Sndp yogam mannuthy union

Sndp yogam mannuthy union Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sndp yogam mannuthy union, Thrissur mannuthy, Thrissur.

GS ന് ഒപ്പം... 💪💪💪
12/03/2026

GS ന് ഒപ്പം... 💪💪💪

07/03/2026

01/03/2026 ലെ വാർത്ത...

07/03/2026
01/03/2026...
01/03/2026

01/03/2026...

 #2026മാർച്ച്1ഞായർരാവിലെബഹു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൻ ശ്രീ.വെള്ളാപ്പള്ളി നടേശൻ അവർകൾക്ക് മണ്ണുത്തി യൂണി...
23/02/2026

#2026മാർച്ച്1ഞായർരാവിലെ
ബഹു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദ്മഭൂഷൻ ശ്രീ.വെള്ളാപ്പള്ളി നടേശൻ അവർകൾക്ക് മണ്ണുത്തി യൂണിയന്റെ ആദരവ്... (ധന്യ സാരാഥ്യത്തിന്റെ 30 വർഷങ്ങൾ)

ഭാരതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ മൂന്നാമത്തെ ബഹുമതി ആയ പത്മഭൂഷൻ നൽകി ബഹു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ രാജ്യം ബഹ...
10/02/2026

ഭാരതത്തിലെ ഏറ്റവും വലിയ ബഹുമതികളിൽ മൂന്നാമത്തെ ബഹുമതി ആയ പത്മഭൂഷൻ നൽകി ബഹു.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയെ രാജ്യം ബഹുമാനിച്ചപ്പോൾ മണ്ണുത്തി യൂണിയന് വേണ്ടി, യൂണിയൻ പ്രസിഡണ്ട് ഇ.കെ. സുധാകരനും,സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്തും കൂടി പൊന്നാട അണിയിച്ച് ജനറൽ സെക്രട്ടറിയെ ആദരിച്ചു...യോഗം കൗൺസിലർ പി.കെ.പ്രസന്നൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും,മണ്ണുത്തി യൂണിയനിലെ യോഗം ഡയറക്ടർ ബോർഡ്‌ മെമ്പറുമായ ചിന്തു ചന്ദ്രൻ എന്നിവർ സമീപം...

ചെമ്പംങ്കണ്ടം ശാഖായോഗം 20-)0 വാർഷികം ആഘോഷിച്ചു എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ ചെമ്പംങ്കണ്ടം ശാഖാ യോഗത്തിന്റെ നേതൃ...
10/02/2026

ചെമ്പംങ്കണ്ടം ശാഖായോഗം 20-)0 വാർഷികം ആഘോഷിച്ചു

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിലെ ചെമ്പംങ്കണ്ടം ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ നടന്ന ശാഖായോഗത്തിന്റെ 20-)0 വാർഷിക ആഘോഷത്തിന്റെയും, ആദരിക്കൽ ചടങ്ങിന്റെയും ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മയ്ക്കലാത്ത് നിർവ്വഹിച്ചു.യൂണിയൻ പ്രസിഡണ്ട് ഇ.കെ.സുധാകരൻ മുഖ്യപ്രഭാഷണം നടത്തി.ശാഖായോഗം പ്രസിഡണ്ട് പി.ടി.ശങ്കുണ്ണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ പൊന്നൂക്കര,യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ചിന്തു ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.ശാഖായോഗം സെക്രട്ടറി വനജ തോപ്പിൽ വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. പ്രസ്തുത യോഗത്തിൽ നിയുക്ത വാർഡ് മെമ്പർ ടി.കെ.തിലകൻ,മുൻ വാർഡ് മെമ്പർ നിമിഷ രതീഷ്,ജീവൻ,പ്രിയൻ കാരാത്ത്,രതീഷ് ഭാസ്‌ക്കരൻ,സെബാസ്റ്റ്യൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.ശാഖായോഗം കമ്മിറ്റി അംഗം ശിവൻ പീച്ചാനത്ത് സ്വാഗതവും,ശാഖാ യോഗം വൈസ് പ്രസിഡണ്ട്‌ രതി സന്തോഷ്‌ നന്ദിയും പറഞ്ഞു.

എസ് എൻ ഡി പി യോഗം മണ്ണുത്തി യൂണിയൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തിവെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാൻ അനുവദിക്ക...
04/01/2026

എസ് എൻ ഡി പി യോഗം മണ്ണുത്തി യൂണിയൻ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

വെള്ളാപ്പള്ളിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുവാൻ അനുവദിക്കുകയില്ല: മണ്ണുത്തി യൂണിയൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയവാദി ആക്കാൻ ശ്രമിക്കുന്നത്തിനെതിരെയും, കരി ഓയിൽ ഒഴിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്നുള്ള പ്രഖ്യാപനം നടത്തിയവർക്ക് എതിരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെയും ശക്തമായ താക്കീത് നൽകി കൊണ്ട് എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ മണ്ണുത്തിയിൽ വെച്ച് നടത്തിയ നടത്തിയ പ്രതിഷേധ മാർച്ചിന്റെയും,ധർണ്ണയുടെയും ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം മണ്ണുത്തി സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് ഇ.കെ സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ചിന്തു ചന്ദ്രൻ, യൂണിയൻ, പെൻഷനേഴ്സ് കൗൺസിൽ സെക്രട്ടറി രമേശൻ,വനിതാ സംഘം പ്രസിഡണ്ട് എ.വി.ബീന ടീച്ചർ സെക്രട്ടറി കുമാരി രമേശൻ, യൂത്ത് മൂവ്മെന്റ് പ്രസിഡണ്ട് കെ.എസ്.വിനൂപ്,ടി.എ.വിജയൻ, ഷിനോജ് പ്രഭാകരൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി സ്വാഗതവും,യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.പ്രസ്തുത പരിപാടികൾക്ക് ശാഖായോഗം പ്രസിഡണ്ട്‌, സെക്രട്ടറിമാർ നേതൃത്വം നൽകി

GS💪💪💪
02/01/2026

GS💪💪💪

29/09/2025
എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ...
29/09/2025

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയനിൽ നടന്ന ശ്രീനാരായണ ഗുരു സമാധി ദിനാചരണത്തിന്റെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി ബ്രുഗുണൻ മനയ്ക്കലാത്ത് നിർവഹിച്ചു.യൂണിയൻ പ്രസിഡണ്ട് ഇ.കെ.സുധാകരൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ യോഗം ഡയറക്ടർ ബോർഡ്‌ മെമ്പർ ചിന്തു ചന്ദ്രൻ,യൂണിയൻ കൗൺസിലർ ജനാർദ്ദനൻ പുളിങ്കുഴി,യൂണിയൻ വനിതാ സംഘം പ്രസിഡണ്ട് എ.വി.ബീന ടീച്ചർ,സെക്രട്ടറി കുമാരി രമേശൻ,പെൻഷനേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡണ്ട് കെ.ഡി.മനോജ്‌, സെക്രട്ടറി കെ.എസ്.രമേശൻ,യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡണ്ട് പി.എം.ജിമിത്ത്, ഭാസ്കരൻ.കെ.മാധവൻ, യൂണിയൻ സൈബർ സേന കൺവീനവർ സുബീഷ് ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.പ്രസ്തുത യോഗത്തിൽ യൂണിയൻ കൗൺസിലർ രാജേഷ് തിരുത്തോളി സ്വാഗതവും, യൂണിയൻ വൈസ് പ്രസിഡണ്ട് സുബ്രഹ്മണ്യൻ പൊന്നൂക്കര നന്ദിയും പറഞ്ഞു.

Address

Thrissur Mannuthy
Thrissur

Telephone

9847400646

Website

Alerts

Be the first to know and let us send you an email when Sndp yogam mannuthy union posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share