03/02/2018
പത്ത് കിലോമീറ്ററിലധികം നടന്ന് നാട്ടിലെ പള്ളിക്കൂടത്തിൽ പോയ ആദ്യത്തെ #വനവാസി വിദ്യാർത്ഥിനി... മലയാളത്തോടൊപ്പം ഇംഗ്ലീഷും ഹിന്ദിയും സംസ്കൃതവും വനവാസി ഭാഷയും സംസാരിക്കുന്ന 75 കാരിയായ പഴയ എട്ടാം ക്ലാസ്സ് കാരി... നിരവധി ലേഖനങ്ങളുടെകർത്താവ്, കവയത്രി, സാഹിത്യകാരി... 500 അധികംമരുന്ന് ഓർമയിൽ നിന്ന് കാച്ചി കുറുക്കുന്ന അത്ഭുത വിഷചികിത്സാഹാരി... #ഫോക്ക്ലോർ_അക്കാഡമി യിൽ അദ്ധ്യാപിക... #കേരള_വനംവകുപ്പ് ന്റെ മെഡിസിൻ പ്ലാന്റ് ഗവേഷണ ഗ്രന്ഥത്തിന് അടിസ്ഥാനമായ നാട്ടുമരുന്ന് "ഗവേഷക". 2016 ലെ #ഇൻഡ്യൻ_ബയോഡൈവേഴ്സിറ്റി_കോൺഗ്രസ് ൽ പ്രതിപാദ്യമായ വ്യക്തിത്വം. 1990 മുതൽ വനവാസി മേഖലയിലെ സജീവ പ്രവർത്തക. വനവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ആവശ്യകത കണ്ടറിഞ്ഞ് പ്രവർത്തിക്കുന്നു. അവാർഡുകൾക്ക് വേണ്ടി Profile ലുകൾ കുത്തിനിറക്കാൻ വെമ്പുന്നവർക്ക് മുന്നിൽ ലക്ഷ്മികുട്ടിയമ്മ വിത്യസ്തയാണ്. ഈ മുത്തശ്ശി അഗീകാരിക്കപ്പെട്ടു കഴിഞ്ഞു. അർഹതപ്പെട്ടവരെ കണ്ടെത്തി രാജ്യം പത്മശ്രീനൽകി ആദരിച്ചപ്പോൾ വിതരയിൽ നിന്നും കിലോമീറ്ററോളം ദൂരമുള്ള വനാന്തരത്തിലെ ലക്ഷ്മികുട്ടിയമ്മയുടെ ചാണകമെഴുതിയ കുടിലിന്റെ മുറ്റത്തും വന്നെത്തി " #പത്മശ്രീ". 1119 മേടം 25 ന് കല്ലാറിൽ ജനിച്ചു. ചാത്തൻ കാണി, കുഞ്ചിദേവി മാതാപിതാക്കൾ. ദിവസവും പത്ത് കിലോമീറ്റർ നടന്ന് സ്കൂളിൽ ചേർന്ന് പഠിച്ചു. എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം. അന്ന് കൂടെ നടന്ന് സ്കൂളിൽ പോയ മാതൻ കാണിയുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലെത്തി. മൂന്ന് മക്കളുണ്ടായെങ്കിലും ഒരാളെ വനത്തിനുള്ളിൽ കാട്ടാനയുടെ ആക്രമണത്താലും മറ്റൊരാളെ ആക്സിഡന്റായും മരണം കവർന്നു. മൂന്നാമത്തെയാൾ ഇന്ന് റയിൽവേയിൽ ചീഫ് ടിക്കറ്റ് എക്സാമിനർ ആണ്. സമഗ്ര സംഭവാനകൾ മുൻനിർത്തി 1995 ൽ സർക്കാർ നാട്ടുവൈദ്യരത്ന അവാർഡ് നൽകി. കാട്, വനവാസ ജീവിതം മുൻനിർത്തി ലക്ഷ്മിക്കുട്ടിയമ്മയെ കുറിച്ച് #ഡി_സി_ബുക്സ് പുസ്തകം. ഇപ്പൊൾ ശിവജ്യോതി വിഷചികിത്സാലയം നടത്തുന്നു. ദേശീയതക്കൊപ്പം സഞ്ചരിച്ച് #തപസ്യ നെടുമങ്ങാട് താലൂക്ക് വൈസ് പ്രസിഡന്റ് കൂടിയാണ് പത്മശ്രീ നാട്ടുവൈദ്യരത്ന #കെ_ലക്ഷ്മികുട്ടിയമ്മ.