Udumbannoor Public Library

Udumbannoor Public Library library

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറിയിൽഓണാഘോഷം 24-08-2026
26/08/2026

ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറിയിൽ
ഓണാഘോഷം 24-08-2026

ജൂനിയർ ചെസ്സ് ടൂർണമെൻ്റ് 23-08-2026
26/08/2026

ജൂനിയർ ചെസ്സ് ടൂർണമെൻ്റ് 23-08-2026

17/08/2026
17/08/2026
മൂന്ന് പതിറ്റാണ്ട് ലൈബ്രറി സെക്രട്ടറിയായി പ്രവർത്തിച്ച ശ്രീ ടി വി ചന്ദ്രനെ ആദരപൂർവം സ്‌മരിക്കുന്നു.
14/07/2026

മൂന്ന് പതിറ്റാണ്ട് ലൈബ്രറി സെക്രട്ടറിയായി പ്രവർത്തിച്ച ശ്രീ ടി വി ചന്ദ്രനെ ആദരപൂർവം സ്‌മരിക്കുന്നു.

*കെ ദാമോദരൻ അനുസ്‌മരണം*             തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ, ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി ഹാളി...
03/07/2026

*കെ ദാമോദരൻ അനുസ്‌മരണം*
തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ, ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി ഹാളിൽ വെച്ച് കെ ദാമോദരൻ അനുസ്മരണം നടത്തി. ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യൂട്ടീവ് അംഗം ഇ കെ രാജപ്പൻ ഉദ്ഘാടനം ചെയ്തു. റിട്ടേർഡ് വിദ്യാഭ്യാസ ഉപ ഡയറക്ടർ എം എം മാത്യു അനുസ്‌മരണ പ്രഭാഷണം നടത്തി.
താലൂക്ക് ലൈബ്രറി കൗൺസിൻ പ്രസിഡൻ്റ് ജോർജ് അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ താലൂക്ക് സെക്രട്ടറി വി വി ഷാജി സ്വാഗതവും ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി സെക്രട്ടറി വി കെ രാജീവ് കൃതജ്ഞതയും പറഞ്ഞു. വി വി ഫിലിപ്പ്, ടി ജി മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

*SSLC Full A+ നേടിയവരെ**ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി**അനുമോദിച്ചു*             2025-26 വർഷം SSLC പരീക്ഷയിൽ Full A+ നേടിയ ...
26/05/2026

*SSLC Full A+ നേടിയവരെ*
*ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി*
*അനുമോദിച്ചു*
2025-26 വർഷം SSLC പരീക്ഷയിൽ Full A+ നേടിയ ഉടുമ്പന്നൂർ പഞ്ചായത്തിലെ 12 വിദ്യാർത്ഥികളേയും ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി മൊമൻ്റോ നൽകി അനുമോദിച്ചു. 2026 മെയ് 26 ചൊവ്വ 4 pm ന് ലൈബ്രറി ഹാളിൽ ചേർന്ന അനുമോദന യോഗം ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിജി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ തൊടുപുഴ താലൂക്ക് സെക്രട്ടറി ശ്രീ. വി വി ഷാജി അനുമോദന പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡൻ്റ് കെ ജി സുകുമാരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി വി കെ രാജീവ് ,താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി എം സുബൈർ അനന്ദിത രാജേഷ് എന്നിവർ പ്രസംഗിച്ചു.

ഉടുമ്പന്നൂർ പഞ്ചായത്തിലെ 12 വിദ്യാർത്ഥികളേയും അനുമോദിക്കുന്നു.
22/05/2026

ഉടുമ്പന്നൂർ പഞ്ചായത്തിലെ 12 വിദ്യാർത്ഥികളേയും അനുമോദിക്കുന്നു.

*വായനക്കളരിയിൽ നിന്ന്**എഴുത്ത് കളരിയിലേക്ക്*           അവധിക്കാലത്തെ ആഘോഷമാക്കാൻ ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി വായനക്കളരി ...
01/05/2026

*വായനക്കളരിയിൽ നിന്ന്*
*എഴുത്ത് കളരിയിലേക്ക്*
അവധിക്കാലത്തെ ആഘോഷമാക്കാൻ ഉടുമ്പന്നൂർ പബ്ലിക് ലൈബ്രറി വായനക്കളരി സംഘടിപ്പിച്ചു. മയക്കുമരുന്നുകളുടെ ഇരുണ്ട ലോകത്തേക്ക് വഴിതെറ്റി പോകാതെയും സോഷ്യൽ മീഡിയയുടെ അമിത- അനാവശ്യ ഉപയോഗത്തെ പ്രതിരോധിച്ചും പുതു തലമുറയെ വായനയിലേക്കും സർഗ്ഗാത്മക പ്രവർത്തനങ്ങളിലേക്കും വഴി നടത്താൻ ലക്ഷ്യമിട്ട് ആരംഭിച്ച വായനക്കളരി വായനയോടൊപ്പം എഴുത്തിലേക്കും വളരുകയാണ്.
ലൈബ്രറി ഹാളിൽ ചേർന്ന ബാലവേദി സംഗമം കഥ, കവിത, ഉപന്യാസം, ആസ്വാദനം എന്നീ രചനകളിൽ മുഴുകുവാൻ തീരുമാനിച്ചു. രചനകൾക്ക് ആവശ്യമായ ത്രഡും മാർഗ്ഗരേഖയും സംഗമത്തിൽ രൂപപ്പെടുത്തി. വായനക്കളരിയിൽ പങ്കെടുത്ത എൽ പി മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ മെയ് 10 ന് മുൻപായി രചനകൾ പൂർത്തീകരിച്ച് ലൈബ്രറി ഭാരവാഹികളെ ഏൽപ്പിക്കും. മികച്ച രചയിതാക്കളെ അനുമോദിക്കുന്നതോടൊപ്പം ജൂൺ 19 വായനദിനത്തിൽ പ്രസിദ്ധീകരിക്കുന്ന വാർഷിക സുവനീറിൽ രചനകൾ ഉൾപ്പെടുത്തും.
തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി എം സുബൈർ വായനക്കളരി ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി വി കെ രാജീവ് രചനകൾക്ക് ആവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകി. ലൈബ്രറി പ്രസിഡൻ്റ് കെ ജി സുകുമാരൻ അധ്യക്ഷത വഹിച്ചു. കുമാരി ഗൗരി കൃഷ്ണ സ്വാഗത ഗാനമാലപിച്ചു. അഞ്ജന ഷൈൻ കൃതജ്ഞത പറഞ്ഞു. പി അമ്പിളി ടീച്ചർ, ഗോകുൽ കൃഷ്ണ, ആർ ദേവാനന്ദ് എന്നിവർ പ്രസംഗിച്ചു.

Address

Udumbannoor
Thodupuzha

Opening Hours

Monday 4pm - 8pm
Tuesday 4pm - 8pm
Wednesday 4pm - 8pm
Thursday 4pm - 8pm
Friday 4pm - 8pm
Saturday 4pm - 8pm
Sunday 4pm - 8pm

Telephone

9495843173

Website

Alerts

Be the first to know and let us send you an email when Udumbannoor Public Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category