ICU AMBULANCE

ICU AMBULANCE Save the critically illed patients in case of emergency transportation to higher center for better t

For seriously ill patients, our ambulances can be fitted with complete life support, ventilation and monitoring equipment. Trained Paramedical Staff (nurses) accompany and care for the patient throughout the journey. The situation of the patient and the type of repatriation determines which ambulances we use. In any case, our highly-trained team of medical professionals will care for the patient t

hroughout the transport.

24-HOUR AMBULANCE SERVICES
Covering the entire India we can move patients to any destination:

• Home to hospital (emergency and appointment)
• Hospital to Home / Nursing home/ other hospital
• Home to Dialysis/ Rehab or Appointment

*🟣🔵ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു, ഒരാൾ മരണപ്പെട്ടു.*ഇടുക്കി▪️*  അറക്കുളം കരിപ്പലങ്ങാട...
17/03/2024

*🟣🔵ഇടുക്കി മെഡിക്കൽ കോളേജിൽ നിന്നും രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു, ഒരാൾ മരണപ്പെട്ടു.

*ഇടുക്കി▪️* അറക്കുളം കരിപ്പലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. ഉപ്പുതറ ചപ്പാത്ത് സ്വദേശി പി കെ തങ്കപ്പനാണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളേജിലെ മെഡിക്കൽ ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്.

വൈകിട്ട് നാലുമണിയോടെയാണ് സംഭവം. ഇടുക്കി മെഡിക്കൽ കോളേജിൽ ഒരാഴ്ച‌യായി ചികിത്സയിൽ കഴിഞ്ഞിരുന്ന തങ്കപ്പനെ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് അപകടം. കുരുതിക്കളത്തിനും അറക്കുളത്തിനും ഇടയിൽ ആംബുലൻസിന്റെ ബ്രേക്ക് നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് സൂചന. നിയന്ത്രണം നഷ്ട‌മായതോടെ ആംബുലൻസ് മുപ്പതടി താഴ്ച്‌ചയിലേക്ക് മറിഞ്ഞു. രോഗിയും, ആശുപത്രി ജീവനക്കാരും ഡ്രൈവറും ഉൾപ്പെടെ നാല് പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ എത്തുമ്പോഴേക്കും തങ്കപ്പൻ മരിച്ചു. മറ്റു മൂന്നുപേരുടെ പരിക്ക് ഗുരുതരമല്ല. ഇവർ ചികിത്സയിലാണ്. മെഡിക്കൽ ആംബുലൻസിന്റെ ബ്രേക്ക് നഷ്ട‌പ്പെട്ടതിലെ വീഴ്‌ച മോട്ടോർ വാഹന വകുപ്പ് ഉൾപ്പെടെ പരിശോധിക്കും.

*ആംബുലൻസിൽ കയറിയാലുടൻ രോഗികളുടെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തിൽ സ്ക്രീനിൽ തെളിയും; പുതിയ സംവിധാനം തിരുവനന്തപുരം: രോഗിയുമാ...
12/03/2024

*ആംബുലൻസിൽ കയറിയാലുടൻ രോഗികളുടെ വിവരങ്ങള്‍ അത്യാഹിത വിഭാഗത്തിൽ സ്ക്രീനിൽ തെളിയും; പുതിയ സംവിധാനം

തിരുവനന്തപുരം: രോഗിയുമായി ഇനി കനിവ് 108 ആംബുലന്‍സ് മെഡിക്കല്‍ കോളേജിലേക്ക് തിരിക്കുമ്പോള്‍ തന്നെ വിവരം അത്യാഹിത വിഭാഗത്തിലെ സ്‌ക്രീനില്‍ തെളിയും. കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആദ്യമായി നടപ്പിലാക്കുന്ന ഹോസ്പിറ്റല്‍ പ്രീ അറൈവല്‍ ഇന്റിമേഷന്‍ സിസ്റ്റത്തിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ നിര്‍വഹിച്ചു. മികച്ച ട്രോമാകെയര്‍ സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായി പൈലറ്റ് പ്രോജക്ടായി മെഡിക്കല്‍ കോളേജില്‍ സ്ഥാപിച്ച സംവിധാനത്തിന്റെ പ്രവര്‍ത്തനം മന്ത്രി വിലയിരുത്തി.

ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ നടത്തിപ്പ് ചുമതലയുള്ള ഇ.എം.ആര്‍.ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ആണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 108 ആംബുലന്‍സില്‍ ഒരു രോഗിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നുണ്ടെങ്കില്‍ അയതിന്റെ വിവരങ്ങള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനില്‍ തെളിയും. രോഗിയുടെ പേര്, വയസ്, ഏത് തരത്തിലുള്ള അത്യാഹിതം, എവിടെ നിന്നാണ് കൊണ്ട് വരുന്നത് എന്നുള്‍പ്പടെയുള്ള വിവരങ്ങളും എത്ര സമയത്തിനുള്ളില്‍ ആംബുലന്‍സ് ആശുപത്രിയിലെത്തും എന്നുള്ള വിവരങ്ങളും ഈ സ്‌ക്രീനില്‍ തെളിയും.

കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുത്തിയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ആംബുലന്‍സുകളില്‍ സ്ഥാപിച്ചിരിക്കുന്ന ജി.പി.എസിന്റെ സഹായത്തോടെയാണ് ആംബുലന്‍സ് ആശുപത്രിയില്‍ എത്തുന്ന സമയം കണക്കാക്കുന്നത്. ഇതിലൂടെ ആശുപത്രിയില്‍ എത്തിയാല്‍ രോഗികള്‍ക്കുണ്ടാകുന്ന കാലതാമസം പരമാവധി കുറയ്ക്കാന്‍ കഴിയും. ഭാവിയില്‍ സംസ്ഥാനത്തെ എല്ലാ പ്രധാന ആശുപത്രികളിലും ഈ സംവിധാനം സ്ഥാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

12/06/2023
നാട്ടിൽ മാന്യമായ പരിഗണനയും, അടിസ്ഥാന വേതനവും ലഭിക്കാതിരുന്നാൽ മികച്ച ആരോഗ്യ പ്രവർത്തകർ നാട് വിടുക തന്നെ ചെയ്യും.സർക്കാർ ...
10/10/2022

നാട്ടിൽ മാന്യമായ പരിഗണനയും, അടിസ്ഥാന വേതനവും ലഭിക്കാതിരുന്നാൽ മികച്ച ആരോഗ്യ പ്രവർത്തകർ നാട് വിടുക തന്നെ ചെയ്യും.

സർക്കാർ പോലും നിലവിൽ ആരോഗ്യ പ്രവർത്തകരെ വിദേശ രാജ്യങ്ങളിലേക്ക് അയക്കാനാണ് ശ്രമിക്കുന്നത് .സമീപ കാലത്ത് തന്നെ നഴ്സുമാരെ പരിചരണത്തിനായി ലഭിക്കാത്ത അവസ്ഥ ഉണ്ടാവും.നിലവിൽ തന്നെ നഴ്സുമാരുടെ ഷോർട്ടേജ് രൂക്ഷമാണ്. സമരം ചെയ്താൽ പോലും 100 രൂപാ കൂട്ടാൻ മടിക്കുന്ന കൂട്ടർ ഇപ്പോൾ മിനിമം വേതനത്തിന് മുകളിൽ നൽകാൻ തയ്യാറാകുന്നത് നഴ്സുമാരോട് ബഹുമാനം കൂടിയത് കൊണ്ടല്ല മറിച്ച് അവരെ ജോലിക്ക് കിട്ടാത്തതിനാലാണ്.

യുകെ, അയർലണ്ട്, ഓസ്ട്രേലിയ, ന്യൂസിലാൻ്റ്, ജർമ്മനി പുറമേ ഗൾഫ് രാജ്യങ്ങളിലും വലിയ ക്ഷാമം നഴ്സുമാർക്കുണ്ട്. ആയിരങ്ങൾ ഇനി തിരിച്ച് നാട്ടിലെക്ക് ഇല്ലാത്ത വിധം രാജ്യം വിടുന്നു. അത് തുടർ മാസങ്ങളിൽ വർദ്ധിക്കുക തന്നെ ചെയ്യും.

നഴ്സുമാരുടെ വില കേരളം ഉടൻ അറിയും. അധികാരികൾ എത്രയും പെട്ടെന്ന്‌ ആകർഷകമായ ആനുകൂല്യങ്ങളും, പരിഗണനയും നഴ്സിംഗ് മേഖലക്ക് നൽകിയില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും എന്ന് മുന്നറിയിപ്പ് നൽകുന്നു.

'ആംബുലന്‍സുകള്‍ ഗതാഗതയോഗ്യമെന്ന് ഉറപ്പു വരുത്തണം'; ആംബുലന്‍സില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന...
31/08/2022

'ആംബുലന്‍സുകള്‍ ഗതാഗതയോഗ്യമെന്ന് ഉറപ്പു വരുത്തണം'; ആംബുലന്‍സില്‍ രോഗി കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

http://dhunt.in/AKBnR?ss=cpy&s=i&uu=0x7d947bb3ab287cf4
സ്രോതസ്സു: "Asianet News" via Dailyhunt

കോഴിക്കോട്: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച രോഗി, ആംബുലന്‍സി

https://m.deepika.com/article/news-detail/632110
31/08/2022

https://m.deepika.com/article/news-detail/632110

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ര​​​ക്ഷാ​​​ദൗ​​​ത്യ​​​ത്തി​​​ൽ മു​​​ൻ​​​പ​​​ന

ഇന്നലെ രാത്രി അയർക്കുന്നത് ഉണ്ടായ അപകടം
12/05/2022

ഇന്നലെ രാത്രി അയർക്കുന്നത് ഉണ്ടായ അപകടം

Address

Thodupuzha East
Thodupuzha
685584

Website

Alerts

Be the first to know and let us send you an email when ICU AMBULANCE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share