10/08/2026
പ്രവർത്തിച്ചു കൊതി തീരാതെ
സ.ഡി സലിം വിടപറയുന്നു..🥲🥲
-----------------
ദീർഘകാലത്തെ പ്രവാസിജീവിതത്തിന് ശേഷം നാട്ടിൽ എത്തി പൊതുപ്രവർത്തനത്തിൽ സക്രിയമായിരിക്കെയാണ് അപ്രതീക്ഷിതമായി സ.സലിമിനെ മരണം തട്ടിയെടുത്തത്..
തൃക്കുന്നപ്പുഴയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായിരുന്നു ദാസ് സർ എന്ന് എല്ലാവരും വിളിച്ചിരുന്ന ടി കെ ദാസിന്റെ പപ്പൻ മുക്കിലുള്ള വടക്കേ മഠത്തിൽ വീട്.....പ്രശാന്തി...
ദാസ് സാറിന്റെയും സാറമ്മച്ചിയുടെയും മകനായ ജനിച്ച സലിം സ്വഭാവികമായും സിപിഐഎം ന്റെ
സജീവ പ്രവർത്തകനായി മാറി. ആലപ്പുഴ SD കോളേജിലെ വിദ്യാർത്ഥി കാലത്ത്ത് സലിം SFI നേതാവാകുകയും അത് വഴി പൊതുപ്രവർത്തനത്തിലേക്ക് മുഴുവൻ സമയം മാറുകയും ചെയ്തു.ആക്കാലത്തു കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ LC secretary ആയി സ്ഖാവ് പ്രവർത്തിച്ചിട്ടുണ്ട്
പിന്നീടാണ് ജോലിതേടി വിദേശത്തേക്ക് പോകുന്നത്.
ബഹറിനിലെത്തിയ സലിം തൊഴിലിനൊപ്പം പൊതു രംഗത്തും സജീവമായി. ബഹറിനിലെ പ്രതിഭ എന്ന സംഘടയുടെ നേതൃത്വത്തിലേക്ക് ഉയർന്നു.
പ്രവാസ ജീവിതം അവസാനിപ്പിച്ച്
തിരികെ നാട്ടിലെത്തിയിട്ടും സ.സലിം അടങ്ങിയിരുന്നില്ല...
ശാസ്ത്ര സാഹിത്യ പരിഷത്ത്,കേരള പ്രവാസി സംഘം,പപ്പൻ മുക്ക് ഗ്രാമീണ വായന ശാല എന്നീ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഇക്കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിലും അതിന് മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും സഖാവ് സലിം സിപിഐഎം ന്റെ നേതൃത്വത്തിൽ നിന്ന് കൊണ്ട് ആവേശകരമായ പ്രവർത്തനമാണ് നടത്തിയത്
പപ്പൻ മുക്ക് ഗ്രാമീണ വായനശാല രൂപീകരണത്തിൽ അദ്ദേഹം വഹിച്ച പങ്ക് അസൂയാർഹമായിരുന്നു.
നമ്മളെ നിർബന്ധിച്ചും സ്നേഹപൂർവ്വം ആവശ്യപ്പെട്ടും സമ്മർദ്ദം ചെലുത്തിയും ഒക്കെ കാര്യങ്ങൾ നേടിയെടുത്ത്
ആ വായനശാലക്ക് വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ മറക്കാൻ കഴിയില്ല.
ഒരു നിമിഷം പോലും വെറുതെയിരിക്കാത്ത...
ജീവിതം മുഴുവൻ പൊതുപ്രവർത്തനത്തെ സ്നേഹിച്ച...
സ.സലിം വിടവാങ്ങുന്നു...
പ്രിയ സഖാവിന് കണ്ണീരിൽ കുതിർന്ന ഒരുപിടി രക്ത പുഷ്പങ്ങൾ അർപ്പിക്കുന്നു 🌹🌹🌹
DYFI തൃക്കുന്നപുഴ