SFI THRISSUR DC

SFI THRISSUR DC എസ് എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് രക്തസാക്ഷികൾ സിന്ദാബാദ്

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. ...
30/08/2026

സമസ്ത കേരള പുറത്തിറക്കിയ സർക്കുലറിലെ സ്ത്രീവിരുദ്ധ പരാമർശങ്ങൾ അങ്ങേയറ്റം അപലപനീയവും ജനാധിപത്യ സമൂഹത്തിന് ചേരാത്തതുമാണ്. പൊതുനിരത്തുകളിലും സ്റ്റേജുകളിലും അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കുന്നത് അനുവദനീയമല്ല എന്ന തരത്തിലുള്ള പ്രസ്താവനകൾ ആധുനിക ജനാധിപത്യ സമൂഹത്തിന് ഒട്ടും യോജിച്ചതല്ല. നിരവധി പ്രഗത്ഭരായ മുസ്ലിം വനിതകൾ ലോകത്തെയും രാജ്യത്തെയും തന്നെ വിവിധ തുറകളിൽ നയിക്കുകയും, ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിട്ടുള്ള കാലമാണിത്. വിദ്യാഭ്യാസം, രാഷ്ട്രീയം, ശാസ്ത്രം, കല തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകൾ നേതൃനിരയിലേക്ക് ഉയർന്നുവരുന്ന ഈ സാഹചര്യത്തിൽ, അവരെ വീടിനുള്ളിൽ തളച്ചിടാനും പൊതുസമൂഹത്തിൽ നിന്ന് മാറ്റിനിർത്താനും ഉദ്ദേശിച്ചുകൊണ്ടുള്ള ഇത്തരം ചിന്താഗതികൾ പരിഷ്കൃത സമൂഹത്തിന് അപമാനമാണ്. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ 'പ്രദർശനം' എന്ന് വിശേഷിപ്പിക്കുന്നത് തികഞ്ഞ സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണ്.

ഇന്ത്യൻ ഭരണഘടന രാജ്യത്തെ ഓരോ പൗരനും ഉറപ്പുനൽകുന്ന തുല്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള നഗ്നമായ കടന്നുകയറ്റമാണ് ഇത്തരം പ്രസ്താവനകൾ. ഭരണഘടനയുടെ ആർട്ടിക്കിൾ 14 വിഭാവനം ചെയ്യുന്ന തുല്യാവകാശവും, ആർട്ടിക്കിൾ 19 നൽകുന്ന സഞ്ചാര-സ്വാതന്ത്ര്യവും സ്ത്രീകൾക്കും ബാധകമാണ്. വിശ്വാസത്തിന്റെ പേരിലായാൽ പോലും ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഒരുകാരണവശാലും അംഗീകരിക്കാനാകില്ല. കാലം മുന്നോട്ട് സഞ്ചരിക്കുമ്പോൾ സമൂഹത്തെ നൂറ്റാണ്ടുകൾ പിന്നോട്ട് വലിക്കാനാണ് ഇത്തരം ഫത്വകളിലൂടെ യാഥാസ്ഥിതിക നേതൃത്വം ശ്രമിക്കുന്നത്. ലിംഗസമത്വത്തിനും പുരോഗമന ആശയങ്ങൾക്കും തുല്യാവകാശങ്ങൾക്കും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പൊരുതിയ കേരള സമൂഹത്തെ അപമാനിക്കുന്ന ഭരണഘടനാ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഈ സർക്കുലർ പിൻവലിക്കാൻ സമസ്ത നേതൃത്വം തയ്യാറാകണം. വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളെ രണ്ടാം കിടക്കാരായി കാണുന്നതുമായ ഇത്തരം പിന്തിരിപ്പൻ ആശയങ്ങളെ തള്ളിക്കളയാനും, ഭരണഘടനാവകാശങ്ങൾ സംരക്ഷിക്കാനുമായി വിദ്യാർത്ഥികളും കേരളീയ പൊതുസമൂഹവും ഒന്നടങ്കം ശബ്ദമുയർത്തണമെന്നും എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രസിഡന്റ്‌ എം ശിവപ്രസാദ് എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു ഇവി ചാർജിംഗ് കേന്ദ്രങ്ങളാക്കാനുള്ള സർക്കാർ നീക്കം: ക്യാമ്പസുകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്...
19/08/2026

വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതു ഇവി ചാർജിംഗ് കേന്ദ്രങ്ങളാക്കാനുള്ള സർക്കാർ നീക്കം: ക്യാമ്പസുകളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും മേലുള്ള കടന്നുകയറ്റം. എസ്.എഫ്.ഐ

കേന്ദ്ര സർക്കാരിന്റെ പി.എം ഇ-ഡ്രൈവ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ എഞ്ചിനീയറിംഗ് കോളേജുകൾ, പോളിടെക്നിക്കുകൾ, വനിതാ പോളിടെക്നിക്കുകൾ എന്നിവയുൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൂമിയിൽ പൊതു ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള സർക്കാർ നീക്കം പ്രതിഷേധാർഹമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്വാഭാവികമായ അക്കാദമിക് അന്തരീക്ഷവും സ്വകാര്യതയും വിദ്യാർത്ഥികളുടെ സുരക്ഷയും സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അവിടങ്ങളിലേക്ക് പൊതു ചാർജിംഗ് കേന്ദ്രങ്ങൾ അനുവദിക്കുന്നതിലൂടെ ഏത് സമയത്തും ഏത് വ്യക്തികൾക്കും വാഹനങ്ങൾക്കും ക്യാമ്പസിനകത്തേക്ക് അനിയന്ത്രിതമായ പ്രവേശനം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. പ്രത്യേകിച്ച് സംസ്ഥാനത്തെ നിരവധി വനിതാ പോളിടെക്നിക്കുകളിലും ഹോസ്റ്റലുകൾ പ്രവർത്തിക്കുന്ന ക്യാമ്പസുകളിലും പൊതു ചാർജിംഗ് സ്റ്റേഷനുകൾ വരുന്നത് വിദ്യാർത്ഥിനികളുടെ സുരക്ഷയെയും സ്വകാര്യതയെയും ഗുരുതരമായി ബാധിക്കും. ലഹരി മാഫിയകളുടെയും സാമൂഹിക വിരുദ്ധരുടെയും കടന്നുകയറ്റത്തിനെതിരെ ക്യാമ്പസുകളിൽ നിരന്തര ജാഗ്രത പുലർത്തുന്ന ഈ ഘട്ടത്തിൽ വാണിജ്യപരമായ ഇത്തരം കേന്ദ്രങ്ങൾ കാമ്പസിനകത്ത് വരുന്നത് സുരക്ഷാ ക്രമീകരണങ്ങളെ പൂർണ്ണമായും തകിടം മറിക്കും.
പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളെയും ഇ-മൊബിലിറ്റി പദ്ധതികളെയും സ്വാഗതം ചെയ്യുമ്പോഴും, അവ നടപ്പിലാക്കേണ്ടത് വിദ്യാർത്ഥികളുടെ ജീവനും സ്വകാര്യതയ്ക്കും ഭീഷണിയാകുന്ന രീതിയിൽ ക്യാമ്പസുകളെ തുറന്നിട്ടുകൊടുത്തുകൊണ്ടല്ല എന്നത് സർക്കാർ ഓർമിക്കണം. ജനസാന്ദ്രതയുള്ള പൊതുസ്ഥലങ്ങൾ, ഹൈവേകൾ, മറ്റ് സർക്കാർ-പൊതുമേഖലാ തരിശുഭൂമികൾ എന്നിവ ലഭ്യമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് സ്വഭാവം ഇല്ലാതാക്കുന്ന ഈ നീക്കം പുനഃപരിശോധിക്കുവാൻ സംസ്ഥാന സർക്കാർ തയാറാവണം.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കാമ്പസുകളിൽ പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന് അധികാരികൾ അടിയന്തരമായി പിന്മാറണം. അല്ലാത്തപക്ഷം ക്യാമ്പസുകളുടെ സ്വകാര്യതയും വിദ്യാർത്ഥികളുടെ സുരക്ഷയും പണയപ്പെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.

18/08/2026

നെറ്റ് പരീക്ഷ റദ്ദ് ചെയ്തു..!!

• NTA പിരിച്ചുവിടുക
• കേന്ദ്രസർക്കാർ തുടരുന്ന വിദ്യാർത്ഥി പ്രതിസന്ധികൾക്ക് ഉത്തരം നൽകുക

SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച്

നെറ്റ് പരീക്ഷ റദ്ദ് ചെയ്തു..!!• NTA പിരിച്ചുവിടുക • കേന്ദ്രസർക്കാർ തുടരുന്ന വിദ്യാർത്ഥി പ്രതിസന്ധികൾക്ക് ഉത്തരം നൽകുകSFI...
17/08/2026

നെറ്റ് പരീക്ഷ റദ്ദ് ചെയ്തു..!!

• NTA പിരിച്ചുവിടുക
• കേന്ദ്രസർക്കാർ തുടരുന്ന വിദ്യാർത്ഥി പ്രതിസന്ധികൾക്ക് ഉത്തരം നൽകുക

SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏജീസ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി സ.പി എസ് സഞ്ജീവ് ഉദ്ഘാടനം ചെയ്തു

DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി..വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ അജണ്ടക്കെതിരെ SFI  തൃശ്ശൂർ ജില്ലാ കമ്മിറ്റ...
17/08/2026

DYFI സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി..
വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ അജണ്ടക്കെതിരെ SFI തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
പ്രതിരോധ പാഠശാലയിൽ SFI സംസ്ഥാന സെക്രട്ടറി സ.പി എസ് സഞ്ജീവ് , JNU വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡണ്ട് ഗോപിക ബാബു തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു

 -NTASFI കേന്ദ്ര സർകാർഓഫീസ് മാർച്ച്*2026 ആഗസ്റ്റ് 17 ന് ജില്ലാ കേന്ദ്രങ്ങളിൽ
17/08/2026

-NTA
SFI കേന്ദ്ര സർകാർ
ഓഫീസ് മാർച്ച്*
2026 ആഗസ്റ്റ് 17 ന്
ജില്ലാ കേന്ദ്രങ്ങളിൽ

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ അജണ്ടക്കെതിരെ...പ്രതിരോധ പാഠശാല
17/08/2026

വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ അജണ്ടക്കെതിരെ...

പ്രതിരോധ പാഠശാല

ആഗസ്റ്റ് 16സഃ മുഹമ്മദ് മുസ്തഫ രക്തസാക്ഷി ദിനം മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണ...
16/08/2026

ആഗസ്റ്റ് 16
സഃ മുഹമ്മദ് മുസ്തഫ
രക്തസാക്ഷി ദിനം
മണ്ണാർക്കാട് എം. ഇ. എസ് കോളേജിലെ പ്രീഡിഗ്രി വിദ്യാർത്ഥിയും എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും ആയിരുന്നു സഖാവ് മുസ്‌തഫ. 1976 ജൂൺ 26 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരിമിതമായ സംഘടനാ പ്രവർത്തനങ്ങൾ പോലും നിരോധിക്കപ്പെട്ടു. ഈ പ്രയാസകരമായ സാഹചര്യത്തിലും കേന്ദ്രഭരണാധികാരികളുടെ ജനാധിപത്യക്കുരുക്കിനെതിരെയും ഫീസ് വർദ്ധനവിനെതിരെയും മണ്ണാർക്കാട് എം.ഇ. എസ് കോളേജിൽ ശക്തമായ സമരം സംഘടിപ്പിക്കപ്പെട്ടു. 1976 ജൂലൈ 22 ന് അവസാന വർഷ ബികോം വിദ്യാർത്ഥി അബ്ദുൾ റസാഖ് എന്ന എസ്.എഫ്.ഐ പ്രവർത്തകനെ അകാരണമായി സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ ഒരാഴ്‌ച നീണ്ടുനിന്നു പഠിപ്പുമുടക്കു സമരം നടന്നു. സസ്പെൻഷൻ പിൻവലിക്കാം എന്ന ഉറപ്പിൽ സമരം ഒത്തുതീർപ്പായി. ജൂലൈ 28 ന് അർധരാത്രി എസ്. എഫ്. ഐ യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗം മുഹമ്മദ് മുസ്‌തഫ ഉൾപ്പെടെ 9 പ്രവർത്തകരെ പോലീസ് മിസ പ്രകാരം അറസ്റ്റ് ചെയ്‌തു. മണ്ണാർക്കാട് സബ്‌ജയിലിൽ അടച്ചു. ഭീകര മർദ്ദനം നടന്ന ജയിലിൽ വച്ച് ഗുരുതരമായി ന്യൂമോണിയ ബാധിച്ച് മുഹമ്മദ് മുസ്‌തഫ 1976 ഓഗസ്റ്റ് 16ന് ധീരരക്തസാക്ഷിത്വം വരിച്ചു. എസ്. എഫ്. ഐയിൽ നിന്നും രാജിവെച്ചാൽ പുറത്തു വിടാമെന്ന പോലീസിന്റെ കല്‌പനകളെ എൻ്റെ ജീവിതത്തിൽ നിന്ന് രാജിവെച്ചാലും എസ്. എഫ്. ഐയിൽ നിന്നും രാജിവെക്കില്ലെന്ന പ്രഖ്യാപനത്തോടെ നേരിട്ട സഖാവ് അമിതാധികാരവാഴ്‌ചക്കെതിരായ പോരാട്ടത്തിന്റെ ഊർജ്ജമായിരുന്നു.

അഭിവാദ്യങ്ങൾ ✊🏼
15/08/2026

അഭിവാദ്യങ്ങൾ ✊🏼

KTU വിലെ നിരന്തര സമരങ്ങൾക്ക് ഫലം
11/08/2026

KTU വിലെ നിരന്തര സമരങ്ങൾക്ക് ഫലം

Address

Machingal Lane, Naikkanal
Thrissur
680001

Telephone

+918848413695

Website

Alerts

Be the first to know and let us send you an email when SFI THRISSUR DC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to SFI THRISSUR DC:

Shortcuts

Share