Farm Information Bureau - FIB

Call Directions Website Contact the organization

Farm Information Bureau - FIB Established in 1969, FIB serves as a vital hub for providing agricultural information and farm extension support activities in Kerala. HQ at Thiruvananthapuram

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഇടുക്കി, പീരുമേട്ടിൽ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ കൃഷിമന്ത്രി ടി...
09/10/2026

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഇടുക്കി, പീരുമേട്ടിൽ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു.

🌶️ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെയും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെയും സുഗന്ധവ്യഞ്ജന സംസ്കരണ യൂണിറ്റുകൾ ഉദ്ഘാടനം ചെയ്തു.
🌱 ഉപ്പുതറയിലെ 36 ജൈവകർഷകർക്ക് PGS സർട്ടിഫിക്കറ്റുകൾ നൽകി.

കർഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കും; കൃഷിഭൂമികളെയും ജനവാസ മേഖലകളെയും ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കാൻ സർക്കാർ ഇടപെടും മന്ത്രി വ്യക്തമാക്കി.

📍 പീരുമേട്, ഇടുക്കി

09/10/2026

🌿 ഇടുക്കിയിലെ കർഷകർക്ക് കരുത്തേകി കാർഷിക വികസന പദ്ധതികൾക്ക് തുടക്കം!

📍 പീരുമേട് | ഇടുക്കി

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കൃഷിവകുപ്പും കേരള ഹോർട്ടികൾച്ചർ മിഷനും നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം കൃഷിമന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു.

🌶️ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സുഗന്ധവ്യഞ്ജന സെക്കൻഡറി പ്രോസസിംഗ് യൂണിറ്റും മരിയാപുരം എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസിന്റെ പ്രൈമറി പ്രോസസിംഗ് യൂണിറ്റും നാടിന് സമർപ്പിച്ചു. യൂണിറ്റുകൾക്കായി യഥാക്രമം ₹35 ലക്ഷം, ₹12.25 ലക്ഷം സബ്സിഡി തുകയും വിതരണം ചെയ്തു.

🌱 പൂർണമായും ജൈവകൃഷിയിലേക്ക് മാറിയ ഉപ്പുതറയിലെ 36 കർഷകർക്ക് പാർട്ടിസിപ്പേറ്ററി ഗ്യാരന്റി സിസ്റ്റം (PGS) സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.

⛰️ ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ കർഷകരുടെ ഭൂമിയും വാസസ്ഥലവും സംരക്ഷിക്കുന്നതിനും ജനവാസ മേഖലകൾ, കൃഷിഭൂമികൾ, തോട്ടങ്ങൾ എന്നിവ ഇ.എസ്.എ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിനും സർക്കാർ സജീവമായി ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കി.

🌍 കേരളത്തിന്റെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണികളിൽ കൂടുതൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ സംസ്കരണം, സംഭരണം, ബ്രാൻഡിംഗ്, കയറ്റുമതി എന്നിവ ശക്തിപ്പെടുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ പീരുമേട് എം.എൽ.എ സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. പി.ഡി.എസ് സ്ഥാപക ഡയറക്ടർ മാർ മാത്യു അറയ്ക്കലിനെ മന്ത്രി ആദരിച്ചു. റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകരും പങ്കെടുത്തു.

കർഷകക്ഷേമം • മൂല്യവർധന • സുസ്ഥിര കാർഷിക വികസനം

🌿 പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപരിപാടി 🌿സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2...
07/10/2026

🌿 പുതുയുഗ കേരളത്തിനായി നൂറുദിന കർമ്മപരിപാടി 🌿

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളം നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം 2026 ഒക്ടോബർ 8, വ്യാഴാഴ്ച, പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി (PDS) അങ്കണം, കുട്ടിക്കാനം, ഇടുക്കിയിൽ നടക്കും.

🔹 സുഗന്ധവ്യഞ്ജനങ്ങളുടെ സെക്കൻഡറി പ്രോസസിംഗ് യൂണിറ്റ്*
പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി (PDS)

🔹 സുഗന്ധവ്യഞ്ജനങ്ങളുടെ പ്രൈമറി പ്രോസസിംഗ് യൂണിറ്റ്
എവർഗ്രീൻ കാർഡമം ഡ്രയേഴ്സ് ആൻഡ് സ്പൈസസ്, മരിയാപുരം

🔹 ഇന്റഗ്രേറ്റഡ് പായ്ക്ക് ഹൗസ് കെട്ടിടം
ഹോർട്ടികോർപ്പ്, മൂന്നാർ

🎙️ ഉദ്ഘാടനം: അഡ്വ. ടി. സിദ്ദിഖ്
ബഹു. കൃഷി വകുപ്പ് മന്ത്രി

അധ്യക്ഷൻ: അഡ്വ. സിറിയക് തോമസ്
ബഹു. പീരുമേട് MLA

മഹനീയ സാന്നിധ്യം: ശ്രീ. അപു ജോൺ ജോസഫ്
ബഹു. ചീഫ് വിപ്പ്

05/10/2026

🌱 കർഷകർക്ക് മികച്ച വിപണി | ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറി

ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ കാക്കനാട്ട് നിർമ്മിച്ച ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു. 🌾

സംഭരണം, ശുചീകരണം, ഗുണനിലവാര പരിപാലനം, പാക്കിംഗ്, ശീതീകരണം തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ. ഓസോൺ അധിഷ്ഠിത ശുചീകരണ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യയിലൂടെ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഉപഭോക്താക്കളിലെത്തിക്കും.

കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് അധ്യക്ഷത വഹിച്ചു.

🎥 ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് ഉദ്ഘാടന ചടങ്ങിന്റെ ദൃശ്യങ്ങൾ

🌱 കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി; ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറികേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുര...
05/10/2026

🌱 കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി; ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറി

കേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതിക്കൊപ്പം പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ കാക്കനാട്ട് നിർമ്മിച്ച ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു.

കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് അധ്യക്ഷത വഹിച്ചു.

🔹 സംഭരണം, ശുചീകരണം, ഗ്രേഡിംഗ്, ഗുണനിലവാര പരിപാലനം, പാക്കിംഗ്, ശീതീകരണം തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ.

🔹 ഓസോൺ അധിഷ്ഠിത ശുചീകരണ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളിലൂടെ കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഉപഭോക്താക്കളിലെത്തിക്കും.

🔹 വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറച്ച് കർഷകർക്ക് മികച്ച വിലയും വിപണന സാധ്യതകളും ഉറപ്പാക്കാൻ സഹായകമാകും.

🔹 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിപണന കേന്ദ്രങ്ങൾക്കും സമീപമുള്ള കേന്ദ്രം കാർഷിക ഉൽപ്പന്നങ്ങളുടെ ദേശീയ-അന്തർദേശീയ വിപണി സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായിക്കും.

കാർഷിക മേഖലയെ ആധുനികവൽക്കരിച്ച് കർഷകവരുമാനം വർധിപ്പിക്കുകയും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിലേക്കുള്ള ശ്രദ്ധേയമായ ചുവടുവയ്പ്പാണ് ഈ പദ്ധതി. 🌾
📅 05.10.2026

05/10/2026

🌱 കർഷകർക്ക് മികച്ച വിപണി | ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറി | കേരളത്തിന് മികച്ച സംഭരണ സംവിധാനം

കേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതിക്കൊപ്പം പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറികൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സഹകരണത്തോടെ എറണാകുളം കാക്കനാട്ട് നിർമ്മിച്ച ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നാടിന് സമർപ്പിച്ചു. 🌾

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംഭരണം, ശുചീകരണം, ഗുണനിലവാര പരിപാലനം, പാക്കിംഗ്, ശീതീകരണം തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.

🟢 ഓസോൺ അധിഷ്ഠിത ശുചീകരണ സംവിധാനം ഉൾപ്പെടെയുള്ള സൗകര്യങ്ങളിലൂടെ കൂടുതൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ പച്ചക്കറികൾ ഉപഭോക്താക്കളിലെത്തിക്കാനും കർഷകർക്ക് മികച്ച വിപണി ഉറപ്പാക്കാനും പദ്ധതി സഹായിക്കും.

കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം നിർവഹിച്ചു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് അധ്യക്ഷത വഹിച്ചു.
🎥 ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് ഉദ്ഘാടന ചടങ്ങ്.

🌱 കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് AIF!കർഷകർക്കും കാർഷിക സംരംഭകർക്കും മികച്ച അവസരം.Agriculture Infrastructure Fund (AI...
05/10/2026

🌱 കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് AIF!

കർഷകർക്കും കാർഷിക സംരംഭകർക്കും മികച്ച അവസരം.
Agriculture Infrastructure Fund (AIF) പദ്ധതിയിലേക്കുള്ള അപേക്ഷാ കാലാവധി 2027 മാർച്ച് 31 വരെ ദീർഘിപ്പിച്ചു.

🔹 ₹2 കോടി വരെ വായ്പ
🔹 7 വർഷം വരെ തിരിച്ചടവ് കാലാവധി
🔹 6% പലിശ നിരക്ക്
🔹 ക്രെഡിറ്റ് ഗ്യാരണ്ടി കവറിന്റെ പരിധിയിൽ അധിക ഈടില്ലാതെ വായ്പാ സൗകര്യം
🔹 PMFME, SMAM, SHM തുടങ്ങിയ പദ്ധതികളുമായി സംയോജിപ്പിച്ച് പ്രയോജനപ്പെടുത്താം

സംഭരണം, സംസ്കരണം, മൂല്യവർധിത ഉൽപ്പന്ന നിർമാണം, ശീതീകരണ ശൃംഖല, കാർഷിക യന്ത്രവത്കരണം, ഡ്രോൺ സേവന കേന്ദ്രങ്ങൾ, കാർഷിക ലോജിസ്റ്റിക്സ് തുടങ്ങി വിവിധ പദ്ധതികൾക്ക് AIF സഹായം പ്രയോജനപ്പെടുത്താം.

📅 അവസാന തീയതി: 31 മാർച്ച് 2027

📍 കൂടുതൽ വിവരങ്ങൾക്ക്: അടുത്തുള്ള ബാങ്ക് ശാഖ / കൃഷിഭവൻ
🌐 www.agriinfra.dac.gov.in
📞 8921540233

#കാർഷികവികസനം #കാർഷികസംരംഭകർ #കർഷകർ

കേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതിക്കൊപ്പം പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറികൾ ലഭ്യ...
05/10/2026

കേരളത്തിലെ കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതിക്കൊപ്പം പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പച്ചക്കറികൾ ലഭ്യമാക്കുന്നതിനായി ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ (SHM) സഹകരണത്തോടെ എറണാകുളം, കാക്കനാട് നിർമ്മിച്ച ഇന്റഗ്രേറ്റഡ് പാക്ക് ഹൗസ് നാടിന് സമർപ്പിക്കുന്നു.
🔹 ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പച്ചക്കറി സംഭരണം, ശുചീകരണം, ഗുണനിലവാര പരിപാലനം, പാക്കിംഗ്, ശീതീകരണം തുടങ്ങിയ സൗകര്യങ്ങൾ ഒരൊറ്റ കേന്ദ്രത്തിൽ.
🔹 ഓസോൺ അധിഷ്ഠിത ശുചീകരണ സംവിധാനത്തിലൂടെ കീടനാശിനി അവശിഷ്ടങ്ങൾ കുറയ്ക്കുന്നതിനും കൂടുതൽ സുരക്ഷിതവും വൃത്തിയുള്ളതുമായ പച്ചക്കറികൾ ഉപഭോക്താക്കളിലെത്തിക്കുന്നത് ലക്ഷ്യം.
🌱 കർഷകർക്ക് മികച്ച വിപണി | ഉപഭോക്താക്കൾക്ക് സുരക്ഷിത പച്ചക്കറി | കേരളത്തിന് മികച്ച സംഭരണ സംവിധാനം

ഉദ്ഘാടനം: ബഹു. കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്
📅 2026 ഒക്ടോബർ 5 | വൈകിട്ട് 4 മണി
📍 ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രം, കാക്കനാട്
അധ്യക്ഷ: ബഹു. തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ്
മുഖ്യാതിഥി: ബഹു. എറണാകുളം എം.പി ശ്രീ. ഹൈബി ഈഡൻ

🌾 സർക്കാരിന്റെ 100 ദിന കർമ്മപരിപാടി | ആലത്തൂർ, പാലക്കാട്കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതികവിദ്യാധിഷ്...
05/10/2026

🌾 സർക്കാരിന്റെ 100 ദിന കർമ്മപരിപാടി | ആലത്തൂർ, പാലക്കാട്

കാർഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാങ്കേതികവിദ്യാധിഷ്ഠിത കൃഷിക്കും കൂടുതൽ കരുത്തേകി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ആലത്തൂരിൽ വിവിധ പദ്ധതികൾക്ക് തുടക്കമാകുന്നു.

🌱 ഹൈടെക് നെൽവിത്ത് ഗോഡൗൺ നിർമ്മാണ പൂർത്തീകരണം
🌱 കതിര്‍ പോർട്ടലിൽ നെൽപ്പാടങ്ങളുടെ GIS മാപ്പിംഗ് ഉദ്ഘാടനം
🌱 ഭാരതീയ പ്രകൃതി കൃഷി പദ്ധതി – കിസാൻ മേള

കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ്, പട്ടികജാതി, പട്ടികവർഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ. എ. തുളസി, ആലത്തൂർ എം.പി. ശ്രീ. കെ. രാധാകൃഷ്ണൻ എന്നിവർ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും.

📍 സ്റ്റേറ്റ് സീഡ് ഫാം, ആലത്തൂർ, പാലക്കാട്
📅 2026 ഒക്ടോബർ 6 | രാവിലെ 9.30

#100ദിനകർമ്മപരിപാടി #കൃഷിവകുപ്പ് #കേരളകൃഷി #ആലത്തൂർ #പാലക്കാട് #കർഷകർ

📸🌾 നിങ്ങളുടെ ക്യാമറയിൽ പകർത്താം… കാർഷിക കേരളത്തിന്റെ പുതുയുഗം!കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന “കാർഷികകേ...
03/10/2026

📸🌾 നിങ്ങളുടെ ക്യാമറയിൽ പകർത്താം… കാർഷിക കേരളത്തിന്റെ പുതുയുഗം!
കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന “കാർഷികകേരളം – പുതുയുഗപ്പിറവിയിലേക്ക്” ഫാം ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 15 വരെ ദീർഘിപ്പിച്ചു.

പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാം!
ഒരാൾക്ക് പരമാവധി 3 ചിത്രങ്ങൾ സമർപ്പിക്കാം.
🏆 ഒന്നാം സമ്മാനം – ₹20,000
🥈 രണ്ടാം സമ്മാനം – ₹10,000
🥉 മൂന്നാം സമ്മാനം – ₹5,000
🎁 10 പ്രോത്സാഹന സമ്മാനങ്ങൾ – ₹1,000 വീതം
📅 അവസാന തീയതി: 15 ഒക്ടോബർ 2026
📧 [email protected]
📞 8078095860

#കാർഷികകേരളം #കാർഷികഫോട്ടോഗ്രഫി

Address

Farm Information Bureau, Kowdiar
Thiruvananthapuram
695003

Opening Hours

Monday 10am - 5pm
Tuesday 10am - 5pm
Wednesday 10am - 5pm
Thursday 10am - 5pm
Friday 10am - 5pm
Saturday 10am - 5pm

Telephone

+919383470283

Alerts

Be the first to know and let us send you an email when Farm Information Bureau - FIB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Farm Information Bureau - FIB:

Shortcuts

Share