Adichily

Adichily തൃശൂർ - എറണാകുളം ജില്ലാ അതിർത്തിയിൽ ഒരു ഗ്രാമം ഉണ്ട്.. ആ ഗ്രാമം അടിച്ചിലി എന്ന് അറിയപ്പെട്ടു...

09/03/2026

മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് നവീകരണത്തിന്റെ ഭാഗമായുള്ള സെക്കന്റ് ലെയർ ടാറിങ് അടിച്ചിലി ഭാഗത്ത് പുരോഗമിക്കുന്നു...

05/03/2026

നിറങ്ങൾ, ആരവങ്ങൾ, ആവേശങ്ങൾ... ഉത്സവപ്പറമ്പിലെ ആ മാന്ത്രികത ഒന്ന് വേറെതന്നെ!❤️

04/03/2026

ചക്ക സീസൺ എത്തുന്നതോടെ മേലൂരിലേ അടിച്ചിലിയിൽ പല വീടുകളിലും ഉന്മേഷം പകരുന്ന ഒരു കുടിൽ വ്യവസായമാണ് ചക്ക വറുക്കാൻ പാകത്തിൽ അരിഞ്ഞു നൽകുന്നത്. വലിയ മുതൽമുടക്കില്ലാതെ തന്നെ വീട്ടമ്മമാർക്കും തൊഴിൽരഹിതർക്കും അധിക വരുമാനം കണ്ടെത്താൻ ഈ മേഖല സഹായിക്കുന്നു. ചിപ്പ്സ്‌ യൂണിറ്റിൽ നിന്നും രാവിലെ വാഹനത്തിൽ വീടുകളിൽ എത്തിക്കുന്ന പച്ചച്ചക്കകൾ തൊണ്ട് കളഞ്ഞ്, ചുള വേർതിരിച്ച്, കുരു നീക്കം ചെയ്ത് വറക്കാൻ പാകത്തിൽ നീളത്തിൽ അരിഞ്ഞാണ് നൽകുന്നത്.
ഒരു കിലോ ചക്ക നന്നാക്കി അരിഞ്ഞു നൽകിയാൽ ഏകദേശം 20 രൂപ വരെ കൂലിയായി ലഭിക്കുന്നു. അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കുന്നതിനാലും, വീട്ടിലെ മറ്റു ജോലികൾക്കിടയിൽ ചെയ്യാമെന്നതിനാലും ഒട്ടേറെ കുടുംബങ്ങൾ ഇതിലൂടെ ഉപജീവനം കണ്ടെത്തുന്നുണ്ട്. ചക്കയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾക്ക് ഇന്ന് വിപണിയിൽ വലിയ ഡിമാൻഡ് ഉണ്ട്. ചക്ക ചിപ്സ് ഉണ്ടാക്കുന്നവർക്ക് വൃത്തിയാക്കി അരിഞ്ഞ ചക്ക നേരിട്ട് ലഭിക്കുന്നത് വലിയ ആശ്വാസമാണ്. ഈ ഗ്രാമീണ സംരംഭം ചക്ക പാഴായിപ്പോകുന്നത് തടയുന്നതിനൊപ്പം പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സഹായിക്കുന്നു. ചക്കയുടെ ഗുണങ്ങൾ തിരിച്ചറിഞ്ഞു വരുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ചെറുകിട സംരംഭങ്ങൾക്ക് വലിയ പ്രസക്തിയുണ്ട്...

പേരിൽ അടിച്ചിലിയുണ്ടെങ്കിലും കാഴ്ചയിൽ നല്ല 'അടിപൊളി' ജംഗ്ഷൻ! 😎❤️
01/03/2026

പേരിൽ അടിച്ചിലിയുണ്ടെങ്കിലും കാഴ്ചയിൽ നല്ല 'അടിപൊളി' ജംഗ്ഷൻ! 😎❤️

തൃശ്ശൂർ - എറണാകുളം ജില്ലകളുടെ അതിർത്തി പങ്കിടുന്ന, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് അടിച്ചിലി...❤️ മ...
26/02/2026

തൃശ്ശൂർ - എറണാകുളം ജില്ലകളുടെ അതിർത്തി പങ്കിടുന്ന, ചാലക്കുടിപ്പുഴയുടെ തീരത്തുള്ള മനോഹരമായ ഒരു ഗ്രാമമാണ് അടിച്ചിലി...❤️ മേലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം പ്രകൃതിഭംഗിയാലും ശാന്തമായ അന്തരീക്ഷത്താലും ശ്രദ്ധേയമാണ്. ​ചാലക്കുടിപ്പുഴയുടെ സാമീപ്യമാണ് അടിച്ചിലിയുടെ ഏറ്റവും വലിയ പ്രത്യേകത.
​പുഴയുടെ ഒരു വശത്ത് തൃശ്ശൂർ ജില്ലയിലെ മേലൂർ (അടിച്ചിലി) ഭാഗവും മറുഭാഗത്ത് എറണാകുളം ജില്ലയിലെ അയ്യമ്പുഴ പഞ്ചായത്തുമാണ്.
​പച്ചപ്പും തെങ്ങിൻതോപ്പുകളും നിറഞ്ഞ ഈ പ്രദേശം ഒരു മലയോര ഗ്രാമത്തിന്റെ പ്രതീതി നൽകുന്നു.​ഫലഭൂയിഷ്ഠമായ മണ്ണായതിനാൽ കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാനമാർഗ്ഗം.
​ജാതിക്ക കൃഷിക്ക് വളരെ പേരുള്ള സ്ഥലമാണിത്. കൂടാതെ തെങ്ങ്, വാഴ, കപ്പ തുടങ്ങിയവയും വ്യാപകമായി കൃഷി ചെയ്യുന്നു. ​പുഴയോരത്തായതിനാൽ പരമ്പരാഗതമായ കൃഷിരീതികൾ ഇന്നും ഇവിടെ സജീവമാണ്.
​ചാലക്കുടിപ്പുഴയിലെ അടിച്ചിലി കടവ് ഇവിടുത്തെ ഒരു പ്രധാന ആകർഷണമാണ്. പുഴയിലെ ഒഴുക്കും പാറക്കെട്ടുകളും ഇവിടുത്തെ കാഴ്ച വർദ്ധിപ്പിക്കുന്നു.
​പുഴയോര മേഖലയായതിനാൽ മഴക്കാലത്ത് ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരുന്നത് ഈ പ്രദേശത്തെ ബാധിക്കാറുണ്ട്. എങ്കിലും വേനൽക്കാലത്ത് ഇവിടുത്തെ തണുത്ത കാറ്റും പുഴയുടെ സാമീപ്യവും ഏറെ ആശ്വാസകരമാണ്.

മേലൂർ അടിച്ചിലിയിൽ ബീവറേജസ് മദ്യവിൽപന സ്റ്റാളിന് സമീപത്തെ വീടിനു മുൻപിൽ യുവാക്കൾ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനെത്തുടർന...
23/02/2026

മേലൂർ അടിച്ചിലിയിൽ ബീവറേജസ് മദ്യവിൽപന സ്റ്റാളിന് സമീപത്തെ വീടിനു മുൻപിൽ യുവാക്കൾ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിനെത്തുടർന്ന് യുവാവിനു ക്രൂര മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പറവൂർ സ്വദേശികളായ 5 പേരെ കൊരട്ടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർ അതിരപ്പിള്ളിയിൽ വിനോദയാത്രയ്ക്ക് പോയി മടങ്ങുകയായിരുന്നു. പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് സംഭവം. ​സ്ത്രീകൾ ഉൾപ്പെടെ താമസിക്കുന്ന വീടിനു മുൻപിൽ മൂത്രമൊഴിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ മുകൾനിലയിലുണ്ടായിരുന്ന വീട്ടുകാർ അത് ചെയ്യരുതെന്ന് വിലക്കി. ഇതോടെ പ്രകോപിതരായ യുവാക്കൾ അഞ്ചു പേരും വീടിനു മുൻപിൽ നിരന്നു നിന്ന് മൂത്രമൊഴിക്കുകയും വീട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്യുകയായിരുന്നു.
​താഴെയെത്തിയ വീട്ടുടമയുടെ മകനെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പരാതിയുണ്ട്. പരിക്കേറ്റ യുവാവിനെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് കൊരട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന.

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മേലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് അടിച്ചിലി. തൃശ്ശൂർ ജില്ലയി...
20/02/2026

തൃശ്ശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിൽ മേലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന അതിമനോഹരമായ ഒരു ഗ്രാമമാണ് അടിച്ചിലി. തൃശ്ശൂർ ജില്ലയിലെ ഒരു അതിർത്തി ഗ്രാമം കൂടിയാണ് ഇത്‌. തൊട്ടപ്പുറം എറണാകുളം ജില്ലയാണ്. ചാലക്കുടിയിൽ നിന്ന് മേലൂർ ഭാഗത്തേക്ക് വരുന്ന ബസുകളുടെ അവസാന സ്റ്റോപ്പും അടിച്ചിലിയാണ്....

26/12/2025

ദേവരാജഗിരി ആറാട്ട് മഹോത്സവം പള്ളിവേട്ട....

26/12/2025

ദേവരാജഗിരി ആറാട്ട് മഹോത്സവം പള്ളിവേട്ട വെടിക്കെട്ട്....

25/12/2025

വർണ്ണക്കാഴ്ച്ചകളുടെയും തകില്, നാദസ്വരം മേളത്തിന്റെയും ഉത്സവലഹരിയിൽ...❤️✨

Address

Chalakudy
Thrissur

Website

Alerts

Be the first to know and let us send you an email when Adichily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share