19/09/2023
സെപ്റ്റംബർ 20
സ: സെയ്‌താലി
രക്തസാക്ഷി ദിനം
പട്ടാമ്പി സംസ്കൃത കോളേജിലെ എസ്. എഫ്. ഐ പ്രവർത്തകനായിരുന്ന സെയ്താലി ക്യാമ്പസിലെ അരാജകവാദികൾക്കെതിരെ നിലപാടെടുത്തതിന്റെ ഭാഗമായി കൊലക്കത്തിക്കിരയായി. പെൺകുട്ടികളെ ശല്യം ചെയ്യുന്നതിൽ ആഹ്ലാദം കണ്ടെത്തിയ ക്യാമ്പസ് തെമ്മാടികൾ സഖാവിനെ സംഘം ചേർന്ന് കൊലചെയ്തു. 1974 സെപ്റ്റംബർ 19 ന് സെയ്താലി, സുന്ദരരാജൻ, കൃഷ്ണകുമാർ, മൊയ്തീൻ കുട്ടി, ഖാലിദ് എന്നീ എസ്.എഫ്.ഐ പ്രവർത്തകരെ പെൺകുട്ടികളെ ശല്യപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ ഒരു തെമ്മാടി സംഘം ആക്രമിച്ചു. സെപ്റ്റംബർ 20ന് എ. ബി. വി. പി, കെ. എസ്. യു ഗുണ്ടാസംഘം ഭീകരമായ ആക്രമണം നടത്തി. അധികാരികളുടെ ഒത്താശയോടെ ആസൂത്രിതമായി ആക്രമികൾ എസ്. എഫ്. ഐ പ്രവർത്തകരെ അടിച്ചുവീഴ്ത്തി. ഇരുമ്പുദണ്ഡ് കൊണ്ട് തലക്കടിയേറ്റു വീണ സഖാവ് സെയ്താലിയുടെ മാറിൽ വിദ്യാർത്ഥികളും അധ്യാപകരും നോക്കിനിൽക്കെ കാപാലികർ കഠാര കുത്തിയിറക്കി. സൈതാലിയുടെ പിതാവ് മൊയ്തുണ്ണി മാസ്റ്ററുടെ വാക്കുകൾ വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്ക് ആവേശമാണ് എന്റെ മകൻ വിശ്വസിച്ച പ്രസ്ഥാനം തളരാതെ മുന്നോട്ടു പോവുക തന്നെ ചെയ്യും.