്ന് അനുഭവിച്ചു മനസിലാക്കിയ ആശാൻ, ജീവിതത്തിന്റെ ക്ഷണികതയെക്കുറിച്ച് ലോകത്തെ ബോദ്യപ്പെടുത്താൻ എഴുതിയ വീണപ്പൂവ് മലയാള കവിതാ ചരിത്രത്തിൽ കല്പനിക വിപ്ലവത്തിവത്തിന്റെ പ്രഭാത നക്ഷത്രമായി ഉദിച്ചു നില്ക്കുന്നു. 1900ത്തിൽ പഠിപ്പു നിർത്തി തിരിച്ചെത്തിയ കുമാരുവിലെ സംഘടനാ വൈഭവത്തെ അരുവിപ്പുറത്തെ തീർത്ഥം തളിച്ച് ഉണർത്തിയത് ഗുരുവായിരുന്നു. അരുവിപ്പുറം ക്ഷേത്രയോഗത്തിൽ തുടങ്ങി 1903 ൽ രൂപീകരിച്ച എസ്.എൻ.ഡി.പി. യോഗത്തിലൂടെ പടർന്നു കയറിയ തേരോട്ടം നീണ്ട 16 വർഷക്കാലം സാഹസികവും യാതനാ നിർഭരവും സർവ്വോപരി ഗുരുപാദങ്ങളിൽ സമർപ്പിതവുമായിരുന്നു. യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറി, ശ്രീമൂലം പ്രജാസഭയിലെ അംഗം ഇങ്ങനെ വിശേഷണങ്ങൾ പലതായിരുന്നു കുമാരനാശാൻ എന്ന മഹാപ്രതിഭയ്ക്ക്.

The Recovery of Kumaranashan's Body: Three Days of Hope, Grief, and MourningNews of the Redeemer boat tragedy spread rap...
23/07/2026

The Recovery of Kumaranashan's Body: Three Days of Hope, Grief, and Mourning

News of the Redeemer boat tragedy spread rapidly across the land, and as Kumaranashan himself had once written, "All of Kerala wept; the whole world seemed immersed in tears," that became the reality across the country. When a full day passed and it was confirmed that he was not among the survivors, people generally believed that he had perished, although many still clung to hope because his body had not yet been found. Crowds poured into Pallana, while people gathered anxiously at every riverside landing to question passengers arriving on passing boats. The riverbanks were thick with vegetation, and there were widespread fears of crocodiles in the waters. Search operations were possible only during daylight, as the police and magistrate prohibited night-time diving despite the eagerness of volunteers, leading to heated debates. On the third morning, seven people were still missing. One body was recovered but was not Kumaranashan. Soon afterward, a coffee vendor rowing downstream shouted that he had seen another body floating in the river. Everyone rushed to the spot, and as the body was brought ashore, the heartbreaking truth emerged—it was Kumaranashan. He was still wearing his shirt and coat, though his mundu had been washed away. His eyes were tightly closed, his face retained its familiar serenity, and his legs had stiffened, bent slightly inward at the knees. After the mud was gently washed from his body, he was laid upon a woven palm mat. Those who looked upon his peaceful face could not have failed to recall his own moving words: "A cherished jewel of friendship is lost; no noble soul like this remains on earth. Alas, dear Vanchi Lakshmi, do not restrain your tears."

— Swami Guruprakasham

റെഡീമർ ബോട്ടപകട വാർത്ത നാടെങ്ങും പരന്നു... കവി തന്നെ പാടിയതുപോലെ - " പാടേ കേരളഭൂമി കേണു, ഭുവനം കണ്ണീരിൽ മുക്കുന്നിതേ " എന്ന അവസ്ഥ വന്നു!... ഒരു ദിവസം പിന്നിട്ടതോടെ, രക്ഷപ്പെട്ടവരിൽ ആശാൻ ഇല്ലെന്ന് കണ്ടതോടെ ആശാൻ മരിച്ചു' എന്ന ധാരണ പൊതുവെ പരന്നു. എങ്കിലും, മൃതദേഹം കിട്ടാഞ്ഞതിനാൽ ഉള്ളിൽ പ്രതീക്ഷ പുലർത്തുന്നവരും ഏറെയുണ്ടായിരുന്നു. ധാരാളം ആളുകൾ പല്ലനയിലേക്ക് എത്തിക്കൊണ്ടിരുന്നു... അപകടശേഷം അതുവഴി കടന്നു പോകുന്ന ബോട്ടുകൾ ഓരോ കടവെത്തുമ്പോഴും അവരിൽനിന്ന് വിവരങ്ങളറിയുവാൻ ആ പ്രദേശങ്ങളിലെ ജനങ്ങൾ ആകാംഷയോടെ കൂട്ടംകൂടി നിൽപ്പുണ്ടായിരുന്നു. ആറിന്റെ ഇരുകരകളും കാടുപിടിച്ച് കിടക്കുകയാണ്. അവിടെ മുതലകളുണ്ടെന്ന് സംസാരമുണ്ടായിരുന്നു. രക്ഷാപ്രവർത്തനങ്ങൾ പകൽ സമയമേ സാധ്യമായിരുന്നുള്ളു. അക്ഷമരായ ചില ആളുകൾ രാത്രിയിൽ മുങ്ങിത്തപ്പാൻ ഒരുമ്പെട്ടെങ്കിലും പൊലീസും മജിസ്ട്രേറ്റും അത് വിലക്കി. ഇതിനെച്ചൊല്ലി വാദപ്രതിവാദങ്ങളും സജീവമായിരുന്നു.. രക്ഷപ്പെട്ടവരുടെ വർത്തമാനങ്ങൾക്ക് ചെവി കൊടുത്തു കൊണ്ട് അവിടെയും ഇവിടെയുമെല്ലാം ആൾക്കൂട്ടങ്ങളും കാണാമായിരുന്നു. മൂന്നാം ദിനം പുലർന്നു. ഏഴു പേരെക്കൂടി കണ്ടുകിട്ടാനുണ്ട്. സ്ഥലത്ത് പൊങ്ങിയ ഒരു മൃതദേഹം കരയ്ക്കടുപ്പിച്ചു.അതും ആശാനല്ല.. അപ്പോൾ അതുവഴി വള്ളം തുഴഞ്ഞെത്തിയ ഒരു കാപ്പി വിൽപ്പനക്കാരൻ, താഴെ മാറി ഒരു ശവം കണ്ടതായി വിളിച്ചുപറഞ്ഞു. എല്ലാവരും അവിടേക്ക് പാഞ്ഞു. ഓളത്തിൽ ആടിക്കൊണ്ട് പൊങ്ങിക്കിടന്നിരുന്ന ആ മൃതദേഹം കരയ്ക്കെടുത്ത് നോക്കിയപ്പോൾ. കഠോരം!.... അത് ആശാന്‍റെ മൃതദേഹമായിരുന്നു. കുപ്പായവും കോട്ടും ദേഹത്തുണ്ട്. മുണ്ട് നഷ്ടപ്പെട്ടിരുന്നു. ഇറുകി അടഞ്ഞ കണ്ണുകൾ. മുഖത്ത് ആ പ്രശാന്തത നിലനിൽപ്പുണ്ട്. കാലുകൾ മരവിച്ച് മുട്ടുഭാഗം വച്ച് അകത്തേക്ക് അല്പം വളഞ്ഞിരിക്കുന്നു. ദേഹത്തെ ചെളി കഴുകി വൃത്തിയാക്കി. ഒരു തഴപ്പായയിൽ ആ മൃതദേഹം കിടത്തി. ആ മുഖത്തേക്ക് നോക്കിയവർ കവിവചനം ഓർമ്മിച്ചിരിക്കണം - "നഷ്ടപ്പെട്ടൊരു ബന്ധുരത്ന,മിതുപോൽ സൂരീന്ദ്രരില്ലൂഴിയിൽ കഷ്ടം, ഹാ! പ്രിയ വഞ്ചിലക്ഷ്മി, മിഴിനീർ വാർക്കാൻ മടിക്കേണ്ട നീ...'

_ സ്വാമി ഗുരുപ്രകാശം

Kumaranashan on Sree Narayana Guru's Humility: A Birthday Observed in SimplicityIn a note published in Vivekodayam on th...
22/07/2026

Kumaranashan on Sree Narayana Guru's Humility: A Birthday Observed in Simplicity

In a note published in Vivekodayam on the occasion of Sree Narayana Guru's 1913 birthday, Kumaran Asan wrote that while devotees across the land celebrated the Guru with grand processions carrying his portraits on elephants, charitable activities, public meetings, worship, and prayers, the Guru himself spent the day quietly at the home of a devotee in Prakkulam, Kollam, completely detached from the festivities and living as an ordinary person, treating the sacred anniversary of his birth like any other day. Asan described this as a profound lesson in humility and concluded with a heartfelt prayer that God would continue to bless the Guru with long life and good health so that he might carry on his exemplary mission for the upliftment and welfare of humanity.
— Swami Guruprakasham

ആർഭാടങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്ന ഗുരുദേവനെ പറ്റി കുമാരനാശാൻ എഴുതിയത് : 1913 - ലെ ഗുരുദേവജയന്തിക്ക് കുമാരനാശാൻ വിവേകോദയത്തിൽ എഴുതിയ കുറിപ്പിൽനിന്ന്: ....."തിരുനാൾ ദിവസം തൃപ്പാദങ്ങൾ കൊല്ലത്ത് പ്രാക്കുളത്ത് ഒരു ഭക്തന്റെ ഗൃഹത്തിലായിരുന്നു. നാടൊട്ടുക്കും തൻ്റെ ഛായാപടങ്ങളെ ആനപ്പുറത്തു വച്ച് ഭക്തി ബഹുമാനപുരസരം ആഘോഷങ്ങളോടുകൂടി ജനങ്ങൾ എഴുന്നള്ളിക്കുന്നതോ തന്റെ നാമത്തിൽ അനേകലക്ഷം ജനങ്ങളുടെ ഇടയിൽ ദാനധർമ്മങ്ങളോ വിനോദങ്ങളോ പ്രസംഗങ്ങളോ ആരാധനകളോ ആശിർവാദങ്ങളോ നടത്തുന്നതോ യാതൊന്നും അറിയാത്ത മട്ടിൽ ആ മഹാത്മാവ് ഒരു സാധാരണ മനുഷ്യന്റെ നിലയിൽ തൻെറ അവതാരത്താൽ പവിത്രമായ ആ സുദിനം ഒരു വെറും സാധാരണ ദിവസം പോലെ ആ ഭവനത്തിൽ കഴിച്ചുകൂട്ടി. എന്തൊരു വലിയ പാഠമാണിത് ! പരമകാരുണികനും സർവ്വശക്തനുമായ ഈശ്വരാ! അനേകലക്ഷം ജനങ്ങളുടെ മാത്രമല്ല പൊതുജനങ്ങളുടെയും അഭ്യുദയത്തിനും ക്ഷേമത്തിനുമായി യത്നിച്ച് ജീവിതം നയിക്കുന്ന മാതൃകാ മഹാപുരുഷനായ ഞങ്ങളുടെ സ്വാമി തൃപ്പാദങ്ങൾക്ക് ദീർഘമായ ആയുരാരോഗ്യങ്ങൾ ഉണ്ടാകാൻ അവിടുത്തെ കൃപാകടാക്ഷവർഷങ്ങൾ എന്നും ചൊരിയുമാറാകേണമേ."
— സ്വാമി ഗുരുപ്രകാശം

Kumaran Asan's Call for the Unity of the Ezhava and Thiyya Community*"You, I, and Sree Narayana Guru Swami are all membe...
17/07/2026

Kumaran Asan's Call for the Unity of the Ezhava and Thiyya Community

*"You, I, and Sree Narayana Guru Swami are all members of the Thiyya community."* This statement is taken from a letter written by Mahakavi Kumaran Asan to the editor of *Mithavadi* on **15 June 1923**, in which he argued that the Ezhavas/Thiyyas had no need to embrace Buddhism and should instead follow the path shown by Sree Narayana Guru. After Asan's death, this letter was published in book form under the title *Matha Parivarthana Rasavadam* ("The Alchemy of Religious Conversion"). I quote this passage here because some individuals, allegedly encouraged by Christian missionaries and political interests, are attempting to divide the community by portraying Ezhavas and Thiyyas as separate groups and by forming organizations in the name of the Thiyya community, thereby creating internal divisions. The historical reality, however, is that the people known as Ezhavas in southern Kerala have traditionally been called Thiyyas in northern Kerala, with no fundamental distinction between them. The introduction to *Matha Parivarthana Rasavadam*, written by Moorkoth Kumaran of Kannur for the work of Mahakavi Kumaran Asan of Thiruvananthapuram, also reflects this understanding and conveys the shared identity and outlook of the Ezhava and Thiyya communities. It is therefore essential that the community remain vigilant against attempts to create division and weaken its unity, recognize those who promote internal discord, and stand firmly for the ideals of solidarity and collective progress.

"ഞാനും ,നിങ്ങളും ,ശ്രീനാരായണ ഗുരുസ്വാമിയും തിയ്യ സമുദായത്തിലെ അംഗങ്ങൾ ആണ് " ഈഴവർ /തീയ്യർ ബുദ്ധ മതം സ്വീകരിക്കേണ്ട ആവശ്യമില്ലെന്നും , നാരായണ ഗുരുദേവന്റെ മാർഗം പിന്തുടരുകയാണ് വേണ്ടത് എന്നും വ്യക്തമാക്കി കൊണ്ട് മിതവാദിയുടെ പത്രാധിപർക്ക് 15/ 06/1923 ന് മഹാകവി കുമാരനാശാൻ എഴുതിയ കത്ത് ,അദ്ദേഹത്തിന്റെ മരണ ശേഷം "മത പരിവർത്തന രസവാദം 'എന്ന പേരിൽ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു . അതിൽ നിന്നൊരു വരിയാണ് മുകളിൽ എഴുതിയത് . ക്രിസ്ത്യൻ മിഷിണറിമാരിൽ നിന്നും ,രാഷ്ട്രീയക്കാരിൽ നിന്നും ഓശാരം പറ്റിക്കൊണ്ടു സമുദായത്തെ ഈഴവർ എന്നും തിയ്യർ എന്നും വേർതിരിച്ചു മാറ്റുവാൻ നടക്കുന്ന ഒറ്റുകാർ ആയ ചിലർ തിയ്യരുടെ പേരിൽ സംഘടന ഉണ്ടാക്കി സമുദായത്തിൽ അന്തഛിദ്രം ഉണ്ടാക്കുവാൻ ഉള്ള ശ്രമങ്ങൾ നടത്തുന്നത് കണ്ടതിനാൽ ഇതിവിടെ എഴുതുന്നത് . കേരളത്തിന്റെ വടക്കുള്ള ഈഴവന്മാരെ തിയ്യർ എന്നും ,തെക്കുള്ള തിയ്യരെ ഈഴവർ എന്നും വിളിക്കുന്നു എന്നതിൽ കവിഞ്ഞു യാതൊരു വ്യത്യാസവും ഇല്ല എന്നതാണ് വസ്തുത . തിരുവനന്തപുരത്തു ജനിച്ച മഹാകവി കുമാരനാശാൻ എഴുതിയ മത പരിവർത്തന രസവാദത്തിനു അവതാരിക എഴുതിയത് കണ്ണൂരിൽ ജനിച്ച മൂർക്കോത്തു കുമാരൻ അവർകൾ ആണ് . ഈഴവന്റെയും തിയ്യന്റെയും മനസ് ഒന്ന് തന്നെയാണെന്ന് ആ അവതാരിക വായിച്ചാൽ തന്നെ നമുക്ക് മനസിലാകും .. വിഘടിപ്പിച്ചു ഇല്ലാതാക്കുക എന്ന സമുദായ ശത്രുക്കളുടെ ഗൂഡ തന്ത്രത്തിന് കൂട്ട് നിന്ന് കൊണ്ട് സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒറ്റുകാരെ തിരിച്ചറിഞ്ഞു അവരെ അകറ്റി നിർത്താനും ,ആട്ടിയോടിക്കാനും സമുദായം ഇനിയെങ്കിലും തയ്യാറാകേണ്ടതുണ്ട്

Kumaranashan's 1905 Call: Build Industry, Not Dependence on Government JobsAround 1905, when the Ezhavas had only just b...
16/07/2026

Kumaranashan's 1905 Call: Build Industry, Not Dependence on Government Jobs

Around 1905, when the Ezhavas had only just begun to gain gradual access to schools, Kumaranashan observed that many of the educated youth were remaining idle, waiting solely for government employment instead of pursuing other occupations. Believing that the prosperity of both home and nation depended on productive enterprise rather than dependence on official posts, he wrote an influential article urging young people to embrace industry and entrepreneurship. He also appealed to wealthy members of the community to support poor but capable youths in travelling abroad to study modern industries and bring that knowledge back to Kerala. In one section of the article, Kumaranashan wrote: "Among us (the Ezhava community) there are many wealthy people. From ancient times, numerous family estates have enjoyed prosperity and affluence. This itself stands as proof of our tradition of industry. Our forefathers did not accumulate wealth through government service. Despite enduring, for generations, the oppression of cruel upper castes in a land filled with intense caste prejudice and hostility, we have managed to survive with a measure of well-being. This alone shows how enduring and beneficial the fruits of industry have been. Today, there are many young men among us who have studied up to the matriculation class but remain a burden on their families, wandering aimlessly in search of employment. Their numbers increase year after year, causing parents to lose faith in English education for their children. Instead of wasting time seeking minor government posts that would only enable them to live off their family resources, if these young men were willing to become skilled workers and engage in productive occupations, what a bright future would lie before us! If even half a dozen of them could travel to countries such as Japan, learn scientific industries, and return to spread that knowledge among our people, how rapidly the condition of our community and our country would improve."

Source: Swami Guruprakasham

1905 കാലം. ഈഴവർക്ക് വിദ്യാലയ പ്രവേശനം അൽപ്പാൽപ്പമായി ലഭിച്ചു തുടങ്ങിയിട്ടേയുള്ളൂ. പഠിച്ചവരാകട്ടെ മറ്റു തൊഴിലുകളൊന്നും എടുക്കാതെ, ഉദ്യോഗം മാത്രം പ്രതീക്ഷിച്ചുകൊണ്ട് നിഷ്ക്രിയരായി കാലം കഴിക്കുന്നത് ആശാൻ ശ്രദ്ധിച്ചിരുന്നു. വീടിനും നാടിനും അഭിവൃദ്ധി ഉണ്ടാകണമെങ്കിൽ ഉദ്യോഗം കാത്തിരിക്കാതെ വ്യവസായത്തിലേക്ക് പ്രവേശിയ്ക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ആശാൻ ഒരു ലേഖനമെഴുതി. വിദേശത്തുപോയി വ്യവസായങ്ങളെ പറ്റി പഠിക്കുന്നതിനും അത് നാട്ടിൽ പ്രചരിപ്പിക്കുന്നതിനുംമറ്റും ധനശേഷിയുള്ളവർ നിർധനരെ സഹായിക്കുവാൻ മുന്നോട്ടുവരണമെന്നും ആഹ്വാനം ചെയ്യുന്ന ആശാന്റെ ലേഖനത്തിലെ ഒരു ഭാഗം : "നമ്മിൽ (ഈഴവ സമുദായത്തിൽ) അനേകം ലക്ഷേശ്വരന്മാരെ നാം കാണുന്നുണ്ട്. പുരാതന കാലം മുതൽക്കേ ഐശ്വര്യാഭിവൃദ്ധിയോടുകൂടി കഴിഞ്ഞുപോരുന്ന ഒട്ടനവധി തറവാടുകൾ നമ്മുടെ ഇടയിലുണ്ട്. അതെല്ലാം നമ്മുടെ വ്യവസായ ശീലത്തിന്റെ മാത്രം ദൃഷ്ടാന്തമാകുന്നു. നമ്മുടെ പൂർവ്വന്മാർ ഉദ്യോഗം ഭരിച്ചല്ല ധനം സമ്പാദിച്ചത്. അസാമാന്യമായ ജാത്യസൂയയും വൈരവും കൊണ്ടു നിറഞ്ഞിരുന്ന ഈ രാജ്യത്ത് അനവധി കാലമായി നിഷ്കരുണന്മാരായ ഉയർന്ന പരിഷകളുടെ ഞെരുക്കങ്ങൾ എല്ലാം സഹിച്ചു ജീവിക്കേണ്ടിവരുന്ന നാം ഇപ്പോഴും സാമാന്യം ക്ഷേമമായി കഴിയുന്നതു വിചാരിച്ചാൽ വ്യവസായത്തിന്റെ ഫലം എത്ര അവ്യാഹതമായിയിട്ടുള്ളതാണെന്ന് നമുക്ക് തന്നെ കാണാം. മെട്രിക്കുലേഷൻ ക്ലാസുവരെ പഠിച്ച് തറവാടുകളെ പീഡിപ്പിച്ചുകൊണ്ട് അങ്ങുമിങ്ങും എത്താതെ നിൽക്കുന്ന അനേകം യുവാക്കന്മാർ നമ്മുടെ ഇടയിലുണ്ട്. ഇവരുടെ സംഖ്യ രക്ഷകർത്താക്കന്മാർക്ക് മേലാൽ കുട്ടികളുടെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിൽ അധൈര്യം ജനിപ്പിക്കത്തക്കവണ്ണം കൊല്ലംതോറും വർദ്ധിച്ചു വരികയാണ്. തറവാട്ടിൽനിന്നും കൊണ്ടുപോയി ചെലവുകഴിക്കത്തക്കവണ്ണമുള്ള ചില്ലറ ഉദ്യോഗങ്ങളെ മോഹിച്ചുനടന്ന് കാലം കളയാതെ ഓരോ തൊഴിലാളികളായി തിരിയുവാൻ ഇവർക്ക് മനസ്സുണ്ടാവുകയാണെങ്കിൽ എത്ര നല്ലതായ ഒരു ഭാവിയാണ് നമ്മുടെ മുമ്പിൽ സ്ഥിതി ചെയ്യുന്നത്. ഇവരിൽ അരഡസൻ ജനങ്ങൾക്ക് ജപ്പാൻ മുതലായ ദേശങ്ങളിൽ പോയി ശാസ്ത്രീയമായ വ്യവസായങ്ങൾ പഠിച്ചുവന്ന് അവയെ നമ്മുടെ ഇടയിൽ പ്രചരിപ്പിക്കുവാൻ കഴിയുമെങ്കിൽ നമ്മുടെ സമുദായത്തിന്റെയും രാജ്യത്തിന്റെയും സ്ഥിതി എത്ര വേഗത്തിൽ ഭേദപ്പെട്ടുപോകുന്നതാണ്."

കടപ്പാട് : സ്വാമി ഗുരുപ്രകാശം

Address

Thiruvananthapuram

Website

Alerts

Be the first to know and let us send you an email when Kumaran Asan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category