CPI Kerala

CPI Kerala The CPI is the oldest communist political party and one of the national parties in India. Official Page of the CPI Kerala State Committee.

Young patriots moved by the urge to free the motherland from colonial bo***ge inspired by the October
Revolution formed the Party to fight for national independence

സെപ്റ്റംബര്‍ ഒന്നിന് ഡൽഹിയിൽ രാംലീലാ മൈതാനത്ത് ഒത്തുചേർന്ന് രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുയർത്തിയത്, ബദലാവ് സരൂരി ഹെ — മാറ്റ...
06/09/2026

സെപ്റ്റംബര്‍ ഒന്നിന് ഡൽഹിയിൽ രാംലീലാ മൈതാനത്ത് ഒത്തുചേർന്ന് രാജ്യത്തെ ജനങ്ങൾ ഒന്നിച്ചുയർത്തിയത്, ബദലാവ് സരൂരി ഹെ — മാറ്റം അനിവാര്യം — എന്ന മുദ്രാവാക്യമാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിൽ നിന്നും ചെങ്കൊടികളുമായി ആബാലവൃദ്ധം ഡൽഹിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ദുരിതമനുഭവിക്കുന്ന ജനത അവർക്ക് നേതൃത്വം നൽകുമെന്ന് വിശ്വാസമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആഹ്വാനം ഉൾക്കൊണ്ട് ഡൽഹിയിലേക്ക് ഓഗസ്റ്റ് 30 മുതൽ തന്നെ എത്താൻ തുടങ്ങിയിരുന്നു.
രാജ്യത്ത് മാറ്റത്തിന്റെ കാഹളം ഉയർന്നു എന്നതിന്റെ പ്രഖ്യാപനമായിരുന്നു ഡൽഹിയിലെ ബഹുജന റാലി. എല്ലാ മേഖലകളിലും വേരുകളും ശക്തമായ അടിത്തറയുമുള്ള രാഷ്ട്രീയ പാർട്ടിയാണ് സിപിഐ എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു റാലി. ആദിവാസികൾ, പിന്നാക്ക ജനവിഭാഗങ്ങൾ, ഗ്രാമീണരായ പട്ടിണിപ്പാവങ്ങൾ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ ഇടത്തരക്കാർ, മാറ്റത്തിനായി ആഗ്രഹിക്കുന്ന വിവിധ തലങ്ങളിലുള്ളവർ, സർവകലാശാലകളിൽ ഉൾപ്പെടെയുള്ള അധ്യാപകർ, ബുദ്ധിജീവികൾ, കലാ — സാംസ്കാരിക രംഗത്തുള്ളവർ, ശാസ്ത്രജ്ഞർ, മാധ്യമപ്രവർത്തകർ തുടങ്ങി വിവിധ മേഖലകളിൽ സാന്നിധ്യമുള്ള നിരവധിയാളുകൾ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ടായിരുന്നു.
നൂറുകണക്കായ വിദ്യാർത്ഥികളും യുവതീയുവാക്കളും നിരവധി ദിവസക്കാലം നഗരം കേന്ദ്രീകരിച്ച് റാലി വിജയിപ്പിക്കുന്നതിനായി രാപ്പകൽ പ്രവർത്തിച്ചു. ഡൽഹിയിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾ വോളണ്ടിയർമാരായി പ്രവർത്തിക്കാൻ രംഗത്തുവന്നത് ആവേശകരമായിരുന്നു. മാറ്റത്തിനായി ആഗ്രഹിക്കുന്ന ഇന്ത്യൻ ജനതയുടെ നിശ്ചയദാർഢ്യം അവരുടെ പ്രവർത്തനങ്ങളിൽ കാണാൻ കഴിഞ്ഞു. ഒരു ലക്ഷത്തിലധികം ജനങ്ങളാണ് രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തിയത്. അവരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്നു കൂറ്റൻ പന്തലുകൾ പ്രത്യേകമായി രാംലീല മൈതാനത്ത് പണിതുയർത്തിയിരുന്നു. രണ്ട് ദിവസം മുമ്പ് മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജനം വന്നുതുടങ്ങി. അവർക്ക് തലചായ്ക്കാനും പ്രാഥമിക സൗകര്യങ്ങൾക്കും രാംലീലാ മൈതാനത്ത് തന്നെ പ്രത്യേക സൗകര്യം ഉണ്ടാക്കിയിരുന്നു. സംഘാടനത്തിന്റെ മികവ് എല്ലാതലങ്ങളിലും ശ്രദ്ധേയമായിരുന്നു.
മുദ്രാവാക്യം വിളികളും വിപ്ലവഗാനങ്ങളും നാടോടി നൃത്തങ്ങളും ചർച്ചകളും ഉൾപ്പെടെ ആവേശകരമായ പരിപാടികൾ ആയിരുന്നു പന്തലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിന്നും പട്ടണങ്ങളിൽ നിന്നും ജനങ്ങൾ എത്തുന്നത് തടസപ്പെടുത്താൻ കേന്ദ്രസര്‍ക്കാരും ബിജെപി നേത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരുകളും നേരത്തെ തന്നെ നടപടികൾ കൈക്കൊണ്ടിരുന്നു. കേരളം, തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്നും ബുക്ക് ചെയ്ത സ്പെഷ്യൽ ട്രെയിനുകൾ കാൻസൽ ചെയ്തു. ഡൽഹിയുടെ സമീപ സംസ്ഥാനങ്ങളായ യുപി, ഹരിയാന എന്നിവിടങ്ങളിൽ നിന്ന് പ്രവർത്തകർ എത്താതിരിക്കാൻ സിപിഐ ജില്ലാ സെക്രട്ടറിമാർ ഉൾപ്പെടെയുള്ള നേതാക്കളെയും, പ്രവർത്തകരെയും വീട്ടുതടങ്കലിലാക്കി. ഡൽഹിയിലേക്ക് വരുന്ന വാഹനങ്ങള്‍ തടഞ്ഞുനിർത്തി പരിശോധന നടത്തി. തടസങ്ങളുണ്ടാക്കി. ചെങ്കൊടി കെട്ടിയ വാഹനങ്ങളെ വഴിതിരിച്ചുവിട്ട് പ്രയാസത്തിലാക്കി. പൊലീസിനെ ഉപയോഗിച്ച് വിവിധ സ്ഥലങ്ങളിൽ തടസങ്ങൾ സൃഷ്ടിക്കാനും ശ്രമിച്ചു. ഇതിനെയെല്ലാം തട്ടിമാറ്റിയാണ് ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യം ഉയർത്തി ജനങ്ങൾ ഡൽഹിയിൽ കുതിച്ചെത്തിയത്.
ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ ഇടപെടൽ ആയിരുന്നു സെപ്റ്റംബർ ഒന്നിന് ഡൽഹിയിൽ നടന്ന റാലി. രാജ്യത്തെ എല്ലാ ദേശീയ പത്രങ്ങളും പ്രാദേശിക പത്രങ്ങളും, ദേശീയ — പ്രാദേശിക ചാനലുകളും റാലിയിലെ ജനപങ്കാളിത്തം എടുത്തുകാട്ടി. സിപിഐയുടെയും ഇന്ത്യൻ ഇടതുപക്ഷത്തിന്റെയും ശക്തിപ്രകടനമായി റാലി റിപ്പോർട്ട് ചെയ്തു. കേന്ദ്രസര്‍ക്കാരിന് സ്തുതി പാടുന്ന ദൃശ്യ, അച്ചടി മാധ്യമങ്ങൾക്ക് പോലും റാലിയെ തമസ്കരിക്കാന്‍ കഴിഞ്ഞില്ല. ഡൽഹി റാലിക്ക് മുമ്പുതന്നെ ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യം ഉയർത്തി, രാജ്യത്തുടനീളം പദയാത്രകൾ സംഘടിപ്പിച്ച് റാലിയുടെ സന്ദേശം ജനങ്ങളില്‍ എത്തിച്ചിരുന്നു. സിപിഐ ഘടകങ്ങളുള്ള ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും സമര സന്ദേശവുമായി പദയാത്രകൾ നടത്തി ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിച്ചു. പദയാത്രകൾ വിജയപ്രദമായി സംഘടിപ്പിക്കുന്നതിന് രാജ്യത്തുടനീളം പാർട്ടി ഘടകങ്ങൾ ആവേശത്തോടെ മുന്നോട്ട് വന്നു.
കേരളത്തിൽ നിന്ന് രണ്ടായിരത്തോളം പാർട്ടി പ്രവർത്തകർ, റാലിയിൽ പങ്കെടുക്കാനായി 30-ാം തീയതി മുതൽ എത്തിത്തുടങ്ങി. അഡ്വാൻസ് നൽകി ബുക്ക് ചെയ്ത ട്രെയിൻ റദ്ദ് ചെയ്തിട്ടും പ്രവര്‍ത്തകര്‍ ഡൽഹിയിൽ എത്തുന്നത് തടയുവാൻ ഭരണകൂടത്തിന് കഴിഞ്ഞില്ല. ചെന്നൈ, ബംഗളൂരു, നാഗർകോവിൽ, മംഗലാപുരം തുടങ്ങി കേരളത്തിന് പുറത്തുള്ള റെയിൽവേ സ്റ്റേഷനുകളിൽ നിന്നും ടിക്കറ്റ് ബുക്ക് ചെയ്തും മറ്റു മാർഗങ്ങളിലുമായി പ്രവർത്തകർ ഡൽഹിയിൽ എത്തുകയായിരുന്നു.
യാത്ര തടസപ്പെടുത്തുന്നതിന് ട്രെയിൻ കാൻസൽ ചെയ്തപ്പോൾ, സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനിലേക്ക് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നല്ല ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. ഡൽഹി യാത്ര തടസപ്പെടുത്താൻ ശ്രമിച്ച, മറ്റ് സംസ്ഥാനങ്ങളിലും ശക്തമായ പ്രതിഷേധം നടന്നു. സെപ്റ്റംബർ രണ്ട്, മൂന്ന് തീയതികളിൽ തന്നെ പാർട്ടി കേന്ദ്ര സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ്, ദേശീയ കൗൺസിൽ യോഗങ്ങൾ പാർട്ടി കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനിൽ ചേർന്നു. ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യത്തിനും റാലിക്കും പിന്തുണ നൽകിയ ഇന്ത്യയിലെ ജനങ്ങളെ ദേശീയ കൗൺസിൽ അഭിനന്ദിക്കുകയും, അഭിവാദ്യം ചെയ്യുകയും ചെയ്തു. ‘മാറ്റം അനിവാര്യമാണ്’ എന്ന മുദ്രാവാക്യം ഉയർത്തി ശക്തമായ പ്രക്ഷോഭ പരിപാടികൾ തുടരാൻ പാർട്ടി ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തു.
ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ ലക്ഷക്കണക്കിന് ജനങ്ങൾ അറസ്റ്റ് വരിച്ച് ജയിലിൽ പോകും. ഇന്ത്യൻ ജയിലുകൾ മാറ്റത്തിനായി പോരാടുന്ന ദേശാഭിമാനികളെക്കൊണ്ട് നിറയും. പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്യുന്നതിനായി സംസ്ഥാനങ്ങളിൽ വൈകാതെ തന്നെ പ്രവർത്തനങ്ങൾ ആരംഭിക്കാനും ദേശീയ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മഹാനായ നേതാവായ മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഒക്ടോബർ രണ്ട്. അന്നേദിവസം ദേശാവ്യാപകമായി മതസൗഹാർദ ദിനമായി ആചരിക്കാൻ ദേശീയ കൗൺസിൽ തീരുമാനിച്ചു. ‘ഹിന്ദു, മുസ്ലിം ഭായി ഭായി’ എന്ന മുദ്രാവാക്യം ഉയർത്തി, എല്ലാവിഭാഗം ജനങ്ങളെയും സ്വാതന്ത്ര്യസമരത്തിൽ ഒന്നിച്ച് അണിനിരത്തുന്നതിനായി നേതൃത്വം നൽകിയ മഹാത്മജിയെ, രാഷ്ട്രീയ സ്വയംസേവക സംഘിന്റെ പ്രത്യയശാസ്ത്രത്തിൽ ആകൃഷ്ടരായ ഗോഡ്സേ, സവർക്കർ അടക്കമുള്ള ഹിന്ദുത്വ തീവ്രവാദികൾ ഗൂഢാലോചന നടത്തി, വെടിയുതിർത്ത് കൊലപ്പെടുത്തുകയാണ് ചെയ്തത്.
‘ഹേറാം, റാം’ എന്ന് മന്ത്രിച്ചു കൊണ്ടാണ് മഹാത്മജി ജീവൻ വെടിഞ്ഞത്. ഒക്ടോബര്‍ രണ്ടിന് രാജ്യത്തുടനീളം മതസൗഹാർദ ദിനം ആചരിക്കുവാനും ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിട്ടുണ്ട്. വർഗീയ ശക്തികൾക്കെതിരായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗമായാണ് പാർട്ടി ദേശീയ കൗൺസിൽ മതസൗഹാർദ ദിനത്തിന് ആഹ്വാനം ചെയ്തത്. നവംബർ ഏഴിന് ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ഓർമ്മകൾ പുതുക്കാൻ പ്രചരണങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചു. യുഎസ് പ്രസിഡന്റ് റൊണാൾഡ് ട്രംപ് — ഇസ്രയേലി പ്രധാനമന്ത്രി നെതന്യാഹു കൂട്ടുകെട്ട് ലോകത്തെ ഭീഷണിയിൽ ആക്കിയിരിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കുക, രാഷ്ട്ര നേതാക്കളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുക എന്ന നിലയിലേക്ക് ലോകത്തെ ഏകാധിപത്യത്തിലേക്ക് മാറ്റുന്നതിനാണ് ഇവർ ശ്രമിക്കുന്നത്. ഇതിനെതിരായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ലോകം നേരിടുന്ന പുതിയ വെല്ലുവിളികളുടെ അന്തരീക്ഷത്തിലാണ് ഈ വർഷത്തെ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവദിനം നാം ഓർക്കുന്നത്. വരുംനാളുകളിൽ മാറ്റം അനിവാര്യം എന്ന മുദ്രാവാക്യമുയര്‍ത്തി നിരന്തര സമരങ്ങളാണ് രാജ്യത്ത് ഉയരുക. ഇനിയുള്ള നാളുകളിൽ ഓരോ പ്രവര്‍ത്തകരും ജനാധിപത്യവിശ്വാസികളും ഇതിനായി പ്രവർത്തന രംഗത്തിറങ്ങണമെന്ന് ദേശീയ കൗൺസില്‍ ആഹ്വാനം ചെയ്തു.

 ഒക്ടോബര്‍ രണ്ട് മതസൗഹാര്‍ദ ദിനം  നവംബര്‍ ഏഴ് വിപ്ലവ ദിനം  ഡിസംബറില്‍  ജയില്‍ നിറയ്ക്കല്‍ സമരംബദലാവ് സരൂരി ഹെ (മാറ്റം...
05/09/2026

 ഒക്ടോബര്‍ രണ്ട് മതസൗഹാര്‍ദ ദിനം 
നവംബര്‍ ഏഴ് വിപ്ലവ ദിനം 
ഡിസംബറില്‍  ജയില്‍ നിറയ്ക്കല്‍ സമരം

ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യമാണ്) ക്യാമ്പയിന്റെ തുടര്‍ പ്രക്ഷോഭങ്ങള്‍ പ്രഖ്യാപിച്ച് സിപിഐ ദേശീയ കൗണ്‍സില്‍. ഒക്ടോബര്‍ രണ്ട് മതസൗഹാര്‍ദ ദിനമായും നവംബര്‍ ഏഴ് വിപ്ലവ ദിനമായും ആചരിക്കും. ഡിസംബര്‍ ഒന്നു മുതല്‍ മൂന്നു വരെ കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരെ ജയില്‍ നിറയ്ക്കല്‍ സമരം നടത്താനും ഗിരീഷ് ചന്ദ്ര ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. രാംലീലാ മൈതാനത്ത് നടന്ന പ്രതിഷേധം വന്‍ വിജയമായെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ അറിയിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബദലാവ് സരൂരി ഹെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയുള്ള പ്രതിഷേധം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. 
രാജ്യത്തിന്റെ മതേതരത്വം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡി സര്‍ക്കാരിന്റെ ഗൂഢനീക്കങ്ങള്‍ തുറന്നുകാട്ടാനാണ് ഒക്ടോബര്‍ രണ്ടിന് രാജ്യവ്യാപകമായി മതസൗഹാര്‍ദ ദിനം സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഏഴയലത്തു പോലുമില്ലാതിരുന്ന സംഘ്പരിവാര്‍ ഉയര്‍ത്തുന്ന കപടദേശീയത പൊളിച്ചടുക്കാനാണ് നവംബര്‍ ഏഴിന് വിപ്ലവ ദിനമായി ആചരിക്കുന്നതെന്നും ഡി രാജ പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഹിന്ദു — മുസ്ലിം ഐക്യത്തിനാണ് ഊന്നല്‍ നല്‍കിയതെങ്കില്‍ ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും മോഡി ഭരണകൂടവും അവരെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഭിന്നിപ്പിന്റെയും വര്‍ഗീയ വിദ്വേഷത്തിന്റെയും കാര്‍ഡിറക്കിയാണ് സര്‍ക്കാരും സംഘ്പരിവാറും അധികാര രാഷ്ട്രീയത്തിന്റെ കളികള്‍ ഊര്‍ജിതമായി മുന്നോട്ടു കൊണ്ടുപോകുന്നത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ന്യുയോര്‍ക്കില്‍ മതസൗഹാര്‍ദം പറയും, എന്നാല്‍ ഇന്ത്യയില്‍ വായ തുറക്കില്ലെന്ന് രാജ പറഞ്ഞു.
സര്‍ക്കാരിനെതിരെ ചോദ്യം ഉയര്‍ത്തുന്നവരെയും വിമര്‍ശിക്കുന്നവരെയും നഗര നക്സലുകള്‍, തുക്കഡേ ഗ്യാങ് തുടങ്ങിയ പദപ്രയോഗങ്ങളില്‍ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ പിടിപ്പുകേട് ജനങ്ങളുടെ പ്രതിഷേധത്തിനും പ്രതിരോധങ്ങള്‍ക്കും ആക്കം കൂട്ടുന്നു. അന്താരാഷ്ട്ര വ്യാപാര കരാറുകള്‍, തൊഴിലാളിവിരുദ്ധ നിലപാടുകള്‍ എന്നിവയ്ക്കെതിരെ ഇന്ത്യ സഖ്യം കൂട്ടായി മുന്നേറണം.

കണക്കിലെ കളികളും പൊള്ളയായ അവകാശവാദങ്ങളും കൊണ്ട് ജനമനസിൽ വ്യാജ വളർച്ചയുടെയും മുന്നേറ്റത്തിന്റെയും ചിത്രങ്ങൾ വരച്ചിടാനുള്ള...
05/09/2026

കണക്കിലെ കളികളും പൊള്ളയായ അവകാശവാദങ്ങളും കൊണ്ട് ജനമനസിൽ വ്യാജ വളർച്ചയുടെയും മുന്നേറ്റത്തിന്റെയും ചിത്രങ്ങൾ വരച്ചിടാനുള്ള ശ്രമങ്ങളാണ് എന്നും ബിജെപി സർക്കാരും അവരുടെ ഉദ്യോഗസ്ഥ വൃന്ദവും നടത്തിയിട്ടുള്ളത്. എത്രയോ വാഗ്ദാനങ്ങൾ നൽകുകയും അതെല്ലാം പൊളിഞ്ഞുവീഴുകയും ചെയ്യുന്നുവെങ്കിലും ഈ വ്യാജ നിർമ്മിതി അവർ അഭംഗുരം തുടരുകയാണ്. കാർഷിക വരുമാനം ഇരട്ടിയാക്കുമെന്നും പ്രതിവർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഉൾപ്പെടെ പാഴായിപ്പോയ നിരവധി വാഗ്ദാനങ്ങൾ മോഡിയിൽ നിന്നും ബിജെപി നേതാക്കളിൽ നിന്നും കേട്ട് തഴമ്പിച്ചതാണ്. യഥാർത്ഥ കണക്കുകൾ മറച്ചുപിടിക്കുകയും വ്യാജ കണക്കുകളും അതിനായുള്ള മാനദണ്ഡങ്ങൾ ചമയ്ക്കലുമൊക്കെ ബിജെപി ഭരണത്തിന്റെ 12 വർഷങ്ങൾക്കിടയിൽ നാം എത്രയോ തവണ കണ്ടിട്ടുള്ളതാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും പണപ്പെരുപ്പവും പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ പോലും യഥാർത്ഥ കണക്കുകൾ നമുക്ക് ലഭ്യമാകുന്നില്ല. അതുസംബന്ധിച്ച് സർക്കാരിതര സംഘടനകളോ സ്വതന്ത്ര ഏജൻസികളോ പഠനം നടത്തി കണ്ടെത്തുന്ന വസ്തുതകൾ അംഗീകരിക്കുവാനും സർക്കാർ തയ്യാറാകാറില്ല. അത്തരം വ്യാജ അവകാശവാദങ്ങളിൽ ഒന്നായിരുന്നു ഇന്ത്യ ലോകത്തെ സാമ്പത്തിക ശക്തിയാകുന്നുവെന്നും വൻകിട രാജ്യങ്ങൾക്കു സമാനമായ വളർച്ച കൈവരിക്കുന്നു എന്നുമുള്ളത്. അതിൽ ഒടുവിലത്തേതാണ് ഈ മാസം ആദ്യം സ്ഥിതിവിവരക്കണക്കുകളും പദ്ധതി നിർവഹണവും മന്ത്രാലയം പുറത്തുവിട്ട മൊത്ത ആഭ്യന്തര ഉല്പാദന വളർച്ച (ജിഡിപി) 7.8% ആണെന്ന കണക്ക്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ (ഏപ്രിൽ - ജൂൺ) ജിഡിപി ഇത്രയുമാണെന്നാണ് മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നത്. മുൻ വർഷം ഇതേ പാദത്തിലെ 6.9% എന്ന കണക്കിനെ അപേക്ഷിച്ച് ഉയർന്നതാണ് ഇതെന്നും അവകാശമുന്നയിക്കുന്നു. അതേസമയം തൊട്ടുമുമ്പത്തെ മൂന്നുമാസ ജിഡിപി (8.6%)യെക്കാൾ കുറവാണിത്. ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ കണക്കുകളിൽ സംശയമുന്നയിച്ചുകൊണ്ട് പ്രതിപക്ഷം മാത്രമല്ല മോഡി സർക്കാരിന്റെ മുൻ ധനകാര്യ വകുപ്പ് ഉദ്യോഗസ്ഥരടക്കം രംഗത്തെത്തിയിരിക്കുകയാണ്. സർക്കാർ പുറത്തുവിട്ട വളർച്ച യഥാർത്ഥത്തിൽ 2.6% മാത്രമാണെന്നാണ് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ഗാർഗ് പറയുന്നത്. നിലവിലെ കണക്കുകൾ മികച്ചതാണെന്ന് കാണിക്കാൻ മുൻ വർഷത്തെ കണക്കുകൾ വെട്ടിക്കുറച്ചുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. മുൻ വർഷത്തെ ജിഡിപി 86 ലക്ഷം കോടി രൂപയായിരുന്നത് 80 ലക്ഷം കോടിയായി കുറച്ചു. ആറ് ലക്ഷം കോടിയുടെ കുറവ് വരുത്തിയതിലൂടെ നടപ്പ് വർഷത്തെ ആദ്യ പാദത്തിലെ ജിഡിപി 10.3 ശതമാനത്തോളം വർധിച്ചു. കഴിഞ്ഞ വർഷത്തെ ജിഡിപി വെട്ടിക്കുറച്ചില്ലായിരുന്നുവെങ്കിൽ ഇപ്പോഴത്തെ വളർച്ച കേവലം 2.6% മാത്രമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. കണക്കുകൾ തയ്യാറാക്കുന്നതിൽ കൃത്രിമത്വം കാട്ടുന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് 2017 ജൂലൈ മുതൽ 2019 ജൂലൈ വരെ സാമ്പത്തിക കാര്യ സെക്രട്ടറിയായിരുന്ന സു ഭാഷ് ഗാർഗിന്റെ വെളിപ്പെടുത്തൽ. റിസർവ് ബാങ്ക് ഗവർണറായിരുന്ന രഘുറാം രാജൻ പല തവണ കണക്കുകൾ തയ്യാറാക്കുന്ന മോഡി സർക്കാരിന്റെ രീതികളിൽ സംശയം രേഖപ്പെടുത്തിയിരുന്നതും ഇവിടെയോർക്കണം. ഇപ്പോഴത്തെ അവകാശവാദം അംഗീകരിക്കാന്‍ സാധിക്കാത്തതിന് പല കാരണങ്ങളുണ്ട്. അതിൽ പ്രധാനം പശ്ചിമേഷ്യൻ യുദ്ധത്തിന്റെ കനത്ത പ്രത്യാഘാതങ്ങൾ രാജ്യം നേരിട്ട ഘട്ടമാണിത് എന്നതാണ്. പ്രതിസന്ധിയുള്ളതിനാൽ ചെലവ് ചുരുക്കലിന് പ്രധാനമന്ത്രി തന്നെ രാജ്യത്തെ ജനങ്ങളെ ഉപദേശിച്ചത് നാം മറന്നിട്ടില്ല. വിദേശ യാത്രകൾ ഒഴിവാക്കണം, ആഡംബരങ്ങൾ വേണ്ടെന്നുവയ്ക്കണം എന്നിങ്ങനെ നിർദേശങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായി. ഇതിനെക്കാൾ പ്രധാനമാണ് ഇത്രയും വളർച്ച കൈവരിച്ചെങ്കിൽ അത് നമ്മുടെ സമ്പദ്ഘടനയിലും ജനജീവിതത്തിലും പ്രകടമാകാത്തത് എന്തുകൊണ്ട് എന്ന ചോദ്യം. വളർച്ചയാണ് ഉണ്ടായതെങ്കിൽ അത് പ്രധാനമായും പ്രതിഫലിക്കേണ്ടത് ഓഹരി വിപണിയിലാണ്, അതുണ്ടായില്ല. എന്നുമാത്രമല്ല ആഗോള വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രകടനം പലപ്പോഴും ഇടിവാണ് രേഖപ്പെടുത്തിയത്. വളർന്നുവരുന്ന രാജ്യങ്ങളുടെ വിപണികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഒമ്പത് ശതമാനം വരെ ഇടിവുണ്ടായെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കിയത്. മറ്റൊന്ന് വിദേശ നിക്ഷേപമാണ്. വിദേശ നിക്ഷേപകർ ഇതുവരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് 3,000 കോടി ഡോളർ പിൻവലിച്ചുവെന്നും 2025ൽ ഇത് 1,890 കോടി ഡോളറായിരുന്നുവെന്നും സാമ്പത്തികകാര്യ മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപ (എഫ്ഡിഐ) ത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഈ സാമ്പത്തിക വർഷത്തിൽ എഫ്ഡിഐ 780 കോടി ഡോളർ മാത്രമാണ്. വർഷം മുഴുവനെടുത്താല്‍ ഏകദേശം 1,500 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കാം. നേരത്തെ ചില വർഷങ്ങളിൽ ഉണ്ടായ 3,510 കോടി ഡോളറുമായി താരതമ്യപ്പെടുത്തുമ്പോൾ പകുതിയിൽ താഴെ മാത്രമാണ് ഇത്. പെരുപ്പിച്ച കണക്കുകളും അവകാശവാദങ്ങളും ജനങ്ങളുടെ ജീവിതത്തിൽ ഒരു മാറ്റവുമുണ്ടാക്കുന്നില്ലെന്നതും നമ്മുടെ അനുഭവമാണ്. ഇതെല്ലാം കൊണ്ടാണ് വളർച്ചയെന്ന അവകാശവാദം വിശ്വസിക്കാൻ സാധിക്കാത്തത്.

തലമുതിർന്ന സുന്നി മുസ്ലിം നേതാവും സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം ...
04/09/2026

തലമുതിർന്ന സുന്നി മുസ്ലിം നേതാവും സമസ്തകേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബുബക്കർ മുസ്ല്യാർ തന്റെ അധികാരപരിധിയിൽ വരുന്ന മഹല്ലുകൾക്കും മദ്രസകൾക്കും മുസ്ലിം സ്ത്രീകളെ സംബന്ധിച്ചയച്ച സർക്കുലറും തുടർന്ന് കൊച്ചിയിലെ ഒരു യോഗത്തിൽ നടത്തിയ പരാമർശങ്ങളും കേരളീയ സമൂഹത്തിൽ ഗൗരവമേറിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. കേരളത്തിലെയും രാജ്യത്തെയും വനിതാ, യുവജന, വിദ്യാർത്ഥി സംഘടനകളും മുസ്ലിം സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും, പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശനട‌ക്കം വിവിധ നേതാക്കളും കാന്തപുരത്തെയും അദ്ദേഹത്തിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുന്ന ഇസ്ലാം മതനേതൃത്വത്തിനെതിരായും അനുകൂലമായും രംഗത്ത് അണിനിരന്നിട്ടുണ്ട്. വിഷയത്തെ, ഇസ്ലാം മതയാഥാസ്ഥിതികതയ്ക്ക് എതിരായ പുരോഗനവാദികളുടെയും സ്ത്രീപക്ഷ ചിന്താഗതിയുടെയും സമരമുഖമായി മാറ്റാനുള്ള ശ്രമവും നടന്നുവരുന്നുണ്ട്. ഇസ്ലാമിക മതപണ്ഡിതൻ, മത നേതാവ് എന്ന നിലകളിൽ കാന്തപുരത്തിന് തന്റെ അനുയായികൾക്ക് ഉപദേശങ്ങളും നിർദേശങ്ങളും നൽകാനുള്ള അവകാശം അംഗീകരിക്കുമ്പോൾത്തന്നെ ഒരു പരിഷ്കൃത ജനാധിപത്യ മതനിരപേക്ഷ സമൂഹത്തിൽ അത്തരം നിലപാടുകളെ വിമർശിക്കാനും ചോദ്യം ചെയ്യാനുമുള്ള മറ്റുള്ളവരുടെ അവകാശവും അനിഷേധ്യമാണ്. കാലാനുസൃതമായ സാമൂഹിക പരിണാമങ്ങൾക്കും അനിവാര്യമായ മാറ്റങ്ങൾക്കും വിധേയമായി മുന്നേറുന്ന ഒരു സമൂഹത്തിൽ അത്തരം ആരോഗ്യകരമായ സാമൂഹിക സംവാദങ്ങളെ ആർക്കും തടയാനാവില്ല. ഇവിടെ പ്രസക്തമായ വിഷയം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിൽ സ്‍ത്രീ-പുരുഷ ബന്ധങ്ങളുടെ ബലതന്ത്രം തന്നെയാണ്. മതവിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും കലുഷാന്തരീക്ഷം സൃഷ്ടിക്കാതെ സ്ത്രീസ്വാതന്ത്ര്യം, സ്ത്രീപുരുഷ തുല്യത, സ്ത്രീ ശാക്തീകരണം എന്നിവയെപ്പറ്റി ആരോഗ്യകരവും യുക്തിഭദ്രവുമായ ഒരു ചർച്ച എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതാണ് വെല്ലുവിളി.
കേരളവും ഇന്ത്യയും ലോകം തന്നെയും പുരുഷാധിപത്യ സംസ്കാരത്തെയും പ്രവണതകളെയും മറികടന്ന്, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക രംഗങ്ങളിൽ ജനസംഖ്യയിൽ പകുതിയോ അതിലധികമോ വരുന്ന വനിതകൾക്ക് എ‌ങ്ങനെ തു­ല്യത ഉറപ്പുവരുത്താനാവും എന്ന ചോദ്യത്തെയാണ് നേരിടാൻ ശ്രമിക്കുന്നത്. വലിയ എതിർപ്പുകളും ചെറുത്തുനില്‍പ്പുകളും കൂ­ടാതെ തൃണതല രാഷ്ട്രീയ-ഭരണ സംവിധാനങ്ങളിൽ സ്ത്രീതുല്യത വലിയൊരളവ് കൈവരിക്കാ­ൻ കേരളത്തിലും രാജ്യത്ത് ഏതാണ്ടെല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് മുസ്ലിം വനിതകളടക്കം പതിനായിരക്കണക്കിന് വനിതകളാണ് ത്രിതല പഞ്ചായത്തുകളുള്‍പ്പെടെ തദ്ദേശ സര്‍ക്കാരുകളിൽ പ്രതിനിധികളും ഭരണാധികാരികളുമായി, ഒരുപക്ഷെ പുരുഷന്മാരെക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. അടുക്കളയുടെ നാലതിരുകൾക്ക് പുറത്തുകടന്ന അവർ സമൂഹത്തിൽ യാതൊരു 'കുഴപ്പവും' സൃഷ്ടിച്ചില്ലെന്നുമാത്രമല്ല നമ്മുടെ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളെ കൂടുതൽ മെച്ചപ്പെട്ടതും ഊർജസ്വലവുമാക്കി മാറ്റുന്നതിനാണ് സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിക്കുന്നത്. സ്ത്രീ-പുരുഷ തുല്യതയും സ്ത്രീ ശാക്തീകരണ പ്രക്രിയയും ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന മത യാഥാസ്ഥിതികതയിൽ നിന്നുമാണ്. അക്കാര്യത്തിൽ ഇസ്ലാം മതം ഒറ്റയ്ക്കല്ലെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നു. കാന്തപുരം മതപരമായ ആഘോഷങ്ങൾ മതസ്ഥാപനങ്ങളുടെ നാലതിരുകൾക്ക് പുറത്തേക്ക് കൊണ്ടുപോകുന്നതിനെതിരെയും, മുസ്ലിം വനിതകൾ അന്യപുരുഷന്മാരുമായി ഇടപഴകുന്നതിനെപ്പറ്റിയുമുള്ള തന്റെ മതത്തിന്റെ നിലപാടാണ് ഉദ്ഘോഷിക്കുന്നതെങ്കിൽ അതിനെക്കാൾ ഒരുപടി കടന്നുള്ള നിലപാടുകൾ ഇതര മതങ്ങൾ നിഷ്കർഷിക്കുന്നുണ്ടെന്നതും വിസ്മരിച്ചുകൂടാ.
കഴിഞ്ഞ ഞായറാഴ്ച ക്രിസ്തുമത വിഭാഗമായ മാർത്തോമാ സഭയുടെ തിരുവനന്തപുരത്തു നടന്ന കുടുംബ സംഗമത്തിൽ സഭാ വൈദിക ട്രസ്റ്റി ഡോ. കെ തോമസ് നടത്തിയ പരാമർശം അങ്ങേയറ്റം സ്ത്രീവിരുദ്ധവും തികഞ്ഞ പുരുഷാധിപത്യ പ്രവണതയെയുമാണ് തുറന്നുകാട്ടുന്നത്. തങ്ങളുടെ പെണ്മക്കൾ 'ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന്' തെളിയിക്കാൻ വിവാഹത്തിനു മുമ്പ് അവർ എച്ച്ഐവി ടെസ്റ്റിന് വിധേയമാകണമെന്ന നിർദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ലൈംഗിക ബന്ധത്തെക്കുറിച്ചും എച്ച്ഐവിയെക്കുറിച്ചുമുള്ള അജ്ഞതയല്ല, മറിച്ച് തന്നിൽ രൂഢമൂലമായ ആൺകോയ്മാ ഭാവമാണ് വിദ്യാസമ്പന്നനെന്ന് കരുതപ്പെടുന്ന ഒരു പുരോഹിതനിൽ നിന്നും പുറത്തുചാടിയത്. തന്റെ സഭയിലെ വിവാഹിതരാകുന്ന പുരുഷന്മാർക്കുള്ള ക്ലീൻചിറ്റ് കൂടിയാണ് ഇതുവഴി അദ്ദേഹം ഉറപ്പുവരുത്തിയത്. ഇത് ഏതെങ്കിലും ഒരു ക്രിസ്തുസഭയുടെ ഒറ്റപ്പെട്ട പ്രശ്നമല്ല, ക്രിസ്തുസഭകളിൽ പരക്കെ നിലനിൽക്കുന്ന പുരുഷാധിപത്യ പ്രവണതയുടെ പ്രതിഫലനമാണ്. രാജ്യത്തെ ഭൂരിപക്ഷ ഹിന്ദു മതത്തിലും സ്ഥിതി വ്യത്യസ്തമല്ല. ശബരിമല അയ്യപ്പസന്നിധിയിൽ മറ്റെല്ലാ ഭക്തരുമെന്ന പോലെ പതിനെട്ടാംപടി ചവിട്ടി ദർശനം നടത്താനുള്ള അവകാശം അംഗീകരിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തെയാകെ ഇളക്കിമറിച്ച തീവ്രഹിന്ദുത്വ പ്രേരിതമായ സമരാഭാസത്തിന് നാം സാക്ഷ്യംവഹിക്കുകയുണ്ടായി. ആർത്തവമെന്ന സ്ത്രീ ജൈവപ്രതിഭാസത്തിന്റെ പേരിലാണ് ഹൈന്ദവ പുരുഷാധിപത്യം ഫണംവിടർത്തിയാടിയത്. ഇവയോരോന്നും തുറന്നുകാട്ടുന്നത്, യാഥാസ്ഥിതിക മത ആവാസവ്യസ്ഥയിൽ കൊടികുത്തിവാഴുന്ന പുരുഷാധിപത്യത്തെയും അതിന്റെ സഹജമായ സ്ത്രീവിരുദ്ധതയെയുമാണ്. മത-ഈശ്വര വിശ്വാസങ്ങൾ തികച്ചും വ്യക്തിനിഷ്ഠമായ ഒന്നാണ്. അതിനെ സ്ഥാപനവൽക്കരിക്കുക എന്നത് വിശ്വാസ സമൂഹങ്ങളുടെമേലുള്ള പൗരോഹിത്യ, മേധാവിത്ത ശക്തികളുടെ അധികാരത്തിന്റെയും ആധിപത്യത്തിന്റെയും രാഷ്ട്രീയമാണ്. കാന്തപുരം തുടങ്ങിവച്ച ചർച്ചകൾ മതങ്ങളുടെ, സ്ത്രീകളുടെ തുല്യതയും ശാക്തീകരണവും വഴി, കൂടുതൽ സ്വതന്ത്രവും ജനാധിപത്യപരവും പുരോഗനാത്മകവുമായ സാമൂഹ്യനിർമ്മിതിക്ക് സഹായകമാകുമെങ്കിൽ അതിനുവേണ്ടി ചെലവഴിക്കുന്ന ഊർജം സാർത്ഥകമാകും.

വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനു...
03/09/2026

വിദ്യാഭ്യാസരംഗത്തെ വർഗീയവൽക്കരണത്തിനെതിരെ ഉയർന്നുവരുന്ന വിദ്യാർത്ഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉള്ള നീക്കം കേരളം അനുവദിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു. പെൺകുട്ടികളടക്കമുള്ള എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ നടന്ന ക്രൂരമായ പോലീസ് മർദ്ദനത്തെ അപലപിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു.
വിദ്യാഭ്യാസരംഗത്തെയും നാടിനെയും ബാധിക്കുന്ന വിഷയങ്ങളിലെല്ലാം സമരരംഗത്തിറങ്ങിയ പാരമ്പര്യമാണ് കേരളത്തിലെ വിദ്യാർത്ഥിപ്രസ്ഥാനത്തിനുള്ളത്. കൊടിയ മർദ്ദനങ്ങളും ത്യാഗങ്ങളും അതിന് പുത്തരിയല്ല.RSS-ബി.ജെ പി യൂണിയൻ സർക്കാരിൻ്റെ വിദ്യാഭ്യാസവർഗ്ഗീയവത്ക്കരണ അജണ്ടകളോട് സമരസപ്പെട്ട് നീങ്ങാനാണ് യു.ഡി എഫ് സർക്കാർ തെരുവിൽ വിദ്യാർത്ഥികളുടെ ചോര ഒഴുക്കുന്നത്.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് തന്നെ വന്ദേമാതരത്തിന്റെ മതേതര വിരുദ്ധമായ ഉള്ളടക്കത്തെപ്പറ്റി ചർച്ചകൾ ഉണ്ടായിട്ടുണ്ട്.അതുകൊണ്ടുതന്നെയാണ് തർക്കവിഷയമായ ചരണങ്ങൾ ദേശീയഗീതമായി അംഗീകരിക്കേണ്ടതില്ല എന്ന നിലപാട് ഗാന്ധിയും നെഹ്റുവും അടങ്ങുന്ന ദേശീയ നേതാക്കൾ കൈക്കൊണ്ടത്. രാജ്യത്ത് അധികാരത്തിൽ വന്ന ഹിന്ദുത്വ ശക്തികൾ ആഭ്യന്തര ശത്രുക്കളായി കണക്കാക്കുന്ന മതന്യൂനപക്ഷങ്ങളെ അരികുവത്ക്കരിക്കാനും അപരവത്ക്കരിക്കാനുംവേണ്ടിയാണ് വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന പുതിയ ചട്ടവുമായി വരുന്നത്. എല്ലാ ജനാധിപത്യ മതേതര ശക്തികളും ഒരുമിച്ച് പ്രതിരോധിക്കേണ്ടതാണ് ഈ നീക്കം.
എന്നാൽ കേന്ദ്ര സർക്കാരിൻ്റെ മുമ്പിൽ നല്ല പിള്ള ചമയാൻ ദേശീയ പ്രസ്ഥാനത്തിൻ്റെ മഹനീയ പാരമ്പര്യം അടിയറ വെച്ച വി.ഡി. സതീശൻ സർക്കാർ വിദ്യാർത്ഥികളുടെ ചോര കൊണ്ടാണ് യൂണിയൻ സർക്കാരിനോടുള്ള കൂറ് തെളിയിക്കുന്നത്-ബിനോയ് വിശ്വം പറഞ്ഞു.

02/09/2026

ബദലാവ് സരൂരി ഹെ' റാലിയുടെ കൺവീനറും സിപിഐ ദേശീയ സെക്രട്ടറിയുമായ പി. സന്തോഷ് കുമാർ എം.പി, രാംലീല മൈതാനിയിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് സഖാക്കളോട് സംവദിക്കുന്നു

02/09/2026

സെപ്റ്റംബർ ഒന്നിന് ഡൽഹിയിലെ രാമലീല മൈദാനിയിൽ വെച്ച് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബദലാവ് സരൂരി ഹെ ക്യാമ്പയിനിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ സെക്രട്ടറി സഖാവ് പ്രകാശ് ബാബു സംസാരിച്ചു

വ്യവസ്ഥിതിയെ മാറ്റുക എന്നതാണ് യഥാർത്ഥ മാറ്റം.
​ഇന്ത്യയിലെ വർഗ്ഗ-ജാതി വ്യവസ്ഥകളിൽ വേരൂന്നിയ ആഴത്തിലുള്ള ഘടനാപരമായ അസമത്വങ്ങളെക്കുറിച്ച് സിപിഐ സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു ചൂണ്ടിക്കാട്ടി. ആർഎസ്എസ്-ബിജെപി പ്രോത്സാഹിപ്പിക്കുന്ന വർഗീയതയും ജാതിചിന്തയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചൂഷണം കൂടുതൽ തീവ്രമാക്കുകയും സമത്വത്തിന്റെയും സാമൂഹിക നീതിയുടെയും മൂല്യങ്ങളെ തകർക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
​സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം സംരക്ഷിക്കാൻ വർഗീയതയെയും ജാതീയതയെയും ചൂഷണത്തെയും പരാജയപ്പെടുത്തിയേ മതിയാകൂ. ഭരണഘടന, ജനാധിപത്യം, സമത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കാനുള�

കുത്തകകളുടെ പിണിയാളായ മോഡി ഭരണകൂടം രാജ്യത്തിന്റെ അധികാരത്തിൽ തുടരുവോളം സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകില്ലെന...
02/09/2026

കുത്തകകളുടെ പിണിയാളായ മോഡി ഭരണകൂടം രാജ്യത്തിന്റെ അധികാരത്തിൽ തുടരുവോളം സാധാരണ ജനങ്ങളുടെ ദുരിതങ്ങൾക്ക് അറുതിയുണ്ടാകില്ലെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. കോർപറേറ്റുകളുടെ കൂടെയാണ് ഭരണകൂടം. പാവപ്പെട്ടവർ പരിഗണനയിലേ ഇല്ല. ജനകീയ വിഷയങ്ങളിൽ ജനങ്ങളുമായി നേരിട്ട് സംവദിക്കാൻ മോഡി തയ്യാറാകണമെന്നും രാംലീല മൈതാനത്ത് സംഘടിപ്പിച്ച റാലി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

മോഡി നാരീശക്തിയെ കുറിച്ച് പറയുന്നു. പക്ഷേ വനിതാ സംവരണം നടപ്പിലാക്കുന്നില്ല. ജന്തർ മന്തറിൽ പ്രതിഷേധത്തിന് ഇടത് വിദ്യാർത്ഥി സംഘടനകൾ നേതൃത്വം കൊടുത്തപ്പോൾ മോഡി അത് അടിച്ചമർത്തി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഡൽഹിയിൽ വന്ന് ആവർത്തിക്കാൻ വെല്ലുവിളിക്കുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്. കർഷകരും തൊഴിലാളികളും തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിൽ പോരാടേണ്ടി വരുന്നു.
പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താൻ ഫാസിസ്റ്റ് രീതികളാണ് അധികാരികൾ ഉപയോഗിക്കുന്നത്. 

ഈ റാലിയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും പുറപ്പെട്ട പാർട്ടി പ്രവർത്തകരെയും നേതാക്കളെയും പൊലീസ് നിയമവിരുദ്ധമായി തടഞ്ഞുവച്ചതായും പലരെയും വീട്ടുതടങ്കലിലാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഭയപ്പെടുത്തലുകൾ കൊണ്ടോ ജനാധിപത്യവിരുദ്ധമായ അടിച്ചമർത്തലുകൾ കൊണ്ടോ കമ്മ്യൂണിസ്റ്റുകാരെയും രാജ്യത്തെ ജനങ്ങളെയും നിശബ്ദരാക്കാൻ കഴിയില്ലെന്ന് ഡി രാജ കൂട്ടിച്ചേര്‍ത്തു.

ബദലാവ് സരൂരി ഹേ ക്യാമ്പയിനിൽ നിന്നുള്ള ചില ചിത്രങ്ങൾ        
01/09/2026

ബദലാവ് സരൂരി ഹേ ക്യാമ്പയിനിൽ നിന്നുള്ള ചില ചിത്രങ്ങൾ
      

മാറ്റം അനിവാര്യമാണ്! ആ മാറ്റം സംഭവിക്കുക തന്നെ ചെയ്യും​രാംലീല മൈതാനിയിൽ നടന്ന ചരിത്രപ്രസിദ്ധമായ   റാലിയെ അഭിസംബോധന ചെയ്ത...
01/09/2026

മാറ്റം അനിവാര്യമാണ്! ആ മാറ്റം സംഭവിക്കുക തന്നെ ചെയ്യും
​രാംലീല മൈതാനിയിൽ നടന്ന ചരിത്രപ്രസിദ്ധമായ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, ഭരണകൂട വേട്ടയാടലുകളെയും പ്രളയത്തെയും പ്രതികൂല കാലാവസ്ഥയെയും നീണ്ട യാത്രകളെയും വകവയ്ക്കാതെ, ആർ.എസ്.എസ്–ബി.ജെ.പി ദുർഭരണത്തിനെതിരെ ശബ്ദമുയർത്താൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് ജനങ്ങളെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ അഭിവാദ്യം ചെയ്തു.
​രൂക്ഷമായ തൊഴിലില്ലായ്മ, വിലക്കയറ്റം, കർഷകരുടെ ദുരിതങ്ങൾ, തൊഴിലാളികൾക്കെതിരായ ആക്രമണങ്ങൾ, തൊഴിലുറപ്പ് പദ്ധതിയെ (MGNREGA) അട്ടിമറിക്കൽ, വിദ്യാഭ്യാസം-ആരോഗ്യ മേഖലകളുടെ വാണിജ്യവൽക്കരണം, സാമൂഹിക അനീതി, വർഗീയ ധ്രുവീകരണം, ജനാധിപത്യ-ഭരണഘടനാ സ്ഥാപനങ്ങളുടെ തകർച്ച എന്നിവയെ അദ്ദേഹം ശക്തമായി തുറന്നുകാട്ടി. ജനങ്ങൾക്ക് വേണ്ടത് നുണപ്രചാരണങ്ങളും വെറുപ്പും ഭിന്നിപ്പുമല്ല; മറിച്ച് തൊഴിൽ, മിനിമം താങ്ങുവില (MSP), സാമൂഹിക സുരക്ഷ, അന്തസ്സ്, നീതി, ജനാധിപത്യം എന്നിവയാണ്.
​ജനങ്ങളുടെ ഐക്യപോരാട്ടത്തിലൂടെയാണ് ഇന്ത്യ ബ്രിട്ടീഷ് രാജിനെ പരാജയപ്പെടുത്തിയത്. ഭിന്നിപ്പിന്റെയും അസമത്വത്തിന്റെയും സ്വേച്ഛാധിപത്യത്തിന്റെയും ആർ.എസ്.എസ്–ബി.ജെ.പി രാജിനെ പരാജയപ്പെടുത്താൻ ജനങ്ങൾ ഒരിക്കൽക്കൂടി ഒത്തുചേരണമെന്ന് ഡി. രാജ ആഹ്വാനം ചെയ്തു. രാജ്യവ്യാപകമായ പ്രചാരണങ്ങളും പദയാത്രകളും മാറ്റത്തിന്റെ സന്ദേശം രാജ്യത്തിന്റെ ഓരോ കോണിലും എത്തിച്ചുകഴിഞ്ഞു; രാംലീല മൈതാനം അതിന് ശക്തമായ ഒരു ദേശീയ ശബ്ദം നൽകിയിരിക്കുകയാണ്.
​ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. ഒരു ബദലിനും ഭരണഘടനയ്ക്കും മതേതര ജനാധിപത്യത്തിനും സാമൂഹിക നീതിക്കും മികച്ചൊരു ഇന്ത്യയ്ക്കും വേണ്ടിയുള്ള സുസ്ഥിരമായ ഒരു ബഹുജന മുന്നേറ്റത്തിന്റെ തുടക്കമാണിത്.

Address

M. N Smarakam, Gandhi Bhavan Road, Housing Board Jn
Thiruvananthapuram
695014

Telephone

+914712323943

Website

Alerts

Be the first to know and let us send you an email when CPI Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI Kerala:

Shortcuts

Share