BSP - kanshiram

BSP - kanshiram To secure justice,liberty,equality.Establish ambedkarism

03/04/2018

പാർട്ടിയുടെ (BSP)നടപടി ക്രമങ്ങൾ ജനാധിപത്യ രീതിയിൽ ക്രമികരിക്കുക പാർട്ടി വളരും, സ്ഥാനമോഹികൾ സ്ഥാനം നിലനിർത്താൻ കാര്യശേഷി വർദ്ധിപ്പിക്കുക അല്ലാതെ തന്നെക്കാളും ശേഷിയുള്ളവരെ പാർട്ടിയിൽ നിന്നും തുരത്തുകയല്ല വേണ്ടത്.

25/02/2018

അന്വേഷണത്തിന് ഉത്തരവിട്ടു.
അട്ടപ്പാടി കൊലപാതകത്തിന് എന്ത് മാങ്ങാത്തൊലി അന്വേഷണമാണോ ആവോ?
കയ്യിലെ മുറിവിനു കണ്ണാടി വേണോ?
ചേടാ ആമനുഷ്യനെ തല്ലുന്നതും ചതക്കുന്നതും വ്യക്തമായി വീഡിയോവിൽ പകർത്തിട്ടുണ്ട്, പോസ്റ്റ്മാർട്ടൻ നടത്തിയപ്പോഴും വീഡിയോ പകർത്തിയിട്ടുണ്ട്. ഇനി അവന്റെയൊക്കെ കൊലപാതത്തിനുള്ള ശിക്ഷ വിധിക്കയെ വേണ്ടു. കേസ് നീട്ടുമെങ്കിൽ ദലിതുകൾ വീണ്ടും രംഗത്തിറങ്ങും എന്ന് സൂക്ഷിച്ചോ.കോടതിയും വിചാരണയും നീണ്ടുപോയാൽ ദളിതർ വിധി നടപ്പിലാക്കാൻ ശ്രമിച്ചേക്കും എന്ന് കേരളത്തെ അറിയിക്കുന്നു. By K.G.Soman

17/02/2018

Jai bhim ചെങ്ങന്നൂരിൽ സംയുക്ത ദലിത് സ്ഥാനാർത്ഥിയെ നിർത്താൻ വിസമ്മതം ഉള്ള നേതാക്കന്മാരുടെ ലക്ഷ്യം വോട്ടു കച്ചവടം .: Social Democratic Front മുന്നണികളെ പരാജയപ്പെടുത്തുവാൻ മന്നണി വേണം.

15/02/2018

ചെങ്ങന്നൂർ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒരു online groupകളുടെ ഒരു കൂട്ടായ്മ വിളിക്കാനുണ്ടായ സാഹചര്യം എല്ലാവർക്കുമറിയാം..

ഈ വി'ഷയത്തിൽ ഒരു ഏകീകൃത സമീപനം ഉണ്ടാക്കിയെടുക്കാൻ അംബേദ്കറൈറ്റു സംഘടനകളുടെ ഭാഗത്തു നിന്നും ശ്രമങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനകൾ കാണാത്ത സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം..

സംഘടനകൾ ചെറുതോ വലുതോ എന്നുള്ളതല്ല നിർണ്ണായക സമയത്ത് ശരിയായ ഉത്തമമായ തീരുമാനങ്ങളും സംയുത്ത പ്രവർത്തനങ്ങളും നടത്താത്തെ ഒരു കൂട്ടായ്മക്കും സംഘടനക്കും മുന്നോട്ടു പോകാനാകില്ല.

15/02/2018

മായാവതിയുടെ പ്രവർത്തികളെ നിരീക്ഷിക്കുക... നമ്മുടെ സമൂഹത്തിനു ഇപ്പോൾ ഗുണമാണോ ദോഷമാണോ അവരുടെ പ്രവർത്തനങ്ങൾകൊണ്ടുണ്ടാകുന്നത് എന്ന് വിലയിരുത്തുക.

ഈയിടെ ഉണ്ടായ ഒരു ഉദാഹരണം: JNU വിലെ ദളിത് സ്റ്റുഡന്റസ് ഡിസംബർ 25 നു “മനുസ്മ്രിതി ദഹനം” നടത്തി.. അംബേദ്കറുടെ മനുസ്മ്രിതിദഹനത്തെ അനുസ്മരിച്ചു.. മായാവതി അതിനെ രൂക്ഷമായഭാഷയിൽ വിമർശിച്ചു... ബ്രാഹ്മണരുടെ സെന്റിമെന്റ്സ് വ്രണപ്പെടുത്തി എന്നുപറഞ്ഞു... എന്താണിത്??

15/02/2018

CT
Mayawati: Don’t burn Manusmriti, wants Bharat Ratna for Kashi Ram
Blog March 15, 2016March 16, 2016 admin
Mayawati, BSP, JNU, Manusmriti, Kashi Ram, Bharat Ratna, UP, India

New York, March 15, 2016: BSP supremo Mayawati has struck a note of caution and has a word of advice for agitating students of JNU.

She made some remarks while talking to reporters in the Parliament gallery which unfortunately have not yet been highlighted so far on March 9th, 2016.

Not only she spoke with passion but in this vicious atmosphere, she actually emerged as the voice of calm and reason.

When JNU students burned Manusmriti, the ex-Chief Minister of Uttar Pradesh was not at all amused and in fact called the act ‘unnecessary.’

Not just that, Mayawati also instead tried to calm down tempers and said that in today’s time only brotherhood can eliminate casteism completely.

Mayawati also said that some elements were using Baba Saheb Ambedkar’s name to burn this book however, they do not understand Baba’s feelings.

After this, Mayawati also spoke on the works that her government did for the people, and stressed that her government worked for the Dalits, downtrodden, and all the castes.

She did not stop at that and in fact, said that after the Constitution was drafted at that time the governments in power had no intention to give rights to the deprived but that was a different era and now, we, the people, will have to devise new ways to eliminate casteism.

The ex-Chief Minister also addressed the controversy on the Sri Sri Ravishankar’s program and said that she is not against any spiritual program done around River Yamuna or Ganga or any other river but every should abide by the law and order.

Today she also demanded the Bharat Ratna for the late Indian leader Kashi Ram highlighting his work for the deprived communities of the country.

Her statements show that she is flexible in her ideas and has the inkling that the politics of the 21st century will be based on mutual respect and harmony in the society. Also, with the Uttar Pradesh elections around, and the state being embroiled in communalism, her words show statesmanship.

Facebook72TwitterGoogle+RedditShare
SHARING
0Facebook
0Google+
0Linkedin
Email this article
Print this article
TAGS
BSP, Dalit, JNU, Kashi Ram, Manusmriti, Mayawati, Sri Sri Ravishankar

About admin

View all posts by admin →
Post navigation
Hindu girl gang-raped, threatened to withdraw case
Kerala: Congress leader killed, BJP leaders brutally injured
TODAY’S POLL

WEATHER

FEB 15, 2018 - THU
INDIA, US
21°C overcast clouds
overcast clouds
8 m/s, SSW77%764.32 mmHg
THU
02/15
FRI
02/16
SAT
02/17
SUN
02/18
MON
02/19
light rain
22/20°C
sky is clear
16/13°C
light rain
15/10°C
light rain
9/9°C
sky is clear
20/18°C
RECENT POSTS

Priyanka Chopra turns heads in her latest photoshoot
Mandatory to qualify NEET to pursue foreign medical course
President of Iran Hassan Rouhani to pay a state visit to India
Fake viral video pushed by leading channels threatens to undo Modi magic in the Gulf
म्यांमार में हिन्दुओं के क़त्लों की जाँच हो
MARKETS

STOCK MARKET

BUSINESS
Market
Personal Finance
ENTERTAINMENT
Movies
Music
TV
SOCIAL
People
NEWSLETTER
Get Journal good news straight to your email.

Email ...
Subscribe
Copyright © 2018 by CT. Hosted By Infiviz

ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്നു പ്രഖ്യാപിച്ച യോഗി ആദിത്യ നാഥ് യൂ പി ചീഫ് മിനിസ്റ്റർ ! | UP CM Yogi Adithyanathഇപ്പോഴത...
20/03/2017

ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്നു പ്രഖ്യാപിച്ച യോഗി ആദിത്യ നാഥ് യൂ പി ചീഫ് മിനിസ്റ്റർ ! | UP CM Yogi Adithyanath



ഇപ്പോഴത്തെ ഉത്തരാഖണ്ഡിലുള്ള എച് എൻ വി ഗഡ്‌വാൾ സർവകലാശാലയിൽ നിന്ന് 1990 കളിൽ ഗണിത ശാസ്ത്രത്തിൽ ബിരുദം നേടിയ അജയ് സിംഗിനെ അധികമാരും അറിയില്ല.അതാണ് ഇന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന യോഗി ആദിത്യനാഥിൻറെ പൂർവാശ്രമം.

ഗഡ്‌വാളിലെ രജപുത്ര കുടുംബത്തിൽ 1972 ജൂൺ 5 ന് ജനനം.ചെറുപ്പത്തിൽ തന്നെ ആർ .എസ് എസ് ലും എ ബി വി പി യിലും സജീവമായിരുന്നു.കടുത്ത ഹിന്ദുത്വ വാദിയായി വളർന്നു.ഗോ സംരക്ഷണ വാദിയായി ഗോരാഖ്‌പുരിലെ ഗോരാഖ് നാഥ് ക്ഷേത്രത്തിലെ മഹന്ത് (മുഖ്യ പുരോഹിതൻ) അവൈദ്യനാഥിനെ കണ്ടത് ജീവിതത്തിൽ വഴിത്തിരിവായി.1994 ൽ സന്യാസ ദീക്ഷ സ്വീകരിച്ചു യോഗി ആദിത്യനാഥ് ആയി.വൈകാതെ മഹന്തിന്റെ പിൻഗാമിയുമായി.

ഗോരാഖ് ക്ഷേത്ര മേധാവികൂടിയായ മഹന്ത് ആണ് കാലങ്ങളായി ഗോരാഖ്‌പുരിലെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്.ബി ജെ പിക്ക് ഉത്തർ പ്രദേശിൽ വേരോട്ടം നൽകിയ രാമക്ഷേത്ര പ്രക്ഷോഭത്തിൻറെ ഉയിർപ്പുണ്ടായതും ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ നിന്നുമാണ്.1991,,1996 വർഷങ്ങളിൽ ബി ജെ പി എം പി ആയിരുന്ന അവൈദ്യനാഥ് അതിനു മുൻപ് ഹിന്ദു മഹാ സഭയുടെ പ്രതിനിധി ആയിരുന്നു.ആദിത്യനാഥ് ക്ഷേത്രത്തിൻറെയും ഗോരഖ്‌പൂർ രാഷ്ട്രീയത്തിന്റെയും കാവലാളായി 1998 ൽ 26 ആം വയസിൽ ഗോരഖ്‌പൂർ മണ്ഡലത്തിൽ നിന്ന് 12 ആം ലോക്സഭയിലൂടെ ദേശീയ രാഷ്ട്രീയത്തിലേക്ക്.പിന്നീട് 2014 വരെ ആ മണ്ഡലത്തിലേക്ക് മറ്റാരെയും ആലോചിക്കേണ്ടി വന്നിട്ടില്ല.

എന്നും വിവാദങ്ങൾക്ക് ഒപ്പമായിരുന്നു യോഗിയുടെ യാത്ര.2007 ലെ ഗോരഖ്‌പൂർ സാമുദായിക കലാപക്കേസിൽ പ്രതിയാണ്.ഇദ്ദേഹത്തിൻറെ ഹിന്ദുവാഹിനി എന്ന സംഘടന നിരവധി കലാപങ്ങളുടെ പ്രതി പട്ടികയിൽ ഉണ്ട്.ആദിത്യനാഥ് കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിന് സമ്മാനിച്ച തലവേദനകളും ഏറെയാണ്.അസഹിഷ്ണുതാ വിവാദം കത്തിനിന്നപ്പോൾ ഷാരൂഖ് ഖാനെ പാക്‌ ഭീകരൻ ഹഫീസ് സയിദിനോട് ഉപമിച്ചതും ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്ന പ്രഖ്യാപനവും പാർട്ടിയെ പ്രതിരോധത്തിലാക്കി.ഒടുവിൽ അമിത്ഷാ വിളിച്ചുവരുത്തി ശാസിച്ചു.

എന്നാൽ യു പി യിൽ സാമുദായിക ധ്രുവീകരണത്തിലൂടെ നിർണ്ണായക വിജയം നേടിയ ബിജെ പി യോഗി ആദിത്യനാഥിനെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള സംസ്ഥാനത്തിൻറെ ഭരണമേല്പിക്കുന്നതിന് രാഷ്ട്രീയ മാനങ്ങളുണ്ട്.പാർട്ടി പ്രകടന പത്രികയിൽ രാമാ ക്ഷേത്ര നിർമ്മാണം ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും കോടതി വിധിയനുസരിച്ചു തീരുമാനം എടുക്കണം എന്ന് യോഗി ആദിത്യനാഥ് തന്നെ പറഞ്ഞുകഴിഞ്ഞു.

വിവാദങ്ങൾ:

2005 ൽ ജാതി ശുദ്ധീകരണ യജ്ഞം എന്നപേരിൽ യു പി യിലെ ഇറ്റാ പട്ടണത്തിൽ നടത്തിയ ദൗത്യത്തിൽ 1800 ക്രിസ്ത്യാനികളെ ഹിന്ദു മതത്തിലേക്ക് മാറ്റി.

ഏറെ വിവാദമായി തീർന്ന ദളിതരെ പച്ചയ്ക്കു കത്തിക്കണമെന്ന പ്രസ്താവന കേന്ദ്ര മന്ത്രി സഭയെയും ബി ജെ പിയെയും പ്രതിരോധത്തിലാക്കി.

ഒരു ഹിന്ദു പെണ്‍കുട്ടി മതം മാറ്റപ്പെട്ടാല്‍ ഞാന്‍ 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റും, ഒരു ഹിന്ദു കൊല്ലപ്പെട്ടാല്‍ നമ്മള്‍ 100 മുസ്ലീങ്ങളെ കൊല്ലും’ നിയുക്ത യുപി മുഖ്യമന്ത്രിയുടെ വാക്കുകളാണിത്. തീവ്ര വര്‍ഗീയ പ്രസ്താവനകള്‍ നടത്താന്‍ മടിയില്ലാത്ത, രജപുത് വിഭാഗത്തില്‍പ്പെട്ട ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കുന്നതിലൂടെ ബിജെപി സംരക്ഷിക്കുന്നത് യുപിയിലെ സവര്‍ണരുടെ താല്‍പര്യമാണ്..

കലാപങ്ങളും അറസ്റ്റും :

കലാപം, കൊലപാതകശ്രമം, ആയുധം കൈവശം വക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍, ഭീഷണിപ്പെടുത്തല്‍, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക തുടങ്ങിയ കേസുകളില്‍ പ്രതി കൂടിയാണ് നിയുക്ത യുപി മുഖ്യമന്ത്രി. 2015 ല്‍ മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഹിന്ദു യുവാക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ട് നിയുക്ത മുഖ്യന്‍.

2007 ജനുവരിയിൽ ഗോരാഖ് പൂരിൽ മുഖറം ആഘോഷത്തിനിടയിൽ ആദിത്യനാഥിൻറെ ഹിന്ദു ഗ്രൂപ്പും മുസ്ലീങ്ങളും തമ്മിൽ സംഘർഷം.വിലക്ക് ലംഘിച്ചു അനുയായികൾക്കൊപ്പം സ്ഥലത്തെത്തിയ ആദിത്യനാഥ് ധർണ്ണ തുടങ്ങി.വിദ്വെഷ പ്രസംഗങ്ങൾ നടത്തി.അനുയായികൾ ഒരു മുസ്ലിം സ്മാരകത്തിന് തീയിട്ടു.നിരോധനാജ്ഞ ലംഘിച്ച ആദിത്യനാഥ് അറസ്റ്റിലായി.അദ്ദേഹത്തിൻറെ സംഘടനയായ ഹിന്ദു യുവാവാഹിനിയുടെ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടു.മുംബൈ ഗോരാഖ്‌പൂർ ഗോദാൻ എക്സ്പ്രസ്സിന്റെ നിരവധി ബോഗികൾ അവർ തീയിട്ടു.അന്നവിടെ മുലായം സിംഗിന്റെ ഭരണമായിരുന്നിട്ടുകൂടി ആദിത്യനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് ഓഫീസറെയും ജില്ലാ മജിസ്‌ട്രേറ്റിനെയും സ്ഥലം മാറ്റി.അത് ആദിത്യനാഥിന്റെ സ്വാധീനമായി ചിത്രീകരിക്കപ്പെട്ടു.കലാപം വീണ്ടും രൂക്ഷമായി ഗൊരഖ്‌പൂരിൽ നിരവധി പള്ളികളും വീടുകളും വാഹനങ്ങളും കത്തിച്ചു.ഇന്നിതാ അദ്ദേഹം യു പി ചീഫ് മിനിസ്റ്റർ ആണ് അധികാരമേൽക്കുകയാണ് “യഥാ പ്രജാഃ തഥാ രാജ”എന്നല്ലാതെ എന്ത് പറയാൻ ?

We are capable enough to creat any number of Mayavathi  in Kerala,you pls be happy ,wait and see.BSP(kanshiram)
19/02/2017

We are capable enough to creat any number of Mayavathi in Kerala,you pls be happy ,wait and see.BSP(kanshiram)

19/02/2017
ഉപജാതി സംഘടനകൾ എന്നാണ് ചെയ്യുന്നത്? അവർ സഹോദരങ്ങളായിട്ട് കടുത്ത് ശത്രതയോടെ മാറി നിൽക്കുന്നു .ഇവർ ചാതുർവർണ്ണ്യർ നിയന്ത്രി...
07/11/2016

ഉപജാതി സംഘടനകൾ എന്നാണ് ചെയ്യുന്നത്? അവർ സഹോദരങ്ങളായിട്ട് കടുത്ത് ശത്രതയോടെ മാറി നിൽക്കുന്നു .ഇവർ ചാതുർവർണ്ണ്യർ നിയന്ത്രിക്കുന്ന BJP, ഇടതു , വലതു പാർട്ടികളെ സഹായിക്കുന്നു. അതു കാരണം പട്ടിക വിഭാഗങ്ങളുടെ പുരോഗതി നൂലുകാരുടെയും വാലു ക്കാരുടെയും ഔദാര്യവും അവർ നൽകുന്ന ഭിക്ഷയുമാകുന്നു.എല്ലാറ്റിനും അണികളോട് നേതൃത്വത്തിന് മറുപടി പറയേണ്ടിവരും.ഇനിയുമെത്രനാൾ വർഗ്ഗ ശത്രുക്കളുടെ തോളോടു തോളുരുമി ആജ്ഞാനുവർത്തികളായി ഇങ്ങനെ നിൽക്കണം ഈ ജാതി സംഘടനകൾകോണ്ട് ആർക്ക് ഗുണം കിട്ടി? അണികൾക്കോ, നേതാക്കന്മാർക്കോ?അംബേദ്ക്കർ പറഞ്ഞ് രാഷ്ട്രീയാധികാരത്തെപറ്റി ചിന്തിക്കാത്തതെന്ത്. നിങ്ങളെ തടസ്സപ്പെടുത്തുന്ന തരാണ്? നിങ്ങൾ ആരെ ഭയക്കുന്നു. 1950 ശേഷം മാറി മാറി ഭരിച്ച ഈ മനുവാദി പാർട്ടികൾ അവർണ്ണ ജനതയുടെ ഭൂമിയും, തൊഴിലും, വിദ്യാഭ്യാസവും, സംസ്കാരവും , സ്വൈരജീവിതവും നഷ്ടപ്പെടുത്തിയില്ലെ? പട്ടികവിഭാഗ സമൂഹത്തെ മറ്റു പാർട്ടികളുടെ അറവുമാടുകളായി മാറ്റിയതിനുത്തരവാദി ഈ സംഘടനകളല്ലെ? ലക്ഷ്യമില്ലെങ്കിൽ ഇങ്ങനെ സംഭവിക്കുകയില്ലെ?മൗലികമായ ഈ വിഷയങ്ങൾ ചർച്ച ചെയ്യണം.ഇനിയും എത്രനാൾ അസന്തുഷ്ടരും, അസംതൃപ്തരും, നിരാശരും ഇത് സഹിക്കും? ആരാണിതിന് മറുപടി പറയുന്നത്? ......................നമുക്ക് രാഷ്ട്രീയ സമവാക്യങ്ങൾ തിരുത്താം ബഹുജൻ സമാജിന്റെ ഭരണം സ്ഥാപിക്കാൻ പാർട്ടിയിൽ അംഗമാകൂ, "രാഷ്ട്രീയ അധികാരമാണ് പുരോഗതിയിലേക്കുള്ള മുഖ്യ താക്കോൽ " അണികളുടെ വേട്ട് മറിച്ച് കോടുത്ത് തലയെണ്ണി കാശ് വാങ്ങുന്നതല്ല രാഷ്ട്രീയ പ്രവർത്തനം.PH.8606044415 (BSP-KANSHIRAM) State Co-ordinator's , Adv.Sen,Vikkom Unni ,

Address

Tc 91/160 (1) Karikkakom
Thiruvananthapuram
695021

Telephone

8606044415

Website

Alerts

Be the first to know and let us send you an email when BSP - kanshiram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share