MADE IN KUNNAMKULAM

MADE IN KUNNAMKULAM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from MADE IN KUNNAMKULAM, Landmark & historical place, kunnamkulam, Thrissur dit Kerala, Thrissur district.

ഒരു ജനതയുടെ ഒറ്റപ്പെടലിനും യാത്രാദുരിതങ്ങൾക്കും വിരാമമിട്ടുകൊണ്ട് അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മി...
06/03/2026

ഒരു ജനതയുടെ ഒറ്റപ്പെടലിനും യാത്രാദുരിതങ്ങൾക്കും വിരാമമിട്ടുകൊണ്ട് അരൂക്കുറ്റിയിലെ വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പെരുമ്പളം - പാണാവള്ളി പാലം നാടിന് സമർപ്പിക്കുകയാണ്. കിഫ്ബിയിലൂടെ 106 കോടി രൂപ വകയിരുത്തിയാണ് ഈ ബൃഹത്തായ പദ്ധതി സർക്കാർ യാഥാർത്ഥ്യമാക്കിയത്. 1455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിൽ കാൽനടയാത്രക്കാർക്കായി ഇരുവശങ്ങളിലുമായി 1.5 മീറ്റർ വീതിയിൽ സുരക്ഷിതമായ നടപ്പാതകൾ ഒരുക്കിയിട്ടുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് യാതൊരു തടസ്സവുമുണ്ടാകാത്ത വിധം 55 മീറ്റർ നീളമുള്ള 3 മനോഹരമായ ബോ സ്ട്രിംഗ് ആർച്ച് സ്പാനുകളും (Bow string arch spans) 35 മീറ്റർ നീളമുള്ള 27 സ്പാനുകളും ഈ നിർമ്മിതിയുടെ മാറ്റുകൂട്ടുന്നു.
നാലുചുറ്റും വെള്ളത്താൽ ചുറ്റപ്പെട്ട പെരുമ്പളത്തേക്ക് നേരിട്ട് റോഡ് മാർഗ്ഗം എത്താൻ ഇതോടെ സാധിക്കും. ഈ പാലം കേവലമൊരു കോൺക്രീറ്റ് നിർമ്മിതിയല്ല, മറിച്ച് മുഖ്യധാരയിൽ നിന്നും അകന്നുപോകുമായിരുന്ന ഒരു ജനതയെ കൈപിടിച്ചുയർത്തുന്ന പ്രതീക്ഷയുടെ പാലമാണ്. പെരുമ്പളത്തിൻ്റെ അനന്തമായ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നിടുന്നതിനൊപ്പം, ആ നാട്ടിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിനും ഈ പാലം വഴിയൊരുക്കും.

06/03/2026

28 വീടുകളിൽ ജോലിചെയ്തീരുന്ന ഒരു 64 കാരിയുടെ ജീവിതം മാറിയ കഥ

ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം മുന്നോട്ട്!ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ഒന്നാമതുള്ള കേരളം, 100% റേഷൻ കാർഡുകളും ആധാറുമായി ബ...
06/03/2026

ഭക്ഷ്യഭദ്രത ഉറപ്പാക്കി കേരളം മുന്നോട്ട്!
ദേശീയതലത്തിൽ ഭക്ഷ്യ സുരക്ഷയിൽ ഒന്നാമതുള്ള കേരളം, 100% റേഷൻ കാർഡുകളും ആധാറുമായി ബന്ധിപ്പിച്ച രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.
തെരുവോരങ്ങളിൽ താമസിക്കുന്നവർ ഉൾപ്പെടെ അർഹരായ എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി 588735 പുതിയ കാർഡുകൾ ഇതിനോടകം വിതരണം ചെയ്തുകഴിഞ്ഞു.
'അന്നം മുടങ്ങാത്ത കേരളം' എന്ന ലക്ഷ്യത്തോടെ പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിക്കൊണ്ട് കരുതലോടെ സർക്കാർ ഒപ്പമുണ്ട്.


06/03/2026

കടക്കെണിയിലല്ല കേരളം, കണക്കുകൾ ഇതാ


കേരളത്തിന്റെ ചിരകാല സ്വപ്നത്തിന് ഇനി 'ബ്ലാസ്റ്റിംഗ്' വേഗം! പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപ...
06/03/2026

കേരളത്തിന്റെ ചിരകാല സ്വപ്നത്തിന് ഇനി 'ബ്ലാസ്റ്റിംഗ്' വേഗം! പലരും പല രീതിയിൽ ശ്രമിച്ചിട്ടും തടഞ്ഞു നിർത്താനാകാതെ ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ പുതിയ ഘട്ടത്തിലേയ്ക്ക് കുതിക്കുകയാണ്. വയനാട്ടുകാരുടെ യാത്ര ദുരിതങ്ങൾക്ക് അന്ത്യം കുറിക്കുമെന്ന ഇടതുപക്ഷ സർക്കാരിൻ്റെ നിശ്ചയദാർഢ്യമാണ് ഇന്നു നടന്ന ബ്ലാസ്റ്റിംഗ് സ്വിച്ച് ഓൺ കർമ്മത്തിൽ കേരളമാകെ മുഴങ്ങിക്കേട്ടത്.
കേരളത്തിലെ ഏറ്റവും നീളമേറിയതും ഇന്ത്യയിലെ മൂന്നാമത്തെ വലിയതുമായ തുരങ്കപാതയാണ് 2,143 കോടി രൂപയുടെ കിഫ്‌ബി നിക്ഷേപത്തിൽ ഒരുങ്ങുന്ന ഈ മഹാപദ്ധതി. മലബാറിന്റെ വ്യാപാര-വിനോദസഞ്ചാര മേഖലകളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കാൻ ഈ പദ്ധതി സഹായകമാകും.
ഈ വികസനക്കുതിപ്പിന് 'തുരങ്കം വെക്കാൻ' ശ്രമിച്ചവരുണ്ട്. ലോകം മുഴുവൻ കൈയടിച്ച മുണ്ടക്കൈ - ചൂരൽമല പുനരധിവാസ പദ്ധതിയുടെ കടയ്ക്കൽ പോലും കത്തിവെക്കാൻ നോക്കിയ അതേ പ്രതിലോമ ശക്തികൾ എന്തു വിലകൊടുത്തും ഈ പദ്ധതി മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. പക്ഷേ, കഴിഞ്ഞ പത്തു വർഷം സർക്കാരും ഈ നാടും ഒറ്റക്കെട്ടായി ആ പ്രതിബന്ധങ്ങളെല്ലാം മറികടന്നു മുന്നോട്ടു പോവുകയാണുണ്ടായത്. ആ മുന്നേറ്റത്തിലെ ഏറ്റവും പുതിയ ചുവടുവയ്പുകളിലൊന്നാണ് ഈ തുരങ്കപാത. അതേറ്റവും മികച്ച രീതിയിൽ പൂർത്തികരിക്കാനായി നമുക്ക് തുടർന്നും കൈകോർത്തു പോകാം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്...
06/03/2026

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമായി ലഭ്യമാക്കിയ ഡി.എയ്ക്ക് മുൻകാല പ്രാബല്യം നൽകി കുടിശ്ശികയും അനുവദിച്ച് ഉത്തരവായി. സര്‍വീസ് പെന്‍ഷന്‍കാരുടെ ഡി.ആര്‍ കുടിശ്ശികയും ലഭിക്കും. നേരത്തെ അനുവദിച്ച ഡി.എ, ഡി.ആർ ഗഡുക്കൾക്കെല്ലാം മുൻകാല പ്രാബല്യം നൽകി കൊണ്ടാണ് കുടിശിക അനുവദിച്ചത്. യു.ജി.സി, എ.ഐ.സി.ടി.ഇ, മെഡിക്കൽ എഡ്യുക്കേഷൻ സ്കീമിൽ ഉൾപ്പെട്ട അധ്യാപകർക്ക് ഉൾപ്പെടെ കുടിശിക ലഭിക്കും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കേണ്ട മുഴുവന്‍ ഡി.എയും ഡി.ആറും ഇതിനകം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇങ്ങനെ അനുവദിച്ച ഡി.എയുടെയും ഡി.ആറിന്റെയും കുടിശ്ശിക ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇത്തവണ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ച കുടിശ്ശിക ഗഡുക്കളുടെ വിതരണത്തിനായുള്ള തുകയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച 7 ശതമാനം ക്ഷാമബത്ത 2021 ഏപ്രില്‍ മാസത്തിലെ ശമ്പളത്തിനൊപ്പമാണ് വിതരണം ചെയ്തത്. തുടര്‍ന്ന് അഞ്ച് തവണയായി ഓരോ ഗഡു വീതം ക്ഷാമബത്ത അനുവദിച്ചിരുന്നു. തത്തുല്യമായി ക്ഷാമാശ്വാസവും ലഭ്യമാക്കി. കുടിശ്ശികയായിരുന്ന 13 ശതമാനം ക്ഷാമബത്തയും ക്ഷാമാശ്വാസവും ഈ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി അനുവദിച്ചു. മുഴുവൻ ഡി. എ, ഡി.അറിനും അനുവദിക്കേണ്ട യഥാർത്ഥ കാലാവധി കണക്കാക്കി മുൻകാല പ്രാബല്യം നൽകിയാണ് കുടിശ്ശിക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ എട്ട് ഗഡുക്കളായി വിതരണം ചെയ്യാനാണ് തീരുമാനം.

06/03/2026

തുരങ്കപാതയിലേക്ക് അതിവേഗം
കിഫ്ബി ധനസഹായത്തോടെ 2134 കോടി രൂപ ചെലവഴിച്ച് എൽഡിഎഫ് സർക്കാർ യാഥാർത്ഥ്യമാക്കുന്ന ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ബ്ലാസ്റ്റിംഗ് ആരംഭിച്ചു.

06/03/2026

കടലിന്റെ മക്കൾക്ക് കാവലുണ്ട്.

06/03/2026

കഴിഞ്ഞ 10 വർഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ഈ സർക്കാർ 6812 കോടി വിതരണം ചെയ്തു. ഇങ്ങനെയൊക്കെയാണ് ഈ നാട് സുന്ദരമാകുന്നത്.

06/03/2026

പട്ടയം കിട്ടി പുതുജീവിതവും

06/03/2026

ഒരുമിച്ചു മുന്നേറാം..
നവ കേരളത്തിലേക്ക്..

Address

Kunnamkulam, Thrissur Dit Kerala
Thrissur District
680503

Website

Alerts

Be the first to know and let us send you an email when MADE IN KUNNAMKULAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to MADE IN KUNNAMKULAM:

Share