All India Radio News Thiruvananthapuram

All India Radio News Thiruvananthapuram The official account of Regional News Unit (RNU) of Akashvani (AIR)Thiruvananthapuram

ആകാശവാണി വാർത്തകൾ
The official account of Regional News Unit (RNU)of All India Radio,Thiruvananthapuram Office of

ആകാശവാണി പ്രത്യേക വാർത്ത ബുള്ളറ്റിൻSPECIAL BULLETIN 08.35 PM DATED 03/08/2026https://www.youtube.com/watch?v=sWy1VO6Q3N4...
03/08/2026

ആകാശവാണി പ്രത്യേക വാർത്ത ബുള്ളറ്റിൻ

SPECIAL BULLETIN 08.35 PM DATED 03/08/2026

https://www.youtube.com/watch?v=sWy1VO6Q3N4

വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് Like ചെയ്ത് Share ചെയ്യാം

This is the Official YouTube channel of Regional News unit (RNU) of...

03/08/2026

The Supreme Court held that state governments are free to close or withdraw FIRs registered against protesters involved in the recent student protests.

All India Radio News

Send a message to learn more

03/08/2026

SC directs Centre to ensure properly demarcated & encroachment-free space for pedestrians on roads.

കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ, എല്ലാ റോഡുകളിലും നടപ്പാത നിർണ്ണയിക്കാൻ കേന്ദ്രത്തോട് നിർദ്ദേശിച്ച് സുപ്രീം കോടതി. നടപ്പാതകള്‍ കയ്യേറുന്നത് തടയണമെന്നും നിര്‍ദ്ദേശം.

***********************************************************

കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ, രാജ്യത്തെ എല്ലാ റോഡുകളിലും കൃത്യമായി നടപ്പാത നിർണ്ണയിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് നിർദ്ദേശിച്ച് സുപ്രീം കോടതി. ജസ്റ്റിസ് പി.എസ്.നരസിംഹ, ജസ്റ്റിസ് ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർദ്ദേശം. നടപ്പാതകളില്‍ കയ്യേറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

All India Radio News

Send a message to learn more

03/08/2026

Chief Minister V.D. Satheesan said the southwest monsoon situation in the state is under control. An Orange Alert is in force in 12 districts today. Fishing has been banned along the Kerala, Karnataka and Lakshadweep coasts. All educational institutions in Pathanamthitta, Alappuzha, Malappuram and Kozhikode districts will remain closed tomorrow.

All India Radio News

Send a message to learn more

The BJP won the Manjalpur Assembly by-election in Gujarat, while the Congress emerged victorious in the Datia Assembly b...
03/08/2026

The BJP won the Manjalpur Assembly by-election in Gujarat, while the Congress emerged victorious in the Datia Assembly by-election in Madhya Pradesh. Jan Suraaj Party candidate Prashant Kishor won the Bankipur Assembly seat in Bihar.

ഗുജറാത്തിലെ മഞ്ചല്‍പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്കും, മധ്യപ്രദേശിലെ ദതിയ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും വിജയം. ബിഹാറിലെ ബങ്കിപ്പൂര്‍ മണ്ഡലത്തില്‍ വിജയം നേടി ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് കിഷോര്‍.

******************************************************************

ഗുജറാത്ത്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഗുജറാത്തിലെ മഞ്ചല്‍പൂര്‍ മണ്ഡലം ബി.ജെ.പി നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 30,000 ലേറെ വോട്ടുകള്‍ക്കാണ് ബിജെപിയുടെ സത്യേന്ദ്രഭായ് പട്ടേല്‍ പരാജയപ്പെടുത്തിയത്. ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭ മണ്ഡലത്തില്‍ ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രശാന്ത് കിഷോര്‍ വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിയെ 19,000-ലേറെ വോട്ടുകള്‍ക്കാണ് പ്രശാന്ത് കിഷോര്‍ പരാജയപ്പെടുത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍ സ്ഥാനമൊഴിഞ്ഞ സീറ്റിലേക്കാണ് ബിഹാറില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ ദതിയ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍റെ ഘന്‍ശ്യാം സിങ്ങിനാണ് വിജയം. കോണ്‍ഗ്രസ് അംഗത്തിന്‍റെ അയോഗ്യതയെ തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ ആറായിരത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

All India Radio News

Lok Sabha passes Supreme Court Amendment Bill aims to increase number of judges of Apex Court. RS passes MSME Bill aims ...
03/08/2026

Lok Sabha passes Supreme Court Amendment Bill aims to increase number of judges of Apex Court. RS passes MSME Bill aims to address delayed payments and simplify dispute resolution. Both the houses adjourned for the day.

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച ഭേദഗതി ബില്‍ പാസ്സാക്കി ലോക്സഭ. MSME ഭേദഗതി ബില്ലിന് രാജ്യസഭയുടെ അംഗീകാരം. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു.

*****************************************************************

പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33-ൽ നിന്ന് 37 ആയി വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച ഭേദഗതി ബിൽ ലോക്‌സഭ പാസ്സാക്കി. ഇക്കഴിഞ്ഞ മേയിൽ, ഇത് സംബന്ധിച്ച ഓർഡിനൻസ് രാഷ്ട്രപതി പുറപ്പെടുവിച്ചിരുന്നു. കേന്ദ്ര നിയമകാര്യ മന്ത്രി അർജുൻ റാം മേഘ്‌വാളാണ് ബിൽ സഭയിൽ അവതരിപ്പിച്ചത്. ജുഡീഷ്യൽ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന പരിഷ്കരണ പ്രക്രിയയിലെ സുപ്രധാന ചുവടുവെപ്പാണിതെന്ന് അദ്ദേഹം പറഞ്ഞു.

All India Radio News

ആകാശവാണി ഇന്നത്തെ വാർത്ത കേൾക്കാം.NATIONAL NEWS 07.25 PM DATED 03/08/2026https://www.youtube.com/watch?v=qJcEoLqcfUIആകാശ...
03/08/2026

ആകാശവാണി ഇന്നത്തെ വാർത്ത കേൾക്കാം.

NATIONAL NEWS 07.25 PM DATED 03/08/2026

https://www.youtube.com/watch?v=qJcEoLqcfUI

ആകാശവാണി വാർത്തകൾക്കായി ഞങ്ങളുടെ ഫേസ്ബുക് പേജ് Like ചെയ്ത് Share ചെയ്യാം.

This is the Official YouTube channel of Regional News unit (RNU) of...

പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ‌‌‌ സ്ഥിതി വിലയിരുത്താൻ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ അപ...
03/08/2026

പേരൂർക്കട ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ‌‌‌ സ്ഥിതി വിലയിരുത്താൻ ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്റെ അപ്രതീക്ഷിത സന്ദർശനം.

All India Radio News

AIR PIC:Reju Koliyacode, PTC Tvpm

മാതൃ ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്...
03/08/2026

മാതൃ ശിശു മരണനിരക്ക് കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കുഞ്ഞ് ജനിച്ച ആദ്യ മണിക്കൂറിനുള്ളിൽ തന്നെ മുലയൂട്ടൽ ആരംഭിക്കുകയും ആദ്യ ആറുമാസം മുലപ്പാൽ മാത്രം നൽകുകയും വേണം. വീടുകളിലെ പ്രസവം നിരുൽസാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.

All India Radio News

AIR PIC:Reju Koliyacode, PTC Tvpm

03/08/2026

മലങ്കര ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് തുടരുന്ന സാഹചര്യത്തിൽ മൂവാറ്റുപുഴ, തൊടുപുഴ ആറുകളുടെ തീരങ്ങളിൽ ഉള്ളവ൪ക്ക് ജാഗ്രത നി൪ദേശം നല്‍കി.

All India Radio News


AIR VIDEOS:Ratheesh Krishna, PTC Idukki

Address

Thiruvananthapuram

Alerts

Be the first to know and let us send you an email when All India Radio News Thiruvananthapuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to All India Radio News Thiruvananthapuram:

Shortcuts

Share