DYFI Kerala

DYFI Kerala DYFI Kerala
(423)

തൃശൂർ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക്ആദരാഞ്ജലികൾ
05/09/2026

തൃശൂർ കൈപ്പമംഗലത്ത് വാഹനാപകടത്തിൽ മരണപ്പെട്ടവർക്ക്
ആദരാഞ്ജലികൾ

സെപ്തംബർ 5അദ്ധ്യാപക ദിനം
05/09/2026

സെപ്തംബർ 5
അദ്ധ്യാപക ദിനം

⁨ പാലത്തായി പീഢന കേസിൽ അതിജീവിതക്ക് നീതി ഉറപ്പു വരുത്തുക പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യമൊരുക്കിയ യുഡിഎഫ് ബിജെപി ...
04/09/2026

⁨ പാലത്തായി പീഢന കേസിൽ അതിജീവിതക്ക് നീതി ഉറപ്പു വരുത്തുക പ്രതിക്ക് ജാമ്യം ലഭിക്കാനിടയായ സാഹചര്യമൊരുക്കിയ യുഡിഎഫ് ബിജെപി ഡീൽ പുറത്തു കൊണ്ടു വരുക എന്നീ മുദ്യാവാക്യങ്ങൾ ഉയർത്തി ഡിവൈഎഫ്ഐ യുടെ നേതൃത്വത്തിൽ പാലത്തായി മുതൽ കടവത്തൂർ വരെ”മാർച്ച് ഫോർ ജസ്റ്റിസ് “ സംഘടിപ്പിച്ചു. മാർച്ച്‌ പാലത്തായിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിൻ ഉദ്ഘാടനം ചെയ്തു. സമാപനം കടവത്തൂരിൽ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മുഹമ്മദ്‌ അഫ്സൽ, പ്രസിഡൻ്റ് കെ അനുശ്രീ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുഹമ്മദ്‌ സിറാജ്, പി എം അഖിൽ, ഷിബിൻ കാനായി, എ പി അൻവീർ തുടങ്ങിയവർ പങ്കെടുത്തു.⁩

Hello2AI കുടുംബ യൂണിറ്റ്...
04/09/2026

Hello2AI കുടുംബ യൂണിറ്റ്...

കേരള പോലീസ് വിദ്യാർഥി വേട്ട അവസാനിപ്പിക്കുക DYFIആർഎസ്എസിന് കീഴടങ്ങുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ ...
04/09/2026

കേരള പോലീസ് വിദ്യാർഥി വേട്ട അവസാനിപ്പിക്കുക DYFI

ആർഎസ്എസിന് കീഴടങ്ങുന്ന സർക്കാർ നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികളെ വേട്ടയാടുന്ന സമീപനമാണ് കേരള പോലീസ് തുടരുന്നത്.

കേരള യൂണിവേഴ്സിറ്റിയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ച
വിദ്യാർഥികൾക്ക് നേരെ ക്രൂരമായ മർദ്ദനമുറകൾ അഴിച്ചുവിട്ട പോലീസ് വിദ്യാർത്ഥി പ്രവർത്തകരുടെ പേരിൽ കള്ളക്കേസ് ചുമത്തുകയാണ്.
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുകയും അവർക്ക് കൂട്ടിരിക്കുകയും ചെയ്യുന്ന വിദ്യാർത്ഥികളെ ആശുപത്രിയിൽ കയറി അറസ്റ്റ് ചെയ്യുന്ന രീതിയിലേക്ക് സാഹചര്യം മാറിയിരിക്കുകയാണ്.അടിയന്തരാവസ്ഥയെ പോലും ലജ്ജിപ്പിക്കുന്ന രീതിയിലുള്ള പോലീസ് വേട്ടയാണ് തിരുവനന്തപുരത്ത് വിദ്യാർത്ഥി പ്രവർത്തകർക്കു നേരെ നടക്കുന്നത്. ക്രൂരമായ
പോലീസ് മർദ്ദനത്തിൽ പരിക്കുപറ്റി ചികിത്സയിൽ കഴിയുന്ന എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി പ്രവർത്തകർക്ക് കൂട്ടിരുന്ന എസ് എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എസ് കെ ആദര്‍ശ്, ടോണി കുര്യാക്കോസ് എന്നിവരെയാണ് പോലീസ് ആശുപത്രിയില്‍ കയറി അറസ്റ്റ് ചെയ്തത്.
മാത്രമല്ല അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളെ സമരവുമായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോവാതെ നഗരത്തിന് പുറത്തുള്ള തുമ്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയതും ദുരൂഹമാണ്.
വിദ്യാർത്ഥികളെ ക്രൂരമായ മർദ്ദനത്തിന് വിധേയമാക്കാനുള്ള ഗൂഢനീക്കം ഇതിനു പുറകിൽ ഉണ്ട്.
പല വിദ്യാർഥികളുടെയും വീടുകളിൽ പോലീസ് കയറിയിറങ്ങുന്ന സാഹചര്യമുണ്ട്.
ഈ രീതിയിൽ പോലീസ് രാജ് നടപ്പിലാക്കി വിദ്യാർത്ഥി സമരങ്ങളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യാം എന്നത് വ്യാമോഹം മാത്രമാണ്. സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണ്.
വിദ്യാർത്ഥി പ്രവർത്തകരെ തീവ്രവാദികളെ പോലെ വേട്ടയാടുന്ന പോലീസ് നയം തുടരുകയാണെങ്കിൽ കേരളത്തിലെ യുവജനങ്ങൾ അതിശക്തമായ പ്രക്ഷോഭവുമായി തെരുവിലിറങ്ങും.
വിദ്യാർഥികളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോരാടുമെന്നും കേരള പോലീസ് വിദ്യാർത്ഥി വേട്ട അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

SFI നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വ...
03/09/2026

SFI നേതാക്കളെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മാർച്ച് DYFI സംസ്ഥാന വൈസ് പ്രസിഡൻ്റ് വി അനൂപ് ഉദ്ഘാടനം ചെയ്തു.

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ കൊല്ലം സ്വദേശിനി സുനന്ദ മണിരാജൻ്റെ വീട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ചിന്താ ജെറോം സ...
03/09/2026

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ കൊല്ലം
സ്വദേശിനി സുനന്ദ മണിരാജൻ്റെ വീട്ടിൽ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് ചിന്താ ജെറോം സന്ദർശിച്ചു.സുനന്ദയുടെ ഭർത്താവ് ഇരവിപുരം കുന്നത്ത്കാവ് സ്വദേശി കുഞ്ഞുകൃഷ്ണനെ ആണ് സന്ദർശിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്യാം മോഹൻ,
കൊല്ലം ജില്ലാ സെക്രട്ടറി റ്റി ആർ ശ്രീനാഥ്‌, സംസ്ഥാന കമ്മിറ്റി അംഗം ടി പി അഭിമന്യു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോ...
02/09/2026

വന്ദേമാതരം പൂർണമായി ആലപിച്ചു ആർഎസ്എസിന് കീഴടങ്ങുന്ന യുഡിഎഫ് നയത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ ക്രൂരമായ പോലീസ് അതിക്രമമാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം കേരള സർവകലാശാലയിലും ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിലും വിദ്യാർത്ഥി പ്രവർത്തകരെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിച്ചത്.
ആർഎസ്എസ് വത്കണത്തിനെതിരെ പ്രതികരിച്ച വിദ്യാർത്ഥികളെ
ജലപീരങ്കിയും ലാത്തികളുമായി ഭീകരവാദികളെ നേരിടുന്നത് പോലെ നേരിടുന്നത് ആർഎസ്എസിനെയും കേന്ദ്രസർക്കാരിനെയും തൃപ്തിപ്പെടുത്താൻ വേണ്ടിയാണ്.

കേരള സർവകലാശാലയിൽ നടന്ന പോലീസ് അതിക്രമത്തിൽ വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യം ഉണ്ടായി.
എസ്എഫ്ഐ
കേന്ദ്ര കമ്മിറ്റി അംഗം ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വൈഷ്ണവി ഷാജി എന്നിവർക്ക് വലിയ പരിക്കാണ് സംഭവിച്ചത്.
വൈഷ്ണവി ഷാജിയുടെ മുഖം അടിച്ചു പൊട്ടിക്കുകയും കണ്ണിനു സമീപം ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കേരള സർവകലാശാലയിലെ പോലീസ് നടപടിക്കെതിരെ സെക്രട്ടറിയേറ്റിലേക്ക് നടന്ന വിദ്യാർത്ഥി മാർച്ചിനെ ക്രൂരമായി ആണ് പോലീസ് നേരിട്ടത്.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് ഉൾപ്പെടെയുള്ളവർക്ക് നേരെ പോലീസ് അതിക്രമം നടത്തുകയും പരിക്കേൽക്കുകയും ചെയ്തു.
ഇങ്ങനെ ആർഎസ്എസ് വത്ക്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ മർദ്ദിച്ചു സമരങ്ങളെ ചോരയിൽ മുക്കി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ വിദ്യാർഥികൾക്ക് പിന്തുണയുമായി യുവജനങ്ങൾ തെരുവിലിറങ്ങും.
ശക്തമായ യുവജന പ്രതിഷേധം സർക്കാർ നേരിടേണ്ടി വരും.ആർഎസ്എസിനെയും കേന്ദ്രത്തെയും തൃപ്തിപ്പെടുത്താൻ
ന്യായമായ വിദ്യാർത്ഥി സമരങ്ങളെ അടിച്ചമർത്തുന്ന യുഡിഎഫ് സർക്കാരിൻ്റെ നയങ്ങൾക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

Address

Youth Centre, DYFI Kerala State Committee Office, University Road
Thiruvananthapuram
695034

Alerts

Be the first to know and let us send you an email when DYFI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to DYFI Kerala:

Shortcuts

Share