29/04/2022
2022 ജനുവരി 10 ന് ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും SFI പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ KSU - യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘം കൊലപ്പെടുത്തിയത് നാടിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. ഒരു കുടുംബത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷയും ആശ്രയവും ഒരു കലാലയത്തിന്റെ ഏറ്റവും വലിയ സൗഹൃദവുമായിരുന്നു ധീരജ്. എഞ്ചിനീയറിംഗ് പഠനം പൂർത്തീകരിച്ച് കുടുംബത്തിന് താങ്ങും തണലുമാവേണ്ടിയിരുന്ന വിദ്യാർത്ഥിയെയാണ് കൊലയാളികൾ ഇല്ലാതാക്കിയത്. ധീരജിന്റെ കുടുംബത്തിന്റെ നഷ്ടം നമ്മുടെ നഷ്ടമാണ്. ആ കുടുംബത്തെ ചേർത്ത് പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അവന്റെ സ്വപ്‌നങ്ങൾ നമ്മൾ നിറവേറ്റേണ്ട കടമകളാണ്.
മെയ് 6,7,8,9 തിയതികളിൽ ധീരജിന്റെ കുടുംബ സഹായ നിധിയിലേക്കും, പ്രിയപ്പെട്ടവന്റെ ഓർമ്മ എക്കാലവും നിലനിൽക്കുവാൻ നിർമിക്കുന്ന സ്മാരകത്തിന്റെ നിർമ്മാണത്തിലേക്കുമായി പണം സ്വരൂപിക്കുകയാണ്. എല്ലാ വിദ്യാർത്ഥികളുടെയും ബഹുജനങ്ങളുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിക്കുന്നു.
-----------------–----------------------------------
ஜனவரி 10, 2022 அன்று இடுக்கி இன்ஜினியரிங் கல்லூரி மாணவரும், sfi செயல்பாட்டாளருமான தீரஜ் ராஜேந்திரன், ksu-இளைஞர்கள் காங்கிரஸ்-கிரிமினல் கும்பலால் படுகொலை செய்யப்பட்ட சம்பவம் நாட்டில் பெரும் அதிர்ச்சியை ஏற்படுத்தியது. தீரஜ் ஒரு குடும்பத்தின் மிகப்பெரிய நம்பிக்கை மற்றும் ஒரு கல்லூரியின் மிகப்பெரிய நட்பாக இருந்தார் தீரஜ். பொறியியல் படிப்பை முடித்து குடும்பத்தை வழி நடத்த வேண்டிய மாணவனை கொலையாளிகள் கொன்றுள்ளனர். தீரஜின் குடும்பத்தின் இழப்பு எங்களின் இழப்பு. அந்த குடும்பத்தை ஒருங்கிணைக்க வேண்டியது நமது பொறுப்பு. அவருடைய கனவுகள் நாம் நிறைவேற்ற வேண்டிய கடமையாகும்.மே 6, 7, 8, 9 ஆகிய தேதிகளில் தீரஜின் குடும்ப நிவாரண நிதிக்காகவும், தோழரின் நினைவாக நினைவிடம் கட்டுவதற்காகவும் பணம் திரட்டப்படுகிறது. அனைத்து மாணவர்களும், பொதுமக்களும் முழு ஒத்துழைப்பு தருமாறு கேட்டுக்கொள்கிறோம்