23/09/2026
തിരുവനന്തപുരം മേനംകുളം ആസ്ഥാനമായുള്ള കേരള സായുധ വനിതാ ബറ്റാലിയനിലെ വിവിധ വികസന-ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നിർവഹിച്ചു.
വനിതാ പൊലീസ് സേനാംഗങ്ങളുടെ ക്ഷേമവും പരിശീലനവും ലക്ഷ്യമിട്ട് സ്വയംരക്ഷാ പരിശീലനത്തിനായുള്ള ‘ശക്തി ഹാൾ ’,അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ‘പ്രജ്ഞ ലേണിംഗ് സെന്റർ’ സ്മാർട്ട് ക്ലാസ്‌റൂം, സേനാ ഗംങ്ങൾക്ക് കൗൺസിലിങ്ങിന് സൗകര്യമൊരുക്കുന്ന ‘അഭയ ക്ലിനിക്ക്’,
കെ.എ.ഡബ്ല്യു.പി. ബറ്റാലിയൻ്റെ പുതിയ വെബ്‌സൈറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്യപ്പെട്ട പ്രധാന പദ്ധതികൾ.
സേനാംഗങ്ങളുടെ ജന്മദിനം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ‘ബർത്ത് ഡേ ട്രീ’ പദ്ധതിക്കും തുടക്കമിട്ടു.
ഉദ്യോഗസ്ഥരുടെ ജന്മദിനങ്ങളിൽ ആ വിവരങ്ങൾ കൺട്രോൾ റൂമിലെ സ്ക്രീനിൽ പ്രദർശിപ്പിക്കുകയും, അവരുടെ നേതൃത്വത്തിൽ ബറ്റാലിയൻ പരിസരത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി.
ഓരോ മാസവും ബറ്റാലിയനിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്ന സേനാംഗങ്ങളെ ആദരിക്കുന്നതിനായി അവരുടെ ഫോട്ടോയും വിവരങ്ങളും പ്രദർശിപ്പിക്കുന്ന ‘വീരാംഗനാ വാൾ’,
ബറ്റാലിയൻ അംഗങ്ങൾക്ക് ധരിക്കാനായി രൂപകല്പന ചെയ്ത ടി-ഷർട്ട് എന്നിവയുടെ ഉദ്ഘാടനവും ഇന്നത്തെ ചടങ്ങിൽ നിർവഹിച്ചു.