11/08/2026
ചരക്ക് കടത്ത് മേഖലയിലെ മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കും
....... ......... ......... ........
ഗുഡ്‌സ് ട്രാൻസ് പോർട്ട് വർക്കേഴ്‌സ് ഫെഡറേഷൻ citu സംസ്ഥാന ഭാരവാഹികൾ ബഹു ,ഗതാഗത വകുപ്പ് മന്തി ശ്രീ സി. പി. ജോണുമായി ചർച്ച നടത്തി
മോട്ടാർ കോൺഫഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കടകം പള്ളി സുരേന്ദ്രൻ Ex mla , ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പരാണ്ടി മനോജ് , ട്രഷറർ എം ഇബ്രാഹിം കുട്ടി , സംസ്ഥാന ഭാരവാഹികളായ എൻ സുന്ദരം പിള്ള , വി.എസ് ശ്രീകാന്ത് എന്നിവർ പങ്കെടുത്തു
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ
👍 ടിപ്പർ ലോറി സ്‌കൂൾ ടൈം
രാവിലെ വൈകുന്നേരം ഒരു മണിക്കൂർ ഏകീകരിച്ച് നടപ്പിലാക്കും
അവധി ദിവസം സ്‌കൂൾ ടൈം ഒഴിവാക്കും
സ്‌കൂൾ പരിസരിത്ത് 40 km വേഗതയിൽ സർവ്വീസ് നടത്തുന്നത് ഉറപ്പാക്കണം
👍 ചരക്ക് കടത്ത് വാടക ഏകീകരിച്ച് നടപ്പിലാക്കുന്നതിന് വാടക നിർണ്ണയ കമ്മറ്റിയുടെ യോഗം വിളിച്ച് ചേർത്ത് ഉടൻ നടപ്പിൽ വരുത്തും
👍🏽 ഗുഡ്‌സ് വാഹനങ്ങളുടെ ടാക്സ് കുറക്കുന്നതിന് വിശദമായ പഠനം നടത്തും
👍 ഖനന കേന്ദ്രങ്ങളിൽ വെയ് ബ്രിഡ്ജ് സ്ഥാപിച്ച് പാസ്സ് ഉറപ്പാക്കും
വോളിയം അടിസ്ഥാനത്തിൽ പെർമിറ്റ് നൽകാനും പിഴ മൂന്ന് വിഭാഗത്തിൽ നിന്നും ഈടാക്കാനുള്ള നിയമ വശം പഠിച്ച് നടപ്പിലാകും
👍 ചരക്ക് വാഹനങ്ങൾക്ക് 15 വർഷം പരിധി പൂർണ്ണമായും ഒഴിവാക്കും
👍🏽 RTO ഓഫീസിലെ കാല താമസം ഒഴിവാക്കാൻ നടപടി സ്വീകരിക്കും
👍🏽 ഇൻട്രാ സർവ്വീസ് വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും
👍🏽 ജി.പി എസ്സ് : ചെറുകിട ഗുസ്ഡ് വാഹനങ്ങളെ ഒഴിവാക്കുന്നതിനും VLTD പദ്ധതിയിൽ നിന്ന് ഒഴിവാക്കാനുമുള്ള സാധ്യതകൾ പരിശോദിച്ച് നടപ്പിലാക്കും
👍🏽 വയനാട് ചുരത്തിലെ ലോറി തൊഴിലാളികൾക്കുള്ള സമയ നിയന്ത്രണം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും
നാഷണൽ പെർമിറ്റ് ലോറിക്കാരുടെ പ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ പ്ലാൻ ഉണ്ടാക്കും
മേൽ തീരുമാനങ്ങൾ നടപ്പിൽ വരുന്നുന്നതിന് സംസ്ഥാനത്തെ സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളുടെയും വകുപ്പ് ഉദ്യാഗസ്ഥരുടെയും യോഗം ഉടൻ വിളിച്ച് ചേർക്കുമെന്നും മന്ത്രി ഉറപ്പ് നൽകി
വിശ്വസ്തയോടെ ,
ടി. കെ രാജൻ
പ്രസിഡൻ്റ്
പരാണ്ടി മനോജ്
ജനറൽ സെക്രട്ടറി
🙏🙏🙏🙏🙏🙏