Idukki Idukki

Idukki Idukki Gods own coundry

Anayirankam dam, munnar
30/09/2024

Anayirankam dam, munnar

Shout out to my newest followers! Excited to have you onboard! Saranya Pradeep, Vipin Sunny Enchaparackal
07/02/2024

Shout out to my newest followers! Excited to have you onboard! Saranya Pradeep, Vipin Sunny Enchaparackal

19/05/2020

ഇടുക്കി ഡാമിൻറെ ചരിത്രത്തിലൂടെ.
ഇടുക്കി ഡാമിൻറെ പ്രത്യേകതകൾ കേരളത്തിൽ മാത്രമല്ല രാജ്യത്തും ഏഷ്യാ ഭൂഖണ്ഡത്തീലും ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.

  Dam
16/05/2020

Dam

🥰🥰🥰
10/05/2020

🥰🥰🥰

  tourist area
06/05/2020

tourist area

25/02/2020
13/09/2019

ഇടുക്കി അണക്കെട്ടിന്റെ സംഭവബഹുലമായ കഥ (1932 വരെ)

അറുപത് ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഒരൊറ്റ ജലസംഭരണി. മൂന്ന് പുഴകളിലെ നീരൊഴുക്കിനെ തടഞ്ഞു നിർത്താൻ മൂന്ന് അണക്കെട്ടുകൾ. ആറു കിലോമീറ്ററിലധികം നീളം വരുന്ന വിവിധ വലുപ്പത്തിലുള്ള നിരവധി തുരങ്കങ്ങൾ. യന്ത്രനിയന്ത്രിത നിർമ്മാണ സംവിധാനങ്ങൾ കണ്ടുപിടിക്കുന്നതിനും വളരെ മുമ്പേ ഒരു സംഘം എഞ്ചിനീയർമാരുടെ ഭാവനയും അനേകായിരം മനുഷ്യരുടെ അദ്ധ്വാനവും നിർമ്മാണത്തിലെ വിസ്മയമാക്കി മാറ്റിയ ഇടുക്കി അണക്കെട്ടിന്റെ കഥയാണിത്. ഊർജ്ജ കേരളത്തിന്റെ ജീവനാഡിയായ ഇടുക്കി പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ മുതൽ കമ്മിഷനിംഗ് വരെയുള്ള ഓരോ ഘട്ടവും സംഭവബഹുലമായിരുന്നു.

ഇടുക്കി: “ഇടുക്ക്” എന്ന വാക്കിൽ നിന്നാണ് “ഇടുക്കി” എന്ന പേരുണ്ടായതെന്ന് പ്രബലമായൊരു അഭിപ്രായം നിലനിൽക്കുന്നുണ്ട്. മലയിടുക്കുകൾ നിറഞ്ഞ ഒരു ജില്ലയെന്ന നിലയിൽ ഇടുക്കിയെ സംബന്ധിച്ചിടത്തോളം യുക്തിസഹമാണ് ഈ വാദം. ഇടുക്കിയുടെ തെക്കു കിഴക്കുഭാഗത്തുള്ള ശിവഗിരിയിൽ നിന്ന് ഉത്ഭവിക്കുന്ന പെരിയാർ ജില്ലയെ കുറുകെ മുറിച്ച് വടക്കുപടിഞ്ഞാറ് ദിശയിൽ ഒഴുകി എറണാകുളം ജില്ലയിൽ കടക്കുന്നു. പ്രഭവസ്ഥാനത്തുനിന്നും മലയിടുക്കുകളിലൂടെ 17 കി.മീ. ഒഴുകി മുല്ലയാറുമായി യോജിക്കുന്നതോടെയാണ് പെരിയാർ പൂർണമാകുന്നത്. ഇതിന് 11 കി.മീ. താഴെയാണ് മുല്ലപെരിയാർ അണക്കെട്ട്. ഇവിടെ സംഭരിക്കപ്പെടുന്ന ജലം തമിഴ്നാട്ടിലെ ജലസേചനത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. തുടർന്നുള്ള പ്രയാണത്തിലാണ് പെരുന്തുറ, കട്ടപ്പന, ചെറുതോണി എന്നീ പോഷകനദികളുമായി ഒത്തുചേരുന്നത്. ചെറുതോണിനദിയുടെ സംഗമത്തിനു മുകളിലായാണ് ഇടുക്കി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഉപ്പുതറ മുതൽ കുളമാവ് വരെയാണ് ഇടുക്കി ഡാം പരന്നു കിടക്കുന്നത്. ഇതിനുള്ളിൽ വെള്ളം തടഞ്ഞ് നിർത്താനായി മൂന്ന് അണക്കെട്ടുകളുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി. 1976 ഫെബ്രുവരി 12ന് ഉല്പാദനം തുടങ്ങി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്ത് ആർച്ച് ഡാമുകളിൽ ഒന്ന്. പെരിയാറിലെ ജലം ഉപയോഗിച്ച് വൈദ്യുതോത്പാദനം നടത്തുന്ന ഈ പദ്ധതിയിൽ ഏഷ്യയിൽ ആദ്യമായി പ്രയോഗത്തിൽ വരുത്തിയ പല സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരുന്നു.

ലഘുചരിത്രം: ഇടുക്കി ജലവൈദ്യുത പദ്ധതി കമ്മിഷൻ ചെയ്തിട്ട് 43 വർഷമേ ആയിട്ടുള്ളൂവെങ്കിലും ഇടുക്കി അണക്കെട്ടിന്റെ ചരിത്രത്തിന് നൂറു വർഷത്തെ കഥ പറയാനുണ്ട്. 1919-ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എഞ്ചിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദ്ദേശിച്ചത്. തിരുവിതാംകൂർ സർക്കാർ ആ നിർദ്ദേശം തള്ളി. പിന്നീട് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർദ്ദേശം ഉയർന്നു വന്നത് 1932-ൽ ആയിരുന്നു. അതിനു പിന്നിലുമുണ്ട് ഐതിഹ്യസമാനമായ ഒരു സംഭവം.

1932-ൽ ഇടുക്കിയിൽ നായാട്ടിനെത്തിയ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ഡബ്ല്യൂ. ജെ ജോൺ അവിചാരിതമായാണ് പൈനാവ് പാറയംമാവ് പ്രദേശത്ത് എത്തുന്നത്. ഇവിടെ എത്തിയ ജോണിന് പ്രദേശത്തിന്റെ ഭൂപ്രകൃതി സംബന്ധിച്ച് അറിവുണ്ടായിരുന്നില്ല. മൂലമറ്റത്തെ കൊടുംവളവുകളും മലകളും താണ്ടി ഇടുക്കിയിലെത്തിയ ജോണിന് പ്രദേശം ചുറ്റിക്കറങ്ങി കാണുന്നത് ശ്രമകരമാണെന്ന് മനസ്സിലായി. ഒരു സഹായിയെ അന്വേഷിച്ചിറങ്ങിയ ജോൺ പാറയംമാവ് പൈനാവ് പ്രദേശത്തുള്ള ഊരാളിക്കുടിയിലെത്തി തന്റെ ആവശ്യം അറിയിച്ചു. ഊരാളി സമുദായത്തിന്റെ ഗോത്രത്തലവനായ കരുവെള്ളായൻ കൊലുമ്പനെന്ന ഗോത്രത്തലവൻ സൂപ്രണ്ടിനെ പ്രകൃതിരമണീയമായ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി പോയി.

കൊടുംകാട്ടിൽ വേട്ടയ്ക്കിറങ്ങുന്നത് ജോണിന്റെ പ്രധാന ഹോബിയാണ്. അങ്ങനെ പോകുമ്പോൾ എപ്പോഴും വഴികാട്ടി കാട്ടിലെ വഴികൾ കൈവള്ളയിലുള്ള കൊലുമ്പനായിരുന്നു. അത്തരമൊരു വേട്ടയ്ക്കിടയിലാണ് കൊലുമ്പൻ തലമുറകൾ തനിക്ക് പകർന്നു കിട്ടിയ കഥ പറയുന്നത്. പ്രണയാതുരതയിൽ ഒരുമിച്ച കുറവനും കുറത്തിയും, ശാപഗ്രസ്തരായി, രണ്ടു മലകളായി സ്ഥിതി ചെയ്യുന്നു. യുഗങ്ങൾക്കിപ്പുറം മനുഷ്യൻ അവരെ ചേർത്ത് കെട്ടും എന്ന ശാപമോക്ഷത്തിന്റെ ദിനം കാത്ത് ആ യുവമിഥുനങ്ങൾ, ഇടയിലൂടെ അരുവിയായൊഴുകുന്ന പെരിയാറിനെ ലാളിച്ച് കഴിഞ്ഞു കൂടുന്നു. യാത്രയ്ക്കിടെ ഇരമ്പിയൊഴുകുന്ന പെരിയാറും കുറവൻ, കുറത്തിമലകളുമൊക്കെ കൊലുമ്പൻ കാണിച്ചു കൊടുത്തു. അടുത്തടുത്തുള്ള മലനിരകൾ ചൂണ്ടിക്കാട്ടി അതിനിടയിലൊരു ചിറകെട്ടിയാൽ ബലക്കുറവുണ്ടാവുമോ എന്ന സായ്പിന്റെ സംശയം കൊലുമ്പൻ അപ്പോഴേ തിരുത്തി. ഉൾക്കാടുകളിലെ ഓരോ സ്പന്ദനവും ഹൃദിസ്ഥമായിരുന്ന കൊലുമ്പന് കുറവന്, കുറത്തി മലകളുടെ ദൃഢതയെക്കുറിച്ച് തെല്ലും സംശയമില്ലായിരുന്നു. കൊലുമ്പന്റെ അനുചരന്മാരുടെ സഹായത്തോടെ മുളകൾ വെട്ടി കൂട്ടിക്കെട്ടി നീളത്തിലാക്കി നദിയുടെആഴം അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് ജോണ് മടങ്ങിയത്. ഇതിലൂടെ ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ കൊലുമ്പന്റെ നാമം ലോകം മുഴുവൻ അറിയപ്പെട്ടു.
ആദ്യ സന്ദർശനത്തിൽ തന്നെ ഒരു വൻ സാധ്യത തിരിച്ചറിഞ്ഞ ഡബ്ല്യു.ജെ. ജോൺ ഇടുക്കിയുടെ വൈദ്യുതോത്പാദനസാധ്യതകൾ മനസ്സിലാക്കി, അതിനെപ്പറ്റി 1935-ൽ മലയാള മനോരമയിൽ ഒരു കുറിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. കൊലുമ്പൻ ഒരു വഴികാട്ടിയെന്നനിലയ്ക്ക് പിന്നീട് സ്ഥലപരിശോധനയ്ക്കെത്തിയ എഞ്ചിനീയർമാർക്ക് സഹായിയായിത്തീർന്നു. ഇടുക്കിപദ്ധതിക്ക് കൊലുമ്പന് ചെയ്ത സേവനത്തെ മാനിച്ച് അദ്ദേഹത്തിന് 40 രൂ. പ്രതിമാസവേതനം നൽകാൻ വിദ്യുച്ഛക്തി ബോർഡ് പിന്നീട് തീരുമാനിക്കുകയുണ്ടായി. ഇതുകൂടാതെ കൊലുമ്പന്റെ പൗത്രിക്ക് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി നല്കിയിട്ടുമുണ്ട്.

പൈനാവിനും ചെറുതോണിക്കുമിടയിൽ വെളളാപ്പാറയിലാണ് കൊലുമ്പന്റെ സ്മൃതികുടീരം സ്ഥിതിചെയ്യുന്നത്. ഇവിടെ ആദിവാസി വിഭാഗത്തിലുള്ള ഊരാളി സമുദായക്കാർ രാവും പകലും വിളക്ക് വെയ്ക്കുകയും, മുറുക്കാനും, മദ്യവും കാണിക്കയായി നല്കുകയും ചെയ്തുവരുന്നു. കൊലുമ്പന്റെ പേരിൽ തടാകത്തിൽ ബോട്ടും ചെറുതോണി അണക്കെട്ടിന് സമീപം പൂർണ്ണകായ പ്രതിമയും നിർമ്മിച്ചിട്ടുണ്ട്.

18/09/2017

*ഇടുക്കി ജില്ലാ*

*രാജ്യം* .  ഇന്ത്യ

*സംസ്ഥാനം* . കേരളം

*ആസ്ഥാനം* . പൈനാവ്

*Government* •

*കലക്ടർ* ഇ. ദേവദാസൻ

*Area* •
*Total* . 4,479 കി.മീ.2(1 ച മൈ)

*Elevation* . 1,200 മീ(3 അടി)

*Population* (2011) •

*Total* . 1,108 •
*Density* . 259/കി.മീ.2(670/ച മൈ)

*ഭാഷകൾ* •

*ഔദ്യോഗികം* മലയാളം, ഇംഗ്ലീഷ്

*Time zoneIST* (UTC+5:30)

*ISO 3166 code* IN-KL-IDU

*വാഹന റെജിസ്ട്രേഷൻ* . KL-06(ഇടുക്കി),KL-37(വണ്ടിപെരിയാർ),KL-38(തൊടുപുഴ),KL-68(അടിമാലി),KL-69( ഉടുമ്പഞ്ചോല ) (KLI{Old}

ഇടുക്കി അണക്കെട്ട്, തേക്കടി, മൂന്നാർ, മാട്ടുപ്പെട്ടി

*വെബ്‌സൈറ്റ്* www.idukki.nic.in

കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്. തൊടുപുഴ, കട്ടപ്പന, അടിമാലി നെടുംകണ്ടം, ഇടുക്കിഎന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല (പത്തനംതിട്ട വേർപെടുത്തിയതിന് ശേഷം) (ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല)[1]. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളിൽ ഒന്നാണ്‌ ഇത് (മറ്റേത്) വയനാട്).രാജവാഴ്ച കാലത്ത് |വേനാട്ട് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു ഇടുക്കി. ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കിഎന്നിവയാണ് ജില്ലയിലെ താലൂക്കുകൾ. തൊടുപുഴയും കട്ടപ്പനയുമാണ് ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമ ആദിവാസി പഞ്ചായത്തായ ഇടമലക്കുടി2010 നവംബർ ഒന്നിന് പ്രാബല്യത്തിൽ വന്നു. മൂന്നാർ പഞ്ചായത്തിന്റെ പതിമൂന്നാം വാർഡ്‌ അടർത്തി മാറ്റിയാണ് ഇടമലക്കുടി രൂപീകരിക്കപ്പെട്ടത്. ദേവികുളം, അടിമാലി, നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക് പഞ്ചായത്തുകൾ.

വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളിൽനിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ( Arch dam) ഇടുക്കി അണക്കെട്ട് (ഏഷ്യയിലെ ഏറ്റവും വലിയ അണകെട്ടുകളിൽ ഒന്നാണ് )ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയും ഇതാണ്. വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത

*ചരിത്രം*

കോട്ടയം ജില്ലയിൽ ഉൾപ്പെട്ടിരുന്ന ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയിൽ ആയിരുന്ന ദേവികുളം താലൂക്കിനെയും തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂർക്കാടും ഒഴികെയുള്ള പ്രദേശങ്ങളെയും കൂട്ടിച്ചേർത്ത് 1972ജനുവരി 26നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേരു് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു് പിന്നീടു് സർക്കാർ വിജ്ഞാപനമിറക്കി[2]. തുടക്കത്തിൽ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാ ആസ്ഥാനം മാറ്റിയത്.
കുറവൻ, കുറത്തി എന്നീ മലകൾക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ കമാനാകാര അണക്കെട്ടായ ഇടുക്കി അണക്കെട്ട്നിർമ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കിൽ നിന്നാണ ഇടുക്കി എന്ന പേര് ഉണ്ടായത്.

*അതിർത്തികൾ*

വടക്ക് എറണാകുളം, കോയമ്പത്തൂർ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ തേനി ജില്ലദിണ്ടുക്കൽ ജില്ല തിരുപ്പൂർ ജില്ല, പടിഞ്ഞാറ് എറണാകുളം, കോട്ടയം ജില്ലകൾ, തെക്ക് പത്തനംതിട്ട ജില്ലയുമാണ്‌ ഇടുക്കി ജില്ലയുടെ അതിർത്തികൾ

*ഭൂപ്രകൃതി*

കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങൾ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ചന്ദനക്കാടുകൾ കാണപ്പെടുന്ന പ്രദേശമായ മറയൂർ ഇടുക്കി ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌.സമുദ്രനിരപ്പിൽ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികൾ ഇവിടെയുണ്ട്. ഹിമാലയത്തിനു തെക്കുള്ള ഏറ്റവും വലിയ കൊടുമുടികളായ ആനമുടിയും, മീശപ്പുലിമലയും മൂന്നാർപഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാൽ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികൾക്ക് അനുയോജ്യമല്ല. എന്നാൽ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.

എരവിമല, കാത്തുമല, ചെന്തവര, കുമരിക്കൽ, കരിങ്കുളം, ദേവിമല, പെരുമാൾ, ഗുഡൂർ, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകൾ.

*നദികളും അണക്കെട്ടുകളും*

പെരിയാർ, തൊടുപുഴയാർ, കാളിയാർഎന്നിവയാണ് ജില്ലയിലെ പ്രധാന നദികൾ. പമ്പാനദി ഉൽഭവിക്കുന്നതും ഇടുക്കി ജില്ലയിൽ നിന്നാണ്. പെരിയാർ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയിൽ നിന്നും ഉൽഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകൾ പെരിയാറിനു കുറുകേ നിർമ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ട്, ഇടുക്കി അണക്കെട്ട്, ലോവർപെരിയാർ അണക്കെട്ട്, ഭൂതതാന്കെട്ടു അണക്കെട്ട്മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.

കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കൽ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാർകുട്ടി അണക്കെട്ട്, ഇടമലയാർ അണക്കെട്ട്തുടങ്ങിയവ പെരിയാറിന്റെ പോഷകനദികളിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങൾ, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറ എന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.

*സാമ്പത്തികം*

കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളർത്തലും ഒരു വരുമാനമാർഗ്ഗമാണ്. പുഷ്പങ്ങൾ, കൂൺ , മരുന്നുചെടികൾ, വാനില മുതലായവയും ചില കർഷകർ ഈയിടെയായി കൃഷിചെയ്തു വരുന്നു.
*കാർഷിക വിളകൾ*
സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകൾക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകൾ. കാർഷികോൽപ്പാദനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകർഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങൾ നടത്തുന്നത് വൻ‌കിട കാർഷിക കമ്പനികളാണ്.

*കാലി വളർത്തൽ*
ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളർത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളർത്തു മൃഗങ്ങൾ. മാട്ടുപ്പെട്ടിയിലെ കാലിവളർത്തൽ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രംഇവിടെയാണ്.

*വിനോദസഞ്ചാരം*

കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ, ഹിൽ സ്റ്റേഷനുകൾ, അണക്കെട്ടുകൾ, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. മൂന്നാർ ഹിൽ സ്റ്റേഷൻ,ഇടുക്കി അണക്കെട്ട്, തേക്കടിവന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട്വാഗമൺ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന ധാരാളം സ്ഥലങ്ങൾ വേറെയുമുണ്ട്. രാമക്കൽമേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കൽ, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം,പാൽക്കുളം , തൊമ്മൻ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാർജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബൽ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.

# *മൂന്നാർ, ഇടുക്കി, തേക്കടി* , എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിൻറെ സുവർണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.

# *മൂന്നാർ* തേയിലത്തോട്ടങ്ങൾ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയിൽ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന
സ്ഥലമെന്ന പ്രശസ്തിയുമുണ്ട്

# *തേക്കടി* : പെരിയാർ തടാകവും വന്യമൃഗസംരക്ഷണ കേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാർ നദിക്ക് കുറുകെ മുൻ മദ്രാസ്ഗവൺമെൻറ് 1895-ൽ അണകെട്ടിയപ്പോൾ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാൾ മഹാരാജാവ് 1934-ൽ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീർണ്ണം 777 ച.കി.മീ. 1978-ൽ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.

# *കുമളി* : തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയിൽ നിന്ന് 13.കി.മീ. സഞ്ചരിച്ചാൽ ചരിത്രപ്രസിദ്ധമായ മംഗളാദേവിക്ഷേത്രത്തിലെത്താം.

# *പീരുമേട്* : പീർ മുഹമ്മദ് എന്ന സൂഫിസന്ന്യാസിയുടെ ശവകുടീരം ഇവിടെയുണ്ട്. ശ്രീമൂലം തിരുനാൾ മഹാരാജാവ് നിർമ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.

# *രാമക്കൽമേട്* : ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമമായ രാമക്കൽമേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പിൽനിന്നും 3334 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന രാമക്കൽ മലയിൽനിന്നും താഴെ തമിഴ്നാട്ടിലെ കാഴ്ചകൾ നന്നായി ആസ്വദിക്കാൻ കഴിയും.

*തീർത്ഥാടന കേന്ദ്രങ്ങൾ*

മുതലകോടം വിശുദ്ധ ഗീവര്ഗീ സിന്റെ ദേവാലയം,വാഗമൺ കുരിശുമല, രാജാകുമാരി പള്ളി, പഴയവിടുതി പള്ളി, തങ്ങൾപാറ, പട്ടുമലപള്ളി, പള്ളിക്കുന്ന് പള്ളി, പീർമുഹമ്മദിന്റെ ശവകുടീരം,നാലുമുക്ക് പള്ളി,മൂന്നാർ സി എസ് ഐ പള്ളി,തേക്കടി മംഗളാദേവി ക്ഷേത്രം,നരിയംപാറ പുതിയകാവ് ദേവിക്ഷേത്രം, കല്യാണത്തണ്ഡ് കൈലാസനാഥ ക്ഷേത്രം അയ്യപ്പൻ കോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രംമുതലായവ ഇടുക്കിയിലെ പ്രധാന പുരാതന കാല ചരിത്രം ഓതുന്ന തീർത്ഥാടനകേന്ദ്രങ്ങൾ കൂടിയാണ്...

*ഗതാഗതം*

തീവണ്ടിപ്പാത ഇല്ലാത്തതിനാൽ റോഡുമാർഗ്ഗം മാത്രമേ ഇടുക്കി ജില്ലയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദേശീയപാത 49ഉംദേശീയപാത 220ഉം, 8,13,[അവലംബം ആവശ്യമാണ്] 14, 17,18, 19, 21 എന്നീ സംസ്ഥാനപാതകളും ജില്ലയിലൂടെ കടന്നുപോകുന്നു

# *അടുത്തുള്ള വിമാനത്താവളങ്ങൾ*

കൊച്ചി - 160.3 കി.മീ.
മധുര - 137.3km കി.മീ.

# *അടുത്തുള്ള പ്രധാന റെയിൽ‌വേ സ്റ്റേഷനുകൾ*

കോട്ടയം - 110 കി.മീ.
എറണാകുളം - 150 കി.മീ.

*വിദ്യാഭ്യാസ സ്ഥാപനങ്ങൾ*

ഗവർമെന്റ് കോളേജ് കട്ടപ്പന

*എഞ്ചിനീയറിംഗ് കോളേജുകൾ*

#സർക്കാർ എഞ്ചിനീയറിംഗ് കോളേജ് -പൈനാവ്

#മഹാത്മാഗാന്ധി യുണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് - മുട്ടംതൊടുപുഴ

#കോളേജ് ഓഫ് എഞ്ചിനീയറിംഗ് - കൗണ്ടി ഹിൽസ് മൂന്നാർ

#മാർ ബസേലിയസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് - പീരുമേട്

✍🏼വിക്കിപീഡിയ

06/08/2017
06/08/2017

via

Address

Thodupuzha
685500

Alerts

Be the first to know and let us send you an email when Idukki Idukki posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category