PM Poshan Idukki

PM Poshan Idukki Pradhan Manthri Poshan Shakti Nirman - Idukki Revenue District

24/11/2022
24/11/2022

പൊതുവിദ്യാഭ്യാസ വകുപ്പ്
കേരള സർക്കാർ

വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി

പ്രഭാത ഭക്ഷണം

ഇടുക്കി ജില്ലയിൽ പൊതുസമൂഹവുമായി
ബന്ധപ്പെട്ട് പ്രഭാത ഭക്ഷണ പരിപാടി
ആരംഭിച്ചിട്ടുണ്ട്. ആ മാതൃകയിൽ വ്യക്തികളുടെയും
കുടുംബത്തിന്റെയും സംഘടനകളുടെയും
വിശേഷ ദിവസങ്ങളെ സ്‌കൂളുകളിലെ
പ്രഭാതഭക്ഷണ പരിപാടിയുമായി
ബന്ധപ്പെടുത്താനും ആവശ്യമെങ്കിൽ
സ്‌പോൺസർമാരെ കണ്ടെത്തി
ഉപയോഗിക്കാനും വേണ്ട ക്രമീകരണങ്ങൾ
ഉണ്ടാകേണ്ടതാണ്.

പൂർവ്വ വിദ്യാർത്ഥി സംഘടനകളുടെ സേവനവും തേടാവുന്നതാണ്. നിലവിൽ സംസ്ഥാനത്ത് രണ്ടായിരത്തി ഇരുന്നൂറ് സ്‌കൂളുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്‌കൂൾ പി.റ്റി.എ. യുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകി വരുന്നുണ്ട്.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന മുഴുവൻ പാചക തൊഴിലാളികൾക്കും സ്റ്റേറ്റ്
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ
സഹായത്തോടെ ഇക്കൊല്ലം പരിശീലനം
നൽകും.

കപ്പലണ്ടി മിഠായി

ഉച്ചഭക്ഷണ പദ്ധതിയുടെ ഫ്‌ളക്‌സി ഫണ്ട്
ഉപയോഗിച്ചുകൊണ്ട് വയനാട്, ഇടുക്കി,
ജില്ലകളിലെയും പാലക്കാട് ജില്ലയിലെ ട്രൈബൽ മേഖലയിലും കുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ നൂറ് ഗ്രാം കപ്പലണ്ടി മിഠായി നൽകുന്ന പദ്ധതി ആരംഭിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചു.

സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
നിലവിൽ വന്നതിനുശേഷം കിഫ്ബി വഴി മാത്രം രണ്ടായിരത്തി അഞ്ഞൂറ് കോടി രൂപയുടെ
അടിസ്ഥാന സൗകര്യ വികസനമാണ്
പൊതുവിദ്യാലയങ്ങളിൽ നടന്നത്.
ഇതിൽ അഞ്ച് കോടി മുതൽ മുടക്കി നൂറ്റി നാൽപത്തിയൊന്ന് സ്‌കൂൾ കെട്ടിടങ്ങളും മൂന്ന് കോടി മുതൽ മുടക്കി മുന്നൂറ്റി എൺപത്തിയാറ് സ്‌കൂൾ കെട്ടിടങ്ങളും ഒരു കോടി മുതൽ മുടക്കി നാന്നൂറ്റി നാൽപത്തിയാറ് സ്‌കൂൾ കെട്ടിടങ്ങളും നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു.

പ്ലാൻ ഫണ്ട് ഉപയോഗിച്ച് 654.45 കോടി രൂപ വകയിരുത്തി 549 സ്‌കൂൾ കെട്ടിടങ്ങൾക്കാണ് ഭരണാനുമതി ലഭിച്ചത്.

ബോഡി ഷെയിമിംഗ്

ബോഡി ഷെയിമിംഗിനെതിരെ സംസ്ഥാന
പൊതുവിദ്യാഭ്യാസ വകുപ്പ് മുൻകൈ എടുത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പരിപാടികൾ രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധ നേടുകയാണ്. ഏറ്റവും ഹീനമായ കൃത്യമായി ബോഡി ഷെയിമിംഗിനെ വിശേഷിപ്പിക്കാം.ഇത് ആളുകൾക്ക്, കുട്ടികൾക്ക് പ്രത്യേകിച്ച്
വലിയ മാനസിക ശാരീരിക പ്രശ്‌നങ്ങൾ
ഉണ്ടാക്കുന്നുണ്ട്.ഇത് തിരിച്ചറിഞ്ഞുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
സ്‌കൂളുകളിലും ക്ലാസ് മുറികളിലും
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും
ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തും.ബോഡി ഷെയിമിംഗ് സംബന്ധിച്ച
ബോധവൽക്കരണം പാഠപുസ്തകങ്ങളിൽ
ഉൾച്ചേർക്കാനുള്ള നടപടികൾ ഗൗരവമായി
പരിഗണിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഒരു ദേശീയ സെമിനാർ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നു.

അംഗീകാരങ്ങൾ

വിവിധ മേഖലകളിൽ രാജ്യത്ത് തന്നെ കേരളം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ
പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്‌സിൽ ഒന്നാം സ്ഥാനം കേരളത്തിനാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും കോവിഡ് കാലത്ത് കേരളം നടപ്പാക്കിയ
വിദ്യാഭ്യാസ പദ്ധതികളും കൂടി ഈ ഗ്രേഡിംഗിലൂടെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് റിസർവ് ബാങ്ക് ഓഫ്
ഇന്ത്യയുടെ വാർഷിക ഹാന്റ്ബുക്ക്
പുറത്തിറങ്ങിയത്.രാജ്യത്ത് ഏറ്റവും കൂടുതൽ ദിവസവേതനം നൽകുന്ന സംസ്ഥാനമാണ് കേരളം എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഹാന്റ്ബുക്കിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.
ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് ഇക്കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം. കേരളത്തിന്റെ തൊഴിലാളി സൗഹൃദ സംസ്‌കാരത്തെ ഇത് സൂചിപ്പിക്കുന്നു.

"ഒരുമയോടെ ഒരുമനസ്സായി"അറക്കുളം സബ്ജില്ലാ തല ഉദ്ഘാടനം...
24/11/2022

"ഒരുമയോടെ ഒരുമനസ്സായി"
അറക്കുളം സബ്ജില്ലാ തല ഉദ്ഘാടനം...

Morkkad  GLPs-Fruit salad
24/11/2022

Morkkad GLPs-Fruit salad

പടമുഖം ,എസ്.എച്ച്.യുപി  സ്‌കൂളിലെ അധ്യാപകനായ  സ്റ്റെഫിൻ സാർ തന്റെ വിവാഹത്തോടനുബന്ധിച്ച് സ്കൂളിലേക്ക് ഇന്നേ ദിവസം ചിക്കൻ ...
24/11/2022

പടമുഖം ,എസ്.എച്ച്.യുപി സ്‌കൂളിലെ അധ്യാപകനായ സ്റ്റെഫിൻ സാർ തന്റെ വിവാഹത്തോടനുബന്ധിച്ച് സ്കൂളിലേക്ക് ഇന്നേ ദിവസം ചിക്കൻ ബിരിയാണിയും മധുരപലഹാരങ്ങളും കുട്ടികൾക്കായി നൽകി

മൂന്നാം ക്ലാസ്സിലെ  ആകാശ് . S  തന്റെ ജന്മദിന  ആഘോഷത്തിന്റെ  തുകയ്ക്കു സ്കൂളിലേ  എല്ലാ  കുട്ടികൾക്കും ചിക്കൻ കറിക്കുള്ള സ...
24/11/2022

മൂന്നാം ക്ലാസ്സിലെ ആകാശ് . S തന്റെ ജന്മദിന ആഘോഷത്തിന്റെ തുകയ്ക്കു സ്കൂളിലേ എല്ലാ കുട്ടികൾക്കും ചിക്കൻ കറിക്കുള്ള സാധനങ്ങൾ നൽകുന്നു

SJLPS Kuttikkanam

ഒരുമയോടെ ഒരുമനസ്സായി Yesterday’s special - ബിരിയാണി.GLPS Edavetty
24/11/2022

ഒരുമയോടെ ഒരുമനസ്സായി
Yesterday’s special - ബിരിയാണി.
GLPS Edavetty

ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ് : കപ്പ വിളവെടുപ്പ്
24/11/2022

ഗവ.എൽ പി സ്കൂൾ വാഴത്തോപ്പ് : കപ്പ വിളവെടുപ്പ്

24/11/2022

Pathippally GTUPS കിച്ചനിൽ ബയോഗ്യാസ് പ്രവർത്തിച്ചു തുടങ്ങി

ഒരുമയോടെ ഒരു മനസ്സായി...... SNMVHSS - VANNAPPURAM  സയൻസ് ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ "രുചി...
24/11/2022

ഒരുമയോടെ ഒരു മനസ്സായി......
SNMVHSS - VANNAPPURAM



സയൻസ് ക്ലബ്ബിന്റെയും നേച്ചർ ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ "രുചിപെരുമ 2022" എന്ന പേരിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ഫാസ്റ്റ് ഫുഡ് ഒരു ശീലമാകുന്ന ഈ കാലത് നമ്മുടെ പൂർവികർ ശീലമാക്കി വന്ന പഴയ രുചികളെ പരിചയപ്പെടുക വഴി ആരോഗ്യകരമായ ഭക്ഷ്യസംസ്കാരം കുട്ടികളിൽ വളർത്തിയെടുക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്‌ഷ്യം. വൈവിധ്യമാർന്ന കഞ്ഞികൾ, ഇലക്കറികൾ,ചെറുധാന്യങ്ങൾ,ആവിയിൽ വേവിച്ച വിഭവങ്ങൾ, മുളപ്പിച്ച ഇനങ്ങൾ, വ്യത്യസ്ത സാലഡുകൾ, മധുരപലഹാരങ്ങൾ, ച മ്മന്തികൾ, ജൂസുകൾ, പായസങ്ങൾ, പുഴുക്കുകൾ എന്നിവയെല്ലാം വളരെ ആകര്ഷകമായിരുന്നു. ഏകദേശം 25 ഓളം കറികൾ ഉൾപ്പെടുത്തി തയ്യാറാക്കിയ സദ്യ ശ്രെദ്ധേയമായിരുന്നു. അഞ്ചം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളും പങ്കെടുത്ത ഈ രുചി ഉത്സവം കുട്ടികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചതും ജില്ലയുടെ അഭിമാന മായ ഒരുമയോടെ ഒരു മനസ്സായി പദ്ധതിയുടെ പെരുമ വിളിച്ചോതുന്നതുമായിരുന്നു

https://youtu.be/Fyo1Z-RzCX4
15/11/2022

https://youtu.be/Fyo1Z-RzCX4

'ഒരുമയോടെ ഒരു മനസ്സായി 'സ്കൂളുകളിലെ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കം breakfast for students in idu...

Address

DDE, Idukki
Thodupuzha

Website

Alerts

Be the first to know and let us send you an email when PM Poshan Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share