17/07/2024
സമൂഹത്തിലെ നാനാ തുറയിലുള്ള ജനവിഭാഗങ്ങളും അടിസ്ഥാന ഡിജിറ്റൽ സാക്ഷരത നേടിയെടുക്കുന്നതിലൂടെ വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ അവർക്ക് കൂടി പ്രാപ്യമാക്കുന്നതിനുള്ള കേരള സർക്കാരിന്റെ ദൗത്യമാണ് 'ഡിജി കേരളം'. സാധാരണക്കാരുടെയും ദുർബ്ബല ജനവിഭാഗങ്ങളുടെയും ശാക്തീകരണം ഡിജിറ്റൽ സാക്ഷരതയിലൂടെ ഉറപ്പാക്കുന്നു. ഡിജിറ്റൽ സാക്ഷരത ഇല്ലാത്ത 14 മുതൽ 65 വയസ്സ് വരെയുള്ളവരെ മുഴുവൻ പൗരന്മാർക്കും ഡിജിറ്റൽ രംഗത്ത് പരിശീലനം നൽകും.
'ഡിജി കേരളം' ദൗത്യം സാക്ഷാത്കരിക്കുന്നതിലൂടെ സർക്കാർ സേവനങ്ങളും ബാങ്കിംഗ് ഇതര സേവനങ്ങളും സാധാരണക്കാരന്റെ വിരൽത്തുമ്പിൽ അനുഭവവേദ്യമാകുന്നു. അന്താരാഷ്ട്ര കമ്പ്യൂട്ടർ ശൃംഖലയിലേക്കും സമൂഹ മാധ്യമങ്ങളിലേക്കുമുള്ള പ്രവേശനം ലഭിക്കേണ്ട ആനുകൂല്യങ്ങൾ, ആരോഗ്യ സംബന്ധമായ വിവരങ്ങൾ, ചികിത്സാ സൗകര്യങ്ങൾ, സർക്കാർ തീരുമാനങ്ങൾ, അറിയിപ്പുകൾ, മറ്റ് അടിസ്ഥാന വിവരങ്ങൾ തുടങ്ങിയവ സാധാരണ ജനതയ്ക്ക് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ സ്വായത്തമാക്കാനുള്ള അവസരം ലഭിക്കുന്നു.
കേരള സർക്കാരിന്റെ 'ഡിജി കേരളം' ദൗത്യത്തില്‍ വൊളന്റിയറാകാം.. വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധ സേനാ വൊളണ്ടിയർമാർ, എൻഎസ്എസ്, എൻ.സി.സി.സ്റ്റുഡന്റ് പോലീസ് കേഡറ്റുമാർ തുടങ്ങിയവർക്ക് https://digikeralam.lsgkerala.gov.in ല്‍ രജിസ്റ്റർ ചെയ്യാം.