Team Welfare Blood Donors Collective

Team Welfare Blood Donors Collective Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team Welfare Blood Donors Collective, Social service, Thiruvananthapuram.

Permanently closed.
ഇന്ന് RCC യിൽ രക്തം ദാനം ചെയ്യാൻ വന്ന അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ മുത്തുമണികൾക്ക് RCC ബ്ല്ഡ്‌ ബാങ്ക്‌ ഹെഡ്...
25/06/2019

ഇന്ന് RCC യിൽ രക്തം ദാനം ചെയ്യാൻ വന്ന അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്റ്റയിൽസിലെ മുത്തുമണികൾക്ക് RCC ബ്ല്ഡ്‌ ബാങ്ക്‌ ഹെഡ്‌ ഡോ:വിജയലക്ഷിമിമാഡവും ഡോ:രാജേഷ്‌ സാറും ചേർന്ന് രക്ത ദാന സേവനത്തിനുള്ള അംഗീകാര പത്രം നൽകുന്നു. ഇത്‌ ആറാം തവണയാണു അവിടെ നിന്ന് ടീം ആയി രക്തം ദാനം ചെയ്യാൻ വരുന്നത്‌ അതിനായി ജീവനക്കാരുടെ ബ്ഡ്‌ ഡോണേഴ്സ്‌ ഫോറം തന്നെ തയ്യാറാക്കിയിട്ടുണ്ട്‌ എല്ലാവർക്കും നന്ദീ...❤️❤️

19/06/2019
തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ രക്തം ആവശ്യമുള്ള രോഗികളുടെ എണ്ണം ദിനേന വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതിനര്‍...
19/06/2019

തിരുവനന്തപുരം റീജിനല്‍ കാന്‍സര്‍ സെന്ററില്‍ രക്തം ആവശ്യമുള്ള രോഗികളുടെ എണ്ണം ദിനേന വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. അതിനര്‍ഥം ക്യാന്‍സര്‍ രോഗികളുടെ എണ്ണം കൂടുന്നു എന്നുള്ളതാണ്. ഇവര്‍ക്കവശ്യമായ ജീവരക്തം നല്‍കി സഹായിക്കുന്ന കാര്യത്തില്‍ തിരുവനന്തപുരത്തെ കൂടുതല്‍ യുവതി-യുവാക്കള്‍ മുന്നോട്ട് വരേണ്ടതുണ്ട്. രക്തദാന രംഗത്ത് സര്‍ക്കാര്‍ കണക്ക് പ്രകാരം തിരുവനന്തപുരം അല്‍പം പിന്നിലാണ്. ആകുറവ് പരിഹരിക്കാനാണ് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിന്റെ തീരുമാനം.

ടീം വെല്‍ഫെയറിന്റെ ആഹ്വാനം പ്രകാരം തിരുവനന്തപുരം അട്ടക്കുളങ്ങര രാമചന്ദ്രന്‍ ടെക്സ്റ്റയില്‍സിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് രക്തം നല്‍കാനായി ഇന്ന് ഓടിയെത്തിയത്. അവരെ കണ്ടപ്പൊള്‍ തന്നെ ഉറ്റവര്‍ക്ക് വേണ്ടി രക്തത്തിനായി കാത്തു നിന്നവരുടെ മുഖത്ത് കണ്ട സന്തോഷം വിവരണത്തിനു അതീതമാണ്. ഇത് അഞ്ചാം തവണയാണ് കൂട്ടമായി ആര്‍.സി.സിയിലേക്ക് ജീവരക്തവുമായി അവര്‍ വരുന്നത്. എല്ലാവര്‍ക്കും ഹൃദയം തൊട്ട രക്താഭിവാദ്യങ്ങള്‍.

മികച്ച രക്തദാന സംഘടനകൾക്ക് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച ടീം വെൽഫെയർ ബ്ളഡ് ഡൊണേഴ്...
19/06/2019

മികച്ച രക്തദാന സംഘടനകൾക്ക് കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി ഏർപ്പെടുത്തിയ അവാർഡ് ലഭിച്ച ടീം വെൽഫെയർ ബ്ളഡ് ഡൊണേഴ്സ് കളക്ടീവ് തിരുവനന്തപുരം ജില്ലാ കോഡിനേറ്റർ ഷാജി അട്ടക്കുളങ്ങരയെ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രടറി ജോസഫ് ജോൺ എം ആദരിച്ചു. സംസ്ഥാന ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പി.ആർ - മീഡിയ കോഡിനേറ്റർ അബ്ദുൽ റഹീം, ജനപക്ഷം എക്സിക്യുട്ടീവ് എഡിറ്റർ സി.എം ശരീഫ് എന്നിവർ സംബന്ധിച്ചു.

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അവാര്‍ഡ് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിന്തിരുവനന്തപുരം: രക്തദ...
19/06/2019

കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി അവാര്‍ഡ്
ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിന്
തിരുവനന്തപുരം: രക്തദാന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് കേരള സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ സംസ്ഥാനതല അവാര്‍ഡിന് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവിനെ തെരഞ്ഞെടുത്തു. തിരുവന്തപുരം റീജണല്‍ കാന്‍സര്‍ സെന്റര്‍, ശ്രീചിത്ര, മെഡിക്കല്‍ കോളേജ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. തിരുവനന്തപുരം നന്ദാവനം എ.ആര്‍ ക്യാമ്പില്‍വെച്ച് നടന്ന ചടങ്ങില്‍ ആരോഗ്യമ മന്ത്രി കെ.കെ ശൈലജ ടീച്ചറില്‍നിന്ന് ടീം വെല്‍ഫെയര്‍ ബ്ലഡ് ഡോണേഴ്‌സ് കളക്റ്റീവ് ജില്ലാ കോഡിനേറ്റര്‍ ഷാജി അട്ടക്കുളങ്ങര അവാര്‍ഡ് ഏറ്റുവാങ്ങി.

Address

Thiruvananthapuram
695014

Telephone

9895023185

Website

Alerts

Be the first to know and let us send you an email when Team Welfare Blood Donors Collective posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category